‘പാട്രിയറ്റ്’ ടൈറ്റില്‍ ടീസര്‍ പുറത്ത്

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ‘പാട്രിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിന്റെ ഓരോ ഫ്രെയിമും ചിത്രത്തിന്റെ ബ്രഹ്മാണ്ഡ കാന്‍വാസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചേരുമ്പോള്‍ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായി മാറുകയാണ്. സുഷിന്‍ ശ്യാമിന്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദന്‍ ഒരുക്കിയ തകര്‍പ്പന്‍ ദൃശ്യങ്ങളും ടീസറിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിന്‍ ശ്യാം ഒരിക്കല്‍ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോള്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ ഇപ്പൊള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹന്‍ലാല്‍ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹന്‍ലാല്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ കൊച്ചിയില്‍ വെച്ച് ചിത്രീകരിക്കും.

ചരക്ക് ലോറിയിൽ തേങ്ങക്കിടയിൽ വച്ച് കടത്താൻ ശ്രമിച്ചത് 2 കോടി രൂപ വിലവരുന്ന 400 കിലോ കഞ്ചാവ്; പ്രതികൾ പിടിയിൽ

0

ഹൈദരാബാദ്: ഹൈദരാബാദിന് സമീപം നടന്ന മയക്കുമരുന്ന് വേട്ട നാർക്കോട്ടിക് കൺട്രോൾ സെൽ പിടികൂടി. രാജസ്ഥാനിലേക്ക് കടത്താൻ ഉദ്ദേശിച്ചിരുന്ന 400 കിലോഗ്രാം കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്. കള്ളക്കടത്തിന് ഏകദേശം 2 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റും നാർക്കോട്ടിക് പോലീസും ഖമ്മം വിംഗിലെ റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

രാമോജി ഫിലിം സിറ്റിക്ക് സമീപം ചരക്കു ലോറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒരു ലോഡ് തേങ്ങയുമായി പോവുകയായിരുന്നു ലോറി. തേങ്ങകൾക്കിടയിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ ഉടൻ തന്നെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും രാജസ്ഥാൻ സ്വദേശികളാണ്. ചോട്ടു നാരായണ ലാൽ നായിക്, പുഷ്കർ രാജ് നായിക്, കിഷൻ ലാൽ നായക് എന്നിവരാണ് പ്രതികൾ. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

മയക്കുമരുന്ന് വ്യാപാരത്തിനെതിരായ വലിയൊരു നടപടിയാണിതെന്ന് നാർക്കോട്ടിക് കൺട്രോൾ സെൽ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിനെതിരായ ഒരു പ്രധാന വിജയമാണ് ഈ അറസ്റ്റുകൾ എങ്കിലും, അന്വേഷണം സജീവമായി തുടരുന്നു. ശൃംഖലയിൽ ഉൾപ്പെട്ട രണ്ട് പ്രധാന വ്യക്തികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, നിലവിൽ അവർക്കായി തിരച്ചിൽ നടത്തുകയാണ്. രണ്ട് പ്രാഥമിക വിതരണക്കാരും ഒരു റിസീവറുമാണ് ഒളിവിൽ ഉള്ളത്.

കുതിച്ചു കയറ്റത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് ഇന്ന് കുറ‍‍ഞ്ഞത്. ഇന്നലെ രാവിലെയും ഉച്ചയിക്കുമായി പവന് 1,320 വർദ്ധിച്ചിരുന്നു.

ചെറിയൊരു ഇടിവുണ്ടെങ്കിലും പവന്റെ വില ഇപ്പോഴും 87000 ത്തിന് മുകളിലാണ്. ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,040 രൂപയാണ്.

കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

കണ്ണൂര്‍:  കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. മാലിന്യ പ്രശ്‌നത്തെച്ചൊല്ലിയുള്ള പ്രതിഷേധമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.

കരിയാട് തണല്‍ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തിലെ പ്രതിഷേധമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംഎല്‍എ.

മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. പ്രശ്നം നാട്ടുകാർ പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.

