‘ഒരാശങ്കയുമില്ല, LDF വീണ്ടും അധികാരത്തിലെത്തും; ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല’; എംവി ഗോവിന്ദൻ

എൽഡിഎഫിന് നല്ല വിജയസാധ്യതയാണ് സർവേഫലത്തിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.സർവേഫലം അനുസരിച്ച് അഞ്ചോ എട്ടോ സീറ്റുകളിൽ മാറിയാൽ ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി വിജയനെന്നാണ് സർവേ പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എക്സിറ്റ് പോളുകളുടെ ഉള്ളിൽ കാണുന്ന വസ്തുത വീണ്ടും അധികാരത്തിൽ വരാൻ കഴിയും എന്നതാണ്. കേരളത്തിൽ ബിജെപിക്ക് 14 സീറ്റ് കിട്ടുമെന്നത് എന്ത് സർവ്വേയാണ്. ഒരു സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ല. സർവ്വേകളിൽ ചില പത്രങ്ങളുടെ ആത്മനിഷ്ഠഘടകം പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫിനെ ജയിപ്പിച്ചേ തീരുമെന്നാണ് ചില പത്രങ്ങളുടെ തീരുമാനമെന്ന് അദേഹം കുറ്റപ്പെടുത്തി.

എൽഡിഎഫിന് യാതൊരുതരത്തിലുള്ള പ്രയാസവും അനുഭവിക്കേണ്ട കാര്യമില്ല. ഞങ്ങൾ ഉറപ്പായും ജയിക്കാൻ പോകുന്നു. ജനങ്ങളിലാണ് വിശ്വാസം. ജനങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരമില്ലെന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. പിണറായി വിജയന് പൊതുവേ അംഗീകരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നൂറു സീറ്റ് ലഭിക്കുമെന്നായിരുന്നു യുഡിഎഫ് പറഞ്ഞിരുന്നത്. അത് നടക്കില്ലെന്ന് സർവേയിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് തന്നെയാണ് സർവേയിൽ നിന്ന് മനസിലാക്കാൻ കഴിയുക എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഞങ്ങൾ ഒരു റിപ്പോർട്ടിനെയും വിശ്വസിക്കുന്നില്ല. ജനങ്ങളെയാണ് ഞങ്ങൾ‌ വിശ്വസിക്കുന്നത്. ജനങ്ങൾ കൃത്യമായി എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. അത് നാലാം തീയതി അറിയാൻ കഴിയുമെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ അഞ്ചുദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്


Kerala: സംസ്ഥാനത്ത് കടുത്ത വേനൽച്ചൂടിന് ശമനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയെന്ന് India Meteorological Department അറിയിച്ചു. അടുത്ത അഞ്ചുദിവസവും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കാമെന്നാണ് പ്രവചനം.


ഇന്നത്തെ സാഹചര്യത്തിൽ Idukki, Kannur, Kasaragod ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ Pathanamthitta, Idukki, Wayanad ജില്ലകളിലും, മേയ് 2ന് Alappuzha, Kottayam, Ernakulam, Wayanad ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെ ശക്തമായ മഴയായി കണക്കാക്കുന്നു. കൂടാതെ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.


ജാഗ്രത നിർദ്ദേശങ്ങൾ (സാരാംശം)


ഇടിമിന്നൽ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
തുറസായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കരുത്
വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്യുക
ഇടിമിന്നൽ സമയത്ത് കുളിയും വെള്ളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഒഴിവാക്കുക
ബോട്ടിംഗ്, മത്സ്യബന്ധനം തുടങ്ങിയവ ഉടൻ നിർത്തുക
ശക്തമായ കാറ്റ് സാധ്യതയുള്ളതിനാൽ വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കുക


English Summary
Kerala is expected to receive continuous rainfall for the next five days, according to the India Meteorological Department. Yellow alerts have been issued in multiple districts due to the possibility of heavy rain, thunderstorms, and strong winds (40–50 km/h).

വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം: മുസ്ലിം ലീഗിന് അർഹതപ്പെട്ടത് ലഭിക്കും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‌

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ വി ഡി സതീശന് മുസ്ലിം ലീഗിന്റെ പിന്തുണ. സർവേകളിൽ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർണായക പ്രതികരണം. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനമെടുക്കുകയെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുൻ കാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രി സഭയിൽ അടക്കം ലഭിച്ചിട്ടുണ്ടല്ലോ. ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് ജയിക്കും. എക്സിറ്റ് പോൾ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. എക്സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. എല്ലാവരും ഒരുപോലെ പറയുന്നത് യുഡിഎഫ് വിജയമാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു.

