മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവഎഞ്ചിനിയർമാർ ഒഴുക്കിൽപ്പെട്ടു; ഒരാൾക്ക് ദാരുണാന്ത്യം

0

കൊച്ചി: മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഒരാൾക്ക് ദാരുണാന്ത്യം. പിറവം രാമമംഗലത്ത് ക്ഷേത്രക്കടവിലാണ് രണ്ട് യുവഎഞ്ചിനിയർമാർ കുളിക്കാനിറങ്ങിയത്. ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലയിൽ 21 കാരനായ ആൽബിൻ ഏലിയാസാണ് മരിച്ചത്.

ഒഴുക്കിൽപെട്ട വയനാട് സ്വദേശി അർജുന് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂത്തൃക്ക സ്വദേശിയായ മറ്റൊരു സുഹൃത്ത് ഉൾപ്പടെ മൂന്നുപേരാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ രാമമംഗലത്തെത്തിയത്. രാമമംഗലം ക്ഷേത്രം ആറാട്ടുകടവിലാണ് ഇവരിൽ രണ്ടുപേർ ഒഴുക്കിൽപെട്ടത്. സുഹൃത്തുക്കൾ ഒഴുക്കിൽപെട്ട വിവരം കൂടെയുണ്ടായിരുന്ന സുഹൃത്താണ് രാമമംഗലം പൊലീസിൽ അറിയിച്ചത്.

വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ സ്റ്റാലിൻ; ഗൂഢാലോചനാ വാദം അവഗണിക്കാൻ തീരുമാനം

ചെന്നൈ: 41 പേരുടെ മരണത്തിന് ഇടയായ കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും രാഷ്ട്രീയ യോഗങ്ങളിലെ അപകടത്തില്‍ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നല്‍കരുതെന്നും സര്‍ക്കാര്‍ തീരുമാനമുണ്ട്. വിജയ്‌യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞിരുന്നു. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. ‘അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു? പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. എന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്’, എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. ഇതിന് പിന്നാലെ നടനെതിരെ സര്‍ക്കാരിന്റെ വാര്‍ത്താ സമ്മേളനവും പിന്നാലെ ഡിഎംകെ നേതാക്കളുടെ പ്രതികരണവും വന്നിരുന്നു

തുടർനടപടികൾ ഇനിയും ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സർക്കാർ തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവർത്തകർ ജനറേറ്റർ വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ജനറേറ്റർ തകരാറായതു കൊണ്ട് ചില ലൈറ്റുകൾ അണഞ്ഞതാണ്. അതിന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടു. വിജയ്‌യുടെ വാഹനം വരുന്നതിന് മുമ്പ് തന്നെ ജനം നിറഞ്ഞു. വാഹനം മുന്നോട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയെങ്കിലും സംഘാടകർ അത് അനുസരിച്ചില്ലെന്നും സർക്കാർ ആരോപിച്ചിരുന്നു.

പൂജ ബമ്പറിന്റെ 1.85 കോടിയുടെ സമ്മാനങ്ങള്‍ വെട്ടിക്കുറച്ചു; ടിക്കറ്റ് വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: ജിഎസ്ടി പരിഷ്‌കരണങ്ങളുടെ ഭാഗമായി പൂജ ബമ്പര്‍ സമ്മാനത്തുകകള്‍ കുറച്ചു. 1.85 കോടിയുടെ സമ്മാനങ്ങളാണ് കുറച്ചത്. ടിക്കറ്റ് വില 300 രൂപയായി തുടരും. മൂന്നാം സമ്മാനം പകുതിയായി കുറച്ചു. 10 ലക്ഷം രൂപ അഞ്ച് ലക്ഷം രൂപയായാണ് കുറച്ചത്. 5000 രൂപയുടെ സമ്മാനങ്ങളും കുറച്ചു.

