വാളയാർ ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ കുടുങ്ങി; 20 ലക്ഷം രൂപ വില മതിക്കുന്ന 211 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

0

വാളയാർ: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. 20 ലക്ഷം രൂപ വില മതിക്കുന്ന ലഹരിയുമായി ചാവക്കാട് സ്വദേശി ഷെമീറാണ് എക്‌സൈസിന്റെ പിടിയിലായത്. പരിശോധനയിൽ 211 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെടുത്തത്. ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് മെത്താഫിറ്റമിൻ കടത്തിയിരുന്നത്.

ചാവക്കാട് ചില്ലറ വിൽപനയ്ക്ക് കൊണ്ടു പോവുകയായിരുന്നു മാരക ലഹരി വസ്തു. ഷെമീറിനെ ഇതിനുമുൻപും ലഹരിയുമായി പിടികൂടിയിരുന്നു. മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വന്‍ രാസലഹരി വേട്ട നടന്നിരുന്നു. വില്‍പനക്കായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം. എയുമായി രണ്ടുപേരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പന ച്ചി പാലക്കാട് സ്വദേശി പൊറ്റയില്‍ വീട്ടില്‍ മലയന്‍ ഷാഹുല്‍ ഹമീദ് (37), കാരാപറമ്പ് കൂട്ടാവ് സ്വദേശി കാണപറമ്പത്ത് വീട്ടില്‍ സജ്മീര്‍ (33) എന്നിവരാണ് പിടിയിലായത്.

മറ്റൊരു സംഭവത്തിൽ മം​ഗളൂരുവിൽ കഞ്ചാവ് വില്പനക്കിടെ മലയാളി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 11 മലയാളി വിദ്യാർഥികളാണ് പോലീസി​ന്റെ പിടിയിലായത്. നഗരത്തിലെ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥികളായിരുന്നു അറസ്റ്റിലായ യുവാക്കൾ. സൗത്ത് പൊലീസ് സ്റ്റേഷൻ ക്രൈം ഡിറ്റക്ഷൻ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സ്മാനിദ്, നിബിൻ കുര്യൻ, കെ.കെ മുഹമ്മദ്, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഷാമിൽ, അരുൺ തോമസ്, സി.മുഹമ്മദ് നിഹാൽ, വി.മുഹമ്മദ് ജസീൽ, പി.സിദാൻ എന്നിവരാണ് അറസ്റ്റിലായത്.

ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസ്

0

തൃശൂർ: സ്വ​കാ​ര്യ ​ചാ​ന​ൽ​ ​ച​ർ​ച്ച​യ്ക്കി​ടെ ​ ലോക്സഭാ പ്രതിപക്ഷ നേതാവായ രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കെ​തി​രെ വ​ധ​ഭീഷണി നടത്തിയ​ ​ബി.​ജെ.​പി​ ​വക്താവ് ​പ്രിന്റു മഹാദേവിനെതിരെ പോലീസ് കേസെടുത്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരാമംഗലം പോലീസ് പ്രിന്റു മഹാദേവിനെതിരെ കേസ് എടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ ഇവിടെ ജനങ്ങൾ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സർക്കാറിന്‍റെ കൂടെ ജനങ്ങൾ ഒപ്പമുണ്ട്. അതുകൊണ്ട് അങ്ങിനെയൊരു മോഹവുമായി രാഹുൽ ഗാന്ധി ഇറങ്ങിത്തിരിച്ചാൽ നെഞ്ചത്ത് വെടിയുണ്ട വീഴും… ഒരു സംശയവും വേണ്ട…’ -എന്നായിരുന്നു ചാനൽ ചർച്ചക്കിടെ പ്രിന്‍റു മഹാദേവിന്‍റെ പരമാർശം.

