കൊച്ചി: മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഒരാൾക്ക് ദാരുണാന്ത്യം. പിറവം രാമമംഗലത്ത് ക്ഷേത്രക്കടവിലാണ് രണ്ട് യുവഎഞ്ചിനിയർമാർ കുളിക്കാനിറങ്ങിയത്. ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലയിൽ 21 കാരനായ ആൽബിൻ ഏലിയാസാണ് മരിച്ചത്.
ഒഴുക്കിൽപെട്ട വയനാട് സ്വദേശി അർജുന് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂത്തൃക്ക സ്വദേശിയായ മറ്റൊരു സുഹൃത്ത് ഉൾപ്പടെ മൂന്നുപേരാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ രാമമംഗലത്തെത്തിയത്. രാമമംഗലം ക്ഷേത്രം ആറാട്ടുകടവിലാണ് ഇവരിൽ രണ്ടുപേർ ഒഴുക്കിൽപെട്ടത്. സുഹൃത്തുക്കൾ ഒഴുക്കിൽപെട്ട വിവരം കൂടെയുണ്ടായിരുന്ന സുഹൃത്താണ് രാമമംഗലം പൊലീസിൽ അറിയിച്ചത്.

