പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുമതി നൽകി ഹൈക്കോടതി

തൃശ്ശൂർ: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുമതി നൽകി ഹൈക്കോടതി.  മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു.

പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും ദേശീയ പാതാ ഹൈക്കോടതിയോട് നിർദേശിച്ചു. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ചാണ് വ്യവസ്ഥകളോടെ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.

ടോൾ പിരിവ് മരവിപ്പിച്ചത് ദേശീയപാതാ അതോറിറ്റിയുടെ സാമ്പത്തികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ഗതാഗത കുരുക്കുണ്ടെങ്കിലും ടോൾ നിരക്ക് കുറയ്ക്കാനാവില്ലെന്ന് ദേശീയപാതാ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോൾ മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. 72 ദിവസങ്ങൾക്കിടെ 10 തവണയാണ് ടോൾ തുടരാൻ അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതിയിലും ഹൈക്കോടതിയിലുമായി ദേശീയപാതാ അതോറിറ്റി ഉന്നയിച്ചത്. എന്നാൽ എല്ലാ തവണയും ആവശ്യം നിരസിക്കുകയായിരുന്നു.

മില്‍മ പരസ്യം  ഷാഫിയെ പരിഹസിച്ചെന്ന് ആരോപണം, ഒടുവില്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മൂക്കിന് മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച ആളെ പരസ്യത്തില്‍ കാണിച്ച് മില്‍മ. ഒടുവില്‍ പിന്‍വലിച്ചു. പൊലീസ് മര്‍ദനത്തില്‍ വടകര എംപി ഷാഫി പറമ്പിലിന്റെ മൂക്കു പൊട്ടിയതു വിവാദമായിരിക്കെയാണ് മില്‍മയുടെ പരസ്യം പുറത്തുവന്നത്.

ഷാഫിയോടു സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി മില്‍മ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാര്‍ഡാണ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ സമൂഹമാധ്യമ പേജില്‍ വന്ന കാര്‍ഡാണ് കോണ്‍ഗ്രസ് അനുഭാവികളുടെ പ്രതിഷേധത്തിന് കാരണമായത്.

മൂക്കിനു മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച ആളാണ് പരസ്യത്തില്‍ ഉള്ളത്. ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ തൊരപ്പന്‍ കൊച്ചുണ്ണി’ എന്നാണ് മില്‍മ ഐസ്‌ക്രീം പിടിച്ചു നില്‍ക്കുന്നയാളുള്ള പരസ്യത്തിലെ വാചകം. ‘സിഐഡി മൂസ’ സിനിമയില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമാണ് തൊരപ്പന്‍ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാന്‍ അറിയില്ലല്ലോ’ എന്ന ഡയലോഗ് സിനിമയില്‍ ഈ കഥാപാത്രം പറയുന്നുമുണ്ട്.

ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മില്‍മയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. എന്നാല്‍, ആരെയും അപമാനിക്കാനല്ല കാര്‍ഡ് പ്രചരിപ്പിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പ്രതികരിച്ചു. മില്‍മയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാന്‍ മില്‍മയ്ക്ക് താല്‍പര്യമില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നല്ല പരസ്യ വാചകങ്ങള്‍ നല്‍കാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി വ്യക്തമാക്കി.

ബിജെപി നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ് മറികടന്നുപോകാന്‍ കഴിയാതെ അവരുമായി തര്‍ക്കിച്ച വിദ്യാര്‍ഥിയെ കാരിക്കേച്ചറാക്കി കഴിഞ്ഞ ദിവസം മില്‍മ പരസ്യം ചെയ്തിരുന്നു. ‘ഡാ മോനേ ഒന്നു കൂളായിക്കേ നീ’ എന്ന വാചകത്തോടെയായിരുന്നു ലെസിയുടെ പരസ്യം. കുട്ടിയുടെ പിതാവ് മില്‍മ അധികൃതര്‍ക്കു പരാതി നല്‍കിയതോടെ പരസ്യം പിന്‍വലിച്ചു.

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവം; കെഎസ്ആർടിസി ഡ്രൈവറിനെ സ്ഥലം മാറ്റിയത് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ബസിൽ വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസിക്ക് തിരിച്ചടി.മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്ന് ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി.മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

ഹർജിക്കാരനെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലി തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവർ ജയ്മോൻ ജോസഫിന്‍റെ ആവശ്യം.ദീർഘദൂര ഡ്രൈവർക്ക് കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. അന്വേഷണസംഘത്തിൻ്റെ ആവശ്യപ്രകാരമാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.

പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.  14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വിട്ടത്.

അതിനിടയിൽ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നൽകി.  അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളിയിലും സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനെതിരെയും മൊഴി നല്‍കിയെന്നാണ് റിപ്പോർട്ട്.

സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് മൊഴി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും പോറ്റിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ നാഗേഷും തമ്മില്‍ ബന്ധമുണ്ടെന്നും പോറ്റി മൊഴി നല്‍കി. 

സ്വര്‍ണവില 97,000 കടന്നു; കുതിപ്പ് ഇനിയും തുടരും; ഒരു ലക്ഷം ഉടന്‍

സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ വര്‍ധന. പവന് 2,840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയായി. പണിക്കൂലിയും, ജിഎസ്ടിയും അടക്കം കണക്കിലെടുക്കുമ്പോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ ഇന്ന് ഒരു ലക്ഷത്തിലേറെ കൊടുക്കേണ്ടി വരും.

94520 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 2840 രൂപയാണ് വര്‍ധിച്ചത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ പവന് നാളെ ഒരു ലക്ഷം കടന്നേക്കും. ഗ്രാമിന് 12,170 രൂപയാണ് ഇന്നത്തെ വില.റെക്കോര്‍ഡ് കുതിപ്പാണ് സ്വര്‍ണത്തിന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഉണ്ടായി കൊണ്ടിരിക്കുന്നത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്

ഒഡിങ്കയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ജന്മനാട്; സംസ്‌കാരം ഞായറാഴ്ച

നെയ്‌റോബി: കെനിയയിലെ മുന്‍ പ്രധാനമന്ത്രി റയ്ല അമോലോ ഒഡിങ്കയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ജന്മനാട്. സംസ്‌കാരം ഞായറാഴ്ച ജന്മനാടായ ബോണ്ടോയില്‍ നടക്കും. 

ഒകുംബ എന്ന പരമ്പരാഗത ആചാരപ്രകാരം പനയോലയുള്‍പ്പെടെ ഇലച്ചാര്‍ത്തുകള്‍ കയ്യില്‍പിടിച്ചും വാഹനങ്ങളുടെ വശങ്ങളില്‍വച്ചും ജനം വീഥികളില്‍ വിലാപയാത്രകള്‍ നടത്തുകയാണ്. ‘ബാബ’ എന്നാണ് അവര്‍ അദ്ദേഹത്തെ ആദരപൂര്‍വം വിളിക്കുന്നത്. ഒഡിങ്കയുടെ മൃതദേഹം നാളെ പടിഞ്ഞാറന്‍ കെനിയയില്‍ വിക്ടോറിയ തടാകതീരത്തുള്ള കിസുമു നഗരത്തിലെത്തിക്കും.

മരിച്ചാല്‍ 72 മണിക്കൂറിനകം സംസ്‌കാരം നടത്തണമെന്ന് വില്‍പത്രത്തിലുള്ളത് മാനിച്ചാണിത്. നേതാക്കള്‍ മരിച്ചാല്‍ ആഴ്ചകള്‍ക്ക്‌ശേഷം സംസ്‌കാരം നടത്തുന്ന പതിവാണ് കെനിയക്കാര്‍ ഒഡിങ്കയ്ക്കായി മാറ്റിയെഴുതുന്നത്. ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് (ഒഡിഎം) പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ഒഡിങ്ക, ലുവോ ഗോത്ര വിഭാഗക്കാരനാണ്.

ബോണ്ടോയില്‍ കാങ്കോ കാ ജറമോഗിയിലെ കുടുംബക്കല്ലറയില്‍, ജനപ്രിയ നേതാവും സ്വാതന്ത്ര്യ സമരപ്പോരാളിയുമായിരുന്ന പിതാവ് ജറമോഗിയുടെയും മകന്‍ ഫിഡലിന്റെയും വകുടീരങ്ങള്‍ക്കരികെയാകും ഒഡിങ്കയുടെയും അന്ത്യവിശ്രമം.

കെനിയയില്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രസിഡന്റ് വില്യം റുട്ടോ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൂത്താട്ടുകുളത്ത് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം ബുധനാഴ്ച അന്തരിച്ച ഒഡിങ്ക(80)യുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചിരുന്നു.

ഹിജാബ് വിവാദം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് കുട്ടിയുടെ ടിസി വാങ്ങുകയാണെന്ന് മാതാപിതാക്കൾ

കൊച്ചി: ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നു.

കുട്ടിയുടെ  ടിസി വാങ്ങുകയാണെന്ന് രക്ഷിതാക്കൾ  പറഞ്ഞു.

കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും  വിഷയത്തിൽ ഇടപെട്ട സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും പിതാവ് നന്ദി പറഞ്ഞു. മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും പിതാവ് പി.എം അനസ് വ്യക്തമാക്കി.

വീണ്ടും സമാധാന ദൂത്: ബുഡാപെസ്റ്റില്‍ ട്രംപ്-പുടിന്‍ കൂടിക്കാഴ്ച; സെലന്‍സ്‌കിയുമായി ഇന്ന് വൈറ്റ് ഹൗസില്‍ ചര്‍ച്ച

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ താനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച തിയതി വ്യക്തമാക്കിയിട്ടില്ല.

ട്രംപ് പുടിനുമായി നടത്തിയ നിര്‍ണായക ഫോണ്‍ സംഭാഷണത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. പുടിനുമായുള്ള ചര്‍ച്ചകളില്‍ കാര്യമായ മുന്നേറ്റമുണ്ടായതായി ട്രംപ് പറഞ്ഞു.

ഓഗസ്റ്റ് 15 ന് വിഷയത്തില്‍ ഇരുനേതാക്കളും അലാസ്‌ക്കയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചത്. യുഎസില്‍ നിന്നും കൂടുതല്‍ സൈനിക സഹായം തേടിയാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചക്കെത്തുന്നത്. യുഎസ് നിര്‍മിത ടോമഹോക് മിസൈലുകള്‍ക്കായി സെലന്‍സ്‌കി ട്രംപിനോട് ആവശ്യപ്പെടും.

ഗാസയില്‍ സമാധാനക്കരാര്‍ കൊണ്ടുവന്നതില്‍ പുടിന്‍ തന്നെ അഭിനന്ദിച്ചതായും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സമാധാനം ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. ടോമഹോക് മിസൈലുകള്‍ ഉക്രെയ്‌ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് പുടിന്‍ ട്രംപുമായി സംസാരിച്ചതായി പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂരി ഉഷകോവ് പറഞ്ഞു. മിസൈല്‍ നല്‍കിയാല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തിന് വലിയ തകരാര്‍ സംഭവിക്കുമെന്നും അദേഹം പറഞ്ഞു.

വ്ളാഡിമിര്‍ പുടിന്‍ വര്‍ഷങ്ങളായി ഒരു യൂറോപ്യന്‍ യൂണിയന്‍ തലസ്ഥാനത്ത് കാലുകുത്തിയിട്ടില്ല. യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് അദ്ദേഹം അറസ്റ്റ് വാറണ്ട് നേരിടുന്നു എന്നതാണ് ഒരു പ്രധാന കാരണം. എന്നിരുന്നാലും, ഹംഗറി ഐസിസിയില്‍ നിന്ന് പിന്മാറുകയാണ്, അതിനാല്‍ വാറണ്ടിന് ബുഡാപെസ്റ്റില്‍ യാതൊരു പ്രാബല്യവുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ഒരു സഖ്യകക്ഷിയായതിനാല്‍ കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പുടിനും ട്രംപിനും ആതിഥേയത്വം വഹിക്കുന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. അതിനാല്‍ ഇത് ഓര്‍ബനും ഒരു വലിയ വിജയമാണ്.

ഓര്‍ബന് ഒരു ശക്തമായ പിന്തുണ ആവശ്യമാണ്. 2010 മുതല്‍ അദ്ദേഹം അധികാരത്തിലുണ്ട്, പക്ഷേ അടുത്ത വസന്തകാലത്ത് നിര്‍ണായകമായ തിരഞ്ഞെടുപ്പുകള്‍ നേരിടുമ്പോള്‍ അദ്ദേഹം തോല്‍ക്കുമെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. ട്രംപിന്റെ ഒരു രാഷ്ട്രീയ സഖ്യകക്ഷി കൂടിയാണ് അദ്ദേഹം, ഗാസ വെടിനിര്‍ത്തല്‍ ഒപ്പുവച്ച ഷാം എല്‍-ഷെയ്ക്കില്‍ ഈ ആഴ്ച ആദ്യം നടന്ന ഈജിപ്ഷ്യന്‍ ഉച്ചകോടിയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു.

