പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്:   തുറന്നു പറച്ചിലുമായി പരാതിക്കാരി

തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോക്ടർ ആശ ആച്ചി ജോസഫ്.   സഹതാപമല്ല സമൂഹത്തിന്‍റെ ഐക്യദാർഡ്യം  വേണ്ടമെന്ന് അവർ മനോരമയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂർവം ആയിരുന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ചാനലുകളിൽ വാർത്ത വരും വരെ പൊലീസ് എഫ്‌ഐആർ ഇട്ടില്ല. മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചെന്നും ആശ ആച്ചി പറയുന്നു.

ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ ആശ ആച്ചിയോട് ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ ആശയുമുണ്ടായിരുന്നു.

തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആശയുടെ പരാതി.

വേണേൽ വാങ്ങിക്കോ! സ്വർണ്ണത്തിന് ഇന്നും വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് കുറവ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,14,240 രൂപയാണ് ഇന്നത്തെ വിപണിവില.

ഗ്രാമിന് 14,280 രൂപയും. 1,920 രൂപയുടെ വ്യത്യാസമാണ് പവന്‍ വലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് ഇന്നലത്തേതിനെ അപേക്ഷിച്ച് 240 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്.

ഇന്നലെ ഗ്രാമിന് 14,520 രൂപയും പവന് 1,16,160 രൂപയുമായിരുന്നു വിപണിവില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 11,735 രൂപയും പവന് 93,880 രൂപയുമാണ് വിപണി വില.

14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,135 രൂപയും പവന് 73,080 രൂപയും 9 കാരറ്റിന് ഗ്രാം വില 5,890 രൂപയും പവന് 47,120 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമായിരുന്ന വെളളി വില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

സെൽഫി വിവാദം: മുഖ്യമന്ത്രിയെ കാണാൻ പോയത് നിവേദനവുമായെന്ന് ആതിര ഗ്രേസ്

തിരുവനന്തപുരം: സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചെന്ന തരത്തിൽ പ്രചരിച്ച വീഡിയോയെ കുറിച്ച് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് പ്രതികരിച്ചു. അമ്പൂരി ജില്ലാ പഞ്ചായത്ത് അംഗമായ ആതിര സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചെന്നായിരുന്നു വീഡിയോയിലെ പ്രചരണം.

എന്നാൽ, താൻ സെൽഫിയെടുക്കാനല്ല മുഖ്യമന്ത്രിയെ സമീപിച്ചതെന്നും ഒരു നിവേദനവുമായി ബന്ധപ്പെട്ട കാര്യം അറിയിക്കാനാണ് പോയതെന്നും ആതിര വ്യക്തമാക്കി. “സെൽഫിയെടുക്കാൻ പോയതല്ല. അപ്പോൾ ഒരു ഫോൺ കോൾ വന്നു. നിവേദനം നൽകാനാണ് സമീപിച്ചത്. മുഖ്യമന്ത്രിക്ക് തിരക്കുണ്ടായിരുന്നു. ഇതിനെ വേറെ രീതിയിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. സെൽഫിയെടുക്കട്ടെയെന്ന് ഞാൻ ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി മാറിനിൽക്കാൻ പറഞ്ഞതായും കേട്ടിട്ടില്ല,” ആതിര പറഞ്ഞു.

വീഡിയോ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആതിരയെ ഫോണിൽ ബന്ധപ്പെടുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചതായും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം അമ്പൂരി കുമ്പിച്ചൽ പാലത്തിന്റെ ഉദ്ഘാടനം ചടങ്ങിനിടെയാണ് സംഭവം ഉണ്ടായത്. വെള്ളറട ഡിവിഷനിൽ നിന്നുള്ള സിപിഐഎം അംഗമാണ് ആതിര ഗ്രേസ്.

ചരിത്രത്തിലാദ്യം; ലോകത്തെ ഒന്നാം നമ്പർ നവസംരംഭകനായി ഇലോൺ മസ്കിനെ തിരഞ്ഞെടുത്ത് ഫോർബ്സ്

ലോകസമ്പന്നനും പ്രമുഖ വ്യവസായ പ്രമുഖനുമായ ഇലോൺ മസ്കിന് ഫോർബ്സിന്റെ പുതിയ ആദരം. ലോകത്തെ ഏറ്റവും മികച്ച നവസംരംഭകരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നൽകിയാണ് ഫോർബ്സ് മസ്കിനെ ആദരിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യമായാണ് ഒരാൾ ഇത്തരത്തിൽ ഈ പട്ടികയിൽ ഒന്നാമത് എത്തുന്നത്. ടെസ്ല, സ്പേസ് എക്സ്, എക്സ് എന്നീ കമ്പനികളിലൂടെ അദ്ദേഹം നടത്തിയ വിപ്ലവകരമായ മാറ്റങ്ങളാണ് ഈ അംഗീകാരത്തിന് പിന്നിൽ.

നിർമ്മിത ബുദ്ധി രംഗത്തും ബഹിരാകാശ പര്യവേഷണത്തിലും മസ്ക് നടത്തുന്ന പരീക്ഷണങ്ങൾ ലോകത്തിന്റെ ഭാവി തന്നെ മാറ്റിക്കുറിക്കുന്നവയാണ്. ഫോർബ്സിന്റെ ഈ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വലിയ നാഴികക്കല്ലാണ്.

മസ്കിന് പുറമെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഈ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. മെറ്റാ സിഇഓ മാർക്ക് സക്കർബർഗ് ആണ് പട്ടികയിലെ മറ്റൊരു പ്രധാനി.

ആഗോളതലത്തിൽ സ്വാധീനമുള്ള ടെക് ഭീമന്മാരെല്ലാം തന്നെ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യയിലെ പുതിയ കണ്ടെത്തലുകളും അവ എങ്ങനെ സമൂഹത്തിന് ഗുണകരമാകുന്നു എന്നതുമാണ് ഫോർബ്സ് പ്രധാനമായും പരിഗണിച്ചത്.

അമേരിക്കൻ വിപണിയിലെ മസ്കിന്റെ ശക്തമായ സാന്നിധ്യവും ഓഹരി വിപണിയിലെ സ്വാധീനവും ഈ നേട്ടത്തിന് അടിവരയിടുന്നു. സാമ്പത്തിക ലോകത്ത് വലിയ തരംഗമാണ് മസ്കിന്റെ ഓരോ നീക്കങ്ങളും സൃഷ്ടിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് കീഴിൽ മസ്കിന് കൂടുതൽ നിർണ്ണായകമായ ചുമതലകൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ ബിസിനസ്സ് താല്പര്യങ്ങൾക്കും വലിയ പിന്തുണ നൽകുന്നു.

രാജ്യത്തെ പുതിയ സാങ്കേതിക നയരൂപീകരണത്തിൽ മസ്കിന്റെ അഭിപ്രായങ്ങൾക്ക് വലിയ വിലയുണ്ട്. സ്വകാര്യ മേഖലയിലെ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നിലവിലെ അമേരിക്കൻ സർക്കാർ സ്വീകരിക്കുന്നത്.

ഫോർബ്സ് പട്ടികയിൽ സ്ഥാനം പിടിച്ച മറ്റ് പത്ത് പേരും വ്യത്യസ്ത മേഖലകളിൽ വിപ്ലവം സൃഷ്ടിച്ചവരാണ്. ബയോ ടെക്നോളജി, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും ഈ പട്ടികയിലുണ്ട്.

ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ എക്സ് എഐ എന്ന കമ്പനി നടത്തുന്ന മുന്നേറ്റങ്ങളും വരും വർഷങ്ങളിൽ കൂടുതൽ ചർച്ചയാകും. ലോകം കണ്ട ഏറ്റവും വലിയ പുതുമയുള്ള ചിന്താഗതിക്കാരനായി മസ്ക് മാറിയിരിക്കുകയാണ്.

പുതിയ ബ്രാന്‍ഡിക്ക് പേരും ലോഗോയും:  പരസ്യം നല്‍കിയത് ഞങ്ങളല്ലെന്ന് ബെവ്‌കോ കോടതിയില്‍

കൊച്ചി: പുതുതായി നിര്‍മ്മിക്കുന്ന ബ്രാന്‍ഡിക്ക് പൊതുജനങ്ങളില്‍ നിന്നും പേരും ലോഗോയും സ്വീകരിച്ചതില്‍ ഹൈക്കോടതി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതോടെ വിശദീകരിച്ച് ബെവ്‌കോ.

മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നടപടി. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം.

പരസ്യം നല്‍കിയത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാല്‍ പുതിയ ബ്രാന്‍ഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്‌കോ വ്യക്തമാക്കി.

ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോ തീരുമാനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയത്. 

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; നിർണായക വിധി തിങ്കളാഴ്ച

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നിർണായക വിധി തിങ്കളാഴ്ച. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിലാണ് തിങ്കളാഴ്ച്ച വിധി പറയുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക.