ഗാസയിൽ ഇസ്രയേലിന്റെ വ്യാപക ആക്രമണം; ഒറ്റ രാത്രികൊണ്ട്‌ കൊല്ലപ്പെട്ടത് 73 പേർ

0

ഗാസ: ഗാസയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. ഇന്ന് പുലർച്ചെ നടന്ന ഇസ്രായേലി ബോംബാക്രമണത്തിൽ കുറഞ്ഞത് 73 പേർ കൊല്ലപ്പെട്ടു. നഗരത്തിന് കിഴക്ക് ഒരു ഷെൽട്ടറായി മാറ്റിയ ഒരു സ്കൂളിൽ രണ്ട് മിസൈലുകൾ പതിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന പദ്ധതിയുടെ ചർച്ചക്കിടയിലും ഇസ്രായേൽ ആക്രമണം തുടർന്നു. ദരാജ് പരിസരത്ത് ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.

തുടർച്ചയായ ബോംബാക്രമണത്തെ തുടർന്ന് ഗസ്സയിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളും സ്കൂളുകളും ആശുപത്രികളും നശിച്ചു. വർധിച്ചുവരുന്ന ആക്രമണം കാരണം ഗാസ നഗരത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) അറിയിച്ചു. കഴിഞ്ഞ ആഴ്ച എൻ‌ജി‌ഒ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഗാസയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

ഗാസ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രക്കായി സിവിലിയന്മാർ ആശ്രയിക്കുന്ന സുപ്രധാന ഇടനാഴികളിൽ ഒന്നായ അൽ-റാഷിദ് സ്ട്രീറ്റ് ഇസ്രായേൽ സൈന്യം അടച്ചതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഇസ്രായേലി ബോംബാക്രമണം മൂലം ആയിരക്കണക്കിന് ഫലസ്തീനികൾ വടക്ക് നിന്ന് തെക്കോട്ട് ഈ അപകടകരമായ പാതയിലൂടെ പലായനം ചെയ്യാൻ നിർബന്ധിതരായി.

ഇസ്രായേൽ സൈന്യം ഗാസ സിറ്റി വളഞ്ഞതായും അവശേഷിക്കുന്ന താമസക്കാർക്ക് നഗരം വിടാനുള്ള അവസാന അവസരമാണിതെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്നും കാറ്റ്സ് അന്ത്യശാസനം നൽകി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ പദ്ധതിയിൽ ഹമാസിന്‍റെ പ്രതികരണം നാളേക്കകം ഉണ്ടാകും. ഹമാസ്​ പദ്ധതി തള്ളുമെന്നാണ്​ സൂചന.

അതേസമയം ​ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ബോട്ടിനെ ഇസ്രയേൽ സേന തടഞ്ഞതായി വിവരം. ​ഗാസയിലേക്കുള്ള ആവശ്യവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്‌ളോട്ടിലയെ തീരത്തോട് അടുത്തപ്പോഴാണ് സൈന്യം തടഞ്ഞത്. പരിസ്ഥിതി പ്രവർത്തക ​ഗ്രെറ്റ തുൻബെർഗ്‌ ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇസ്രയേൽ നാവികസേന തങ്ങളുടെ മൂന്ന് ബോട്ടുകൾ തടഞ്ഞതായി പ്രവർത്തകർ പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഇസ്രയേലിലേക്ക് മാറ്റുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

കരൂര്‍ ദുരന്തത്തിലെ അന്വേഷണം; ടിവികെയില്‍ ഭിന്നത

കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ടിവികെയില്‍ ഭിന്നത. സിബിഐ അന്വേഷിക്കണമെന്നാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ആവശ്യപ്പെടുന്നത്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എന്‍ ആനന്ദ്. ബിജെപി ടിവികെയെ വരുതിയിലാക്കാന്‍ ശ്രമിക്കും എന്നാണ് ആനന്ദിന്റെ പക്ഷം.

അതേസമയം, അപകടത്തില്‍ വിജയ്‌ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നടപടിയെടുക്കാം എന്നാണ് നിലപാട്. കേസ് എടുക്കണമെന്ന് ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും എന്ന് സ്റ്റാലിന്‍ നിലപാടെടുത്തുവെന്നാണ് വിവരം. വിജയ്‌യെ കടന്നാക്രമിച്ച് പ്രതിരോധത്തില്‍ ആക്കിയാല്‍ ബിജെപി മുതലെടുക്കും എന്നും സ്റ്റാലിന്‍ പറഞ്ഞതായി ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതിനിടെ, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബഞ്ച് നാളെ പരിഗണിക്കും. സംഭവത്തിന് പിന്നില്‍ ഡിഎംകെ ഗൂഢാലോചന ഉണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ടിവികെയുടെ ആവശ്യം. അതിനിടെ ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഡല്‍ഹിയില്‍ പോയതും ചര്‍ച്ചയാകുന്നുണ്ട്. വിജയ്യെ വീണ്ടും വിമര്‍ശിച്ച് തമിഴ്നാട് സിപിഐഎം രംഗത്തെത്തി. പരിപാടിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്.

