കത്വയിൽ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലോഗോ പതിച്ച ബലൂൺ കണ്ടെടുത്തു : ജാഗ്രതയോടെ സൈന്യം

കഴിഞ്ഞ വർഷം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലോഗോയുള്ള സംശയാസ്പദമായ ഒരു വിമാന ആകൃതിയിലുള്ള ബലൂൺ ജമ്മു നഗരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു

0

കത്വവ: ജമ്മു കശ്മീരിലെ കത്വ അതിർത്തി ഗ്രാമത്തിൽ നിന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ലോഗോയുള്ള ഒരു ബലൂൺ കണ്ടെടുത്തു. ജമ്മുവിലെ നയി ബസ്തി പ്രദേശത്ത് വെള്ളയും ഓറഞ്ചും നിറത്തിലുള്ള പാകിസ്ഥാൻ ബലൂൺ കണ്ടെത്തിയതായും അതിൽ പച്ച നിറത്തിൽ ‘ പിഐഎ’ എന്ന് എഴുതിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ വർഷം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലോഗോയുള്ള സംശയാസ്പദമായ ഒരു വിമാന ആകൃതിയിലുള്ള ബലൂൺ ജമ്മു നഗരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര അതിർത്തിയിലൂടെ പാകിസ്ഥാൻ ഭാഗത്തു നിന്ന് വായുവിലേക്ക് തുറന്നിട്ട ബലൂണുകൾ അതിർത്തിക്കടുത്തുള്ള ജമ്മു, കതുവ, സാംബ ജില്ലകളിൽ ഇടയ്ക്കിടെ കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പുറമെ രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം ഇത്തരം സംശയാസ്പദമായ വസ്തുക്കൾ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. ബലൂണുകൾക്ക് പുറമേ പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ അതിർത്തിക്കപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ ജമ്മു കശ്മീരിലെ ഭീകരതയെ പിന്തുണയ്ക്കുന്നതിനായി ആയുധങ്ങൾ, മയക്കുമരുന്ന്, പണം എന്നിവ കൊണ്ടുപോകാൻ ഡ്രോണുകളും ഉപയോഗിക്കുന്നത് അടുത്തിടെ കണ്ടുവരുന്നുണ്ട്.

ഇതിനകം തന്നെ നിരവധി ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിടുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here