ഷാരോൺ സംശയരോഗി, ക്രൂരമായി മർദ്ദിക്കും; അർച്ചനയുടെ മരണത്തിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസ്

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്.

മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

യുവതിയെ തുടര്‍ച്ചയായി മര്‍ദിക്കുമായിരുന്നുവെന്ന് കുടുംബ ആരോപിച്ചു. യുവതി പഠിക്കുന്ന കോളജില്‍ എത്തി അവിടെവെച്ച് മര്‍ദിച്ചിരുന്നു. മര്‍ദനം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ആറ് മാസം മുൻപാണ് അർ‌ച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെടാൻ അർച്ചനയെ ഷാരോൺ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.

തീ കൊളുത്തി മരിച്ച നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. നാലുമണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും വലിയ തണുപ്പ്; താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക്, മൂന്ന് വർഷത്തിനിടയിലെ നവംബറിലെ കുറഞ്ഞ താപനില

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ തണുപ്പ് ശക്തമാകുന്നു. നവംബർ 27 ലെ പ്രഭാതം ഈ വർഷത്തെ നവംബറിലെ ഏറ്റവും തണുപ്പുള്ള ദിവസമായി രേഖപ്പെടുത്തി. താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. 2022-ന് ശേഷം നവംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്.

സാധാരണ ഈ സമയത്ത് ഉണ്ടാകേണ്ട ശരാശരി താപനിലയേക്കാൾ 3.3 ഡിഗ്രി സെൽഷ്യസ് കുറവാണ് ഇപ്പോഴത്തെ താപനിലയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. തലസ്ഥാന നഗരിയിൽ അതിശൈത്യം എത്തിക്കഴിഞ്ഞതിന്റെ സൂചനയാണ് താപനിലയിലെ ഈ വലിയ വ്യത്യാസം. ഇതിനുമുമ്പ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില നവംബർ 17-ന് 8.7 ഡിഗ്രി സെൽഷ്യസായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള തണുത്ത കാറ്റാണ് ഡൽഹിയിലെ താപനില ഇത്രയധികം കുറയാൻ കാരണം. ഈ തണുപ്പ് തുടരുന്നതോടെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കട്ടിയുള്ള മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പകൽ സമയത്തെ കൂടിയ താപനില 24°C നും 26°C നും ഇടയിലായിരിക്കുമെന്നും IMD പ്രവചിക്കുന്നു. തണുപ്പുകാലം ആരംഭിക്കുന്നതിന്റെ ഭാഗമായി, പുതപ്പുകളും കമ്പിളിവസ്ത്രങ്ങളും പുറത്തെടുത്ത് തണുപ്പിൽ നിന്ന് രക്ഷ നേടാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി നിവാസികൾ.

20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരിച്ചുനൽകിയില്ല, സിനിമകളിൽ നിന്ന് മാറ്റിനിർത്തി; നിർമാതാവ് ബാദുഷാക്കെതിരെ നടൻ ഹരീഷ് കണാരൻ

നിർമാതാവും പ്രൊഡക്ഷൻ കണ്ട്രോളറുമായ ബാദുഷ 20 ലക്ഷം കൈപ്പറ്റി തിരികെ നൽകാതെ തന്റെ അവസരം നഷ്‌ടമാക്കിയതായി നടൻ ഹരീഷ് കണാരൻ.

ടൊവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയ്ക്കായി 40 ദിവസത്തെ ഡേറ്റ് ചോദിച്ചു വാങ്ങിയെങ്കിലും അവസരം നൽകിയില്ല എന്ന് ഹരീഷ്. ബാദുഷ തന്നെ ഇങ്ങോട്ടു സമീപിക്കുകയായിരുന്നു എന്ന് ഹരീഷ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹരീഷിന്റെ വാക്കുകളിലേക്ക്:

“എനിക്ക് ഒന്നുരണ്ട് സിനിമകളുടെ ഡേറ്റ് തന്നിരുന്നു. ‘അജയന്റെ രണ്ടാം മോഷണത്തിൽ’ 40 ദിവസത്തെ ഡേറ്റ് കിട്ടിയിരുന്നു. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്. മൂന്നു നാല് വർഷമായി ഞാൻ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു.

തരാമെന്ന്‌ പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി. ഒരു ദിവസം ഇടവേള ബാബു ചേട്ടനെ വിളിച്ച് ഇത്രയും പണം കിട്ടാനുണ്ട് എന്നും, ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു. അദ്ദേഹം സംസാരിച്ചതും ഇത്രയും തുക ഹരീഷിന് തരാനുണ്ടെന്ന കാര്യം പണം വാങ്ങിയ ആൾ സമ്മതിച്ചു.

സമാനരീതിയിൽ പലരും പരാതി പറയുന്നുണ്ട്, ഹരീഷ് എങ്ങനെയെങ്കിലും പണം തിരികെ വാങ്ങാൻ നോക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്റെ ഒരു സിനിമ ഇറങ്ങിയാൽ പണം താരം എന്നായി. എന്നിട്ടും കിട്ടിയില്ല. അപ്പോഴേക്കും എ.ആർ.എം. ഷൂട്ടിംഗ് തുടങ്ങി. ഒരു അവാർഡ് പരിപാടിക്ക് ശേഷം ടൊവിനോയെ കണ്ടു.