മഴയിൽ ഇന്ന് അതീവ ജാഗ്രത; തലസ്ഥാനമടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: തുലാവർഷത്തിന്റെ ഭാഗമായി അതിശക്ത മഴ കേരളത്തിൽ ഇന്നും തുടരും.  എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിൽ ഇന്ന് അതിശക്ത മഴക്കുള്ള സാധ്യതയാണുള്ളത്. ഇതിനൊപ്പം തിരുവനന്തപുരമടക്കം 7 ജില്ലകളിൽ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് 10 മണിക്കൂര്‍; ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഇതിന് ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. നിര്‍ണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും.

കോടതിയില്‍നിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.എസ്‌ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിര്‍ണായക നടപടി. ദേവസ്വം വിജിലന്‍സ് സംഘം നേരത്തേ 2 തവണയായി 8 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2 കേസുകളിലും പോറ്റിയെ ഒന്നാം പ്രതിയാക്കി.

ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണക്കവര്‍ച്ചയും 2 കേസുകളായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോറ്റിയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കേസിന്റെ വിവരങ്ങളെല്ലാം പുറത്തുവരണ്ടേത്. പോറ്റിയുടെ സഹായികളും സ്‌പോണ്‍സര്‍മാരുമായ കല്‍പേഷ്, നാഗേഷ് എന്നിവര്‍ ഇപ്പോഴും കാണാമറയത്താണ്. രേഖകള്‍ ശേഖരിക്കാന്‍ എസ്‌ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തിയിരുന്നു.

ട്രെയിൻ യാത്രയിൽ സ്വർണം ധരിക്കുന്നത് ഒഴിവാക്കണം; ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി യാത്രക്കാർക്ക് ബോധവത്കരണവുമായി റെയിൽവെ

0

ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ട്രെയിൻ യാത്രക്കാർക്ക് ബോധവത്കരണവുമായി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ്. ട്രെയിൻ യാത്രയിൽ സ്വർണം ധരിക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരുണ്ടാകാൻ സാധ്യതയുള്ളതിനാൽ സ്വർണമെന്ന് തെറ്റിധരിപ്പിക്കുന്ന ആഭരണങ്ങളും കവർച്ചക്കാരെ മോഹിപ്പിക്കുമെന്നും ഇത് അപകടം വരുത്തിയേക്കാമെന്നും റെയിൽവെ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് റെയിൽവെ പോസ്റ്ററും ബോധവത്കരണ വീഡിയോയുമിറക്കിട്ടുണ്ട്.

അതേസമയം, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ട്രെയിൻ യാത്രക്കാർക്ക് ബോധവത്കരണ കാമ്പയിൻ നടത്തി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർപിഎഫ്). തമിഴ്‌നാട് ഈറോഡ് റെയിൽവെ ആർപിഎഫാണ് ചൊവ്വാഴ്ച കാമ്പയിൻ സംഘടിപ്പിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പടക്കങ്ങൾ കൈയിൽ കരുതുന്നതിലുള്ള നിയമപരമായ നിബന്ധനകൾ, പിഴ, ഉണ്ടായേക്കാവുന്ന അപകടം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവാന്മാരാക്കുകയായിരുന്നു കാമ്പയിന്റെ ലക്ഷ്യം.

സേലം ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ സൗരവ് കുമാറിന്റെ നിർദേശ പ്രകാരം ഇൻസ്‌പെക്ടർ മണിമാരനും സംഘവുമാണ് കാമ്പയിന് നേതൃത്വം നൽകിയത്. റെയിൽവെയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ പരിശോധനയും നടത്തി.

ഉത്സവ സീസണുകളിൽ സ്‌റ്റേഷനുകൾ സാമൂഹിക വിരുദ്ധരുടെ താവളമാകാനുള്ള സാധ്യത കണക്കിലെടുത്ത് യാത്രക്കാരോട് മുൻകരുതലുകളെടുക്കാനും നിർദേശം നൽകി. മൊബൈൽ, ലാപ്‌ടോപ്, തുടങ്ങിയ വിലകൂടിയ വസ്തുക്കൾ കൈയിലുള്ളവർ ശ്രദ്ധ പുലർത്തണം, ട്രെയിനിന്റെ ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രമിക്കണം, വാതിൽപ്പടിയിൽ നിൽക്കരുത്, സ്വർണാഭരണങ്ങൾ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ ധരിക്കുന്നത് ഒഴിവാക്കണം, ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്യുന്നവർ സ്ലീപ്പർ, എസ് കോച്ചുകളിൽ കയറരുത് തുടങ്ങിയ നിർദേശങ്ങൾ യാത്രക്കാർക്ക് നൽകി. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ നിബന്ധനകൾ, മുൻ കരുതലുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായിരുന്നു കാമ്പയിൻ

വിദ്യാർത്ഥികളെ കോൺസൻട്രേഷൻ ക്യാമ്പുകളിലെ തടവുകാരെപ്പോലെ കാണരുത്; ചില അധ്യാപകരുടെ പെരുമാറ്റം നാസി പടയാളികളുടേതിന് സമാനം – കെ.എസ്.യു.

