വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലെത്തി സംസ്ഥാനത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് വില 80,000 കടന്നു.
ഒറ്റയടിക്ക് 1000 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ പവന് 80,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി.
പവന് വില 80,000 കടക്കുന്നതും ഗ്രാമിന് 10,000 രൂപ കടക്കുന്നതും ഇത് ആദ്യമായാണ്. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് 1400 രൂപയാണ് വര്‍ധിച്ചത്. സെപ്റ്റംബര്‍ മാസം ഇതുവരെ 3, 920 രൂപയാണ് സ്വര്‍ണ വിലയില്‍ കൂടിയത്.
സ്വർണ്ണമേ എങ്ങോട്ടാണ് ഈ പോക്ക്! പവന് 80,880 രൂപ
സ്റ്റാറ്റസുകൾക്ക് കൂടുതൽ സ്വകാര്യത; ‘ക്ലോസ് ഫ്രണ്ട്സ്’ ഓപ്ഷൻ വാട്ട്‌സ്ആപ്പിലും
സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിപരമാക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്ട്‌സ്ആപ്പ്. ഫോട്ടോകൾ, ഹ്രസ്വ വീഡിയോകൾ അല്ലെങ്കിൽ ടെക്സ്റ്റ് അപ്‌ഡേറ്റുകൾ പോലുള്ള സ്റ്റാറ്റസ് പോസ്റ്റുകൾ ഇനി ക്ലോസ് ഫ്രണ്ട്സിന് മാത്രമായി സജ്ജീകരിക്കാം.
ഇൻസ്റ്റാഗ്രാമിലെ ജനപ്രിയ ‘ക്ലോസ് ഫ്രണ്ട്സ്’ ഓപ്ഷന് സമാനമാണിത്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾ പോലെ തന്നെ, 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്ന പോസ്റ്റ് പങ്കിടാൻ ഉപയോക്താക്കളെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അനുവദിക്കുന്നു. യുഎസിൽ ഈ ഫീച്ചർ അത്ര വ്യാപകമായി ഉപയോഗിക്കുന്നില്ലെങ്കിലും, മെറ്റാ പ്രകാരം 1.5 ബില്യണിലധികം ഉപയോക്താക്കൾ എല്ലാ ദിവസവും സ്റ്റാറ്റസുമായി സംവദിക്കുന്നതിനാൽ ഇതിന് ഒരു വലിയ ആഗോള പ്രേക്ഷകരുണ്ട്.
നിലവിലെ സ്വകാര്യതാ ക്രമീകരണങ്ങൾ
നിലവിൽ, സ്റ്റാറ്റസ് പങ്കിടലിനായി വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മൂന്ന് സ്വകാര്യതാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചില ആളുകളെ ഒഴിവാക്കി എല്ലാ കോൺടാക്റ്റുകളുമായും പങ്കിടുക, അല്ലെങ്കിൽ ഒരു പ്രത്യേക ഗ്രൂപ്പുമായി മാത്രം പങ്കിടുക. നിലവിലുള്ള “ഒൺലി ഷെയർ വിത്ത്” ഓപ്ഷൻ സെലക്ടീവ് ഷെയറിംഗ് അനുവദിക്കുമ്പോൾ, പുതിയ ക്ലോസ് ഫ്രണ്ട്സ് ഫീച്ചർ സ്വകാര്യതാ ക്രമീകരണങ്ങൾക്കുള്ളിൽ കോൺടാക്റ്റ് ലിസ്റ്റ് സൃഷ്ടിച്ച് ഇത് ലളിതമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
വാട്ട്‌സ്ആപ്പിൽ ക്ലോസ് ഫ്രണ്ട്‌സ് എങ്ങനെ പ്രവർത്തിക്കും
ഉപയോക്താക്കൾക്ക് ഒരിക്കൽ ഒരു ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് സൃഷ്‌ടിക്കാനും തുടർന്ന് ഓരോ തവണയും അവർ ഒരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴും അത് എല്ലാവർക്കും ദൃശ്യമാണോ അതോ അവരുടെ ക്ലോസ് ഫ്രണ്ട്‌സ് ഗ്രൂപ്പിന് മാത്രമാണോ എന്ന് എളുപ്പത്തിൽ തിരഞ്ഞെടുക്കാനും കഴിയും.
ഈ അപ്‌ഡേറ്റുകൾ ദൃശ്യപരമായി വേറിട്ടു നിർത്തുന്നതിന്, ക്ലോസ് ഫ്രണ്ട്‌സുമായി പങ്കിടുന്ന സ്റ്റാറ്റസ് പോസ്റ്റുകളിൽ ഒരു പ്രത്യേക നിറമുള്ള റിംഗ് ഉണ്ടായിരിക്കും, അവ സ്വകാര്യ പ്രേക്ഷകർക്കായി ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് വ്യക്തമായി അടയാളപ്പെടുത്തും. പ്രധാനമായും, വാട്ട്‌സ്ആപ്പ് ഈ ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റിലെ അംഗത്വം സ്വകാര്യമായി സൂക്ഷിക്കും. ആരെയെങ്കിലും ചേർക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ അറിയിപ്പുകൾ അയയ്‌ക്കില്ല. ഈ സമീപനം ഉപയോക്താക്കൾക്ക് അവരുടെ പങ്കിടൽ മുൻഗണനകളിൽ പൂർണ്ണ നിയന്ത്രണവും വിവേചനാധികാരവും നൽകുന്നു.
