കാസർകോട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിലായി. സംഭവത്തിൽ കുടക് സ്വദേശിയായ 45 വയസുകാരണാണ് പിടിയിലായത്. കടുത്ത വയറുവേദ ഉണ്ടായതിനെത്തുടർന്ന് 13 വയസുകാരിയെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി നാല് മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിന് കൈമാറുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ കുട്ടിയെ പിതാവാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത വിവരം അറിഞ്ഞ് കുട്ടിയുടെ പിതാവ് മുങ്ങിയെങ്കിലും പോലീസ് ഇയാൾക്കായി വലവിരിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് രാജ്യം വിടാനുള്ള നീക്കത്തിന്റെ ഭാഗമായി പാസ്പോർട്ട് എടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് ഇന്ന് രാവിലെ പോലീസ് ഇയാളെ പിടികൂടിയത്. പിന്നാലെ ഹൊസ്ദുർഗ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബിസിനസ് തർക്കത്തെത്തുടർന്ന് ആക്രമണം; പ്രായപൂർത്തിയാകാത്ത മക്കളുടെ കൺമുന്നിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തി
മുംബൈ: ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തിന്റെ പേരിൽ മകളുടെ കണ്മുന്നിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചായിരുന്നു ഓട്ടോ ഡ്രൈവറായ പിതാവിനെ മൂന്നംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ടയിലെ ചത്രപതി സാംബാജി സിറ്റിയിയിലായിരുന്നു സംഭവം. സയിദ് ഇമ്രാൻ ഷാഫിക്ക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മൂന്നും പതിമൂന്നും വയസുള്ള ആൺമക്കളുടെ മുന്നിൽ വച്ചാണ് യുവാവിനെ അക്രമി സംഘം കൊലപ്പെടുത്തിയത്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചത്രപതി സാംബാജി സിറ്റിയിലെ റെയിൽവേസ്റ്റേഷനടുത്ത് വെച്ച് ഓട്ടോയിൽ വരികയായിരുന്ന യുവാവിനെയും മക്കളെയും അക്രമി സംഘം തടഞ്ഞു. സിൽക്ക് മിൽ കോളനി ഏരിയയിൽ വച്ചാണ് കാറിലെത്തിയ അക്രമി സംഘം യുവാവിനെ തടഞ്ഞത്. ശേഷം ആറു പേരടങ്ങുന്ന അക്രമിസംഘം യുവാവിനെയും മക്കളെയും ഓട്ടോയിൽ നിന്ന് വലിച്ചിറക്കി ആയുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഷാഫിക്ക് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഷാഫിക്കിന്റെ വിരലുകളും കൈത്തണ്ടയും സംഘം വെട്ടി മാറ്റി. മാത്രമല്ല നിരവധി തവണ ശരീരത്തിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് യുവാവിനെ ഓവർബ്രിഡ്ജിനരികിൽ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ആക്രമണം നടന്ന് 10 മണിക്കൂർ തികയും മുന്നേ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. .ബിസിനസുമായി ബന്ധപ്പെട്ട തർക്കങ്ങളും മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ; ബീഹാറിൽ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
പട്‌ന: ബീഹാറിൽ ജോഗ്ബാനി-ദാനപൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. പൂർണിയ ജംഗ്ഷന് സമീപം കസ്ബയിലായിരുന്നു അപകടം. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ദുർഗാ പൂജയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരെ പുലർച്ചെ 4.40 ഓടെയാണ് ട്രെയിൻ ഇടിച്ചതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചു. അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്കയച്ചു. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് രണ്ടാമത്തെ തവണയാണ് അപകടത്തിൽപ്പെടുന്നത്. സെപ്റ്റംബർ 30 ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിംഗിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു
അതിരപ്പിള്ളി: കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. തൃശൂർ അതിരപ്പിള്ളി വാച്ചുമരത്താണ് സംഭവം. ആക്രമണത്തിൽ ആളപായമില്ല.
