പരാതി തീർപ്പാക്കുന്നതിനായെത്തി, പ്രശ്നം പരിഹരിച്ച് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞു വീണു; പോലീസ് സ്റ്റേഷനിൽ വച്ച് ആദിവാസി ഉന്നതിയിലെ കാണിക്കാരൻ മരിച്ചു

0

ഇടുക്കി: ഇടുക്കി ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെത്തിയ ആദിവാസി ഉന്നതിയിലെ കാണിക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി ചെമ്പകത്തൊഴുകുടി സ്വദേശി എ ചെല്ലൻ ആണ് മരിച്ചത്. 80 വയസായിരുന്നു.

ചെമ്പകത്തൊഴുകുടി സ്വദേശികളായ മൂന്നു പേരും സമീപത്തെ ഏലത്തോട്ടമുടമയുമായി കുടിവെള്ളത്തിനുള്ള ഹോസ് മാറ്റിയിട്ടതുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കുന്നതിനാണ് ഇദ്ദേഹം പോലീസ് സ്റ്റേഷനിലെത്തിയത്. പ്രശ്നം പരിഹരിച്ച ശേഷം എഴുന്നേൽക്കുന്നതിനിടെ എസ് ഐയുടെ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ രാജകുമാരിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആറുമാസം മുൻപ് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here