ആഗോള അയ്യപ്പ സംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി.
ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നടപടി. മറ്റന്നാൾ മറുപടി നൽകാൻ സർക്കാരിനും ദേവസ്വം ബോർഡിനും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
ശബരിമല മാസ്റ്റർ പ്ലാനിന് വേണ്ടി നിക്ഷേപം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരിച്ചു.
ഭക്തരായ സ്‌പോൺസർമാരിൽ നിന്ന് പണം കണ്ടെത്തി വികസന പ്രവർത്തനങ്ങൾ നടത്തും. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. അയ്യപ്പ സംഗമത്തിന് മൂവായിരം പ്രതിനിധികളെ പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു.
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്; മലയാളി യൂട്യൂബർ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
ബെംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് മലയാളി യൂട്യൂബർ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. ബെൽത്താങ്കടിയിലെ എസ്ഐടി ഓഫീസിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മനാഫ് എത്തിയത്.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ മനാഫിനോട് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മനാഫ് എത്തിയത്. ടി അഭിഷേക്, ഗിരീഷ് മട്ടന്നവർ എന്നിവരെയും എസ്ഐടി ചോദ്യം ചെയ്യുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ധർമ്മസ്ഥലയിൽ നേരിട്ട് എത്തിയിട്ടുള്ള മനാഫ് ആരോപണമുന്നയിച്ച പലരെയും നേരിൽ കണ്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ മനാഫിൽ നിന്നും തേടും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി; ആവേശത്തിൽ തൃശൂർ
തൃശ്ശൂർ: ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി. അയ്യന്തോൾ, വിയ്യൂർ ദേശത്തിൻ്റെ പുലികളാണ് ആദ്യം ഇറങ്ങിയത്. കുട്ടിപ്പുലുകളും പെൺപുലികളും ചേർന്ന് വലിയ ആവേശമാണ് നഗരത്തിൽ ഉണ്ടാക്കിയത്. പ്രായഭേദമെന്യേ അനവധി പേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്.
അതേസമയം ഒമ്പത് സംഘങ്ങളാണ് ഇക്കുറി പുലിക്കളിക്കുള്ളത്. 459 പുലികളാണ് തൃശ്ശൂര്‍ നഗരത്തിലിറങ്ങുന്നത്. പുലിക്കളി ആസ്വദിക്കാൻ ആയിരങ്ങളാണ് തൃശൂര്‍ റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമടക്കം എത്തിയത്.
5000 മുതൽ ₹50,000 വരെയാണ് ലക്ഷണമൊത്ത വയറുകൾക്ക് ഇത്തവണത്തെ മോഹവില. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മുതൽ സംഘങ്ങൾ ചായം അരക്കൽ ആരംഭിച്ചിരുന്നു.

കോഴിക്കോടും വയനാടും ടി. സിദ്ദീഖിന് വോട്ട്; ഇരട്ട വോട്ട് ആരോപണവുമായി സിപിഐഎം
കൊച്ചി: ടി. സിദ്ദീഖ് എംഎല്‍എയ്‌ക്കെതിരെയും ഇരട്ടവോട്ട് ആരോപണം. കോഴിക്കോടും വയനാടും ടി. സിദ്ദീഖിന് വോട്ടുണ്ടെന്നാണ് വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിക്കുന്നത്.
ടി സിദ്ദീഖിന് പെരുമണ്ണ പഞ്ചായത്തിലും വയനാട് ജില്ലയിലെ കല്‍പ്പറ്റയിലെ ഓണിവയലിലും വോട്ടുണ്ടെന്നാണ് റഫീഖിന്റെ ആരോപണം.
ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്, കള്ളവോട്ട് ചേര്‍ക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
വോട്ടര്‍ പട്ടികയുടെ തെളിവുകളടക്കം പങ്കുവെച്ചുകൊണ്ടാണ് റഫീഖിന്റെ കുറിപ്പ്.
ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി.
ജില്ല കോടതിയുടെ ഇ–മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ ചില പ്രശ്‌നങ്ങളാണ് ഭീഷണി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇത്തരത്തില്‍ സന്ദേശങ്ങള്‍ എത്തുന്നുണ്ട്. ബോംബ് സ്ക്വാഡ് രണ്ടു സ്ഥലങ്ങളിലും പരിശോധന നടത്തുകയാണ്.