കൊച്ചിയിൽ 9.74 ഗ്രാം ഹെറോയിനുമായി ആസ്സാം സ്വദേശി പിടിയിൽ. ആസ്സാം സ്വദേശി ഇസദുൽ ഹക്ക്(24) എന്നയാളാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS, എന്നിവരുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടിം എറണാകുളം SRM റോഡ് ടാഗോർ ലൈനിനു സമീപം നടത്തിയ പരിശോധന യിലാണ് ഹെറോയിനുമായി പ്രതിയെ പിടികൂടിയത്.
തൊഴിലാളികൾക്കിടയിൽ ഹെറോയിൻ വിതരണം ചെയ്യുന്ന പ്രധാനിയാണ് പിടിയിലായ ഇസദുൽ ഹക്ക്.