കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി ട്വന്റി പാർട്ടിയിൽ ചേർന്ന് എൻഡിഎ മുന്നണിയുടെ ഭാഗമായത്. അഖിൽ മാരാർ കൊല്ലം ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥിയായി കൊട്ടാരക്കരയിൽ മത്സരിക്കുമെന്നാണ് വിവരം. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാബു എം ജേക്കബിനൊപ്പം വാർത്താസമ്മേളനം നടത്തി മത്സരിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. മുൻപ് അഖിൽ മാരാർ ഒരു കോൺഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. യൂത്ത് കോൺഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിൻറെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ട്വന്റി ട്വന്റിയിൽ ചേർന്നതിന് പിന്നാലെ, മുൻ എം.എൽ.എ അയിഷാ പോറ്റി സി.പി.ഐ.എം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരികരിക്കുകയാണ് അഖിൽ മാരാർ. അധികാരത്തിന് വേണ്ടി പാർട്ടി മാറുന്നവരും താൻ പാർട്ടി വിട്ടതിനെ വിമർശിക്കുന്നവരും തമ്മിലുള്ള വ്യത്യാസം മാരാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്കമിട്ടു നിരത്തുന്നു.
അഖിൽ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
15 വർഷം ജില്ലാ പഞ്ചായത്ത് മെമ്പറും അതിൽ അഞ്ചു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്….
15 വർഷം MLA.. അയിഷ പോറ്റിക്ക് ഈ ഭാഗ്യം ലഭിച്ചത് താഴെ തട്ടിൽ ഇടത് അനുഭാവികളും കമ്മ്യൂണിസ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ്..
എന്ന് MLA സ്ഥാനം നഷ്ടപ്പെട്ടോ പിറ്റേദിവസം രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു എനിക്കിനി റിട്ടയർ മെന്റ് വേണം.. വക്കീൽ പണി ചെയ്യണം എന്ന് പറഞ്ഞു വീട്ടിൽ കയറിയ അയിഷ പോറ്റിയെ പിന്നീട് കാണുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം യുഡിഫ് നേടിയ ശേഷം ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ ആണ്..
അപകടം മനസ്സിലാക്കിയ ബാലഗോപാൽ സഖാവ് അയിഷ പോറ്റിയെ പിണറായി വിജയന് മുന്നിൽ എത്തിച്ചു..
അധികാരം നഷ്ട്ടപെട്ട് ആടി ഉലഞ്ഞ അയിഷ പോറ്റിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കാം എന്ന് പിണറായി ഉറപ്പ് നൽകി..
എന്നാൽ ഉണ്ണി കൃഷ്ണൻ പോറ്റി അകത്തായതും പാർട്ടി പ്രതി സന്ധിയിൽ ആയതും വീണ്ടും ഒരു രാഷ്ട്രീയ പോസ്റ്റ് ശബരിമലയിൽ നടത്തുന്നതിൽ നിന്നും പിണറായിയെ പുറകോട്ട് അടിച്ചു..
ആഗ്രഹിച്ചത് കിട്ടാതെ വന്നതോടെ പോറ്റി തിരിഞ്ഞു..
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഫ് കിട്ടിയ വിജയം കൂടി കണ്ടതോടെ അയിഷ പോറ്റി സഖാക്കളേ ചതിച്ചു കോൺഗ്രസ്സിൽ എത്തി..
ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തത് പാർട്ടിക്ക് ഇഷ്ട്ടപെട്ടില്ല എന്നാണ് വാദം.. 2006 ഇൽ ആണോ ഇഷ്ട്ടപേടാഞ്ഞത് അതോ 2021ഇൽ മത്സര രംഗത്ത് നിന്ന് മാറണം എന്ന് പറഞ്ഞപ്പോൾ ആണോ എന്നത് അയിഷ പോറ്റി വ്യക്തമാക്കിയില്ല…
ഞാൻ ഇത് പറഞ്ഞത് ചിലർ പറയുന്നത് കേട്ട് കോൺഗ്രസ്സ് പാർട്ടിയെ ഞാൻ ചതിച്ചു എന്നൊക്കെ…
2013 മുതൽ 2015 വരെ ഈ പാർട്ടിയിൽ ഞാൻ ഉണ്ടായിരുന്നു.. 13 കേസും തലയിൽ 12 തൂന്നികെട്ടും സമ്മാനിച്ച പാർട്ടി.. 2015ഇൽ എന്നെ പുറത്താക്കി…
ഒറ്റയ്ക്ക് വഴി വെട്ടി ഞാൻ വന്നപ്പോൾ എന്നെ കൂടെ നിർത്താൻ പലരും ശ്രമിച്ചു.. എന്റെ മാന്യത കൊണ്ട് ഞാൻ എന്നാൽ കഴിയാവുന്ന സഹായങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്തു..
അല്ലാതെ എനിക്ക് വേണ്ടി ഒരു കോൺഗ്രെസ്സുകാരന്റെയും ജീവിതം മാറ്റി വെക്കേണ്ടി വന്നിട്ടില്ല.. ഒരു വിയർപ്പും എനിക്കായി കളയേണ്ടിയും വന്നിട്ടില്ല…
എന്നെ ഉൾകൊള്ളാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടിയിൽ ഞാൻ പ്രവർത്തിക്കാൻ തീരുമാനിച്ചാൽ അതിന്റെ പേരിൽ ഒരാളും ദുഖിക്കേണ്ട കാര്യമില്ല എന്ന് സാരം..
മനസ്സിരുത്തി ഒന്നാലോചിക്കുക അഖിൽ മാരാർക്ക് കോൺഗ്രസ്സും നമ്മളും എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ ഇല്ലല്ലോ പിന്നെ അയാൾ ഏത് പാർട്ടിയിൽ പോയാലും നമുക്കെന്താ…
അങ്ങനെ ആണോ അയിഷാ പോറ്റി..

