കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ കുടുംബം മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നു. കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും കുടുംബം അറിയിച്ചു.
അതുല്യ അനുഭവിച്ച ക്രൂരതയുടെ കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസിൽ മകൾക്ക് നീതി ലഭിക്കണമെന്നാണ് അതുല്യയുടെ കുടുംബത്തിൻ്റെ ആവശ്യം.
മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് കുടുംബം പറയുന്നു. സതീഷിനെതിരെ ഇനിയും തെളിവുകളുണ്ട്. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലത്തിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് സതീഷ് കൊലപ്പെടുത്തുമെന്ന് പറയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മദ്യപിച്ച ശേഷം അതുല്യയെ ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം വീഡിയോ വ്യാജമാണെന്ന വാദമായിരുന്നു സതീഷിൻ്റെ കുടുംബം ഉയർത്തിയത്.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിൽ ഭർത്താവ് സതീശിനൊപ്പം താമസിച്ചിരുന്ന അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, അതുല്യയുടെ മരണം കൊലപാതകമാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.
മകൾക്ക് നീതി ലഭിക്കണം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി അതുല്യയുടെ കുടുംബം
ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം: കെ. മുരളീധരൻ
കോഴിക്കോട്: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ആഗോള അയ്യപ്പ സംഗമമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെങ്കിൽ അക്കാര്യം തുറന്നുപറയണം. വിശ്വാസമില്ലാത്ത മന്ത്രി എന്തിനാണ് സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിക്കാൻ ചെന്നൈയിലേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.
വിശ്വാസികളെ സംരക്ഷിക്കുക എന്നതാണ് കോൺഗ്രസിൻ്റെ നയമെന്നും കെ. മുരളീധരൻ പറഞ്ഞു.
വ്യോമസേനയിലെ പുരുഷ സംവരണം ന്യായീകരിക്കാനാകില്ല; പൈലറ്റ് തസ്തികയിൽ വനിതാ ഉദ്യോഗാർത്ഥിയെ നിയമിക്കാൻ നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: സായുധ സേനയിൽ പ്രവേശിക്കുന്നതിന് പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്കിടയിൽ വിവേചനം കാണിക്കാൻ കഴിയുന്ന കാലഘട്ടമല്ലെന്ന് ഡൽഹി ഹൈക്കോടതി. വ്യോമസേനയിലെ പൈലറ്റ് തസ്തികയിലെ പുരുഷ സംവരണം ന്യായീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, വ്യോമസേന പൈലറ്റ് തസ്തികയിൽ ഒരു വനിതാ ഉദ്യോഗാർത്ഥിയെ നിയമിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
നിയമനത്തിനുള്ള തസ്തികകൾ പരസ്യപ്പെടുത്തുമ്പോൾ, പ്രവേശനത്തിന് യോഗ്യത നേടുന്നതിന് പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും, യോഗ്യതകളും മറ്റ് വ്യവസ്ഥകളും ഉൾപ്പെടുത്താൻ അധികാരികൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് സി ഹരി ശങ്കറും ജസ്റ്റിസ് ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. അത്തരം നിബന്ധനകൾ പാലിക്കുന്ന ഉദ്യോഗാർത്ഥികളെ ലിംഗഭേദമില്ലാതെ തുല്യമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
സൈന്യത്തിലെ 92 പൈലറ്റുമാരുടെ ഒഴിവിലേക്ക് 2023 മേയ് 17-നാണ് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. രണ്ടൊഴിവ് വനിതകൾക്കും ശേഷിച്ച 90 എണ്ണം പുരുഷന്മാർക്കുമായി സംവരണം ചെയ്തിരുന്നു. വനിതകൾക്കുള്ള രണ്ടൊഴിവിലേക്കും നിയമനമായെങ്കിലും പുരുഷന്മാരുടെ 90 ഒഴിവിൽ 70 എണ്ണമേ നികത്താനായുള്ളൂ.
വനിതകളുടെ റാങ്ക് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള അർച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്. തസ്തികയ്ക്കാവശ്യമായ ഫിറ്റ് ടു ഫ്‌ളൈ സർട്ടിഫിക്കറ്റ് ഹർജിക്കാരിക്കുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. ഒഴിവു നികത്താത്ത 20 തസ്തികകൾ വനിതകൾക്ക് സംവരണം ചെയ്തിട്ടില്ലെന്നതിൽ തർക്കമില്ല.
