ചൂടിന് ആശ്വാസം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂടിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും.

അടുത്ത നാല് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ സാധ്യതയെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക, അവയ്ക്ക് സമീപം നിൽക്കാതിരിക്കുക, കെട്ടിടത്തിനകത്ത് തന്നെ തുടരുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. കൂടാതെ വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കാനും ഇടിമിന്നൽ സമയത്ത് അവയോട് അടുത്ത് പോകാതിരിക്കാനും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here