പ്രിന്റു മഹാദേവിന്റെ ഭീഷണിക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. വർഗീയതക്കെതിരായും ഫാസിസത്തിനെതിരായും യുദ്ധം പ്രഖ്യാപിച്ച നേതാവ് രാഹുൽ ഗാന്ധിയുടെ ദേഹത്ത് മണ്ണ് വാരിയിടാൻ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇവരുടെ ആഗ്രഹമാണ് രാഹുൽ ഗാന്ധിയെ അവസാനിപ്പിക്കണം എന്നത് എന്ന വിഡി സതീശൻ പ്രതികരിച്ചിരുന്നു. അതേസമയം വിഷയത്തിൽ പോലീസ് നടപടി വൈകുന്നതിലും പ്രതിപക്ഷ നേതാവ് പ്രതിഷേധം അറിയിച്ചിരുന്നു.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

അതേസമയം പ്രിന്റു മഹാദേവിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ രംഗത്തെത്തിയിരുന്നു രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്റെത്. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ പുറത്താണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും നിയമനടപടി സ്വീകരിക്കാതെ ബിജെപിയുടെ വിദ്വേഷ പ്രചാരകര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്നതിലൂടെ പിണറായി സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക കൂടിയാണെന്നും സണ്ണി ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്റു മഹാദേവിന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രിമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക് മമ്മൂക്ക, ആദ്യം മോഹൻലാലിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം

0

ഏഴ് മാസങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും ചേരും. ഷൂട്ടിനായി മറ്റന്നാൾ മമ്മൂട്ടി ഹൈദരാബാദിലെത്തും.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു താരം. ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. സിനിമയില്‍ നിന്നെടുത്ത ചെറിയ ഇടവേള ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിൻ്റെയും ബലത്തിൽ അതിജീവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയില്‍ കൂട്ടുനിന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും നന്ദിയെന്ന് ആൻ്റോ ജോസഫ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ആന്‍റോ ജോസഫിന്‍റെ കുറിപ്പ്

പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.

“അവൻ ഉയിർത്തെഴുന്നേൽക്കും”; കരൂർ ദുരന്തത്തിൽ വിജയ്‌ക്ക് പിന്തുണയുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ

കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല്‍പ്പതോളം പേര്‍ മരിക്കുകയും തൊണ്ണൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ടിവികെ നേതാവും തമിഴ് സൂപ്പര്‍താരവുമായ വിജയ്ക്ക് പിന്തുണയുമായി മലയാള ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് ശങ്കര്‍.

‘ഹീ വില്‍ റൈസ്’ എന്ന കുറിപ്പ് നല്‍കി വിജയ് യുടെ ഒരു ചിത്രം അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചു. വിജയ് യെ അനുകൂലിക്കുന്നവരുണ്ടെങ്കിലും എതിര്‍ത്തുകൊണ്ട് നിരവധി കമന്റുകളാണ് ഇതിനകം പോസ്റ്റിന് കീഴില്‍ വന്നിട്ടുള്ളത്.

വിജയ് ഉയര്‍ത്തെഴുന്നേറ്റാലും മരിച്ചവര്‍ തിരികെ വരില്ലെന്നും നഷ്ടം കുടുംബങ്ങള്‍ക്ക് മാത്രമാണെന്നും ഒരാള്‍ പറയുന്നു. ഇങ്ങനെ ഒരു കാപ്ഷനിടാന്‍ വിജയ് അല്ല ആശുപത്രിയിലെന്ന് മറ്റൊരാളും പറഞ്ഞു. തമിഴ്നാട്ടില്‍ റാലിയില്‍ പങ്കെടുത്തവരിലും വിജയ്‌ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചവരുണ്ട്.

വിജയ് യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടി ഒവിയ രംഗത്തുവന്നിരുന്നു. നടനും ബിജെപി നേതാവുമായ ശരത് കുമാറും വിജയ് യെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ടിവികെ നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

50 ലക്ഷത്തോളം ജനങ്ങളുണ്ട്, മലപ്പുറം ജില്ല വിഭജിക്കണം; ആവശ്യവുമായി മുസ്‍ലിം ലീഗ്‌ എംഎൽഎ

0

തിരൂർ: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല രൂപീകരിക്കണമെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കുറുക്കോളി മൊയ്തീൻ പറഞ്ഞു.