നേരത്തെ തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചിരുന്നു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചത്.

അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചായിരുന്നു നടപടി.മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ആദ്യഘട്ടത്തില്‍ മൂന്ന് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടിയിരുന്നു. ആ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചത്.

എസ്എഫ്ഐ യൂണിയൻ അസാധുവാക്കിയ കേരള വിസിക്ക് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കേരള സർവകലാശാല എസ്എഫ്ഐയുടെ യൂണിയൻ പ്രവർത്തനം അസാധുവാക്കിയ വിസി മോഹനൻ കുന്നുമ്മലിൻ്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. കാലവധി പൂർത്തിയാകും വരെ യൂണിയന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഈ മാസം പത്തിനാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയായിരുന്നു സമരം.

യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു കൊണ്ടായിരുന്നു വിസി സമരത്തെ നേരിട്ടത്. ഇതോടെ നിലവിലെ യൂണിയൻ അസാധു ആകുകയായിരുന്നു.

1500 കുട്ടികളുടെ പേര് ഒറ്റ ചുരുളിൽ

0

രവി പിള്ള ഫൗണ്ടേഷന്റെ അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ ഭാഗമായി ക്രാഫ്റ്റ് വില്ലേജ് ഒരുക്കിയ ഇൻസ്റ്റാളേഷൻ ഏറെ ശ്രദ്ധേയമായിരുന്നു. സ്കോളർഷിപ്പിന് അർഹരായ 1500 കുട്ടികളുടെ പേരുകൾ മനോഹരമായി ആലേഖനം ചെയ്ത ഒരു കൂറ്റൻ സർട്ടിഫിക്കറ്റ് ചുരുളിന്റെ (Scroll) മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അക്കാദമിക് മികവിനുള്ള ആദരമെന്ന നിലയിൽ ഒരു ഔദ്യോഗിക രേഖയുടെ ഗാംഭീര്യവും സർഗ്ഗാത്മകതയും ഒത്തുചേരുന്ന രീതിയിലാണ് ഇൻസ്റ്റലേഷന്റെ രൂപകൽപ്പന.

വർണ്ണാഭമായ ജ്യാമിതീയ രൂപങ്ങളും (Geometric patterns) റിബണുകളും ഉപയോഗിച്ച് അലങ്കരിച്ച ഈ ഇൻസ്റ്റലേഷൻ വിദ്യാഭ്യാസ നേട്ടങ്ങളെ ആഘോഷമാക്കുന്ന ഒന്നാണ്. ഒരു വലിയ സിലിണ്ടർ ആകൃതിയിൽ തയ്യാറാക്കിയ ഈ കലാരൂപം, ഓരോ വിദ്യാർത്ഥിയുടെയും കഠിനാധ്വാനത്തിന് നൽകുന്ന വലിയ അംഗീകാരമായി നിലകൊള്ളുന്നു. പൊതുയിടങ്ങളിൽ ഇത്തരം നൂതനമായ ഇൻസ്റ്റാളേഷനുകൾ ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകാനാണ് ക്രാഫ്റ്റ് വില്ലേജ് ശ്രമിക്കുന്നതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു ശ്രീപ്രസാദ് പറഞ്ഞു.

പിണറായി വിജയൻ വീണ്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയാകും; കെ.ഇ ഇസ്മായില്‍

പാലക്കാട്: എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരം, പിണറായി വിജയൻ വീണ്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുമെന്ന്  മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.ഇ ഇസ്മായില്‍.

തുടർഭരണത്തെ കുറിച്ചുള്ള കവി സച്ചിദാനന്ദൻ്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം മൂലം ദുരധികാരം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും ഒരു പരിധി വരെ എൽഡിഎഫിന് അതിന് സാധിച്ചുവെന്നും കെ.ഇ ഇസ്മായില്‍  പറഞ്ഞു.

ചൂരമീൻ ആണെന്ന് കരുതി ഭക്ഷണത്തിന് മുന്നിൽ നിന്ന് എഴുന്നേറ്റ് പോകുന്നയാളല്ല പിണറായിയെന്നും കെ.ഇ ഇസ്മായിൽ പറഞ്ഞു. പിണറായി അങ്ങനെയുള്ള വ്യക്തിയെന്ന് കരുതുന്നില്ല. സി ദിവാകരൻ്റെ പരാമർശം എന്തടിസ്ഥാനത്തിലെന്ന് അറിയില്ല.

