നവരാത്രി; പൊതു അവധിയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

0

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30 ന് പ്രഖ്യാപിച്ച പൊതു അവധിയെ തുടർന്ന് അന്ന് (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പി.എസ്.സി. മാറ്റിവച്ചു.

പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകൾ ഇനി ഒക്ടോബർ എട്ടിനായിരിക്കും നടക്കുക.

വനം-വന്യജീവി വകുപ്പിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയ്ക്കുള്ള ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും ഒക്ടോബർ മൂന്നിലേക്ക് മാറ്റി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഈ പരീക്ഷകൾ നടത്താനിരുന്നത്. 30-ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചതായി പി.എസ്.സി. അറിയിച്ചു.

നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here