12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകൾക്കും രണ്ടു വീതം 10 ലക്ഷമാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

2024 ബിഗ് ബോസ് ജേതാവിനെ വധിക്കാൻ ശ്രമം; ക്വട്ടേഷൻ സംഘാംഗങ്ങളെ വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്ത് പോലീസ്

0

ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയനും 2024-ലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവുമായ മുനവർ ഫാറൂഖിയെ വധിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തിരുന്ന രണ്ട് പേരെ പേലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ പാനിപ്പത്ത്, ഭിവാനി സ്വദേശികളായ രാഹുൽ, സാഹിൽ എന്നിവരെ ജയ്പൂർ-കാളിന്ദി കുഞ്ജ് റോഡിൽ നടന്ന വെടിവെപ്പിന് ശേഷം വെടിവച്ച് വീഴ്ത്തിയാണ് ഡൽഹി പോലീസ് പിടികൂടിയത്. രോഹിത് ഗോദാര-ഗോൾഡി ബ്രാർ-വീരേന്ദർ ചരൺ സംഘത്തിലെ അംഗങ്ങളാണ് ഇവർ.

ഫാറൂഖിയെ വധിക്കാൻ, ഗോൾഡി ബ്രാർ, വീരേന്ദർ ചരൺ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്ന വിദേശത്തുള്ള ഗുണ്ടാത്തലവൻ രോഹിത് ഗോദാരയിൽ നിന്നാണ് ഇവർക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഫാറൂഖിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇവർ മുംബൈയിലും ബെംഗളൂരുവിലും നിരീക്ഷണം നടത്തിയിരുന്നു.

വെടിയേറ്റ രാഹുൽ 2024 ഡിസംബറിൽ ഹരിയാനയിലെ യമുനാനഗറിൽ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന പ്രതിയാണ്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിന് ഉപയോഗിച്ച തോക്കുകളും മോട്ടോർസൈക്കിളും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബിഗ് ബോസ് 17 ലെ വിജയിയായിരുന്നു ഫാറൂഖി. 2024-ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിച്ച ഫാറൂഖി 50 ലക്ഷം രൂപയും പുതിയ കാറും സ്വന്തമാക്കി. ഫാറൂഖിക്ക് ഇൻസ്റ്റാഗ്രാമിൽ 14.2 ദശലക്ഷം ഫോളോവേഴ്സുണ്ട്.

നിർമ്മാണത്തിലിരുന്ന മാതാവിന്റെ പള്ളിക്കെട്ടിടം തകർന്ന് 25 മരണം, നൂറിലേറെ പേർക്ക് പരിക്ക്; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത

0

അഡിസ് അബാബ: എത്യോപ്യയിലെ അംഹാര മേഖലയിൽ നിർമ്മാണത്തിലിരുന്ന മാതാവിന്റെ പള്ളി കെട്ടിടം തകർന്ന് 25 മരണം. ബുധനാഴ്ചചുമരുകളിലെ പണികൾക്കായി നിർമ്മിച്ച തട്ട് പൊളിഞ്ഞ് വീണാണ് അപകടമുണ്ടായത്.

നിരവധി ആളുകൾ മാതാവിന്റെ പെരുന്നാളിനായി പള്ളിയിൽ ഒത്തു ചേ‍ർന്ന സമയത്താണ് അപകടമുണ്ടായത്. പള്ളികെട്ടിടത്തിലെ മച്ചിന്റെ ഭാഗത്ത് വരച്ച മ്യൂറൽ ചിത്രങ്ങൾ കാണാനായി നിരവധിപ്പേരാണ് നിർമ്മാണ പണികൾക്കായി ഉണ്ടാക്കിയ മരത്തിന്റെ തട്ടുകളിലേക്ക് കയറിയത്. നിരവധിപ്പേർ കയറിയതോടെ ഭാരം താങ്ങാനാവാതെ തട്ട് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ മുകൾ ഭാഗത്തേക്ക് കയറാൻ ശ്രമിച്ചവരെല്ലാം തന്നെ താഴേയ്ക്ക് വീഴുകയായിരുന്നു.

മരിച്ച പേരിൽ കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നു. നൂറിലേറെ പേർക്ക് പരിക്കേറ്റു. റെഡ് ക്രോസ് പ്രവർത്തകർ അടക്കം അപകടമേഖലയിലേക്ക് എത്തിയിട്ടുണ്ട്. പരിക്കേറ്റവരിൽ മിക്കവരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് പ്രാദേശിക ഭരണകൂടം നൽകുന്നത്.

