എസ് ഐ ആർ : എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ

0

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ് ഐ ആർ)  ഭാഗമായുള്ള  എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന്  തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി. ഈ മാസം 28 വരെ  ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുതല  വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലും ബി എൽ ഒ മാരും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളെ സഹായിക്കുന്നതിന് ക്യാമ്പ് ചെയ്യും.

എന്യുമറേഷൻ ഫോം പൂരിപ്പിക്കുന്നതിനും, 2002 വോട്ടർ പട്ടികയുമായി മാപ്പിംഗ് ചെയ്യുന്നതിന് സംശയം ഉള്ളവർക്കും ഈ ക്യാമ്പുകളുടെ സേവനം ഉപയോഗിക്കാം.

ഈ പ്രക്രിയ  28 നു മുൻപ് പൂർത്തീകരിക്കേണ്ടതാണ്. തുടർന്ന് ലഭിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിലേക്ക് ബി എൽ ഒ മാർ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ   എന്യൂമറേഷൻ ഫോമുകൾ  അതിനുമുൻപ് എത്തിക്കുന്നതിന്  ഈ അവസരം ഉപയോഗിക്കണമെന്നും  കളക്ടർ അഭ്യർത്ഥിച്ചു.

ഇതുവരെ എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തവരും ബി എൽ ഒ മാരുമായി ബന്ധപ്പെട്ട്  ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതാണ്. ഇതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനവും ഉപയോഗിക്കാവുന്നതാണ് .അടുത്തുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ വിവരം റെസിഡൻസ് അസ്സോസിയേഷനുകളിലും ബി എൽ ഒ മാരിൽ നിന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്നതാണ് . കളക്ടറേറ്റിലെ  എസ് ഐ ആർ ഹെൽപ്‌ഡെസ്‌ക് നമ്പറായ 8281889193 എന്ന നമ്പറിൽ വിളിച്ചാൽ ബന്ധപ്പെട്ട ബി എൽ ഒ മാരുടെ നമ്പർ ലഭിക്കും. കൂടാതെ സംശയ ദൂരീകരണത്തിനായി ബി എൽ ഒ യുടെ നമ്പറുകളടക്കമുള്ള വിവരങ്ങൾ https://www.ceo.kerala.gov.in/blo എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

എന്യുമറേഷൻ ഫോം നേരിട്ട് സമർപ്പിക്കാൻ പറ്റാത്തവർ ഓൺലൈനായി നവംബർ 28 നു മുൻപ് ഫോം സമർപ്പിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന്  https://voters.eci.gov.in എന്ന ലിങ്ക് ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here