എക്സിറ്റ് ഫലത്തിൽ വിശ്വാസമില്ല; സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: പുറത്തുവന്നിട്ടുള്ള എക്സിറ്റ് ഫലത്തിൽ വിശ്വാസമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും പലപ്പോഴും എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

താൻ 2021ൽ ബേപ്പൂരിൽ തോൽക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്. എന്നാൽ ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.ഇത്തവണ എല്ലാ എൽഡിഎഫ് മന്ത്രിമാരും വിജയിക്കും. ന്യൂനപക്ഷവോട്ടുകൾ ഏകീകരിക്കപ്പെട്ടില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിൽ കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് അധികാരത്തിലേറുമെന്നാണ് എട്ട് സർവെ ഫലങ്ങളും പറയുന്നത്. 70 മുതൽ 80 സീറ്റുകൾ വരെ യു.ഡി.എഫ് നേടുമെന്ന് ഭൂരിപക്ഷം സർവെകളും പ്രവചിക്കുമ്പോൾ 60നും 70നും ഇടയിൽ സീറ്റാണ് ഇടതു മുന്നണി നേടുകയെന്നാണ് പ്രവചനം.

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും കെ മുരളീധരൻ.

ജയിച്ചാൽ ടീം യുഡിഎഫിനാണ് ക്രെഡിറ്റ്. ജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉണ്ട്.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഫലം വന്ന ശേഷം തീരുമാനം എടുത്താൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

പുകവലിക്കാര്‍ക്ക് ഇരുട്ടടി; സിഗരറ്റ് വില വീണ്ടും ഉയരും; 17% വരെ വര്‍ധനവ് സാധ്യത

രാജ്യത്തെ പുകവലിക്കാര്‍ക്ക് തിരിച്ചടിയായി സിഗരറ്റ് വില വീണ്ടും ഉയരാന്‍ സാധ്യത. പ്രമുഖ നിര്‍മാതാക്കളായ ഐടിസിയും ഗോഡ്‌ഫ്രെ ഫിലിപ്‌സും തങ്ങളുടെ വിവിധ ബ്രാന്‍ഡുകള്‍ക്ക് 17 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 മെയ് മാസം മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കും. ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് സിഗരറ്റ് വില നേരത്തെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ദ്ധനവ് പരിഗണിക്കുന്നത്.

പ്രധാന ബ്രാന്‍ഡുകളില്‍ വിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് സൂചന. ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയം ഒരു പാക്കറ്റിന് നിലവിലുള്ള 115 രൂപയില്‍ നിന്ന് 135 രൂപയായി ഉയര്‍ന്നേക്കും. കിംഗ് സൈസ് സിഗരറ്റുകളുടെ വിലയും ഒരു സിഗരറ്റിന് 20 രൂപയില്‍ നിന്ന് 25 മുതല്‍ 28 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ട്. പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് പുറമെ സാധാരണ ബ്രാന്‍ഡുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാകും.

ഫെബ്രുവരി ഒന്നാം തീയതി മുതല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവ് വന്നതോടെ കമ്പനികള്‍ വില കൂട്ടിയിരുന്നു. ഇതിന്റെ പിന്നാലെ സിഗരറ്റ് വില്‍പനയില്‍ ഇടിവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം വില്‍പനയില്‍ ഏകദേശം 20 ശതമാനം കുറവ് രേഖപ്പെടുത്തി.

ഐടിസിയുടെ ക്ലാസിക്, ഗോള്‍ഡ് ഫ്‌ലേക്ക് കിംഗ്‌സ്, ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ മാര്‍ല്‍ബോറോ പോലുള്ള പ്രീമിയം ബ്രാന്‍ഡുകളിലാണ് വില്‍പന കുറവ് കൂടുതലായി ബാധിച്ചത്. കിംഗ് സൈസ് വിഭാഗം കമ്പനികളുടെ വരുമാനത്തില്‍ 30 ശതമാനത്തിലധികം പങ്കുവഹിക്കുന്നതിനാല്‍ ഈ ഇടിവ് ലാഭത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വില കൂടിയതോടെ ചില സ്ഥിരം പുകവലിക്കാര്‍ കുറഞ്ഞ വിലയുള്ള ബ്രാന്‍ഡുകളിലേക്ക് മാറുന്നതായും വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുവ വോട്ടുകൾ യുഡിഎഫിന് ശക്തി; മുതിർന്നവരിൽ എൽഡിഎഫിന് മുൻതൂക്കം — ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

0


Thiruvananthapuram: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനകളുമായി Axis My India എക്സിറ്റ് പോൾ റിപ്പോർട്ട് പുറത്തുവന്നു. സർവേ പ്രകാരം United Democratic Front (UDF) വ്യക്തമായ മുൻതൂക്കത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചനം.


