കൊപ്പള: കർണ്ണാടകയിലെ കോപ്പേളയിൽ യുവമോർച്ചാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പോലീസ് പിടികൂടിയത്. രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം എന്നാൽ കൊല്ലപ്പെട്ടയാളും പ്രതികളും ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രവി എന്ന ആളാണ് കൊലതകത്തിന്റെ ആസൂത്രകനെന്നാണ് പുറത്തുവരുന്ന വിവരം.
കൊപ്പള ജില്ലയിലെ ഗംഗാവതി സിറ്റിയിൽ പുലർച്ചെ രണ്ടുമണിക്ക് സായുധരായ ഒരു സംഘം നടത്തിയ ആക്രമണത്തിലാണ് യുവമോർച്ചാ പ്രസിഡന്റ് വെങ്കടേഷ് കുറുബാർ കൊല്ലപ്പെട്ടത്. ഗംഗാവതി സിറ്റി കൊപ്പള റോഡിലെ ലീലാവതി ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കാപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കാറിൽ പിന്തുടർന്നെത്തിയ ആക്രമി സംഘം ബൈക്കിൽ സഞ്ചരിച്ച വെങ്കടേഷിനെ ഇടിച്ചുവീഴുത്തുകയായിരുന്നു. താഴെ വീണതിന് പിന്നാലെ ഓടിയെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി വെങ്കടേഷിനെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തി. വെങ്കടേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സംഘം തുരത്തിയോടിച്ചു. വെങ്കടേഷ് സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു.
സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം വെങ്കിടേഷ് സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്താൻ ഉപയോഗിച്ച ടാറ്റ ഇൻഡിക്ക കാറിൽ തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഈ കാർ എച്ച്എസ്ആർ ലേഔട്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെതട്ടുകയും ചെയ്തു. മുൻവൈര്യഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് നാലുപേർ കാന്പള്ളി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. രണ്ട് പ്രതികളെക്കൂടി പിടികൂടാനായുണ്ട്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.

