ഒരു ലക്ഷം രൂപ വരെ ശമ്പളം; എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 120 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 സെപ്റ്റംബർ 11 മുതൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

ഫീസ് അടയ്ക്കാനും റജിസ്റ്റർ ചെയ്യാനുമുള്ള അവസാന തിയതി ഒക്ടോബർ രണ്ടാണ്.സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 85,920 രൂപ മുതൽ 1,05,280 രൂപ വരെയാണ് ശമ്പളം.

അപേക്ഷാ ഫീസ്:

പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), ഭിന്നശേഷിക്കാർ (PwbD) എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ട.. • മറ്റ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷാ ഫീസ് നൽകണം.

ഭർത്താവുമായി വഴക്കിട്ടു; പിന്നാലെ മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവതി

0

ബാഗ്പത്: മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവതി. ഭര്‍ത്താവുമായി വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ തിക്രി പട്ടണത്തിൽ 29കാരിയായ തേജ് കുമാരിയാണ് മരിച്ചത്.

ഭർത്താവ് തന്നോട് സംസാരിക്കാത്തതിനെക്കുറിച്ചും കുട്ടികളെ സ്വകാര്യ സ്‌കൂളിൽ അയക്കാത്തതിനെച്ചൊല്ലിയും തേജ് കുമാരി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. 4 മാസം, രണ്ട് വയസ്, ഏഴ് വയസ് പ്രായമുള്ള കുഞ്ഞുങ്ങളെയാണ് യുവതി കൊലപ്പെടുത്തിയത്. മായയുടെ ഭർത്താവും ഡൽഹി ആസ്ഥാനമായുള്ള ടൂറിസ്റ്റ്-ബസ് ഓപ്പറേറ്ററുമായ വികാസ് കശ്യപ് സംഭവം നടക്കുമ്പോൾ പുറത്ത് ഒരു മരത്തണലിൽ ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അയൽക്കാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ ഒരു കട്ടിലിൽ കിടക്കുന്നതും മായയെ മരിച്ച നിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.

നേപ്പാളിൽ നിന്ന് ജയിൽ ചാടിയ 60 തടവുപുള്ളികൾ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമം; ഇന്ത്യൻ അതിർത്തി രക്ഷാ സേനയുടെ പിടിയിൽ

0

ന്യൂഡൽഹി: നേപ്പാളിൽ നിന്ന് ജയിൽ ചാടിയ 60 തടവുപുള്ളികൾ ഇന്ത്യൻ അതിർത്തിയിൽ. നേപ്പാൾ സംഘർഷത്തിനിടെ ജയിൽചാടിയ ഇവരെ ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ‘സശസ്ത്ര സീമ ബൽ’ (എസ്.എസ്.ബി) പിടികൂടി. യു.പി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തിയിൽ നിന്ന് രണ്ടുദിവസങ്ങളിലായാണ് 60 പേർ പിടിയിലായത്. ഇവർ നേപ്പാൾ സംഘർഷത്തിനിടെ ജയിൽ ചാടിയവരാണെന്ന് കരുതുന്നു.

പിടിയിലായവരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. 1,751 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-നേപ്പാൾ അതിർത്തി കാക്കുന്നത് എസ്.എസ്.ബി ആണ്.

നേപ്പാളിൽ യു​വ​ജ​ന പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തോടെ ജ​യി​ലു​ക​ളി​ൽ 7000ത്തോ​ളം ത​ട​വു​കാ​രാണ് രക്ഷപ്പെട്ടത്. പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ൾ ബാ​ങ്കെ​യി​ലെ ബൈ​ജ്‌​നാ​ഥ് റൂ​റ​ൽ മു​നി​സി​പ്പാ​ലി​റ്റി- മൂ​ന്നി​ലെ നൗ​ബാ​സ്റ്റ​യി​ലെ ജു​വ​നൈ​ൽ ഹോ​മി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ത​ട​വു​കാ​ർ മ​രി​ച്ചു. നി​ര​വ​ധി ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടാ​നു​ള്ള ശ്ര​മം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു.

ആ​യു​ധ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പൊ​ലീ​സ് വെ​ടി​വെ​പ്പി​ലാ​ണ് അ​ഞ്ച് കു​ട്ടി​ത്ത​ട​വു​കാ​ർ മ​രി​ച്ച​ത്. നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ജ​യി​ലി​ൽ 585 ത​ട​വു​കാ​രി​ൽ 149 പേ​രും ജു​വ​നൈ​ൽ ഹോ​മി​ലെ 176 ത​ട​വു​കാ​രി​ൽ 76 പേ​രും ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 7000 ത​ട​വു​കാ​ർ വി​വി​ധ ജ​യി​ലു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി മൈ ​റി​പ്പ​ബ്ലി​ക്ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ പ​ല​രും ത​ട​വു​കാ​രു​ടെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ ഭ​യ​ന്ന് വീ​ടു വി​ട്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

നേപ്പാളിൽ സമൂഹ മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ നടന്ന പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജിവെച്ചിരുന്നു. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, എ​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 26 സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നേപ്പാൾ സ​ർ​ക്കാ​ർ നി​​രോ​ധി​ച്ച​ത്. ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ്യാ​ജ ​അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ചി​ല​ർ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ആ​രോ​പ​ണം.

എ​ന്നാ​ൽ, അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​ക്ഷോ​ഭ​ക​ർ ആ​രോ​പി​ച്ചു. പാ​ർ​ല​മെ​ന്റി​ന് സ​മീ​പം പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യൂ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫി​സു​ക​ളും വ​സ​തി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന കാ​ഠ്മ​ണ്ഡു​വി​ലെ സിം​ഗ ദ​ർ​ബാ​ർ പ്ര​ദേ​ശ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​​ന്റെ ​ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ബി​രാ​ത്ന​ഗ​ർ, ഭ​ര​ത്പൂ​ർ, ലോ​ക​ത്തെ 10ാമ​ത്തെ ഉ​യ​രം​കൂ​ടി​യ പ​ർ​വ​ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ർ​ണ പ​ർ​വ​ത​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ പൊ​ഖാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി.

മീൻപിടിത്തത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം തുറമുഖത്തിന് സമീപം

0

വിഴിഞ്ഞം തുറമുഖത്ത് വെച്ച് കടലിൽ മീൻ പിടിക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഒരു മത്സ്യത്തൊഴിലാളി മരണപ്പെട്ടു. ചെറിയതുറ സ്വദേശിയായ 51-കാരൻ വർഗീസ് റോബർട്ട് ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി 9:30-ഓടെ, ‘സെന്റ് ജോസഫ്’ എന്ന വള്ളത്തിൽ വർഗീസ് തന്റെ സഹപ്രവർത്തകർക്കൊപ്പം വിഴിഞ്ഞം ഹാർബറിൽനിന്ന് മീൻപിടിക്കാൻ പോയിരുന്നു. വെട്ടുകാടിന് സമീപം കടലിൽ വലവീശുന്നതിനിടെ അദ്ദേഹത്തിന് പെട്ടെന്ന് നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. അവശനിലയിലായ വർഗീസിനെ ഉടൻതന്നെ തിരികെ വിഴിഞ്ഞം ഹാർബറിലെത്തിച്ചു.

രാത്രി 10:45-ഓടെ തീരത്തെത്തിയ അദ്ദേഹത്തെ, കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഈ സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്.

വർഗീസിന്റെ കുടുംബത്തിൽ ഭാര്യ മെറീറ്റ ബീനയും മക്കളായ നന്ദന, നന്ദൻ എന്നിവരുമുണ്ട്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് നാലിന് ചെറിയതുറ അസംപ്ഷൻ പള്ളിയിൽ വെച്ച് നടക്കും.

ദുബായിൽ തൃശൂർപൂരം ഡിസംബർ രണ്ടിന്; പൂരപ്രഖ്യാപനം നടത്തി പൃഥ്വിരാജ്

0

ദുബായ്: ദുബായിൽ തൃശൂർപൂരം ഡിസംബർ രണ്ടിന്. ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന മ്മടെ തൃശൂർ പൂരത്തിന്റെ പ്രഖ്യാപനം നടൻ പൃഥ്വിരാജ് സുകുമാരൻ നിർവഹിച്ചു. ഷാർജ എക്സ്പൊ സെന്ററിൽ നടന്ന ഓണമാമാങ്കത്തിൽ വച്ചായിരുന്നു പ്രഖ്യാപനം.

പ്രസിഡന്റ്‌ അനൂപ് അനിൽ ദേവൻ, സെക്രട്ടറി സുനിൽ ആലുങ്കൽ, ട്രഷറർ രേഷ്മി രാജേഷ്, സീനിയർ വൈസ് പ്രസിഡന്റ് സജിദ് ശ്രീധരൻ, ഷാഹിർ, ഷാജു, അനിൽ അരങ്ങത്ത്, ബിജു ഭാസ്കർ, സുധീഷ്, ഇക്വിറ്റി പ്ലസ് എംഡി ജൂബി കുരുവിള, നടനും അവതാരകനുമായ മിഥുൻ രമേശ് എന്നിവർ പങ്കെടുത്തു.

ദുബായിൽ തൃശൂർപൂരം ഡിസംബർ രണ്ടിന്; പൂരപ്രഖ്യാപനം നടത്തി പൃഥ്വിരാജ്

0

ദുബായ്: ദുബായിൽ തൃശൂർപൂരം ഡിസംബർ രണ്ടിന്. ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന മ്മടെ തൃശൂർ പൂരത്തിന്റെ പ്രഖ്യാപനം നടൻ പൃഥ്വിരാജ് സുകുമാരൻ നിർവഹിച്ചു. ഷാർജ എക്സ്പൊ സെന്ററിൽ നടന്ന ഓണമാമാങ്കത്തിൽ വച്ചായിരുന്നു പ്രഖ്യാപനം.

പ്രസിഡന്റ്‌ അനൂപ് അനിൽ ദേവൻ, സെക്രട്ടറി സുനിൽ ആലുങ്കൽ, ട്രഷറർ രേഷ്മി രാജേഷ്, സീനിയർ വൈസ് പ്രസിഡന്റ് സജിദ് ശ്രീധരൻ, ഷാഹിർ, ഷാജു, അനിൽ അരങ്ങത്ത്, ബിജു ഭാസ്കർ, സുധീഷ്, ഇക്വിറ്റി പ്ലസ് എംഡി ജൂബി കുരുവിള, നടനും അവതാരകനുമായ മിഥുൻ രമേശ് എന്നിവർ പങ്കെടുത്തു.

ഹൃദയാഘാതം; എം.കെ.മുനീര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുന്നു

0

കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ.മുനീര്‍ ആശുപത്രിയില്‍ തുടരുന്നു. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.

പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.

ഹൃദയാഘാതം; എം.കെ.മുനീര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുന്നു

0

കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ.മുനീര്‍ ആശുപത്രിയില്‍ തുടരുന്നു. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.

പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.

എറണാകുളം സ്വദേശിയായ നഴ്‌സ് കുവൈത്തിൽ നിര്യാതയായി

0

കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ നിര്യാതയായി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളും ഇരിങ്ങോൾ കുറുപ്പംപടി ജോസിന്‍റെ ഭാര്യയുമായ വൽസ ജോസാണ് മരിച്ചത്.

കുവൈത്ത് സബാഹ് മെറ്റേണിറ്റി ആശുപത്രിൽ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

എറണാകുളം സ്വദേശിയായ നഴ്‌സ് കുവൈത്തിൽ നിര്യാതയായി

0

കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ നിര്യാതയായി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളും ഇരിങ്ങോൾ കുറുപ്പംപടി ജോസിന്‍റെ ഭാര്യയുമായ വൽസ ജോസാണ് മരിച്ചത്.

കുവൈത്ത് സബാഹ് മെറ്റേണിറ്റി ആശുപത്രിൽ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

ബസിനുള്ളിലേക്ക് കയറുന്നതിനിടെയുള്ള തിരക്കിനിടയിൽ കവർച്ച; വീട്ടമ്മയുടെ 3.5 പവന്‍റെ മാലപൊട്ടിച്ച് യുവതി കടന്നു കളഞ്ഞു

0

തിരുവനന്തപുരം: വീട്ടമ്മയുടെ മൂന്നര പവന്റെ മാല കവർന്നതായി പരാതി. കെഎസ്ആർടിസി ബസിൽ കയറുന്നതിനിടെയായിരുന്നു സംഭവം. അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി(58)യുടെ മാലയാണ് കവർന്നത്. ഇന്നലെ ഉച്ചക്ക് കാട്ടാക്കടയിൽ നിന്നും കൊറ്റംപള്ളിവഴി കീഴാറൂരിലേയ്ക്ക് പോകുന്ന ബസിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചത്. കഴുത്തിൽ നിന്ന് മാല വലിച്ചെടുക്കുന്നത് അറിഞ്ഞിരുന്നെന്നും തടയാൻ ശ്രമം നടന്നപ്പോളേക്കും മാല നഷ്ടമായിയെന്നും ഗിരിജ പറയുന്നു.

കാട്ടാക്കട ഡിപ്പോയിൽ വച്ചായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തി ഏറെ നേരം കാത്തിരുന്ന ശേഷമാണ് ബസ് വന്നത്. ബസിനുള്ളിലേയ്ക്ക് കയറുന്നതിനിടെയുള്ള തിരക്കിനിടയിലാണ് മൂന്നരപ്പവൻ്റെ മാല നഷ്ടപ്പെട്ടത്. പിന്നിൽ നിന്ന ഒരു യുവതിയാണ് മാലപൊട്ടിച്ചതെന്നറിഞ്ഞ് നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്ന് ഗിരിജ പറയുന്നു.

ബസിനായി കാത്തിരുന്ന സമയത് ആ യുവതി എന്നെ കുറെ നേരമായി നോക്കിയിരുന്നെന്നും ഗിരിജ പറഞ്ഞു. സംഭവത്തെ തുടർന്ന് യുവതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാല പൊട്ടിച്ച പുറകെ ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മാല മോഷണം പോയതറിഞ്ഞതോടെ ഏറെ ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരോ ഉദ്യോഗസ്ഥരോ ഇടപെട്ടില്ലെന്ന് ഒപ്പമുണ്ടായവർ പറഞ്ഞു. പിന്നാലെ ഗിരിജ കുമാരി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

ചികിത്സയിൽ കഴിയുന്ന  എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി

0

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി.

എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.

അജിത്കുമാർ ചെയ്യുന്നതിന് എല്ലാം കൂട്ട് നിൽക്കുന്നത് മുഖ്യമന്ത്രി; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന് എതിരെ വിമർശനം

ആലപ്പുഴ:  സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും വിമർശനം.

കഴിഞ്ഞ ദിവസം രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ച സമയത്ത് ആഭ്യന്തര വകുപ്പിനേയും സര്‍ക്കാരിനേയും വെള്ളപൂശുന്ന സമീപനമാണ് ഉണ്ടായിരുന്നത്. ഈ തഴുകൽ സമീപനം തള്ളിയാണ് രൂക്ഷ വിമർശനം ഉയർന്നു വന്നത്.

മുഖ്യമന്ത്രിക്ക് എം ആർ അജിത്കുമാറുമായി വഴിവിട്ട ബന്ധം ഉണ്ടെന്നാണ് സമ്മേളന പ്രതിനിധികളുടെ ആരോപണം. അജിത്കുമാർ ചെയ്യുന്നതിന് എല്ലാം കൂട്ട് നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് വിമര്‍ശനം.

എംആര്‍ അജിത് കുമാര്‍ ചെയ്യുന്നതിനെയെല്ലാം സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് കൊല്ലത്തുനിന്നുള്ള പ്രതിനിധികൾ വിമര്‍ശിക്കുന്നു.

ആഭ്യന്തര വകുപ്പിനെ ബിനോയ് വിശ്വം സംരക്ഷിക്കുന്നു എന്ന രീതിയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സമ്മേളനത്തില്‍ ധനവകുപ്പിന് എതിരെയും വിമർശനം ഉയര്‍ന്നു.

ധനമന്ത്രി മന്ത്രിമാർക്ക് ഫണ്ട് അനുവദിക്കുന്നതിൽ പക്ഷഭേദം കാണിക്കുന്നു എന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് പണം ലഭിക്കുന്നില്ല, ധനവകുപ്പ് അവഗണിക്കുമ്പോൾ അതിനെ ചോദ്യം ചെയ്ത് ഫണ്ട് വാങ്ങി എടുക്കാനുള്ള ആർജവം മന്ത്രിമാർ കാണിക്കണം എന്നുമാണ് വിമര്‍ശനം ഉയര്‍ന്നു.

വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു; കുടുംബത്തിന് വലിയ ട്രോമയുണ്ട് എന്ന് വേടന്റെ സഹോദരൻ

0

തൃശൂർ: വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ്റെ സഹോദൻ രംഗത്ത്. കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്നാണ് റാപ്പർ വേടന്റെ സഹോദരൻ ഹരിദാസ് പ്രതികരിച്ചത്.

ആദ്യമായിട്ടാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. പരാതി കൊടുത്തതിനു ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികൾ വരുന്നതെന്നും കുടുംബത്തിന് വലിയ ട്രോമയുണ്ട് എന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

വേടൻ പറയുന്ന രാഷ്ട്രീയം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. ആരെങ്കിലുമൊക്കെ ഇത് പറയണ്ടേ. അങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കുമ്പോൾ തന്നെ രാഷ്ട്രീയമായി എതിർപ്പുണ്ട്. വേടൻ്റെ വളർച്ച ഒരുകൂട്ടം ആളുകളെ അസ്വസ്ഥമാക്കുന്നുണ്ട്. മാധ്യമങ്ങളിലും പൊലീസിലും നീതിപീഠത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഹരിദാസ് പ്രതികരിച്ചു.

രജനികാന്തിന്റെ ‘കൂലി’ ഒടിടിയില്‍

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. ഓഗസ്റ്റ് 14ന് തിയേറ്ററിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായില്ല.

ഇപ്പോഴിതാ തിയേറ്ററില്‍ റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോള്‍ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാണ്.n515 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ചിത്രത്തിലുണ്ടായിരുന്നിട്ടും മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിനായില്ല. അതോടൊപ്പം ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതും പ്രദര്‍ശനത്തെ ബാധിച്ചു. എന്നിരുന്നാലും 2025ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് കൂലി.

ആക്ഷന്‍ ത്രില്ലറായ കൂലി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന സിനിമയല്ല. ദേവ എന്ന കൂലിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, കണ്ണ രവി, രചിത റാം എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാതാക്കള്‍.