0

പാലക്കാട് കണ്ണാടി സ്കൂളിലെ വിദ്യാർത്ഥിയായ അർജുന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്തരീക്ഷത്തെ രൂക്ഷമായി വിമർശിച്ച് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്തെത്തി. ചില അധ്യാപകർ വിദ്യാർത്ഥികളോട് പെരുമാറുന്നത് ‘നാസി പടയാളികളെപ്പോലെ’ ആണെന്നും, കലാലയങ്ങളെ ഒരു കാരണവശാലും ‘കോൺസൻട്രേഷൻ ക്യാമ്പുകളാക്കി’ മാറ്റരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളെ ചേർത്തുപിടിക്കുന്ന നിരവധി നല്ല അധ്യാപകർക്ക് അപമാനകരമാണ് ഈ മോശം പ്രവണത എന്നും കെ.എസ്.യു. ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ, വിദ്യാർത്ഥികൾ ‘പ്രഷർ കുക്കറിന് സമാനമായി’ കടുത്ത മാനസിക സമ്മർദ്ദവും ആഘാതവുമാണ് നേരിടുന്നത്. തങ്ങളുടെ ആത്മസംഘർഷങ്ങൾ തുറന്നുപറയാനോ പരിഹാരം കണ്ടെത്താനോ സാധിക്കാതെ വീർപ്പുമുട്ടുന്ന കുട്ടികളുടെ പട്ടികയിലാണ് അർജുനും ഇടം നേടിയിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടങ്ങളെ വേണ്ടവിധം അഭിസംബോധന ചെയ്യുന്നതിൽ ഭരണകൂടവും പൊതുസമൂഹവും പരാജയപ്പെടുന്നു എന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. കേവലം അനുശോചന കുറിപ്പുകളോ ‘ജസ്റ്റിസ് ഫോർ’ കാമ്പയിനുകളോ അല്ല, മറിച്ച് ഒരു തലമുറയെ രക്ഷിക്കാൻ ഉതകുന്ന ക്രിയാത്മകമായ, പ്രായോഗിക നടപടികളാണ് ആവശ്യം എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

അർജുന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം വെള്ളിയാഴ്ച വൈകുന്നേരമാണ്. ഇൻസ്റ്റഗ്രാമിൽ സന്ദേശങ്ങൾ കൈമാറിയ അർജുൻ ഉൾപ്പെടെയുള്ള നാല് വിദ്യാർത്ഥികളുടെ വിവരം ഒരു രക്ഷിതാവ് സ്കൂൾ അധികൃതരെ അറിയിച്ചു. ഇതിനെത്തുടർന്ന് മുഴുവൻ രക്ഷിതാക്കളെയും സ്കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിക്കുകയും ചെയ്തു.

പിന്നീട് ക്ലാസ് അധ്യാപികയായ ആശ സമാനമായ വിഷയത്തിൽ വിദ്യാർത്ഥികളോട് ഇടപെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കുട്ടികളുടെ ആരോപണം. ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക സൈബർ സെല്ലിനെ വിളിച്ചതായി ഭീഷണി മുഴക്കുകയും, കുട്ടികൾക്ക് ‘ജയിൽ ശിക്ഷ’ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പറയുകയും ചെയ്തുവെന്ന് അർജുന്റെ സഹപാഠി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം അർജുൻ കടുത്ത അസ്വസ്ഥതയിലായി. സ്കൂളിൽ നിന്നും പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതായും സഹപാഠി മൊഴി നൽകിയിട്ടുണ്ട്.

ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. എന്നാൽ കുട്ടി ആത്മഹത്യ ചെയ്യാൻ തക്കതായ ഒരു കാരണവും സ്കൂളിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നായിരുന്നു ആദ്യഘട്ടത്തിൽ അധ്യാപകരുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സ്കൂളിൽ പ്രതിഷേധ സമരം നടത്തി. പ്രധാനാധ്യാപിക ലിസി തങ്ങളുടെ അധ്യാപകർക്ക് പിഴവ് പറ്റിയിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.

ഇതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്കൂൾ മാനേജ്‌മെന്റും അടിയന്തര യോഗം ചേരുകയും, ആരോപണവിധേയരായ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ, അധ്യാപകർക്കെതിരെ വകുപ്പുതല അന്വേഷണം തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടു.