മാസപ്പടി കേസ്: വീണാ വിജയനെതിരായ സിബിഐ അന്വേഷണ ഹർജി പുതിയ ബെഞ്ച് പരിഗണിക്കും; വീണ്ടും ഹൈക്കോടതിയുടെ ശ്രദ്ധയിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി (പിഐഎൽ) കേരള ഹൈക്കോടതിയുടെ പുതിയ ഡിവിഷൻ ബെഞ്ച് വിശദമായ വാദത്തിനായി പരിഗണിക്കും. കേസ് പരിഗണിക്കുന്നതിൽ നിന്ന് മുമ്പ് ഉണ്ടായിരുന്ന ഡിവിഷൻ ബെഞ്ചിലെ ഒരംഗം പിന്മാറിയതിനെ തുടർന്നാണ് ഹർജി പുതിയ ബെഞ്ചിന് മുന്നിൽ എത്തുന്നത്.

കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) വീണ വിജയന്റെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷൻസിന് സേവനം നൽകാതെ മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ നൽകിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ ആരംഭിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എം.ആർ. അജയനാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

നേരത്തെ, കേസ് പരിഗണിച്ചിരുന്ന ഡിവിഷൻ ബെഞ്ചിലെ ഒരംഗം പിന്മാറിയിരുന്നു. അതിനു മുമ്പ് കേസ് പരിഗണിച്ച മറ്റൊരു ബെഞ്ചിലെ ജഡ്ജിയും വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറ്റം അറിയിച്ചിരുന്നു. തുടർച്ചയായി ജഡ്ജിമാർ പിന്മാറിയ സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം പുതിയ ഡിവിഷൻ ബെഞ്ചിന് മുന്നിൽ എത്തുന്നത്.

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളിൽ കോർപ്പറേറ്റ് തട്ടിപ്പ് നടന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. എങ്കിലും, കമ്പനീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ മാത്രമാണ് എസ്എഫ്ഐഒ അന്വേഷിച്ചത്. അഴിമതി നിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കൽ നിയമം എന്നിവ പ്രകാരമുള്ള ഗൗരവമായ കാര്യങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അതിനായി സിബിഐ അന്വേഷണം അനിവാര്യമാണെന്നുമാണ് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കർണ്ണാടക

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്.

മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.

ധ്യാന ദമ്പതികൾ തമ്മിലുള്ള തർക്കവും സൈബർ പോരും; ഗുരുതര ആരോപണങ്ങളുമായി ജിജി മരിയോ

കൊച്ചി: ധ്യാന ദമ്പതികൾ തമ്മിലുള്ള തർക്കവും സൈബർ പോരും രൂക്ഷമാകുന്നതിനിടെ, ഗുരുതര ആരോപണങ്ങളുമായി ജിജി മരിയോ രംഗത്ത്. ‘സത്യം നിങ്ങൾ ഇതുവരെ കേട്ടതോ കണ്ടതോ അല്ല. ചിലത് ഞാൻ തുറന്നുപറയുകയാണ്,’ എന്ന ആമുഖത്തോടെ ആണ്  സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.

ഇപ്പോൾ പങ്കുവെച്ച വിശദീകരണ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചാലക്കുടിയിലെ ധ്യാന ദമ്പതികൾ തമ്മിലടിച്ച സംഭവത്തിൽ എഫ് ഐ ആ‌ർ വിവരങ്ങൾ പുറത്തുവന്നിരുന്നു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരായോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ വഴക്കായതും തല്ലിൽ അവസാനിച്ചതും.

ജിജി മരിയോയുടെ കുറിപ്പ്

സത്യം നിങ്ങൾ ഇതുവരെ കേട്ടതോ കണ്ടതോ അല്ല. ചില സത്യങ്ങൾ ഞാൻ തുറന്നുപറയുകയാണ്… എത്ര വിദഗ്ദമായിട്ടാണ് അവർ നുണകൾ പറഞ്ഞു പരത്തി ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത് ? എന്നെയും മക്കളെയും സമൂഹത്തിന് മുന്നിൽ കടിച്ചു കീറാൻ ഇട്ട് കൊടുക്കാൻ എങ്ങനെ സാധിക്കുന്നു ? ഒരിക്കലും ആരെയും കുറ്റപ്പെടുത്താനോ അപമാനിക്കാനോ താൽപര്യം ഇല്ലാത്ത വ്യക്തിയാണ്. എന്നാൽ ഇപ്പോഴത്തെ എന്റെയും മക്കളുടെയും നിസ്സഹായ അവസ്ഥയിൽ പ്രതികരിക്കേണ്ടത് നിർബന്ധിതമാകുന്നത് കൊണ്ട് ചില യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്നു. എനിക്കതിൽ അതിയായ ഖേദം ഉണ്ട്.

‘അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക ‘എന്ന് മുറവിളി കൂട്ടുന്ന കാപലികമാരാണ് ചുറ്റും. മനുഷ്യർ ഇത്രയ്ക്കും അധഃപതിച്ചു പോകുമോ എന്ന ചോദ്യത്തിന് നേരിട്ട് ദൃകസാക്ഷിയായി കൊണ്ടിരിക്കുന്ന ദിവസങ്ങൾ… മറ്റുള്ളവരുടെ വേദനകൾ എടുത്ത് റീച്ച് കൂട്ടാനും കൂടുതൽ കണ്ടന്റുകൾ ചെയ്യാനുമായുള്ള കടിപിടികൾ, ഓട്ടപാച്ചിലുകൾ… അതിനിടയിൽ പിടഞ്ഞു വീഴുന്നത് ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും ജീവനുകൾ… ഇതെല്ലാം കണ്ട് ആർത്തട്ടഹിസിക്കുന്ന മനുഷ്യത്വം നഷ്ട്ടപെട്ടവർ…

ഇതിന്റെ ഒക്കെയിടയിലും എന്റെ ലക്ഷ്യം Philokalia Charitable Trust സംരക്ഷിക്കുക എന്റെ മക്കളുടെ ഭാവി ഉറപ്പാക്കുക എന്നതാണ്… ഒരു വർഷമായി Philokalia Charitable Trust ന്റെ പ്രവർത്തനങ്ങൾ മുടങ്ങികിടക്കുകയാണ്.. ഏകദേശം മുപ്പതോളം വീടുകളുടെ പണികൾ ആണ് പാതിവഴിയിൽ മുടങ്ങി കിടക്കുന്നത്.. അത് എത്രയും പെട്ടെന്ന് പൂർത്തിയാക്കുകയും Trust ന്റെ പ്രവർത്തനങ്ങൾ Safe ആക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.. അതിന് തടസം നിന്നവർക്കെതിരെ ചില ക്രമക്കേടുകൾ ചൂണ്ടി കാണിക്കുകയും എതിർക്കുകയും ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ ഞാനും മക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്…

പ്രധാനമായും 8 പേർ അടങ്ങുന്ന ചിലർ ചേർന്ന് Parallel ആയി Company section act -8 പ്രകാരം ഞാൻ അറിയാതെ Philokalia Foundation എന്ന പേരിൽ മറ്റൊരു പ്രസ്ഥാനം ആരംഭിച്ചു.. എന്നെ അറിയിക്കാതെ തുടക്കകാലത്ത് രഹസ്യമായി വയ്ക്കുകയും ചെയ്തു.. പിന്നീടവർ അത് പരസ്യമാക്കുകയും ജനങ്ങളെ കബളിപ്പിച്ച് ആ അക്കൗണ്ടിലേക്ക് Fund വരുത്താനും തുടങ്ങി.. സ്വാഭാവികമായും Philokalia Charitable Trust ലേക്ക് Fund വരാതാകുകയും Philokalia Charitable Trust ന്റെ പ്രവർത്തനങ്ങൾ മരവിക്കുകയും ചെയ്യുന്നു.

30-01-2019 ലാണ് Philokalia Charitable trust രൂപം കൊള്ളുന്നത്. 2021 നാണ് philokalia Charitable trust ന്റെ പ്രവർത്തനം ആരംഭിക്കുന്നത്..ഇക്കാലയാളവിൽ തന്നെ 200 ഓളം വീടുകൾ പണിതു നല്കാനും അനേകായിരങ്ങൾക്ക് മരുന്നായിട്ടും സാമ്പത്തിക സഹായമായിട്ടും വിദ്യാഭ്യാസസഹായമായിട്ടും ചികിത്സാസഹായമായിട്ടും നൽകിയിട്ടുണ്ട്… ഇത് കുടുംബക്കാരുടെ ട്രസ്റ്റ്‌ അല്ല. എന്റെ അനുജൻ ഗൾഫിൽ ആണ്. അനുജത്തിയും ഭർത്താവും ഗൾഫിൽ ആണ്. മറ്റൊരു അനുജത്തിയും ഭർത്താവും മഹാരാഷ്ട്രയിൽ സ്കൂൾ നടത്തുന്നു..

കുടുംബക്കാർ ആരും Philokalia Charitable Trust മായിട്ട് യാതൊരു തരത്തിലുമുള്ള ബന്ധം പുലർത്താറില്ല.. ഇടപെടാറുമില്ല… . കുവൈറ്റിൽ ജോലി ചെയ്യുന്ന എന്റെ അനുജൻ രണ്ട് ലക്ഷം രൂപയോളം മാസ വരുമാനമുള്ളതാണ്. 20വർഷം പഴക്കമുള്ള പഴയൊരു വീട് 30 ലക്ഷം രൂപയ്ക്ക് എന്റെ അനുജൻ മേടിച്ചതാണ്. അതിനുള്ള എല്ലാവിധ തെളിവുകളും താമസിയാതെ കൊണ്ടു വരുന്നതാണ്. ആരോപിക്കുന്നതൊക്കെയും അടിസ്ഥാന രഹിതങ്ങളായ കാര്യങ്ങൾ ആണ്.. എനിക്ക് സ്വന്തമായി ഒന്നുമില്ല.. Philokalia എന്ന പ്രസ്ഥാനം ആരംഭിച്ചിട്ട് ഏകദേശം നാല് വർഷത്തോളം ആകുന്നതേയുള്ളൂ.. പ്രസ്ഥാനം തുടങ്ങുന്നതിനു മുൻപ് തന്നെ ഞങ്ങൾക്ക് വീടും കാറും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നു.

മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാനും ഒക്കെ കഴിഞ്ഞിട്ടുണ്ട്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് നാല് സെന്റിനുള്ളിൽ പണിത വീട്ടിലാണ് ഞാനും മക്കളും താമസിക്കുന്നത്…എന്റെ കാറിന്റെ loan rs 25000 വച്ച് മാസം തോറും ഞാൻ അടച്ചു കൊണ്ടിരിക്കുന്നു.അജ്മൽ എന്ന വ്യക്തി 2017 ൽ ഡ്രൈവര്‍ ആയി വന്നയാൾ ആണ്.. ആ ഒരു വർഷം മാത്രമാണ് ഡ്രൈവര്‍ ആയി ജോലിക്ക് നിന്നത്. ഡ്രൈവർ എന്നതിൽ കവിഞ്ഞു യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും ഞാൻ അജ്മലിന് നൽകിയിരുന്നില്ല… അജ്മൽ എന്ന് പറയുന്ന വ്യക്തി Philokalia Charitable Trust ന്റെ Staff ആയി പ്രവർത്തിച്ചിട്ടുമില്ല.

സ്വന്തം ഭാഗം ജയിക്കാൻ വേണ്ടിയും സ്വന്തം ക്രമക്കെടുകളും തെറ്റുകളും മറയ്ക്കാൻ വേണ്ടിയും നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞു മനുഷ്യരെ പറ്റിക്കാൻ എങ്ങനെ അവർക്ക് കഴിയുന്നു എന്നോർത്ത് ഞാനും മക്കളും അതിശയിക്കുന്നു… ഒരു സ്ത്രീയെ ഇല്ലാതാക്കാനും അവൾക്ക് സമൂഹത്തിൽ ഉള്ള വില നഷ്ട്ട പെടുത്താനും പുരുഷൻ ചെയ്യുന്ന ഏറ്റവും വലിയ ആയുധമാണ് അവളുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിൽ സമൂഹത്തിൽ അവഹേളിക്കുക എന്നുള്ളത്… അക്കാര്യത്തിൽ ഒരു പരിധി വരെ അവർ ജയിച്ചു കഴിഞ്ഞുവെങ്കിലും ഇപ്പോഴും എന്നിൽ പ്രതീക്ഷയുണ്ട്. കാരണം സത്യം എന്നിൽ നിന്ന് വിദൂരത്തിൽ അല്ല എന്റെ കൂടെത്തന്നെയാണ് ഉള്ളത് എന്നതാണ് എന്റെ ബലം.

ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. എല്ലാവർക്കും വാരിക്കോരി കൊടുത്തു… അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി. അവർക്ക് വേണ്ടി ഒന്നും ഞാൻ സാമ്പാദിച്ചു വച്ചിട്ടില്ല.. എന്നിട്ടും കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി ആക്രോശിക്കുമ്പോൾ കണ്ണിൽ നിന്ന് ചോര മാത്രമാണ് ഒഴുകുന്നത്… ആരെയും കുത്തികൊലപെടുത്താൻ ശ്രമിച്ചിട്ടില്ല. ആരുടെയും കൊങ്ങയ്ക്ക് കയറി പിടിച്ചിട്ടില്ല.

