‘പരിഹസിച്ചിട്ടില്ല’; അനുനയ നീക്കവുമായി സിപിഐഎം, ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം വി ഗോവിന്ദൻ. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടിട്ടാണെന്നും മാധ്യമങ്ങൾ ഇതൊക്കെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇന്നലെ രാത്രിയോടെയാണ് എം വി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചത്.

എന്നാൽ അനുനയ നീക്കത്തിൽ ജി സുധാകരൻ വഴങ്ങിയില്ല. പാർട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. വിഷയത്തിൽ എം എ ബേബിയോ മുഖ്യമന്ത്രിയോ ഇടപെടണം എന്ന നിലപാടിലാണ് മുതിർന്ന നേതാവ്. പാർട്ടി അനുനയത്തിന്റെ പാത തുടർന്ന സാഹചര്യത്തിൽ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പുനരാലോചനയുണ്ട്.

ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനമായിരുന്നു ജി സുധാകരൻ ഇന്നലെ ഫേസ്ബുക്കിലൂടെ നടത്തിയത്. വർഷങ്ങളായി പാർട്ടിയിൽ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്ന് തുറന്നു പറഞ്ഞായിരുന്നു വിമർശനം. ഫെബ്രുവരി 28ന് എം വി ഗോവിന്ദൻ നടത്തിയ ഈ പരാമർശമാണ് ജി സുധാകരനെ ചൊടുപ്പിച്ചത്. നാളുകളായി ജില്ലാ നേതൃത്വത്തിൽ നിന്ന് നേരിടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറി കൂടി തള്ളിപ്പറഞ്ഞതോടെ ജി സുധാകരൻ പൊട്ടിത്തെറിച്ചു. പാർട്ടി അംഗത്വം പുതുക്കില്ല, ലെവി അടയ്ക്കില്ല, ജില്ലാ സെക്രട്ടറി നാസർ കടുത്ത അവഗണന കാട്ടി, വീടിനടുത്തുള്ള പാർട്ടി പരിപാടികളിൽ പോലും ക്ഷണിച്ചില്ല, എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ നടത്തിയ പ്രസ്താവന ശരിയല്ലാത്ത പ്രയോഗം… ഇങ്ങനെ നീളുന്നു ജി സുധാകരന്റെ പരാതികൾ. പാർട്ടി സെക്രട്ടറി കളിയാക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതൊന്നും തിരുത്താൻ ആരും തയ്യാറായില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ ശ്രീലങ്കൻ തീരത്ത് അന്തർവാഹിനി ആക്രമണം, 78 പേർക്ക് പരിക്ക് 101 പേരെ കാണാതായി, 32 പേരെ രക്ഷപെടുത്തിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം

0

കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ച് ഇറാനിയൻ നാവിക യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനിയുടെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ‘ഐആർ ഐഎസ് ദേന’ എന്ന യുദ്ധ കപ്പൽ മുങ്ങിയെന്ന് റിപ്പോർട്ട്. കപ്പലിൽ 180 പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവരിൽ 101 പേരെ കാണാതായെന്നാണ് വിവരം. അപകടത്തിൽ 78 പേർക്ക് പരിക്കേറ്റുവെന്നും ഇവരിൽ 32 പേരെ രക്ഷപ്പെടുത്തിയതായും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപെട്ടവരുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഏഴ് പേർക്ക് അതിവേഗം ചികിത്സ നൽകിയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനായ ഡോക്‌ടർ അനിൽ ജസിംഗെ വ്യക്തമാക്കി.

ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026 ലെ മിലാൻ ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റാണ് ഐആർ ഐഎസ് ദേന. കപ്പൽ മുങ്ങുന്നതായി ശ്രീലങ്കൻ നാവിക സേനയ്‌ക്ക് വിവരം ലഭിച്ചതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത് പാർലമെന്റിനെ അറിയിച്ചു. വിവരം കിട്ടിയ ഉടൻ തന്നെ സൈന്യം ഉടൻ കപ്പലുകളും വായുസേനയുടെ രക്ഷാവിമാനങ്ങളും അയച്ചു. പരിക്കേറ്റവരെ കൊളംബോയിൽ നിന്ന് 115 കിലോമീറ്റർ തെക്കുള്ള ഗല്ലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കുവേണ്ടി സമീപപ്രദേശങ്ങളിൽ നാവികസേനയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.

യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ചരിത്ര തകർച്ച

0


ദുബായ്: യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 25 രൂപയുടെ നിരക്കിലെത്തി. ബുധനാഴ്ച രാവിലെ വിനിമയ നിരക്ക് 25.05 രൂപ വരെ ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഇത് 24.85 രൂപയായിരുന്നു.
ക്രൂഡ് ഓയിൽ വില ഉയർന്നതും ഡോളറിനെതിരെ രൂപ ദുർബലമായതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങളെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു. നിലവിലെ നിരക്കിൽ 1000 ദിർഹം നാട്ടിലേക്ക് അയച്ചാൽ ഏകദേശം 25,040 രൂപ ലഭിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ ഇത് ഏകദേശം 24,500 രൂപയായിരുന്നു.
റമസാൻ-പെരുന്നാൾ ചെലവുകൾ മുന്നിൽ കണ്ടു പണം അയക്കാൻ കാത്തിരുന്ന പ്രവാസികൾക്ക് ഈ ഉയർന്ന നിരക്ക് വലിയ ആശ്വാസമായി. എന്നാൽ ആഗോള സാമ്പത്തിക സാഹചര്യങ്ങളും എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും വിനിമയ നിരക്കിനെ തുടർച്ചയായി ബാധിക്കാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
നിരക്കിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിച്ച് ചില പ്രവാസികൾ ഭാഗികമായി മാത്രം തുക അയച്ച് ബാക്കി സംരക്ഷിക്കുന്ന രീതിയും സ്വീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്ധരുടെ നിർദേശങ്ങൾ പിന്തുടരുന്നത് ലാഭകരമാകുമെന്ന് നിർദേശം.

The Indian Rupee has fallen to a historic low against the UAE Dirham, crossing ₹25 for the first time. On Wednesday morning, the exchange rate touched ₹25.05 per Dirham. A weaker rupee against the US dollar and rising crude oil prices contributed to the surge. At the current rate, 1000 Dirhams would fetch around ₹25,040. The increase comes as a relief for expatriates sending money home ahead of Ramadan and Eid expenses, though experts advise caution due to global economic fluctuations.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടാപകടം; 36 ദിവസത്തിന് ശേഷം അതിഥി തൊഴിലാളി മരിച്ചു

0


കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടഭാഗം തകർന്നു വീണ് പരിക്കേറ്റിരുന്ന ഒഡീഷ സ്വദേശിയായ അതിഥി തൊഴിലാളി മരിച്ചു. 40 കാരനായ കബി നായിക്കാണ് (Kabi Nayak) മരണപ്പെട്ടത്. 36 ദിവസമായി ചികിത്സയിൽ തുടരവെയാണ് മരണം സംഭവിച്ചത്.
ജനുവരി 28ന് ആശുപത്രി പരിസരത്ത് പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്നു വീണതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ കബി നായിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും നില മോശമായി തുടരുകയായിരുന്നു.
ഇതിനുമുമ്പ് അതേ പഴയ കെട്ടിടത്തിനോട് ചേർന്ന് ഉണ്ടായ അപകടത്തിൽ വീട്ടമ്മയായ ബിന്ദു മരണപ്പെട്ടിരുന്നു. തുടർച്ചയായി സംഭവിക്കുന്ന കെട്ടിടാപകടങ്ങൾ ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

A 40-year-old guest worker from Odisha, Kabi Nayak, who was injured after a portion of an old building collapsed at Kottayam Medical College Hospital, has died after 36 days of treatment. The accident occurred on January 28 when a remaining sunshade slab of a demolished toilet block collapsed during construction work. This incident follows a previous fatal accident near the same old building, raising serious concerns about safety measures at the hospital. Authorities stated that an investigation is ongoing.

മരുത്തടി ക്ഷേത്രോത്സവത്തിൽ സംഘർഷം; 18 വയസുകാരന് ഗുരുതര പരിക്ക്

0


കൊല്ലം: മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ 18 വയസുകാരന് ഗുരുതരമായി പരിക്കേറ്റു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മർദ്ദനമേറ്റത്. ഗുരുതരാവസ്ഥയിൽ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
ഞായറാഴ്ച നടന്ന ഉത്സവത്തിനിടെയാണ് സംഭവം. ഒരുകൂട്ടം ആളുകൾ ചേർന്ന് ഹരികൃഷ്ണനെയും സഹോദരനെയും വളഞ്ഞിട്ട് ആക്രമിക്കുന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണുന്നത്. ആക്രമണത്തിനിടെ ഹരികൃഷ്ണന് തലയ്ക്ക് അടിയേറ്റതായും തുടർന്ന് ബോധരഹിതനായി വീണതായും വിവരം ലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് Shaktikulangara Police Station രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ ഭാഗങ്ങളിൽ ഉത്സവങ്ങളും പൊതുപരിപാടികളും സംഘർഷങ്ങൾക്ക് വേദിയാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം വീണ്ടും ആശങ്ക ഉയർത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