പരിപാടി കഴിഞ്ഞതുകൊണ്ടു ഞാനുള്ള സ്ഥലത്തേക്ക് വരാമെന്നു ടോവിനോ. ചേട്ടൻ എന്താ ഞങ്ങളുടെ സിനിമയ്ക്ക് വരാഞ്ഞത് എന്നായി ചോദ്യം. എന്നെ വിളിച്ചിരുന്നു, പിന്നെ എന്തായി എന്നറിയില്ല എന്ന് ഞാൻ. ചേട്ടന് ഡേറ്റ് ഇല്ലെന്നു കേട്ടതായി ടൊവിനോ.

ഇമ്രാൻ ഖാൻ എവിടെ? ജയിലിൽ മരിച്ചെന്ന് അഭ്യൂഹം

0

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം സാമൂഹിക മാധ്യമങ്ങളിൽ പടർന്നതോടെ പാകിസ്താനിൽ പ്രക്ഷോഭം.

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “ഇമ്രാൻ ഖാൻ മരിച്ചു” എന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമാകുകയാണ്. ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.

റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാനെ കാണാൻ അനുവദിക്കാത്തതും സഹോദരിമാർ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം നിരസിച്ചതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

ഇമ്രാന്‍ ഖാനെ കാണണമെന്ന് ആവശ്യപ്പെട്ടതിനാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചതെന്ന് ഇമ്രാന്‍ ഖാന്റെ മൂന്ന് സഹോദരിമാര്‍ ആരോപിച്ചു.

മൂന്നാഴ്ചയായി ഇമ്രാന്‍ ഖാനെ കാണാന്‍ സഹോദരിമാരെ അനുവദിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകരും സഹോദരിമാരും ജയിലിന് മുന്നില്‍ എത്തി പ്രതിഷേധിച്ചത്.

2023 ഓഗസ്റ്റ് മുതല്‍ പല കേസുകളിലായി ഇമ്രാന്‍ ഖാന്‍ ജയിലിലാണ്. ഒരു മാസത്തോളമായി ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ അനുവദിച്ചിട്ടില്ല. ഇതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ മരണപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എഡിജിപി എസ് ശ്രീജിത്തിനെ അവഹേളിച്ചെന്ന പരാതി; യൂട്യൂബർ കെ എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ അവഹേളിച്ചെന്ന പരാതിയിൽ യൂട്യൂബർ കെ എം ഷാജഹാനെതിരെ പൊലീസ്  കേസെടുത്തു.

യൂട്യൂബ് ചാനലിലെ വീഡിയോയിലായിരുന്നു ഷാജഹാന്റെ വിവാദ പരാമർശം. എഡിജിപിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

ശ്രീജിത്തിന് ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ ആരോപണം. ഇത് ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്.

പരാതിക്കാരനോടും പൊലീസ് സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവജ്ഞതയും തോന്നിപ്പിക്കുന്നതാണ് ഷാജഹാന്റെ പരാമർശമെന്ന് എഫ്‌ഐആറിൽ പറയുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തി കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള പ്രസ്താവനയാണിതെന്നും എഫ്‌ഐആറിലുണ്ട്.

പണമില്ലെന്ന പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുത്’; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി രംഗത്ത്. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.

അതേസമയം ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം.
തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.
ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം.
ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയണം
എന്നിങ്ങനെ ആണ് കോടതിയുടെ നിർദ്ദേശങ്ങൾ.

ശബരിമല സ്വർണമോഷണക്കേസ്; ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യമില്ല

തിരുവനന്തപുരം : ശബരിമല സ്വർണമോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യമില്ല.കൊല്ലം വിജിലൻസ് കോടതിയാണ് മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, സ്വർണമോഷണക്കേസിൽ അറസ്റ്റ് ചെയ്ത രണ്ടാമത്തെയാളാണ് മുരാരി ബാബു.സ്വർണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ബോധപൂർവമാണെന്നും ഇതിനായി ഒന്നാം പ്രതിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തിയെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. മുരാരി ബാബുവിൻ്റെ റിപ്പോര്‍ട്ടിലാണ് ആദ്യമായി ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത്. 2024ല്‍ മുരാരി ബാബു എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നൽകുകയായിരുന്നു.

ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് റാപ്പർ വേടൻ ആശുപത്രിയിൽ

കോഴിക്കോട് : ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്.സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വേടനെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം.ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു.ഡിസംബർ 12നേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്.

എൻ വാസുവിനെ കൈവിലങ്ങ് വെച്ച സംഭവം: പൊലീസുകാർക്കെതിരെ നടപടി ശുപാർശയില്ല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെ അന്വേഷണ റിപ്പോർട്ട്.

ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. എ ആര്‍ ക്യാമ്പിലെ ഒരു എസ് ഐയും 4 പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു.

വാസുവിൻ്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു. സംഭവത്തില്‍ എആര്‍ കമാണ്ടൻ്റാണ് അന്വേഷണം നടത്തുന്നത്.

പ്രതി രക്ഷപെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയിൽവകുപ്പിന്‍റെ നിർദ്ദേശം. അതുപ്രകാരമാണ് ഒരുകൈയിൽ പ്രതിയുടെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിച്ചത്. കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ധരിച്ചു. എസ്ഐടി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പൊലീസുകാർ വിശദീകരിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്. 