ആർ ശ്രീലേഖയുടെ ‘ഐപിഎസ്’  പ്രചാരണ ബോർഡിൽ വേണ്ടെന്ന് നിർദേശം

തിരുവനന്തപുരം:  തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ ‘ഐപിഎസ്’  പ്രചാരണ ബോർഡിൽ വേണ്ടെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷൻ.

പ്രചാരണ ബോർഡുകളിലെ ശ്രീലേഖ ഐപിഎസ് എന്നത് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.

എന്നാൽ ഐപിഎസ് വെട്ടാതെ മുന്നിൽ റിട്ടയേർഡ് എന്ന് ചേർക്കാനുള്ള നീക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായ ശ്രീലേഖ. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളിലൊരാളാണ്. 

മുനമ്പത്ത് ആശ്വാസം; മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി. കേസിൽ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉൾപ്പെടെ ഹർജികളാണ് കോടതിയുടെ മുൻപാകെയുള്ളത്.

മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒരുമിക്കുന്നു; ആവേശത്തിൽ ആരാധകർ

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായ മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒരുമിക്കുന്നതായി റിപ്പോർട്ട്. നടൻ കൂടിയായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ ആണ് മോഹൻലാലിന്റെ നായികയായി മീരാജാസ്മിൻ എത്തുന്നത്.

ഇതു അഞ്ചാം തവണയാണ് മോഹൻലാലും മീര ജാസ്മിനും ഒരുമിക്കുന്നത്. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജന്റിൽമാൻ എന്നീ ചിത്രങ്ങളിൽ മോഹൻലാലും മീര ജാസ്മിനും നായകനും നായികയുമായി .മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിൽ അതിഥി താരമായി മീര എത്തിയിരുന്നു.

അതേസമയം ശക്തമായ നായിക കഥാപാത്രമായാണ് മീര ജാസ്മിൻ ചിത്രത്തിൽ എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഇഷ്ക്, അടി, പുള്ളിക്കാരൻ സ്റ്റാറാ, മഹാറാണി, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രതീഷ് രവി ആണ് രചന. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിനു പപ്പു ആണ് ക്രിയേറ്റീവ് ഡയറക്ടർ.

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രംഗത്ത്. രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ആരോപണമുണ്ടെന്നും ചില വനിത പ്രവർത്തകർ സ്വകാര്യമായി തന്നോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും ആണ് സജന ബി സാജൻ വ്യക്തമാക്കിയത്.

അതേസമയം രാഹുലിനെ സംരക്ഷിക്കുകയല്ല കോൺഗ്രസ് പ്രവർത്തകന്റെ ധർമ്മമെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തില്‍ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ശരിയായ നടപടിയല്ലയെന്നും സജന വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടികൾ കൂടുതൽ തെളിവുകൾ തന്നാൽ കെപിസിസി അധ്യക്ഷന് പരാതി നൽകുമെന്നും സജന കൂട്ടിച്ചേർത്തു.

നൂറ് മീറ്ററോളം പിന്തുടർന്ന് നായകള്‍; നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ മറിഞ്ഞു, മധ്യവയസ്‌കന് പരിക്ക്

0

കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കനെ ആക്രമിച്ച് തെരുവ് നായക്കൂട്ടം. കോഴിക്കോട് കലക്ടറേറ്റിന് മുന്‍വശത്തെ റോഡിലൂടെ പോയ സമയത്താണ് തെരുവ് നായ കൂട്ടമായി എത്തി ആക്രമിച്ചത്. സിവില്‍സ്റ്റേഷന്‍- കോട്ടുളി റോഡില്‍ താമസിക്കുന്ന നസീബ് ഹൗസില്‍ കെപി അബ്ദുള്‍ ജലീലിനെ (62) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം.

വിവാഹ സത്ക്കാരത്തില്‍ വീട്ടിലേക്ക് മടങ്ങിവരവേ സിവില്‍ സ്റ്റേഷന് മുന്നില്‍ തമ്പടിച്ചിരുന്ന തെരുവ് നായകള്‍ ജലീല്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നാലെ ഓടുകയായിരുന്നു. നാല് നായകള്‍ നൂറ് മീറ്ററോളം പിറകേ ഓടുകയും ഒരു നായ ജലീലിന്റെ കാലിലേക്ക് കടിക്കാനായി ചാടുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ മറിഞ്ഞു.

ജലീല്‍ ധരിച്ചിരുന്ന ഹെല്‍മറ്റും തെറിച്ചു പോയി. സ്‌കൂട്ടര്‍ മറിഞ്ഞപ്പോള്‍ ഭയന്ന് നായകള്‍ പിന്‍മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിനടിയിലായിപ്പോയ ജലീല്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്ത വീട്ടുകാരനായ വടക്കേല്‍ ബിജുവും കുടുംബവും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വലതു കൈയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. ഹെല്‍മറ്റ് തകര്‍ന്ന നിലയിലാണ്.