An 18-year-old youth, Harikrishnan from Kunnathur, was seriously injured during a clash at a temple festival in Maruthadi, Kollam. A group allegedly attacked him and his brother during the event. He sustained a head injury and is currently undergoing treatment at Thiruvananthapuram Medical College Hospital in critical condition. Two accused have been arrested by Shaktikulangara Police, while four others are yet to be taken into custody. Investigation is ongoing.

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് BJPയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് BJP യിലേക്ക്. പാർട്ടി അംഗത്വം നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും അംഗത്വമെടുത്തു. ആകെ 15 പേർ അംഗത്വമെടുത്തു. മാരാർജി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്.

ഇറാൻ യുദ്ധത്തിൽ സിപിഐഎമും കോൺഗ്രസും അമേരിക്കയ്ക്ക് എതിരെ നിലപാട് എടുത്തു. എത്രകാലമായി ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ജോലിയ്ക്ക് പോകുന്നു. എന്നാൽ ജിസിസി രാജ്യങ്ങളിൽ ഇറാൻ നടത്തിയ അക്രമത്തിൽ മുഖ്യമന്ത്രിയ്ക്കും കോൺഗ്രസിനും ഒന്നും പറയുന്നില്ല.

തീവ്രവാദത്തിനെതിരെ CPIM ഉം കോൺഗ്രസും ഒന്നും മിണ്ടുന്നില്ല. ഇന്ത്യക്കാർ സുരക്ഷിതരായിരിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രി നിലപാട് എടുത്തത് എന്നാൽ കാഴ്ചയില്ലാത്തവരെ പോലെ ഇറാൻ ചെയ്യുന്നതിനെതിനെതിരെ CPIM ഉം കോൺഗ്രസും ഒന്നും പറയുന്നില്ല. പ്രീണനം ഏതുവരെ എത്തി. ഗസ, ഗസ, ഇറാൻ ഇറാൻ എന്ന് മാത്രമെ പ്രീയങ്ക ഗന്ധിയും പറയുന്നുള്ളുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഇത്തവണ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് BJPയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് BJP യിലേക്ക്. പാർട്ടി അംഗത്വം നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും അംഗത്വമെടുത്തു. ആകെ 15 പേർ അംഗത്വമെടുത്തു. മാരാർജി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്.

ഇറാൻ യുദ്ധത്തിൽ സിപിഐഎമും കോൺഗ്രസും അമേരിക്കയ്ക്ക് എതിരെ നിലപാട് എടുത്തു. എത്രകാലമായി ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ജോലിയ്ക്ക് പോകുന്നു. എന്നാൽ ജിസിസി രാജ്യങ്ങളിൽ ഇറാൻ നടത്തിയ അക്രമത്തിൽ മുഖ്യമന്ത്രിയ്ക്കും കോൺഗ്രസിനും ഒന്നും പറയുന്നില്ല.

തീവ്രവാദത്തിനെതിരെ CPIM ഉം കോൺഗ്രസും ഒന്നും മിണ്ടുന്നില്ല. ഇന്ത്യക്കാർ സുരക്ഷിതരായിരിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രി നിലപാട് എടുത്തത് എന്നാൽ കാഴ്ചയില്ലാത്തവരെ പോലെ ഇറാൻ ചെയ്യുന്നതിനെതിനെതിരെ CPIM ഉം കോൺഗ്രസും ഒന്നും പറയുന്നില്ല. പ്രീണനം ഏതുവരെ എത്തി. ഗസ, ഗസ, ഇറാൻ ഇറാൻ എന്ന് മാത്രമെ പ്രീയങ്ക ഗന്ധിയും പറയുന്നുള്ളുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഇത്തവണ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി. വീണാ ജോര്‍ജിന്റെ ഭര്‍ത്താവായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം സിപിഐഎം നിരാകരിച്ചു. വീണാ ജോര്‍ജ് ആറന്മുളയില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. ഈ ഘട്ടത്തിലാണ് ഭര്‍ത്താവ് മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്.

വീണാ ജോര്‍ജിന് മൂന്നാം തവണയും അവസരം നല്‍കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സാങ്കേതിക നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്. കുടുംബപരമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ജോർജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചത്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്.