വി.എസ് സുനിൽ കുമാറിനെ വീണ്ടും മത്സരിപ്പിക്കണം, ജയ സാധ്യതയാണ് പരിഗണനയെങ്കിൽ സുനിലിന് മത്സരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്

ദില്ലി;  അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.

ന്യൂയോര്‍ക്കിലുണ്ടായിരുന്ന കാലത്ത് ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ആ കാലഘട്ടത്തില്‍ താന്‍ സര്‍ക്കാരിന്റെ ഭാഗമല്ലായിരിന്നുവെന്നും അന്ന് മെയ്ക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുമാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എപ്സ്റ്റീന്‍ ഫയലുകളില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹര്‍ദീപ് സിങ് പുരി.

എപ്സ്റ്റീന്റെ മറ്റ് ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പഠിക്കാതെ രാഹുലും പ്രിയങ്കയും ബഹളം വെക്കുകയാണെന്നും ഹര്‍ദീപ് സിങ് പുരി കുറ്റപ്പെടുത്തി. 

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു; പവന് 880 രൂപ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് പവന് 880 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,160 രൂപയായി. ഇന്നലെ രാവിലെ കുറഞ്ഞിരുന്ന വില വൈകുന്നേരത്തോടെ വീണ്ടും ഉയർന്ന് 1,17,000 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.

ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,520 രൂപയായി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ സ്വർണവിലയിലെ ഉയർന്ന റെക്കോർഡ്.

തുടർച്ചയായ ദിവസങ്ങളിൽ വില ഉയർന്നതിനെ തുടർന്ന് ഇപ്പോൾ സ്വർണവില കൂടിയും കുറഞ്ഞും മാറിമാറി നിലകൊള്ളുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിൽ പ്രതിഫലിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

ഒരു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് വില സ്ഥിരത കൈവരിച്ചതോടെ, അടുത്ത കുതിപ്പ് 1.25 ലക്ഷം രൂപയിലേക്കാകുമോ എന്ന ആശങ്ക സാധാരണ സ്വർണാഭരണ പ്രേമികളിൽ ഉയരുന്നുണ്ട്.

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം; മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല, പലയിടത്തും വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞു.

ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനിലടക്കം എത്തിയവർ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ട്രെയിൻ സർവീസ് സാധാരണ നിലയിൽ തുടരുന്നുണ്ട്.

കൊച്ചിയിൽ പണിമുടക്ക് ആരംഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സ്വകാര്യ ബസ് സർവീസുകൾ നിശ്ചലമായി. മെട്രോ, യൂബർ, ഒരു വിഭാഗം പ്രൈവറ്റ് ടാക്സികൾ ഓട്ടോ എന്നിവ സർവീസ് നടത്തുന്നുണ്ട്.ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാണ്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ഒരു സർവീസും പോയില്ല. ഇന്നലെ വൈകീട്ട് തുടങ്ങിയ സർവീസുകൾ തിരികെ എത്തുന്നു എന്ന് മാത്രമാണുള്ളത്.

പാലക്കാട് പണിമുടക്കിനെ തുടർന്ന് പ്രധാന മാർക്കറ്റുകൾ നിശ്ചലമാണ്. സ്വകാര്യ ബസുകളും രാവിലെ സർവീസുകൾ നടത്തേണ്ടിയിരുന്ന കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. വയനാട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നില്ല. ഇവിടങ്ങളിൽ കടകൾ അടഞ്ഞു കിടക്കുകയാണ്.

സ്പാ, മസാജ് കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് പുതിയ മാനദണ്ഡം ഏർപ്പെടുത്താൻ തിരുവനന്തപുരം കോർപറേഷൻ

തിരുവനന്തപുരം: നഗരത്തിലെ സ്പാ, മസാജ് കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് പുതിയ മാനദണ്ഡം ഏർപ്പെടുത്താൻ കോർപറേഷൻ.

മസാജ് കേന്ദ്രങ്ങളിലെ ചികിത്സാരീതി ആയുർവേദ രീതി പ്രകാരമാണ്.  ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകൾ പാസായവർക്ക് മാത്രമേ സ്പാ, മസാജ് കേന്ദ്രങ്ങളിൽ ലൈസൻസ് നൽകൂ. 

ലൈസൻസ് നേടാനുള്ള കോഴ്സുകൾ ഉള്ളതും ആയുഷ് വകുപ്പിന് കീഴിലാണ്. ഇതിനാലാണ് ആയുഷുമായി ചേർന്ന്  മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത്.