ആരെയും ഇടിച്ചു താഴ്ത്താനോ അപമാനിക്കാനോ, കുറ്റവാളിയാക്കാനോ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് പല മാധ്യമങ്ങൾ വിളിച്ചിട്ട് പോലും ഞാൻ മറുപടി പറയാതിരുന്നത്… ഇപ്പോൾ എല്ലാം കൈവിട്ടു പോയി… അവർ തൊടുത്ത് വിടുന്ന ഓരോ കൂരമ്പുകളും താങ്ങാൻ കഴിയാതെ ഞാനും മക്കളും നിർജീവമായ്കൊണ്ടിരിക്കുന്നു… താമസിയാതെ ഞാൻ വരും, സത്യത്തിന്റെ മുഖവുമായി… “ധൈര്യം ഒരിക്കലും കോലാഹലങ്ങൾ ഉണ്ടാക്കുന്നില്ല. തളരരുത്, വീണ്ടും ശ്രമിക്കൂ എന്ന് മന്ത്രിച്ചു കൊണ്ടിരിക്കും.

രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നു?; കശ്മീർ ടൈംസിൻ്റെ ജമ്മുവിലെ ഓഫീസിൽ റെയ്‌ഡ്

ഡൽഹി: ജമ്മു കശ്മീരിൽ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളിൽ ഒന്നായ കശ്മീർ ടൈംസിൻ്റെ ജമ്മുവിലെ ഓഫീസിൽ റെയ്‌ഡ്. ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയാണ് പരിശോധന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ പേരിലാണ് റെയ്‌ഡ് നടക്കുന്നത്. കശ്മീർ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുൻപും സ്ഥാപനത്തിൽ പല വിധത്തിലുള്ള പരിശോധനകൾ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിർത്തിയത്. പിന്നീട് ഓൺലൈൻ എഡിഷനായി പ്രവർത്തനം തുടരുകയായിരുന്നു.

ലേബർ റൂമിൽ കിടക്ക ഒഴിവില്ല, ഇടനാഴിയിലൂടെ നടക്കുമ്പോൾ യുവതി പ്രസവിച്ചു, തല തറയിലിടിച്ച് നവജാത ശിശുവിന് ദാരുണാന്ത്യം

0

ബെംഗളൂരു: കർണാടകയിൽ ഹാവേരി ജില്ലാ ആശുപത്രിയിൽ ഇടനാഴിയിൽ യുവതി പ്രസവിച്ച നവജാതശിശു മരിച്ചു. ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്നാണ് റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷ് ഇടനാഴിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തു പ്രവേശിപ്പിച്ചില്ല. ശുചിമുറിയിലേക്കു പോകാൻ ഇടനാഴിയിലൂടെ നടക്കുമ്പോഴായിരുന്നു പ്രസവം. കുട്ടിയുടെ തല തറയിലിടിച്ചതാണു മരണകാരണം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

ആശുപത്രി സൂപ്രണ്ടിനോട് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. കടുത്ത പ്രസവവേദനയിൽ എത്തിയ രൂപയ്ക്കു ബെഡ് നൽകിയില്ലെന്നു മാത്രമല്ല, നിലത്ത് ഇരിക്കാൻ നിർബന്ധിച്ചെന്നും കുടുംബം ആരോപിച്ചു. രൂപയ്ക്ക് വളരെയധികം വേദനയുണ്ടായി ഭയങ്കര ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും അവളെ നോക്കിയില്ല. ഞങ്ങൾ അവരോട് യാചിച്ചുപറഞ്ഞതാണ്. പക്ഷേ, മൊബൈലിൽ നോക്കിയിരുന്നതല്ലാതെ അവർ യാതൊന്നും ചെയ്തില്ലെന്ന് കുടുംബാഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ, കുടുംബാംഗങ്ങളുടെ പരാതി ജില്ലാ ആശുപത്രി സർജൻ ഡോ. പി.ആർ. ഹവാനുർ തള്ളി. അവഗണനയുണ്ടായിട്ടില്ലെന്നും പ്രസവത്തിനുമുൻപുതന്നെ കുട്ടി മരിച്ചിരുന്നോയെന്നു സംശയിക്കുന്നുണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘രാവിലെ 10.27നാണ് യുവതിയെത്തിയത്. അപ്പോൾ മൂന്നു യുവതികൾ ലേബർ വാർഡിൽ ഉണ്ടായിരുന്നു. കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേദനകൂടി അവർ ശുചിമുറിയിലേക്കു പോയി.