വാഹനത്തിന്റെ തകരാർ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്. വാഹനത്തിന്‍റെ എഞ്ചിൻ തകരാറായതിനെത്തുടർന്ന് നിർത്തിയിട്ട അങ്കമാലി സ്വദേശികളുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.
അങ്കമാലി സ്വദേശികൾ ഇന്നലെ രാത്രിയിൽ അതിരപ്പള്ളിയിൽ നിന്ന് മലക്കപ്പാറക്ക് പോവുകയായിരുന്നു. ഈ സമയത്ത് വാഹനം തകരാറിലായി. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസ്സിലാക്കിയ യാത്രക്കാർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. വാഹനം ശരിയാക്കുന്നതിനായി അതിരപ്പിള്ളിയിൽ നിന്ന് മെക്കാനിക്കുമായി വന്നപ്പോഴാണ് വാഹനം തകർന്ന നിലയിൽ കാണുന്നത്.
പൃഥ്വിരാജ് നായകൻ; ഓപ്പറേഷന്‍ ജാവയ്ക്ക് രണ്ടാം ഭാഗവുമായി തരുണ്‍ മൂര്‍ത്തി
ഓപ്പറേഷന്‍ ജാവയ്ക്ക് രണ്ടാം ഭാഗവുമായി തരുണ്‍ മൂര്‍ത്തി വരുന്നു. ഓപ്പറേഷന്‍ കംബോഡിയ എന്ന പേരിലാണ് പുതിയ ചിത്രം എത്തുക. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.
ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ ലുക്മാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഇര്‍ഷാദ് അലി തുടങ്ങിയവരെല്ലാം പുതിയ ചിത്രത്തിലുമുണ്ട്.
2021 ല്‍ നിര്‍ത്തിയ ഇടത്തു നിന്ന് തുടങ്ങുകയാണ് ഒപിജെ ഫ്രാഞ്ചൈസിയായ ഓപ്പറേഷന്‍ കംബോഡിയയിലേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
തരുണ്‍ മൂര്‍ത്തി തന്നെയാണ് ഓപ്പറേഷന്‍ കംബോഡിയയുടെ തിരക്കഥയും സംവിധാനവും. തരുണ്‍ മൂര്‍ത്തിയുടെ ആദ്യചിത്രമായിരുന്നു 2021-ല്‍ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവ. വി. സിനിമാസ് ഇന്റര്‍നാഷണല്‍, ദി മാനിഫെസ്റ്റേഷന്‍ സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് വേള്‍ഡ് വൈഡ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍
പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍.പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്.
കൊടുവായൂരില്‍ കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.ജേഴ്‌സി വാങ്ങാനായി കടയിലേക്ക് വന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ച് കൊടുക്കുകയും തിരികെ വിദ്യാര്‍ത്ഥിയോട് സ്വകാര്യഭാഗം കാണിക്കാന്‍ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കള്‍ പുതുനഗരം പൊലീസില്‍ പരാതി നല്‍കിയതോടെ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷാജിയെ റിമാന്‍ഡ് ചെയ്തു.
കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് അനു ചാക്കോ
കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ ഒരു സംഘം ആളുകൾ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോ.
ഡയാലിസിസ് കേന്ദ്രത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കേണ്ടത് പാനൂർ മുനിസിപ്പാലിറ്റിയാണ്. ഓരോ സ്ഥലത്തെയും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്.
പാനൂർ മുനിസിപ്പാലിറ്റി അവരുടെ ഉത്തരവാദിത്വം വേണ്ട വിദത്തിൽ നിർവഹിക്കാതെ സാധാരണക്കാരായ ജനങ്ങളെ എംഎൽഎ ആക്രമിക്കാൻ തിരിച്ചുവിട്ട ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കണം.
പാനൂർ മുനിസിപ്പാലിറ്റിക്കെതിരെ വരുന്ന ജനരോഷം എംഎൽഎ ക്കെതിരെ തിരിച്ചുവിടാനാണ് ശ്രമം. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം കണ്ടെത്താനും നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാവണം- ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ പ്രബുദ്ധരായ ജനങ്ങൾ മുന്നോട്ടുവരണം.

വിജയദശമിയിൽ വിഗ്രഹ നിമജ്ജനത്തിനിടെ 12 കാരൻ ചാവി തിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 13 പേർക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനിടെ അപകടം. ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പടെ 13 പേർക്ക് ദാരുണാന്ത്യം. ഖാണ്ഡ്വ ജില്ലയിൽ പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്.
വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു.
മരിച്ചവരിൽ 10 കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 25 പേർ അപകടസമയത്ത് ട്രോളിയിൽ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്.
ഗാന്ധിജിയെ വീണ്ടും വെടിവെച്ചു; മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തു; ലേഡി ഗോഡ്സെ കൊലക്കേസിൽ പ്രതി; യുവതി ഒളിവിലെന്ന് പൊലീസ്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ അലിഗഡിൽ, ഹത്രാസിലെ ഒരു ബൈക്ക് ഷോറൂം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ (എബിഎച്ച്എം) വക്താവ് അശോക് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും എബിഎച്ച്എം ജനറൽ സെക്രട്ടറിയും നിരഞ്ജനി അഖാരയുടെ മഹാമണ്ഡലേശ്വറുമായ പൂജ ശകുൻ പാണ്ഡെയാണ് കേസിലെ പ്രധാന പ്രതി. അവർ ഇപ്പോൾ ഒളിവിലാണ്. 2019ൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനഃസൃഷ്ടിച്ച പൂജാ ശകുൻ പാണ്ഡെ വിവാദ നായികയാണ്. പൂജ ശകുൻ പാണ്ഡെയുടെ ഒളിയിടത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്ത എന്നയാളെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. രണ്ട് വാടകക്കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 23 ന് അലിഗഡിൽ വെച്ചാണ് അഭിഷേക് കൊല്ലപ്പെട്ടത്. കൊലപാതകം സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പൊലീസ് പറയുന്നു. എന്നാൽ, പൂജയ്ക്ക് അഭിഷേകുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സെപ്റ്റംബർ 23 ന് രാത്രി 9.30 ഓടെയാണ് അഭിഷേക് ഗുപ്ത കൊല്ലപ്പെടുന്നത്. ബസ് കാത്തുനിന്ന അഭിഷേകിനെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ പണമിടപാടിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് അഭിഷേകിനെ പൂജ ശകുൻ പാണ്ഡെയും ഭർത്താവ് അശോക് പാണ്ഡെയും കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇവരെ സംശയമുണ്ടെന്ന് കാട്ടി അഭിഷേകിന്റെ പിതാവും പൊലീസിനെ സമീപിച്ചിരുന്നു. വാടക കൊലയാളിയെ ഏർപ്പെടുത്തിയാണ് പൂജയും ഭർത്താവും കൃത്യം നടത്തിയതെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാടക കൊലയാളിയായ മുഹമ്മദ് ഫസലിനെയും കൂട്ടാളിയേയും പിടികൂടി. ഇതാണ് കൊലപാതകത്തിൽ പ്രതികളുടെ കൂടുതൽ പങ്ക് പുറത്തെത്തിച്ചത്. പൂജ ശകുൻ പാണ്ഡെയും ഭർത്താവുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും തനിക്ക് മൂന്ന് ലക്ഷം വാഗ്ദാനം ചെയ്തുവെന്നും മുഹമ്മദ് പൊലീസിന് മൊഴിനൽകി.
തുടർന്ന് പൊലീസ് അശോക് പാണ്ഡെയെ അറസ്റ്റ് ചെയ്തു. എന്നാൽ പൂജ ശകുൻ പാണ്ഡെ ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. അതേസമയം കൊലപാതകത്തിന് പിന്നിൽ സാമ്പത്തികം മാത്രമല്ല കാരണമെന്നാണ് അഭിഷേകിന്റെ കുടുംബം ആരോപിക്കുന്നത്. പൂജ ശകുൻ പാണ്ഡെ തന്റെ മകനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്നും അഭിഷേകിന്റെ പിതാവ് നീരജ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ ബിസിനസ് സംരംഭത്തിൽ പങ്കാളിയാക്കാനും പൂജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിഷേക് ഇതിനു വഴങ്ങിയില്ലെന്ന് കുടുംബം വ്യക്തമാക്കി.
