പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ പള്ളിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി അക്രമി വെടിയുതിർത്തു; നാല് പേർ മരിച്ചു, എട്ട് പേർക്ക് പരിക്ക്

0

മിഷിഗൺ: മിഷിഗണിലെ പള്ളിയിൽ വെടിവെപ്പ്. പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെയായിരുന്നു വെടിവെപ്പ്. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ നൂറുകണക്കിന് ആളുകൾ ആരാധനയിൽ ഏർപ്പെട്ടിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് പള്ളിക്ക് തീയിടുകയും ചെയ്തു. തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തുടർന്ന് പോലീസുമായുള്ള ഏറ്റുമുട്ടലിൽ തോക്കുധാരി കൊല്ലപ്പെട്ടു.

ഞായറാഴ്ച പള്ളിയുടെ മുൻവാതിലിലൂടെ ട്രക്ക് ഇടിച്ചുകയറ്റിയശേഷം അക്രമി വെടിയുതിർക്കുകയായിരുന്നു. ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 50 മെെൽ വടക്ക് സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഒഫ് ജീസസ് ക്രെെസ്റ്റ് ഒഫ് ലാറ്റർ – ഡേ സെയിന്റ് പള്ളിയിലാണ് വെടിവയ്പ്പ് നടന്നത്. ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് (40) ആണ് പള്ളിയിൽ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വെറും 10 മിനിറ്റ് മാത്രമാണ് ഏറ്റുമുട്ടൽ നീണ്ടു നിന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തെ അപലപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ‘മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള പള്ളിയിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. എഫ്ബിഐ അടക്കം സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകും. പ്രതി മരിച്ചു.

ഇത് അമേരിക്കൻ ഐക്യനാടുകളിലെ ക്രിസ്ത്യാനികൾക്കെതിരായ മറ്റൊരു ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്ന് തോന്നുന്നു. ഇരകൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും. ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ ട്രംപ് ഭരണകൂടം പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കും. അതിനിടയിൽ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക. നമ്മുടെ രാജ്യത്തെ ഈ അക്രമ മഹാമാരി ഉടൻ അവസാനിക്കണം’ ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here