കാസർഗോഡ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

0

നീലേശ്വരം: കാസർഗോഡ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പയന്തങ്ങാനം സ്വദേശി കെ സുരേന്ദ്രനാണ് (50) കൊല്ലപ്പെട്ടത്. വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ സുരേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് സുരേഷ് ഭാര്യയെ വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഭാര്യ സിനിയെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടിനുളളിലെ പടിക്കെട്ടിനോട് ചേർന്ന ഭാഗത്താണ് സുരേഷ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വാക്കത്തിയുപയോഗിച്ചാണ് സുരേന്ദ്രൻ ഭാര്യയുടെ കഴുത്തിന്റെ മുൻഭാഗത്ത് വെട്ടിയത്. ഗുരുതര പരിക്കേറ്റ സിനി വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് സിമി അയൽവീട്ടിലെത്തി കാര്യം പറഞ്ഞു. വിവരമറിഞ്ഞ അയൽവാസികൾ സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്.

ഇവരുടെ ഒന്നര വയസും അഞ്ച് വയസുമുള്ള മക്കള്‍ അടുത്ത മുറിയില്‍ കിടക്കുകയായിരുന്നു. പരിക്കേറ്റ സിമി വീട്ടിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷമാകാം സുരേന്ദ്രൻ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. സംഭവം നടക്കുന്നതിനിടെ കുട്ടികളില്‍ ഒരാളെ സ്‌കുളില്‍ കൊണ്ടുപോകുന്നതിനായി എന്നത്തേയും പോലെ വീടിനടുത്ത് റോഡില്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുട്ടിയെ കാണാത്തതിനാല്‍ സിമിയെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല.

ഡ്രൈവര്‍ വീട്ടുമുറ്റത്തെത്തി വിളിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനാല്‍ തിരിച്ചുപോകുകയായിരുന്നു. ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രന്‍ മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധനയും നടന്നു. കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം സുരേന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here