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു: എന്‍സിആര്‍ബി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ മണിക്കൂറിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ജീവനൊടുക്കുന്നു എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്ക്. 2023 ലെ റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. 2022 നെ അപേക്ഷിച്ച് 2023 ല്‍ ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു. എന്നാല്‍ ആത്മഹത്യയുടെ എണ്ണവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്ര ആണ് ആത്മഹത്യ നിരക്കില്‍ മുന്നിലുള്ളത്. 38.5 ശതമാനമാണ് മഹാരാഷ്ട്രയിലെ ആത്മഹത്യ നിരക്ക്. കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 22.5 ശതമാനമാണ് സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. ആന്ധ്രാപ്രദേശ് (8.6%), മധ്യപ്രദേശ് (7.2%), തമിഴ്നാട് (5.9%) സംസ്ഥാനങ്ങളും പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുണ്ട്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 10,786 പേരാണ് രാജ്യത്ത് 2023 ല്‍ ജീവനൊടുക്കിയത്. രാജ്യത്തെ മൊത്തം ആത്മഹ്യതളുടെ (171,418) 6.3 ശതമാനമാണ് ഈ കണക്ക്. ഇതില്‍ 4,690 കര്‍ഷകരും 6,096 കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടുന്നു. ആത്മഹത്യ ചെയ്ത മൊത്തം കര്‍ഷകരില്‍ 4,553 പേര്‍ പുരുഷന്മാരും 137 പേര്‍ സ്ത്രീകളുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, രാജ്യത്തെ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, ചണ്ഡീഗഡ് (യുടി), ഡല്‍ഹി (യുടി), ലക്ഷദ്വീപ് എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

2022ല്‍ ആത്മഹത്യകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഉത്തരാഖണ്ഡ് ഇത്തപണ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആത്മഹത്യകളുടെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത്തവണ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടില്ല. എന്നാല്‍ രാജ്യത്തെ ആകെ ആത്മഹത്യകളുടെ എണ്ണത്തില്‍ 0.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി എന്‍സിആര്‍ബി റിപ്പോര്‍ട്ട് പറയുന്നു.

ആർഎസ്എസ്സിന് അംഗീകാരം നൽകാൻ തിരഞ്ഞെടുത്തത് ഗാന്ധിജയന്തിയുടെ തലേദിവസം; ഗാന്ധി സ്മരണ പോലും സംഘപരിവാറിന് ഭയമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ പ്രതികരണത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തെയും ആർഎസ്എസ്സിന് നൽകിയ അംഗീകാരത്തെയും ശക്തമായി വിമർശിച്ചു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടതിനാലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗ്ഗീയ ഭ്രാന്തൻ വെടിവെച്ചുകൊന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യൻ മണ്ണിൽ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയുടെ ആദർശങ്ങളും നിലപാടുകളും ശക്തമായ പ്രതിബന്ധം തീർത്തു. ഇതാണ് വർഗ്ഗീയ ശക്തികളെ പ്രകോപിതരാക്കിയതെന്നും, ഇന്ത്യയെന്ന ആശയത്തിനുവേണ്ടിയാണ് ഗാന്ധിജി ജീവൻ ബലി നൽകിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഈ തീരുമാനം ഭരണഘടനയെത്തന്നെ അവഹേളിക്കുന്നതിന് തുല്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർഎസ്എസ്സിന് ഇത്തരമൊരു ഔദ്യോഗിക അംഗീകാരം നൽകാനായി ഗാന്ധിജയന്തിയുടെ തലേദിവസം തിരഞ്ഞെടുത്തത്, ഗാന്ധി സ്മരണ പോലും സംഘപരിവാർ ഭയപ്പെടുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ഗാന്ധി വധക്കേസിൽ വിചാരണ നേരിട്ട സവർക്കറെ സ്വാതന്ത്ര്യസമരത്തിലെ പ്രതീകമായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നവരുടെ മറ്റൊരു നീക്കമാണ് ഇപ്പോൾ കേന്ദ്രതലത്തിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങളെ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തുറന്നുകാട്ടേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബഹുസ്വരതയേയും സഹവർത്തിത്വത്തേയും ഭയപ്പെടുന്ന ആർഎസ്എസ്സിന്റെ പ്രതിലോമ രാഷ്ട്രീയം, ഗാന്ധി മുന്നോട്ടുവെച്ച മാനവികതയുടെ രാഷ്ട്രീയത്തിന് നേർവിപരീതമാണ്.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് ഗാന്ധിയുടെ സ്മരണ എക്കാലവും ഊർജ്ജം പകരും എന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഏവർക്കും അദ്ദേഹം ഗാന്ധിജയന്തി ആശംസകളും നേർന്നു.