വികസനം ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നില്ലെന്നാണ് പരാതി. തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല എന്നത് പതിറ്റാണ്ടുകളായി മലപ്പുറത്തുകാരുടെ ആവശ്യമാണ്. ഇതിനായി വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടുവന്നിട്ടുണ്ട്.

പെരിന്തൽമണ്ണ മുതൽ ചങ്ങരംകുളം വരെയാണ് ഭൂപരിധി. നിലവിലെ കണക്കുകൾ പ്രകാരം ജില്ലയിൽ ഏകദേശം 50 ലക്ഷം പേരുണ്ട്. വികസന പ്രവർത്തനങ്ങൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നില്ലെന്ന് എംഎൽഎ ആരോപിക്കുന്നു.

മുഖ്യമന്ത്രിയെ അടക്കം കണ്ട് ആവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് കുറുക്കോളി മൊയ്‌തീൻ. ജില്ല വിഭജന ആവശ്യത്തിന് മുസ്‍ലിം ലീഗിന്റെ പിന്തുണ ഉണ്ടോ എന്നത് വ്യക്തമല്ല.

ഭൂട്ടാൻ വാഹനക്കടത്ത്: അന്വേഷണത്തിന് ഏഴ് കേന്ദ്ര ഏജൻസികൾ

0

കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്ത് ഏഴ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി സിബിഐ അന്വേഷിക്കും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കും, ജിഎസ്ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. വിദേശ ബന്ധങ്ങളെക്കുറിച്ചും റാക്കറ്റുകൾ ഉൾപ്പെടുന്ന മറ്റ് തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കുന്നതിന് ആവശ്യമായ രഹസ്യ വിവരങ്ങൾ ഐബിയും ഡിആർഐയും ശേഖരിക്കും.

ഭൂട്ടാൻ വാഹന കള്ളക്കടത്തിന് പിന്നിൽ ഒരു വലിയ അന്താരാഷ്ട്ര വാഹന മോഷണ സംഘമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൂട്ടാൻ സൈന്യം ലേലം ചെയ്തതിന്റെ പേരിൽ കേരളത്തിൽ മാത്രം 200 ഓളം വാഹനങ്ങൾ വിറ്റു. വിദേശ രാജ്യങ്ങളിൽ നിന്ന് മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയതായും സംശയിക്കുന്നു.

വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിലേക്ക് കൊണ്ടുവന്ന് റോഡ് മാർഗം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. പരിവാഹൻ സൈറ്റിൽ ഉൾപ്പെടെ ക്രമക്കേടുകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഇടനിലക്കാർ തെറ്റിദ്ധരിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തി.

കേരളത്തില്‍ മാത്രം 200ഓളം വാഹനങ്ങളും ഇന്ത്യയിലാകെ ആയിരത്തോളം വാഹനങ്ങളും വിറ്റെന്നായിരുന്നു കസ്റ്റംസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച് ലേലം ചെയ്തത് വെറും 117 വാഹനങ്ങള്‍ മാത്രമാണെന്നാണ് പുതിയ വിവരം.

ശബരിമലയില്‍ വിശദ പരിശോധന; റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വിലപിടിപ്പുള്ളവയുടെ കണക്കെടുക്കണമെന്ന് ഹൈക്കോടതി

0

ശബരിമലയില്‍ വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്‌ട്രോങ് റൂമില്‍ സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. സ്‌ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ കാണാതായ സ്വര്‍ണപീഠങ്ങള്‍ വീട്ടില്‍ കണ്ടെത്തിയത് ഗുരുതര വീഴ്ച എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ദ്വാരപാലക ശില്‍പ്പങ്ങള്‍ പുനസ്ഥാപിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.

കാണാതായെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞ സ്വര്‍ണപീഠം ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ തന്നെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന് കോടതി ആരാഞ്ഞു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ശബരിമലയില്‍ രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. രജിസ്റ്ററുകള്‍ സൂക്ഷിക്കാത്തത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച്ച അന്വേഷിക്കണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മാത്രം കേന്ദ്രികരിച്ച് ആവരുത് അന്വേഷണമെന്നും കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസര്‍ 2013,2019 ലുള്ള ദ്വാരപ്പാലക ഫോട്ടോകള്‍ ഹാജരാക്കി. സ്‌ട്രോങ്ങ് റൂമില്‍ വേറെ ദ്വാരപാലക സ്വര്‍ണ്ണപാളികള്‍ കണ്ടെത്താനായില്ല. ശബരിമലയിലെ സ്‌ട്രോങ്ങ് റൂം രജിസ്ട്രിയില്‍ ദ്വാരപാലക സ്വര്‍ണ്ണപാളികള്‍ പീഠങ്ങള്‍ രേഖപ്പെടുത്തിയില്ല. പീഠങ്ങള്‍ കണ്ടെത്തിയ കാര്യം വിജിലന്‍സ് സെക്യൂരിറ്റി ഓഫിസര്‍ അറിയിച്ചു.

വിജയ്‌യെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി

0

ചെന്നൈ :  തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.

ഫോൺ വിളിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഫോൺ വിളിയിൽ രാഷ്ട്രീയം ഇല്ല, ദുരന്തത്തിൽ അനുശോചനം അറിയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ  പ്രതികരിച്ചു.

നേരത്തെ രാഹുൽ ഗാന്ധിയെ ദിലിയിൽ അറസ്റ്റ് ചെയ്ത വേളയിൽ അറസ്റ്റിനെതിരെ വിജയ് പ്രസ്താവന ഇറക്കിയിരുന്നു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് വർഷങ്ങൾക്ക് മുൻപ് രാഹുൽ നേരിട്ട് ആവശ്യപ്പെട്ടിരുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്.

‘സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ നാടകം കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു’;  മന്ത്രി വിഎൻ വാസവൻ

0

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ കാണാതായ സ്വർണ പീഠം സ്പോൺസർ ഉണ്ണികൃഷ്ണൻറെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ.

ദേവസ്വം ബോർഡിന്റെ വിജിലൻസ് നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ഒളിപ്പിച്ചു വെച്ച ശേഷം കണ്ടില്ലെന്ന് പറഞ്ഞു പരാതി പറയുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.

ആദ്യം കാണാതായെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകുകയും പിന്നീട് അയാളുടെ ബട്ടിൽ നിന്ന് തന്നെ പീഠം കണ്ടെത്തുകയും ചെയ്തതിൽ ദുരൂഹതയുണ്ട്.

സ്പോൺസർ ഉണ്ണികൃഷ്ണൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഉണ്ണികൃഷ്ണൻറെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല. നാളെ വിഷയത്തിൽ കോടതി എന്ത് നിലപാട് എടുക്കുമെന്ന് നോക്കി ഭാവികാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ലക്ഷത്തിലേക്ക് സ്വര്‍ണം? പവന് 85,000 കടന്നു

സംസ്ഥാനത്തെ സ്വര്‍ണവില അയവില്ലാതെ വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 680 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും പുതിയ സര്‍വകാല റെക്കോര്‍ഡ് കുതിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85,360 രൂപയായി. പണിക്കൂലിയും മറ്റും ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില ഒരു ലക്ഷത്തോളം വരും. ഗ്രാമിന് 85 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം 10,67. രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍ക്കുന്നത്.

ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഉള്‍പ്പെടെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരാനിരിക്കുന്നതും ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

കരൂരിലേക്ക് പോകാന്‍ അനുമതി തേടി വിജയ്, നിരസിച്ച് പൊലീസ്

0

ചെന്നൈ:  കരൂരിലേക്ക് പോകാന്‍ അനുമതി തേടി തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ് നടനുമായ വിജയ്.

എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇതിനിടെ വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ കരൂരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെന്ന് ടിവികെ അറിയിച്ചു. പൊലീസ് അനുമതി നിഷേധിച്ചതില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ. മദ്രാസ് ഹൈക്കോടതിയെയാണ് ടിവികെ സമീപിക്കാനൊരുങ്ങുന്നത്.

പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.  കരൂര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കരൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 41ആയി ഉയര്‍ന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.