അവരുടെ ബിപി 160/100 എന്ന നിലയിൽ ആയിരുന്നു. എട്ടു മാസം ഗർഭിണിയായിരുന്ന അവരെ 10.36ന് വാർഡിലേക്കു കയറ്റി. തിങ്കളാഴ്ച മുതൽ കുഞ്ഞിന് അനക്കമില്ലെന്നായിരുന്നു അവരുടെ പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 11.07നാണ് യുവതി വാർഡിനു പുറത്തേക്കു വരുന്നത്.’ അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കവർച്ച കേസ്; ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

0

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയേക്കുമെന്ന സൂചന മുൻപ് പുറത്തുവന്നിരുന്നു.

നിയമസഭ പാസാക്കിയ ബില്ല് അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സുപ്രീംകോടതി; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്

0

ഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാനായി രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടനാ ബഞ്ച്. രാഷ്‌ട്രപതിയുടെ പതിനാല് ചോദ്യങ്ങൾ അടങ്ങിയ റഫറൻസിന് മറുപടി നൽകുകയായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. ഭണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകൾ ലഭിക്കുമ്പോൾ ​ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഗവർണർക്ക് ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഇങ്ങനെ ബില്ലുകൾ പിടിച്ചുവെച്ചാൽ അത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയുമാണ് ഇത് പരിഹരിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നിയമസഭയുമായി ആശയവിനിമയം നടത്താതെ ബില്ലുകൾ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി പറഞ്ഞു.

തമിഴ്നാട് ഗവർണർക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചത്. തമിഴ്നാട് ബില്ലുകൾക്ക് രണ്ടംഗ ബഞ്ച് അംഗീകാരം നൽകിയത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ കോടതി ബില്ലുകൾ അകാരണമായി പിടിച്ചു വെക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ബില്ലുകൾ നിയമം ആയാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാകൂ. ബില്ലുകൾ പരിഗണനയ്ക്ക് വരുമ്പോൾ രാഷ്ട്രപതി എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യമില്ല. ബില്ലുകളുടെ കാര്യത്തിൽ മന്ത്രിസഭ പറയുന്നത് പോലെ പ്രവർത്തിക്കാൻ ഗവർണർക്ക് ബാധ്യതയില്ല. ബില്ലുകളുടെ കാര്യത്തിൽ ന്യായീകരിക്കാനാകാത്ത കാലതാമസം വന്നാൽ കോടതിക്ക് ഇടപെടാം. ബില്ലുകളിലെ നടപടി ഇല്ലായ്മയിൽ കോടതിക്ക് ഇടപെടാൻ കഴിയുമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.

സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും.

പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും.

സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാൻ തയാറെന്ന് ട്രംപ്

0

വാഷിംഗ്‌ടൺ: സുഡാനിലെ അക്രമം അവസാനിപ്പിക്കാൻ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, മറ്റ് മിഡിൽ ഈസ്റ്റേൺ സഖ്യകക്ഷികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അറബ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് സുഡാനിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപിന്റെ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ രണ്ടര വർഷമായി, സുഡാൻ സർക്കാർ സൈന്യം, സുഡാൻ സായുധ സേന, അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എന്നിവ തമ്മിൽ അധികാരത്തിനായുള്ള ആഭ്യന്തരയുദ്ധത്തിലാണ്.

യുദ്ധത്തിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സംഘർഷം വംശീയ അക്രമം നിറഞ്ഞ കൂട്ടക്കൊലകൾക്കും വലിയ തോതിലുള്ള ആളുകളെ കുടിയിറക്കുന്നതിനും കാരണമായി.

സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാൻ തയാറെന്ന് ട്രംപ്

0

വാഷിംഗ്‌ടൺ: സുഡാനിലെ അക്രമം അവസാനിപ്പിക്കാൻ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, മറ്റ് മിഡിൽ ഈസ്റ്റേൺ സഖ്യകക്ഷികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അറബ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് സുഡാനിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപിന്റെ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ രണ്ടര വർഷമായി, സുഡാൻ സർക്കാർ സൈന്യം, സുഡാൻ സായുധ സേന, അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എന്നിവ തമ്മിൽ അധികാരത്തിനായുള്ള ആഭ്യന്തരയുദ്ധത്തിലാണ്.