അലിഗഡിലെ ഹിന്ദു മഹാസഭയുടെ ഒരു പ്രമുഖ നേതാവാണ് പൂജ ശകുൻ പാണ്ഡെ അഥവാ സാധ്വി അന്നപൂർണ്ണ അഥവാ ലേഡി ഗോഡ്സെ. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ അവർ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. മുസ്ലീങ്ങളിൽ നിന്നുള്ള ആസന്നമായ ഭീഷണിയിൽ നിന്ന് “ഹിന്ദുക്കളെ സംരക്ഷിക്കുക” എന്ന പ്രചാരണത്തിലൂടെയും അക്രമാസക്തമായ പ്രസംഗങ്ങളിലൂടെയും അവർ എന്നും വിവാദ നായികയാണ്. 2019ൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി ചിത്രത്തിലേക്ക് വെടിയുതിർത്തായിരുന്നു ഇവർ വാർത്തകളിൽ നിറഞ്ഞത്. 2021-ൽ, ഡൽഹി അതിർത്തികളിൽ കർഷകർ ഒരു വർഷം നീണ്ടുനിന്ന പ്രതിഷേധത്തെത്തുടർന്ന് കേന്ദ്രസർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് മോദി പ്രഖ്യാപിച്ചതിന് ശേഷം മോദിക്കെതിരെയും ഇവർ നിലപാട് സ്വീകരിച്ചിരുന്നു. “ജിസ്കി ഏക് ബാത് നഹി, ഉസ്ക ഏക് ബാപ് നഹി” എന്ന് പറഞ്ഞുകൊണ്ട് ഹിന്ദു മഹാസഭയുടെ അലിഗഡ് ഓഫീസിൽ നിന്ന് പൂജ ശകുൻ മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു.
2020 ഏപ്രിലിൽ, തബ്ലീഗി ജമാഅത്ത് അംഗങ്ങൾക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. മതസ്പർധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.
2021-ൽ ഹരിദ്വാറിൽ നടന്ന കുപ്രസിദ്ധമായ ധരം സൻസദിൽ, മുസ്ലീം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത പൂജ ശകുൻ ആയുധം ഉപയോഗിക്കാനും വംശഹത്യയ്ക്ക് പ്രേരിപ്പിക്കാനും ആഹ്വാനം ചെയ്തു. മുസ്ലീങ്ങളുടെ കൂട്ടക്കൊലയ്ക്ക് അവർ നേരിട്ട് ആഹ്വാനം ചെയ്യുകയായിരുന്നു.
“ആയുധങ്ങളില്ലാതെ ഒന്നും സാധ്യമല്ല. അവരുടെ ജനസംഖ്യ ഇല്ലാതാക്കണമെങ്കിൽ അവരെ കൊല്ലുക. കൊല്ലാനും ജയിലിൽ പോകാൻ തയ്യാറാകൂ. ഞങ്ങളിൽ 100 പേർ 20 ലക്ഷം പേരെ [മുസ്ലീങ്ങളെ] കൊല്ലാൻ തയ്യാറായാലും, ഞങ്ങൾ വിജയിക്കും, ജയിലിൽ പോകും… നാഥുറാം ഗോഡ്‌സെയെപ്പോലെ, ഞാൻ തയ്യാറാണ്. എന്റെ മതത്തിന് ഭീഷണിയായ എല്ലാ പിശാചുക്കളിൽ നിന്നും എന്റെ ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ ഞാൻ ആയുധമെടുക്കും,” അവർ പറഞ്ഞു. മുസ്ലീങ്ങളെ കൊല്ലാൻ പലതവണ ആഹ്വാനം ചെയ്തിട്ടും, പൂജ ശകുന് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.