2016-ൽ പുതുമുഖ സ്ഥാനാർഥിയായിട്ടാണ്, മാധ്യമപ്രവർത്തകയായിരുന്ന വീണ ആറന്മുളയിൽ മത്സരിച്ചത്. 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ‌ മത്സരിച്ചെങ്കിലും ജയിച്ചില്ല. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനും മത്സരിക്കും.

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ.

സമൻസ് പ്രകാരം മാർച്ച് നാലാം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് ഇ ഡി. എൻ വാസു അടക്കം അഞ്ചുപേരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ചോദ്യം ചെയ്തത്.

അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലാണ് പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതൻ ആകാനാകും. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും.

അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20 നാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് . ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെ നൽകിയ ഹർജിയിലാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാറിന് ഉടൻ തന്നെ ജയിൽ മോചിതനാകാൻ കഴിയും. കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ.

‘CPIM അംഗത്വം പുതുക്കുന്നില്ല; എംവി ഗോവിന്ദൻ കളിയാക്കി ചിരിച്ചു’; ജി സുധാകരൻ

സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടിയിൽ അവഗണന സഹിച്ച് തുടരാനില്ലെന്നും ജി സുധാകരൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ വിമർശനം ഉന്നയിച്ചാണ് അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. എംവി ഗോവിന്ദൻ താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ‌ പറയുന്നു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ലെന്നും അദേഹം പറഞ്ഞു.

2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ‌ ജി സുധാകരൻ പറയുന്നു. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുമെന്ന് ജി സുധാകരൻ വ്യക്തമാക്കി.

ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി..

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം. സ്വർണകൊള്ള കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ. കട്ടിളപ്പാളി കേസിൽ നേരത്തെ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

ശബരിമല സ്വർണകൊള്ള കേസിൽ 2025 നവംബർ 20നാണ് ദേവസ്വം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാർ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവെ ദ്വാരപാലകപാളി കേസിലും അറസ്റ്റ് രേഖപ്പെ‍ടുത്തുകയായിരുന്നു. കട്ടിളപ്പാളി കേസിൽ ഫെബ്രുവരി 20ന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരാപാലക കേസിൽ കൂടി സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാർ ജയിൽ മോചിതനാകും.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു. തന്ത്രി കണ്ഠരര്, കെഎസ് ബൈജു എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു. റിമാൻഡ് 90 ദിവസം പൂർത്തിയാക്കുന്നതോടെ മറ്റു പ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കും.

ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; ഇടിവ് രേഖപ്പെടുത്തി സ്വർണവില

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 1,20,640 രൂപയാണ് കുറഞ്ഞത്. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 2,280 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 285 രൂപ കുറഞ്ഞ് ഇന്ന് ഗ്രാമിന് 15,080 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്കാണ് ഇന്ന രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇനി സ്വർണ വിലയിൽ കുറവുണ്ടാകുമെന്നാണ് വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ വിവാഹ സീസൺ ആണെന്നിരിക്കേ ഈ വിലക്കുറവ് ആഭരണം വാങ്ങാൻ എത്തുന്നവർക്ക് ആശ്വാസമാകും.

മിഡിൽ ഈസ്റ്റിൽ കുടുങ്ങിക്കിടക്കുന്നവർക്കായി പ്രത്യേക കൺട്രോൾ റൂം തുറന്ന് വിദേശകാര്യ മന്ത്രാലയം : ഹെൽപ്പ്‌ലൈൻ നമ്പർ പുറത്തിറക്കി

0

ന്യൂദൽഹി: പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയത്തിൽ ഒരു പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. രാവിലെ 9 മുതൽ രാത്രി 9 വരെ താഴെ പറയുന്ന നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

ചുവടെ കൊടുത്തിരിക്കുന്ന ഈ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

1800118797 (ടോൾ ഫ്രീ)
+91 11 2301 2113
+91 11 2301 4104
+91 11 2301 7905

മേഖലയിലെ ഇന്ത്യൻ എംബസികളുടെ അടിയന്തര കോൺടാക്റ്റ് നമ്പറുകൾ ഇപ്രകാരമാണ്:

ബഹ്‌റൈൻ: +973 39418071
ഇറാൻ: +98 9128109115 / +98 912810910 / +98 912810910 /
+98 932179359
ഇറാഖ്: +964 771 651 1185 / +964 770444 4899
ഇസ്രായേൽ: +972 54 7520711 / +972 54 2428378
ജോർദാൻ: +962 770422 276
കുവൈറ്റ്: +965 65501946
ലെബനൻ: +961 76860128
ഒമാൻ: +968 98282270 (വാട്ട്‌സ്ആപ്പ്) / 80071234 (ടോൾ ഫ്രീ)
ഖത്തർ: +974 55647502
റാമല്ല, പലസ്തീൻ: +970 592916418
സൗദി അറേബ്യ (റിയാദ്): +966 11 4884697 / 800 247 1234
(ടോൾ ഫ്രീ)
സൗദി അറേബ്യ (ജിദ്ദ): +966 126648660 / +96612 2614093
യുണൈറ്റഡ് അറബ് എമിറേറ്റ്സ്: +971 543090571 (വാട്ട്‌സ്ആപ്പ്) /
800 46342 (ടോൾ ഫ്രീ).

വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു

“2026 ഫെബ്രുവരി 28 ന് ഇറാനിലും ഗൾഫ് മേഖലയിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിൽ ഞങ്ങൾ അഗാധമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ സമയത്ത്, എല്ലാ കക്ഷികളും സംയമനം പാലിക്കാനും കൂടുതൽ സംഘർഷം ഒഴിവാക്കാനും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാനും ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. നിർഭാഗ്യവശാൽ, വിശുദ്ധ റമദാൻ മാസത്തിലും മേഖലയിലെ സ്ഥിതി ഗണ്യമായി വഷളായിക്കൊണ്ടിരിക്കുകയാണ്.” –
രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇതിനു പുറമെ ഗൾഫ് മേഖലയിൽ ഏകദേശം 10 ദശലക്ഷം ഇന്ത്യൻ പൗരന്മാർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. അവരുടെ സുരക്ഷയും ക്ഷേമവുമാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. അവരെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു സംഭവവികാസങ്ങളിലും ഞങ്ങൾക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടിൽ ഖബറൊരുക്കും

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കെട്ടിടങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ. ആയത്തുല്ല അലി ഖമനയിക്ക് ജന്മസ്ഥലമായ മഷ്ഹദിൽ ഖബറൊരുക്കും. ഖമനയിയുടെ ജന്മസ്ഥലമാണ് മഷ്ഹദ്. സംസ്കാര തീയതി പ്രഖ്യാപിച്ചിട്ടില്ല.

88 അംഗ സമിതിയാണ് . അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്. അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.

റുഹുള്ള ഖൊമേനിയുടെ പിൻഗാമിയായാണ് 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമനയി എത്തുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ബാസിജ് അർദ്ധസൈനിക സേന എന്നിവയാണ് ഖമനയിയുടെ പ്രധാനശക്തി. മകൻ മോജ്തബ ഖമനയിയുടെ പിൻഗാമിയാകുമെന്ന് സൂചനചയുണ്ടായിരുന്നു. എന്നാൽ മോജ്തബയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗുരുതര ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. അധികാര കൈമാറ്റത്തിന് ശേഷം ഇറാൻ അമേരിക്കക്ക് മുന്നിൽ മുട്ടുമടക്കിയേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതിലൂടെ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാമെന്നാണ് ട്രംപിന്റെ വിശ്വാസം.

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടിൽ ഖബറൊരുക്കും

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കെട്ടിടങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ. ആയത്തുല്ല അലി ഖമനയിക്ക് ജന്മസ്ഥലമായ മഷ്ഹദിൽ ഖബറൊരുക്കും. ഖമനയിയുടെ ജന്മസ്ഥലമാണ് മഷ്ഹദ്. സംസ്കാര തീയതി പ്രഖ്യാപിച്ചിട്ടില്ല.

88 അംഗ സമിതിയാണ് . അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്. അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.

റുഹുള്ള ഖൊമേനിയുടെ പിൻഗാമിയായാണ് 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമനയി എത്തുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ബാസിജ് അർദ്ധസൈനിക സേന എന്നിവയാണ് ഖമനയിയുടെ പ്രധാനശക്തി. മകൻ മോജ്തബ ഖമനയിയുടെ പിൻഗാമിയാകുമെന്ന് സൂചനചയുണ്ടായിരുന്നു. എന്നാൽ മോജ്തബയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗുരുതര ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. അധികാര കൈമാറ്റത്തിന് ശേഷം ഇറാൻ അമേരിക്കക്ക് മുന്നിൽ മുട്ടുമടക്കിയേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതിലൂടെ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാമെന്നാണ് ട്രംപിന്റെ വിശ്വാസം.