കരൂര്‍ ദുരന്തത്തില്‍ തന്റെ നേതൃത്വത്തില്‍ ഗൂഢാലോചനയുണ്ടായെന്ന ടിവികെ വാദം ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി തള്ളിയിരുന്നു. കൃത്യമയത്ത് വിജയ് എത്തിയിരുന്നെങ്കില്‍ അപകടമുണ്ടാകുമായിരുന്നില്ലെന്ന പറഞ്ഞ സെന്തില്‍ ബാലാജി റാലിയില്‍ സകല നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടെന്നും ആരോപിച്ചു.

വയനാട് പുനർനിർമാണത്തിനായുള്ള കേന്ദ്ര ധനസഹായം: കേരളത്തോടുള്ള അവഗണനയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ

തൃശ്ശൂർ: വയനാട് പുനർനിർമാണത്തിനായുള്ള കേന്ദ്ര ധനസഹായത്തിൽ കേരളത്തോടുള്ള അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.

കേന്ദ്ര സഹായമായി 260 കോടി കേരളത്തിന് നൽകിയെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. 250.56 കോടി കേന്ദ്രം അംഗീകരിച്ചു എന്നാണ് അറിയുന്നത്.

കേരളത്തിന് അർഹതപ്പെട്ട തുക നൽകാതിരിക്കാനുള്ള നീക്കമാണിതെന്നും കേരളത്തോടുള്ള അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന് ശുപാർശ പോയിട്ടും കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ശബരിമല സ്വർണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തൽ

പത്തനംതിട്ട: സ്വർണപാളി വിവാദത്തില്‍ സ്പോൺസർക്കെതിരെ ഗുരുതര കണ്ടെത്തൽ.  സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയാണ്  ദേവസ്വം വിജിലന്‍സിന്റെ  ഗുരുതര കണ്ടെത്തലുകൾ.

ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു.

സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍.

മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വർണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപിരിവി‍ന്‍റെ ഭാഗമെന്നാണ് സംശയം.

അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപാളി ശബരിമല ശ്രീകോവിൽ വാതിൽ എന്ന പേരിൽ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ച വാർത്തകളും പുറത്ത് വന്നിരുന്നു.

പവര്‍ ബാങ്ക് ഇനി കയ്യില്‍ കരുതേണ്ട; വിമാനത്തില്‍ കര്‍ശന നിരോധനവുമായി എമിറേറ്റ്‌സ്

വിദേശയാത്രക്ക് നിങ്ങള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇനി പവര്‍ ബാങ്ക് കയ്യില്‍ കരുതേണ്ട. 2025 ഒക്ടോബര്‍ മുതല്‍ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ്.

പവര്‍ ബാങ്കുകളില്‍ കാണപ്പെടുന്ന ലിഥിയം അയേണ്‍ ബാറ്ററിയും ലിഥിയം പോളിമെര്‍ ബാറ്ററികള്‍ക്കും തകരാറ് സംഭവിച്ചാല്‍ തീപിടിത്തത്തിന് കാരണമാകുന്നതിനാല്‍ അപകട സാധ്യത ഒഴിവാക്കാനാണ് പവര്‍ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് എയര്‍ലൈന്‍സിന്റെ വാദം.

ദീര്‍ഘദൂര യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഇലക്ട്രോണിക് ഡിവൈസുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്ത ശേഷം യാത്ര ആരംഭിക്കണമെന്നും വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് എമിറേറ്റ്‌സ് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.അതേസമയം യാത്രക്കാര്‍ക്ക് 100 വാട്ട് അവറില്‍ താഴെയുള്ള ഒരു പവര്‍ ബാങ്ക് കൊണ്ടുപോകാം. പക്ഷേ വിമാന യാത്രയിലുടനീളം പവര്‍ബാങ്ക് ഉപയോഗിക്കാന്‍ പാടില്ല. നേരത്തെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, കൊറിയന്‍ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളും നിരോധനം നടപ്പാക്കിയിരുന്നു.