യുദ്ധത്തിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സംഘർഷം വംശീയ അക്രമം നിറഞ്ഞ കൂട്ടക്കൊലകൾക്കും വലിയ തോതിലുള്ള ആളുകളെ കുടിയിറക്കുന്നതിനും കാരണമായി.

സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാൻ തയാറെന്ന് ട്രംപ്

0

വാഷിംഗ്‌ടൺ: സുഡാനിലെ അക്രമം അവസാനിപ്പിക്കാൻ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, മറ്റ് മിഡിൽ ഈസ്റ്റേൺ സഖ്യകക്ഷികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അറബ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് സുഡാനിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപിന്റെ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ രണ്ടര വർഷമായി, സുഡാൻ സർക്കാർ സൈന്യം, സുഡാൻ സായുധ സേന, അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എന്നിവ തമ്മിൽ അധികാരത്തിനായുള്ള ആഭ്യന്തരയുദ്ധത്തിലാണ്.

യുദ്ധത്തിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സംഘർഷം വംശീയ അക്രമം നിറഞ്ഞ കൂട്ടക്കൊലകൾക്കും വലിയ തോതിലുള്ള ആളുകളെ കുടിയിറക്കുന്നതിനും കാരണമായി.

സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാൻ തയാറെന്ന് ട്രംപ്

0

വാഷിംഗ്‌ടൺ: സുഡാനിലെ അക്രമം അവസാനിപ്പിക്കാൻ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, മറ്റ് മിഡിൽ ഈസ്റ്റേൺ സഖ്യകക്ഷികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അറബ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് സുഡാനിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപിന്റെ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ രണ്ടര വർഷമായി, സുഡാൻ സർക്കാർ സൈന്യം, സുഡാൻ സായുധ സേന, അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എന്നിവ തമ്മിൽ അധികാരത്തിനായുള്ള ആഭ്യന്തരയുദ്ധത്തിലാണ്.

യുദ്ധത്തിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സംഘർഷം വംശീയ അക്രമം നിറഞ്ഞ കൂട്ടക്കൊലകൾക്കും വലിയ തോതിലുള്ള ആളുകളെ കുടിയിറക്കുന്നതിനും കാരണമായി.

ബിഎൽഓമാരെ ശാസിക്കുന്ന ഓഡിയോ സന്ദേശം: വിശദീകരണവുമായി ആലപ്പുഴ ജില്ല കളക്ടർ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ  ബിഎൽഓമാരെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ശാസിക്കുന്നതിന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് വാർത്തയായതിന് പിന്നാലെ  വിശദീകരണവുമായി ആലപ്പുഴ ജില്ല കളക്ടർ രംഗത്തെത്തി.

പ്രചരിക്കുന്ന ഓഡിയോ എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നൽകിയതാണെന്നാണ് കളക്ടറുടെ വിശദീകരണം.

നവംബർ പത്തിനാണ് ഈ സന്ദേശം നൽകിയത്. അപ്പോൾ പുതിയ ബൂത്ത് ലെവൽ ഓഫീസർമാർ ചാർജെടുക്കുന്ന സമയമായിരുന്നു. എന്യൂമറേഷൻ ഫോം വിതരണം മന്ദഗതിയിലായിരുന്നു അന്ന്. കൂടാതെ, പുതുതായി ചാര്‍ജെടുത്തവര്‍ക്ക് ധാരണക്കുറവുമുണ്ടായിരുന്നു.

അന്ന് 220ഓളം ബിഎല്‍ഒമാരെ മാറ്റേണ്ടിയും വന്നു. ഈ പശ്ചാത്തലത്തില്‍ അന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ആലപ്പുഴ ജില്ല കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആലപ്പുഴയിലെ ബിഎൽഓമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. 

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്.

കഴിഞ്ഞ രണ്ടു ദിവസമായി ജവാസ മേഖലയിൽ തുടരുന്ന പടയപ്പ പ്രദേശത്ത് കൃഷി നശിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.

ആശങ്കവേണ്ടെന്നും കാട്ടാന മടങ്ങിപോകാനുമാണ് കൂടുതൽ സാധ്യതയെന്നും നിരീക്ഷണം തുടരുകയാണെന്നും ആർ ആർ ടി സംഘം വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; വിധി പറയുന്ന തീയതി ഉടനറിയിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുമെന്ന് റിപ്പോർട്ട്. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കേസിന്റെ വിധി പറയുന്ന തീയതി ഉടൻ അറിയിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത് പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.