ആലപ്പുഴയിൽ 17 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ 17 വയസുകാരി ജീവനൊടുക്കി. പുന്നമട ആലുങ്കല്‍ വീട്ടില്‍ ശ്രീലക്ഷ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ ലജനത് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

LEAVE A REPLY

Please enter your comment!
Please enter your name here