ആയുഷ് വകുപ്പ് ലഭ്യമാക്കുന്ന കോഴ്സുകളുടെ ലിസ്റ്റ് നഗരസഭയ്ക്ക് കൈമാറും. ഈ കോഴ്സുകൾ പാസായവർക്കു മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. അല്ലാത്ത അപേക്ഷകൾ സ്വീകരിക്കില്ല.

മസാജ്,സ്പാ കേന്ദ്രങ്ങൾക്ക് ലൈസൻസ് നേടാൻ വേണ്ടിയുള്ള യോഗ്യതാ കോഴ്സിനും മാനദണ്ഡം ഏർപ്പെടുത്തും. 

കേരളത്തിൽ ചൂട് കനക്കുന്നു; ഏറ്റവും കൂടിയ ചൂട് കണ്ണൂരിൽ; യു.വി മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന പകൽ താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം കണ്ണൂരിൽ 37 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ പകൽ താപനില 35 ഡിഗ്രി സെൽഷ്യസിലെത്തി.

അതേസമയം, ഏറ്റവും കുറഞ്ഞ പകൽ താപനില തിരുവനന്തപുരം ജില്ലയിലാണ് രേഖപ്പെടുത്തിയത് — 31 ഡിഗ്രി സെൽഷ്യസ്. രാത്രി താപനിലയിൽ ഏറ്റവും കുറവ് പുനലൂരിലാണ്, 20 ഡിഗ്രി സെൽഷ്യസ്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൂട് കനക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ കഴിഞ്ഞ ദിവസം അതീവ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. യു.വി ഇൻഡെക്സ് ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറിൽ യു.വി സൂചിക 8 ആയി രേഖപ്പെടുത്തി.

ഇതോടൊപ്പം പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ യു.വി സൂചിക 6 ആണ്. ചൂട് കൂടുന്നതിനനുസരിച്ച് യു.വി നിലയും ഉയരുന്നുവെന്ന് അധികൃതർ അറിയിച്ചു.

തുടർച്ചയായി അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിൽ പതിയുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് പകൽ 10 മുതൽ 3 വരെ യു.വി സൂചിക ഉയർന്ന നിലയിൽ ആയതിനാൽ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മ-നേത്ര രോഗങ്ങൾ ഉള്ളവർ, കാൻസർ രോഗികൾ എന്നിവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും കൂടുതൽ ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. യാത്രകളിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കാനും അധികൃതർ നിർദേശിക്കുന്നു.

കത്വയിൽ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലോഗോ പതിച്ച ബലൂൺ കണ്ടെടുത്തു : ജാഗ്രതയോടെ സൈന്യം

0

കത്വവ: ജമ്മു കശ്മീരിലെ കത്വ അതിർത്തി ഗ്രാമത്തിൽ നിന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ലോഗോയുള്ള ഒരു ബലൂൺ കണ്ടെടുത്തു. ജമ്മുവിലെ നയി ബസ്തി പ്രദേശത്ത് വെള്ളയും ഓറഞ്ചും നിറത്തിലുള്ള പാകിസ്ഥാൻ ബലൂൺ കണ്ടെത്തിയതായും അതിൽ പച്ച നിറത്തിൽ ‘ പിഐഎ’ എന്ന് എഴുതിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ വർഷം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലോഗോയുള്ള സംശയാസ്പദമായ ഒരു വിമാന ആകൃതിയിലുള്ള ബലൂൺ ജമ്മു നഗരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര അതിർത്തിയിലൂടെ പാകിസ്ഥാൻ ഭാഗത്തു നിന്ന് വായുവിലേക്ക് തുറന്നിട്ട ബലൂണുകൾ അതിർത്തിക്കടുത്തുള്ള ജമ്മു, കതുവ, സാംബ ജില്ലകളിൽ ഇടയ്ക്കിടെ കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പുറമെ രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം ഇത്തരം സംശയാസ്പദമായ വസ്തുക്കൾ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. ബലൂണുകൾക്ക് പുറമേ പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ അതിർത്തിക്കപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ ജമ്മു കശ്മീരിലെ ഭീകരതയെ പിന്തുണയ്ക്കുന്നതിനായി ആയുധങ്ങൾ, മയക്കുമരുന്ന്, പണം എന്നിവ കൊണ്ടുപോകാൻ ഡ്രോണുകളും ഉപയോഗിക്കുന്നത് അടുത്തിടെ കണ്ടുവരുന്നുണ്ട്.

ഇതിനകം തന്നെ നിരവധി ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിടുകയും ചെയ്തിട്ടുണ്ട്.