എന്നാൽ, 20 ഒഴിവുകളുണ്ടായിട്ടും വനിതകളുടെ റാങ്ക് പട്ടികയിൽ ഏഴാമതുള്ള ഹർജിക്കാരിയെ നിയമിക്കാത്തതിന് ന്യായീകരണമില്ല. ബാക്കിയുള്ള സീറ്റുകളിലും യോഗ്യരായ വനിതകളെ നിയമിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
തിരച്ചിൽ വിഫലം; കൊല്ലൂർ മൂകാംബികയിൽ നിന്ന് കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം സൗപർണിക നദിയിൽ
ഉടുപ്പി: ഓഗസ്റ്റ് 27 ന് ഉഡുപ്പി ജില്ലയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് കാണാതായ ബെംഗളൂരു സ്വദേശിനിയായ 45 കാരിയുടെ മൃതദേഹം കണ്ടെത്തി. ഉഡുപ്പി സ്വദേശിനി വസുധ ചക്രവർത്തി (45) എന്ന യുവതിയുടെ മൃതദേഹമാണ് ശനിയാഴ്ച കൊല്ലൂരിലെ സൗപർണിക നദിയിൽ നിന്ന് കണ്ടെത്തിയത്. ക്ഷേത്ര ഫോട്ടോഗ്രാഫറായിരുന്നു വസുധ ചക്രവർത്തി. ഓഗസ്റ്റ് 27 ന് ബെംഗളൂരുവിൽ നിന്ന് കൊല്ലൂരിലേക്ക് ഒരു കാറിൽ എത്തിയ വസുധയെ കാണാതാകുകയായിരുന്നു.
തുടർന്ന് കാർ പാർക്ക് ചെയ്ത ശേഷം പുറത്തേക്ക് പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ഇവരുടെ അമ്മ വിമലാ ചക്രവർത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. മകളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പിറ്റേദിവസം കൊല്ലൂരിലെത്തിയ വിമലാ ചക്രവർത്തി ക്ഷേത്രം ജീവനക്കാരുമായി ബന്ധപ്പെട്ടു.
മാനസികമായി അസ്വസ്ഥയായിരുന്ന വസുധ പിന്നീട് റോഡിലേക്ക് ഓടിപ്പോകുകയായിരുന്നുവെന്ന് ജീവനക്കാർ അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് വിമല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ, വസുധ സൗപർണിക നദിയിലേക്ക് ചാടി ഒഴുക്കിൽപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നാട്ടുകാരും ബൈന്ദൂർ അഗ്നിരക്ഷാ സേനയും വിദഗ്ദ്ധ നീന്തൽക്കാരനായ ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള സംഘവും തിരച്ചിൽ ആരംഭിച്ചു.
യുവതി നദിയിൽ ചാടിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ താഴെയുള്ള ഒരു കുറ്റിക്കാട്ടിൽ നിന്നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്ത് കാട്ടിലൂടെ പ്രധാന കരയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉഡുപ്പി എസ്പി ഹരിറാം ശങ്കർ അറിയിച്ചു.
ആലപ്പുഴയിൽ 17 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ 17 വയസുകാരി ജീവനൊടുക്കി. പുന്നമട ആലുങ്കല്‍ വീട്ടില്‍ ശ്രീലക്ഷ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ ലജനത് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

വർഷങ്ങളായുള്ള സൗഹൃദം അവസാനിപ്പിച്ചു; കോളജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി
കൊൽക്കത്ത: കോളജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്ത് വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ഇഷ മാലിക് എന്ന പത്തൊൻപതുകാരിയാണ് കൊല്ലപ്പെട്ടത്. ദേബ്രാജ് സിങ്ക എന്ന യുവാവാണ് ഇഷയെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയും ചെയ്തു. വർഷങ്ങളായി ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ, അടുത്തിടെ യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ പകയിലാണ് യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 22ന് ഉച്ചതിരിഞ്ഞാണ് സംഭവം. കൃഷ്ണനഗർ പട്ടണത്തിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി വെടിയുതിർക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയം ഇഷയുടെ അമ്മയും ഇളയ സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുതവണയാണ് ഇഷയ്ക്കുനേരെ പ്രതി വെടിയുതിർത്തത്. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയ അമ്മ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ മകളെയും തോക്കുമായി ഓടിപ്പോകുന്ന യുവാവിനെയുമാണ്. രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ ഉടൻ ശക്തിനഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
സ്കൂൾ കാലം മുതലേ ഇരുവരും പരിചയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, ഇഷയുടെ സഹോദരനും പരിചയമുള്ളയാളാണ് പ്രതി പ്രതിയായ ദേബ്രാജ് സിങ്ക. അതുകൊണ്ടു തന്നെ വീട്ടിലും മിക്കാവാറും വരാറുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇഷ പ്രതിയുമായുള്ള ബന്ധം അവസാനിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു.
അതേസമയം, സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; സര്‍ച്ചാര്‍ജ് പത്തുപൈസ
തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.
മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്.
വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്.
ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ.

നോട്ടീസ് ലഭിച്ചില്ല! വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ലെന്ന് റിപ്പോര്‍ട്ട്. രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.
തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നും അതുകൊണ്ട് ഇന്ന് ഹാജരാകില്ലെന്നുമാണ് രാഹുല്‍ അറിയിച്ചത്. ഇന്ന് രാഹുല്‍ ഹാജരായില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസിലെ പ്രതികളുടെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.
പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി
ആലപ്പുഴ: പുന്നമടയുടെ ഓളപ്പരപ്പിൽ ആവശമുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 75 വള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ മാറ്റുരയ്‌ക്കുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാവെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍, കൂടാതെ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പ്രമുഖര്‍ മത്സരം കാണാന്‍ പുന്നമടയില്‍ എത്തും. ഓളപ്പരപ്പിലെ വേഗരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍.