ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയിൽ സപ്ലൈകൊ; ഓണക്കാലത്ത് 300 കോടി കടന്ന് മുന്നോട്ട്

0

ഈ ഓണക്കാലത്ത് സപ്ലൈകോ റെക്കോർഡ് വിൽപ്പനയുമായി ചരിത്രപരമായ നേട്ടം കൈവരിച്ചു. 300 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ഈ വർഷം ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇതുവരെ 319.3 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ദിവസത്തെ മാത്രം വിൽപ്പന 21 കോടിയിലധികം രൂപയെന്നത് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പനയാണ്. ഏകദേശം 49 ലക്ഷം ഉപഭോക്താക്കളാണ് ഓണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്.

സംസ്ഥാന സർക്കാർ സമയബന്ധിതമായി വിപണിയിൽ നടത്തിയ ഇടപെടലുകളാണ് വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യസാധനങ്ങൾ സുലഭമായി ലഭ്യമാക്കാനും സഹായിച്ചതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉത്സവകാലങ്ങളിൽ സാധാരണയായി ഭക്ഷ്യവസ്തുക്കൾക്ക് വില കൂടാൻ സാധ്യതയുണ്ട്. എന്നാൽ ഈ സാഹചര്യം മുൻകൂട്ടി കണ്ട് സപ്ലൈകോയും പൊതുവിതരണ വകുപ്പും വിപണിയിൽ ഫലപ്രദമായി ഇടപെട്ടത് ജനങ്ങൾക്ക് വലിയ ആശ്വാസമായി.

സാധാരണയായി റേഷൻ കാർഡിന് 8 കിലോഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി ലഭിച്ചിരുന്നത്. ഓണത്തോടനുബന്ധിച്ച് ഇതിനു പുറമേ 25 രൂപ നിരക്കിൽ 20 കിലോഗ്രാം പച്ചരിയോ പുഴുക്കലരിയോ പ്രത്യേകമായി നൽകി. ഈ മാസം മാത്രം 92.8 ലക്ഷം കിലോഗ്രാം അരിയാണ് ഇങ്ങനെ വിറ്റഴിച്ചത്. പ്രമുഖ റീട്ടെയിൽ ശൃംഖലകളോട് മത്സരിക്കാൻ കഴിയുന്ന തരത്തിൽ ഇത്തവണ ബ്രാൻഡഡ് എഫ്.എം.സി.ജി. (FMCG) ഉൽപ്പന്നങ്ങളുടെ വലിയ ശേഖരം സപ്ലൈകോ ഒരുക്കിയിരുന്നു. 250-ൽ അധികം ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും ഓഫറുകളും ഓണത്തിന് നൽകി. സപ്ലൈകോ പുറത്തിറക്കിയ ‘ഓണം ഗിഫ്റ്റ്’ പദ്ധതിക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും

ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും. പട്‌നയിലെ പദയാത്രയോടെയാണ് വോട്ടര്‍ അധികാര്‍ യാത്രാ അവസാനിക്കുക. ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര അംബേദ്കര്‍ പാര്‍ക്കിലാണ് അവസാനിക്കുക. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ പദയാത്രയില്‍ പങ്കെടുക്കും.

ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. 14 ദിവസം നീണ്ടുനിന്ന വോട്ടര്‍ അധികാര്‍ യാത്രയിലൂടെ ബീഹാറില്‍ ഇന്ത്യാ സഖ്യം കരുത്തു തെളിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ,സച്ചിന്‍ പൈലറ്റ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കനിമൊഴി എം പി തുടങ്ങിയവര്‍ യാത്രയില്‍ അണിനിരന്നിരുന്നു.

പര്യടനത്തിന്റെ അവസാന ദിനമായ ഇന്നലെ ബിഹാറിലെ സരണില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനൊപ്പം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും യാത്രയില്‍ അണിചേര്‍ന്നത് നിര്‍ണായകമായി. യാത്രയില്‍ പങ്കെടുത്ത അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനമാണ് നേരത്തെ എന്‍ഡിഎയ്ക്ക് എതിരെ ഉന്നയിച്ചത്. ബിജെപിയുടെ ലക്ഷ്യമ വോട്ട് മോഷണം അല്ല, വോട്ട് കൊള്ളയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പര്യടനത്തിന്റെ അവസാന ഘട്ടത്തിലും വലിയ ജന പിന്തുണയാണ് ബിഹാറില്‍ നിന്ന് ലഭിച്ചത്.

ഓഗസ്റ്റ് 17ന് ബിഹാറിലെ സസറാമില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം അണിനിരന്നിരുന്നു. ഇന്ന് ഒരു ദിവസത്തെ ഇടവേളക്കുശേഷം നാളെ പദയാത്രയോടെ വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കും.

കേദാർനാഥ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; 2 മരണം

ഉത്തരാഖണ്ഡിലെ കേദാർനാഥ് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. ആറ് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുൻകതിയയ്ക്ക് സമീപം രാവിലെ 7:34 നാണ് സംഭവം. മുൻകതിയയിലെ കുന്നിൻ ചെരുവിൽ നിന്ന് പാറകളും പാറക്കല്ലുകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ റോഡിലൂടെ കടന്നുപോയ ഒരു വാഹനത്തിൽ ഇടിക്കുകയുണ്ടായി. രണ്ട് യാത്രക്കാർ തൽക്ഷണം മരിച്ചുവെന്ന് രുദ്രപ്രയാഗ് ജില്ലയിലെ ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് രാജ്വാർ അറിയിച്ചു.

വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രക്കാർക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഉടൻ തന്നെ സോൻപ്രയാഗിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ഉന്നത മെഡിക്കൽ സെന്ററിലേക്ക് മാറ്റി.

ഉത്തരകാശി ജില്ലയിലെ ബാർകോട്ട് സ്വദേശികളായ റീത്ത (30), ചന്ദ്ര സിംഗ് (68) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തരകാശി ജില്ലയിലെ താമസക്കാരായ മോഹിത് ചൗഹാൻ, നവീൻ സിംഗ് റാവത്ത്, പ്രതിഭ, മമത, രാജേശ്വരി, പങ്കജ് എന്നിവർക്കാണ് പരുക്കേറ്റത്.

ഉത്തരാഖണ്ഡിലെ അതിശക്തമായ മഴയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച തെഹ്‌രി, പിത്തോറഗഡ് ജില്ലകളിലുണ്ടായ മഴയുമായി ബന്ധപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചു.

‘എതിരാളികളല്ല, പങ്കാളികളാകണം’; ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് CPI

ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിപിഐയുടെ പ്രസ്താവനയിൽ പറഞ്ഞു.

അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും അത്തരം സഹകരണം പ്രധാനമാണെന്ന് സിപിഐ പറയുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻരാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിൽ സംതൃപ്തിയുണ്ടെന്നും സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും അതിർത്തി തർക്കങ്ങൾ ഇന്ത്യ- ചൈന ബന്ധത്തെ ബാധിക്കരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുൻപായാണ് ടിയാൻജിനിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ചൈനയിൽ ഇരുനേതാക്കളും നേരിൽ കണ്ടത്. അടുത്ത വർഷത്തെ ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിൻ പിങ്ങിനെ, പ്രധാന മന്ത്രി മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. വ്യാളി- ആന സൗഹൃദം മെച്ചപ്പെടണമെന്നും നല്ല അയൽക്കാരായി തുടരണമെന്നും ഷീ ജിൻ പിങ് വ്യക്തമാക്കിയിരുന്നു.

പുടിൻ്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്ന് മോദി; ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ പറഞ്ഞു.

റഷ്യയും ഇന്ത്യയും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും ഡിസംബറിൽ പുടിൻ്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് നിരന്തരം ചർച്ച ചെയ്ത് വരികയായിരുന്നുവെന്നും സമാധാനത്തിനായി നടത്തിയ എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായും മോദി കൂടിക്കാഴ്ചയിൽ അറിയിച്ചു. രണ്ട് രാജ്യങ്ങളും ക്രിയാത്മകമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളതെന്ന് മോദി പറഞ്ഞു.

യുക്രെയ്‌ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരലവും കൂടിക്കാഴ്ചയിൽ ചർച്ചയായി. വ്യാപാരം, രാസവളം, ബഹിരാകാശം, സുരക്ഷ, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറിയെന്നും ഇന്ത്യ- റഷ്യ തന്ത്രപരമായ പങ്കാളിത്തം പ്രാദേശിക, ആഗോള സ്ഥിരതയുടെ സുപ്രധാന സ്തംഭമായി തുടരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സമാധാനത്തിന് വേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുടിൻ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാര ബന്ധങ്ങൾ ശക്തമാണെന്ന് പുടിൻ പറഞ്ഞു കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന പുറത്തിറക്കും. ലോകം ഉറ്റുനോക്കിയ ഉച്ചകോടിയായിരുന്നു ഷാങ്ഹായി സഹകരണ ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോക നേതാക്കളുമായി ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന-റഷ്യ എന്നീ രാജ്യങ്ങളുടെ പുതിയ ചേരി രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഉച്ചകോടിയിൽ കാണാതായത്.