വോട്ടുശതമാന കണക്കുകൾ അനുസരിച്ച് യുഡിഎഫിന് ഏകദേശം 44% വോട്ടും Left Democratic Front (LDF) ന് 39% വോട്ടും, National Democratic Alliance (NDA)യ്ക്ക് 14% വോട്ടുമാണ് ലഭിക്കാനിടയുള്ളത്.
ഈ മുന്നേറ്റത്തിന് പ്രധാന കാരണമായി യുവജനങ്ങളുടെ ശക്തമായ പിന്തുണയാണ് ചൂണ്ടിക്കാണിക്കുന്നത്. കന്നിവോട്ടർമാരിൽ 51% പേർ യുഡിഎഫിനെ പിന്തുണച്ചെന്നാണ് വിലയിരുത്തൽ. 20–29 വയസ്സ് പ്രായക്കാർക്കിടയിൽ യുഡിഎഫിന് വലിയ മുൻതൂക്കം ലഭിച്ചപ്പോൾ, മുതിർന്ന വോട്ടർമാരുടെ വിഭാഗത്തിൽ എൽഡിഎഫിന് നേരിയ മേൽക്കൈ നിലനിന്നതായി റിപ്പോർട്ട് പറയുന്നു.


ഭരണവിരുദ്ധ വികാരവും യുവജനങ്ങളിൽ സ്വാധീനം കുറഞ്ഞതും എൽഡിഎഫിന് തിരിച്ചടിയായതായും സർവേ സൂചിപ്പിക്കുന്നു.
മറ്റ് എക്സിറ്റ് പോളുകളും യുഡിഎഫിന് മുൻതൂക്കം നൽകുന്നുണ്ട്. വിവിധ ഏജൻസികളുടെ കണക്കുകൾ പ്രകാരം യുഡിഎഫ് 63 മുതൽ 90 വരെ സീറ്റുകൾ നേടാനിടയുണ്ട്. എൽഡിഎഫ് 49 മുതൽ 70 വരെ സീറ്റുകളും എൻഡിഎ കുറച്ച് സീറ്റുകളും നേടുമെന്നാണ് പൊതുവായ പ്രവചനം.
എങ്കിലും, എക്സിറ്റ് പോളുകൾ അന്തിമഫലം നിർണ്ണയിക്കുന്നതല്ല; വോട്ടെണ്ണൽ ഫലമാണ് യഥാർത്ഥ ചിത്രം വ്യക്തമാക്കുക.


English Summary
According to Axis My India exit poll, the United Democratic Front (UDF) is likely to come to power in Kerala with strong support from young and first-time voters.
UDF is projected to get around 44% vote share, while the Left Democratic Front (LDF) may get 39%, and the National Democratic Alliance (NDA) around 14%.
Youth voters (especially aged 20–29) are seen as the key factor behind UDF’s lead, while LDF retains slight support among older voters. Final results will confirm the outcome.

എക്സിറ്റ് പോൾ സൂചന: യുഡിഎഫ് മുന്നിൽ—കേരളത്തിൽ ഭരണം മാറുമോ?


Thiruvananthapuram: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.

ഫലങ്ങൾ പ്രകാരം United Democratic Front (UDF) കേരളത്തിൽ അധികാരത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
ടൈംസ് നൗ എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 78 മുതൽ 85 വരെ സീറ്റുകൾ നേടും. Left Democratic Front (LDF) 56–66 സീറ്റുകൾക്കും, National Democratic Alliance (NDA) 2–3 സീറ്റുകൾക്കും ഇടയിൽ നേടുമെന്നാണ് പ്രവചനം.


ആക്‌സിസ് മൈ ഇന്ത്യ സർവേയിൽ യുഡിഎഫിന് 78–90 സീറ്റുകളും, എൽഡിഎഫിന് 49–62 സീറ്റുകളും പ്രവചിക്കുന്നു. ഐസിപിഎൽ സർവേയിൽ മത്സരം കടുപ്പമാകും എന്ന വിലയിരുത്തലോടെ യുഡിഎഫിന് 63–74 സീറ്റുകളും എൽഡിഎഫിന് 58–70 സീറ്റുകളും നൽകുന്നു. പിഎംഎആർക്യു സർവേയും യുഡിഎഫിന് മുൻതൂക്കം നൽകുന്നു.
മുൻ തെരഞ്ഞെടുപ്പുകളിലെ അനുഭവം കാണിക്കുന്നത് എക്സിറ്റ് പോൾ ഫലങ്ങൾ പലപ്പോഴും യാഥാർത്ഥ്യ ഫലങ്ങളോട് ചേർന്ന് നിൽക്കുന്നതാണ്.

2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ച എക്സിറ്റ് പോളുകൾ പിന്നീട് ശരിവെക്കപ്പെട്ടിരുന്നു.
ഇത്തവണത്തെ സർവേകൾ മുൻപേ തന്നെ അനിശ്ചിതത്വം സൂചിപ്പിച്ചിരുന്ന സാഹചര്യത്തിൽ, എക്സിറ്റ് പോൾ ഫലങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ ആവേശവും ഉത്കണ്ഠയും വർധിപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് ഭൂരിപക്ഷം നിലനിർത്താമെന്ന പ്രതീക്ഷയിലാണെങ്കിലും, യുഡിഎഫ് വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബിജെപി ചില സീറ്റുകളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.


English Summary
Exit poll results suggest that the United Democratic Front (UDF) is likely to return to power in Kerala.
Multiple agencies project UDF winning between 63 and 90 seats, while the Left Democratic Front (LDF) is expected to secure around 49 to 70 seats. The National Democratic Alliance (NDA) may win a small number of seats.
Though exit polls have been accurate in the past, final results will determine the actual outcome. Political parties are closely watching the developments.

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശക്തമായ പോളിംഗ് നടക്കുന്നു. ബംഗാളിൽ ബിജെപി തൂത്തുവാരാൻ പോവുകയാണ്. ഗംഗ എക്സ്പ്രസ് വേ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 60 വർഷത്തിനിടയിൽ ആദ്യമായാണ് ബംഗാളിലെ ജനം ഭയമില്ലാതെ വോട്ട് ചെയ്യുന്നത് എന്നും മോദി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഏറ്റവും വലിയ ആറുവരിപാതയാണ് ഗംഗ എക്സ്പ്രസ് വേ.12 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള യാത്ര ദൈർഘ്യം 11 മണിക്കൂറിൽ നിന്ന് 6 മണിക്കൂറിലേക്ക് ചുരുങ്ങുന്നു. മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ യാഥാര്‍ഥ്യമായതോടെ ആറന്നൂറ് കിലോമീറ്റര്‍ പിന്നീടാനുള്ള യാത്രാ സമയം ആറ് മണിക്കൂറാകും. 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്നു എക്‌സ്പ്രസ് വേ ആറ് വരിപ്പാതയാണ്. ഭാവിയില്‍ എട്ടുവരിപ്പാതയാകുന്ന രീതിയിലാണ് ഡിസൈന്‍. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്. റെക്കോര്‍ഡ് വേഗത്തിലാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായത്.

12 ജില്ലകളിലൂടെ കടന്നുപോയി മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ. മീററ്റ്, ഹാപ്പൂര്‍, ബുലന്ദ്ഷഹര്‍, അംറോഹ, സംഭാല്‍, ബദായൂന്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.

റോഡിനോട് ചേര്‍ന്ന് 12 സംയോജിത മാനുഫാക്ചറിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ക്ലസ്റ്ററുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി ഏകദേശം 6,507 ഏക്കര്‍ ഭൂമി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഏകദേശം 47,000 കോടി രൂപയുടെ നിക്ഷേപത്തിനായി 987 നിര്‍ദ്ദേശങ്ങള്‍ ഇതിനകം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. തിരുവനന്തപുരം പള്ളിപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയ പാത തടഞ്ഞതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.

നിതിന്‍ രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ കേരള ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് പൊലീസ് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. ബസുകള്‍ തടയുന്നതും കടകള്‍ അടപ്പിക്കുന്നതും റോഡ് തടഞ്ഞുള്ള സമരങ്ങളും സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെ മുന്‍കൂട്ടി അറിഞ്ഞു റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് കാരണം പലയിടത്തും പ്രതിഷേധക്കാരെ നേരിടാന്‍ സംഭവ സമയം മതിയായ പോലീസുകാര്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിത ഹര്‍ത്താല്‍ അല്ലായിരുന്നിട്ടു കൂടി പല ജില്ലകളിലും ക്രമസമാധാനം നടപ്പാക്കാനുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍
പറയുന്നു.