മറ്റൊരു സംഭവത്തിൽ കോന്നിയിൽ കുളത്തിങ്കലിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന യുവാവിനെയും ആടുകളെയും തെരുവ് നായ ആക്രമിച്ചു. കുളത്തിങ്കൽ തടത്തിൽ പുത്തൻവീട്ടിൽ രതീഷിനെയാണ് തെരുവ് നായ ആക്രമിച്ചത്. തടത്തിൽ വീട്ടിൽ രത്നമ്മയുടെ ആടുകളെയും തെരുവ് നായ ആക്രമിച്ചു. കോന്നിയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി തെരുവ് നായയുടെ ആക്രമണം വർധിച്ചു വരികയാണ്.
കടിയേറ്റ രതീഷിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ഒടുവിൽ നടപടി; കോണ്‍ഗ്രസ് നിർദേശത്തിന് വിരുദ്ധമായി വിമതരായി മത്സരിക്കുന്നവരെ പുറത്താക്കി, പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എട്ട് പേരെ

0

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തിന് വിരുദ്ധമായി വിമതരായി മത്സരിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എട്ട് പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അറിയിച്ചു. കഴക്കൂട്ടം വാർഡിലെ വി.ലാലു, ഹുസൈന്‍, പൗണ്ട്കടവ് വാര്‍ഡിലെ എസ്.എസ്.സുധീഷ്‌കുമാര്‍, പുഞ്ചക്കരി വാര്‍ഡിലെ കൃഷ്ണവേണി, വിഴിഞ്ഞം വാർഡിലെ ഹിസാന്‍ ഹുസൈന്‍, ഉള്ളൂരിൽ നിൻ മത്സരിക്കുന്ന ജോണ്‍സന്‍ തങ്കച്ചന്‍, മണ്ണന്തല വാര്‍ഡിലെ ജിഷിൻ, ജഗതിയിലെ സുധി വിജയൻ എന്നിവരെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.

തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ 2 പേര്‍ക്ക് ‘കൈ’ ചിഹ്നം നൽകിയെന്ന വാർത്ത തെറ്റാണെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ പറഞ്ഞു. വിഴിഞ്ഞം വാര്‍ഡിലെ ഔദ്യോഗിക കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീര്‍ഖാനാണ്. ഡമ്മിയായി നോമിനേഷന്‍ നല്‍കിയ വ്യക്തി നോമിനേഷനില്‍ കൈ ചിഹ്നം രേഖപ്പെടുത്തിയതുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. ഡിസിസി പ്രസിഡന്റ് ചിഹ്നം അനുവദിച്ചിരിക്കുന്നത് കെ.എച്ച്.സുധീര്‍ഖാന് മാത്രമാണ്. ഡമ്മി സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഡിക്ലറേഷന്‍ ഡി.സി.സി പ്രസിഡന്റ് നൽകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും അവർ അത് തിരുത്തണമെന്നും ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ പറഞ്ഞു. വിഴിഞ്ഞം വാര്‍ഡിലെ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീഖാനാണെന്നും എന്‍.ശക്തന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിൽ നിയോഗിക്കപ്പെട്ടവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ഇന്നുമുതൽ ആരംഭിക്കും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജീവനക്കാർ, ഇലക്ഷൻ വിഭാഗം ജീവനക്കാർ, ഒബ്‌സർവർമാർ, സെക്ടറൽ ഓഫീസർമാർ, ആന്‍റി ഡിഫെയ്‌സ്‌മെന്‍റ് സ്ക്വാഡ്, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളത്.

തെരഞ്ഞെടുപ്പ് ജോലിക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കമ്മീഷൻ ഇന്നലെ പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ആകെ 75,632 സ്ഥാനാർത്ഥികളാണ് അന്തിമ പട്ടികയിൽ ഉള്ളത്.

ഇതിൽ 36,027 പുരുഷന്മാരും 39,604 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയുമാണുള്ളത്. സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുകയും സ്വതന്ത്രർക്കടക്കം ചിഹ്നം അനുവദിക്കുകയും ചെയ്തതോടെ ഇന്നലെ മുതൽ സ്ഥാനാർഥികൾ പ്രചാരണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടി; ഒന്നാം ജാഗ്രതാനിർദേശം നൽകി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ (26-10-2025) 140.10 അടിയായി ഉയർന്നു.

ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകി.

തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു.പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി.

രണ്ട് ദിവസത്തിനിടയിൽ അണക്കെട്ടിൽ ഉയർന്നത് മൂന്നടിയോളം വെള്ളമാണ്. അണക്കെട്ടിൽ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്നാടിന് 142 അടിവരെ വെള്ളം സംഭരിക്കാനാകും.

അണക്കെട്ടിലേക്ക് 4000 ഘനയടി വെള്ളം ഒഴുകിയെത്തുന്നു. പരമാവധി 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ ജലനിരപ്പ് 61 അടിയാണ്.

പെരിയാറിൽ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ, അണക്കെട്ട് തുറക്കേണ്ടിവന്നാൽപ്പോലും തീരദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ പുതിയ ലേബർ കോഡുകൾക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.   സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

10 തൊഴിലാളി യൂണിയനുകൾ ചേർന്ന്‌ ലേബർ കോഡിന്‍റെ കോപ്പികൾ കത്തിച്ചാണ്‌ വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുക.   തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുകയും തൊഴിലുടമകളുടെ താൽപര്യം മാത്രം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കാരണമെന്ന് വിവിധ തൊഴിലാളി സംഘടനകൾ പറഞ്ഞു.

സർവീസ്‌ സംഘടനകളും പ്രതിഷേധത്തിൽ അണിചേരും.   സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക എന്നീ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടും.

കേരളത്തില്‍ സിഐടിയുവും ഐഎന്‍ടിയുസിയും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബിജെപി ശ്രമം എന്നാണ് പ്രതിപക്ഷ ആരോപണം.

തൊഴിലാളി സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ്‌ ഈ മാസം 21 മുതൽ ലേബർ കോഡുകൾ പ്രാബല്യത്തിലായത്‌.

മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു.

ചിത്രം അടുത്തമാസം അതായത് ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കളങ്കാവല്‍ നവംബര്‍ 27ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം. വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ഏഴാമത്തെ ചിത്രം എന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്.

ശബരിമല സ്വർണ്ണമോഷക്കേസ്: ‘ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറിയാമായിരുന്നു’; തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണമോഷക്കേസിൽ നിര്‍ണായക മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി.ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്.

ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ‌ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു.ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്‍റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.

അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വെച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.