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള 2 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. നിലവിൽ 10 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സാധ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയാണ് രോഗികൾക്ക് നൽകി വരുന്നതെന്ന് വിദഗ്ധ സംഘം അറിയിച്ചു.

ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ഗുരുതരാവസ്ഥയിലായ ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ മകൻ മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കുഞ്ഞ് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ഗുരുതരമായിരുന്നെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. കുഞ്ഞിന്റെ മൂക്കിലൂടെയാണ് രോഗാണു പ്രവേശിച്ചത്. ശനിയാഴ്ചയാണ് മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിനി 52 കാരി റംല മരിച്ചത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ 2 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

ഷാങ്ഹായ് ഉച്ചകോടി; ‘സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദം, ഒന്നിച്ച് പോരാടണം’; പ്രധാനമന്ത്രി

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം വിഷയമായി ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് ഉച്ചകോടിയിൽ സംസാരിക്കവേ മോദി പറഞ്ഞു. ഭീകരവാദത്തിന് എതിരെ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണവും ഉച്ചകോടിയിൽ അദേഹം ചൂണ്ടിക്കാണിച്ചു. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നാല് ദശാബ്ദമായി ഇന്ത്യ ഭീകരവാദത്തെ നേരിടുന്നു. ഭീകരവാദം ഇപ്പോഴും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇന്ത്യ വിശ്വാസത്തിലും വികസനത്തിലും വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഭീകരവാദ ധനസഹായവും ഭീകരവാദവൽക്കരണവും നേരിടുന്നതിന് എസ്‌സി‌ഒ-വ്യാപകമായ സമഗ്ര ചട്ടക്കൂട് വേണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഉച്ചകോടിയിൽ പാകിസ്താനെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ചില രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ വിമർശനം. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നതിന് സുഹൃത്തുക്കൾക്ക് നന്ദിയെന്ന് മോദി പറഞ്ഞു. ഭീകര വാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് അദേഹം ആവശ്യപ്പെട്ടു.

ചാബഹാർ തുറമുഖത്തെ ക്കുറിച്ചും അന്താരാഷ്ട്ര വടക്ക്-പടിഞ്ഞാറൻ ഗതാഗത ഇടനാഴിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കണക്റ്റിവിറ്റി പദ്ധതികൾ പരമാധികാരത്തെ മാനിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. പരമാധികാരത്തെ മറികടക്കുന്ന കണക്റ്റിവിറ്റി വിശ്വാസവും അർത്ഥവും നഷ്ടപ്പെടുത്തുന്നുവെന്നും ഐക്യരാഷ്ട്രസഭയിൽ പരിഷ്കാരങ്ങൾ വേണമെന്ന് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പറഞ്ഞു.

ഷാജൻ സ്‌കറിയയ്ക്ക് മർദനം: അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരേ കേസ്

തൊടുപുഴ: യുട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു.

ഇവർ ഒളിവിലാണെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ചെയ്തുവെന്നാരോപിച്ചാണ് സംഘം ഷാജനെ മർദിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ മങ്ങാട്ടുകവലയിലാണ്  ജീപ്പിലെത്തിയ അഞ്ചുപേർ ഷാജനെ മർദിച്ചത്. ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.

രാത്രി 10.45 വരെ സര്‍വ്വീസ്; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കും. സെപ്റ്റംബര്‍ 2 മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വ്വീസ് ഉണ്ടാകും. അലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വ്വീസ് 10.45 നായിരിക്കും.

ഇക്കാലയളവില്‍ തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വ്വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോ തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും.

10 മിനിറ്റ് ഇടവിട്ട് ബോട്ട് സര്‍വ്വീസ് നടത്തും. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈകോർട്ടിലേക്ക് രണ്ടാം തിയതി മുതൽ ഏഴാം തിയതി വരെ രാത്രി 9 മണി വരെ സർവ്വിസ് ഉണ്ടാകും.