ദേശീയ പാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കുണ്ടായ തിരുവനന്തപുരം പള്ളിപ്പുറത്തു ഗുരുതര വീഴ്ചയുണ്ടായി. മെഡിക്കല്‍ കോളേജ്,RCC യിലേക്കുമുള്ള രോഗികള്‍,VIT എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വഴിയില്‍ കുടുങ്ങി.ദേശീയ പാത തടയുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഫീല്‍ഡ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല.ഇത് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ്. DHRM അടക്കമുള്ള സംഘടനകളുടെ മുന്നൊരുക്കം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.

മിൽമ പാൽ വില ലിറ്ററിന് 4 രൂപ കൂട്ടാൻ തീരുമാനമായി; പ്രഖ്യാപനം മെയ്യ് 6ന് ശേഷം

കൊച്ചി: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം നടപ്പിലാക്കുക മെയ്യ് 6ന് ശേഷമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടും.

സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു.

ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നായിരുന്നു സൂചന. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാർ അനുമതി തേടിയിരുന്നു.

നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ഈ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ നാല് രൂപ കൂട്ടാൻ തീരുമാനമായത്.

ഇന്ന് തന്നെ വില വർധന പ്രാബല്യത്തിൽ വരുത്താത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭരണ സമിതി നേതൃത്വം നൽകുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി. പാൽ വില വർദ്ധിപ്പിക്കാൻ ചേർന്ന യോഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്.

പത്ത് വർഷമായി ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റ്’; രഹസ്യമായി നടത്തിയിട്ടുണ്ടെന്ന് ബിജു പ്രഭാകർ

തിരുവനന്തപുരം: ലോഡ് ഷെഡ്ഡിങ്ങിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കെഎസ്ഇബി മുൻ ചെയർമാൻ ബിജു പ്രഭാകർ. വൈദ്യുതി നിയന്ത്രണം പ്രൊഫഷണൽ എഞ്ചിനീയർമാർ കൈകാര്യം ചെയ്യുന്ന വിഷയമാണെന്നും, ജനങ്ങൾ അറിയാതെയും പവർകട്ട് നടത്താൻ സാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ പത്ത് വർഷമായി ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റാണെന്നും, തന്റെ കാലയളവിൽ രഹസ്യമായി ലോഡ് ഷെഡ്ഡിംഗ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടംകുളം സമരത്തിൽ പങ്കെടുത്തവരാണ് ഇപ്പോൾ അവിടെ നിന്നുള്ള വൈദ്യുതി കേരളത്തിലേക്ക് വാങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു.

2200 മെഗാവാട്ട് ശേഷിയുള്ള ഹൈഡ്രോ പ്രോജക്ടുകൾ സംസ്ഥാനത്തുണ്ടെങ്കിലും മഴക്കാലത്ത് അവ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു.

ചൂടിന് ആശ്വാസം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂടിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും.

അടുത്ത നാല് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ സാധ്യതയെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക, അവയ്ക്ക് സമീപം നിൽക്കാതിരിക്കുക, കെട്ടിടത്തിനകത്ത് തന്നെ തുടരുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. കൂടാതെ വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കാനും ഇടിമിന്നൽ സമയത്ത് അവയോട് അടുത്ത് പോകാതിരിക്കാനും നിർദേശമുണ്ട്.

നിതിൻ രാജ് മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ലോൺ ആപ്പ് കേസും ഉൾപ്പെടുത്തി സമഗ്ര അന്വേഷണം

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും എന്നാണ് ലഭിക്കുന്ന വിവരം.

ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് നിതിൻ മുമ്പ് പറഞ്ഞിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസിൽ ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീത നമ്പ്യാരുമാണ് പ്രതികൾ. ഇവരെ കോളേജ് സസ്പെൻഡ് ചെയ്തതോടൊപ്പം, റാമിനെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തു.

അതേസമയം, നിതിൻ രാജിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിനെതിരെ സൈബർ പൊലീസ് നടപടി ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെ അറസ്റ്റ് ചെയ്തു. നോയ്ഡയിലെ ‘ഇൻസ്റ്റന്റ് ഫണ്ട്’ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

അതേസമയം ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷമാകുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കഠിനമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കനത്ത ചൂടിന് ആശ്വസമായി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ പുലര്‍ച്ചെ നേരിയ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പകല്‍ പതിനൊന്ന് മണിമുതല്‍ വൈകിട്ട് നാലുമണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബാന്ധയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഉഷ്ണ തരംഗത്തിനൊപ്പം പൊടിക്കാറ്റും ശക്തമാകുന്നുണ്ട്.