‘ലോക’യിലെ ആ വലിയ വേഷം നിരസിച്ചു, ഞാനതിൽ ദുഃഖിക്കുന്നു; വെളിപ്പെടുത്തലുമായി ബേസിൽ ജോസഫ്

0

ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. ‘ലോക’ സിനിമയിൽ വേഷം ചെയ്യാൻ സംവിധായകൻ ഡൊമിനിക് അരുൺ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബേസിൽ ജോസഫ്. ചില കാരണങ്ങളാല്‍ ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. അതിലിപ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരങ്ങള്‍ക്കൊപ്പമുള്ള മുഖാമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ലോക എന്ന സിനിമയിൽ ഇല്ല പക്ഷെ ലോക സിനിമയിൽ ഉണ്ട്. ആ സിനിമയിൽ ഒരു വേഷം ചെയ്യാൻ ഉണ്ടായിരുന്നു, പക്ഷെ ഞാൻ ചെയ്തില്ല. അത് വേറൊരാൾ ചെയ്തു. ഇപ്പോൾ ഞാനതിൽ ദുഃഖിക്കുന്നു. വലിയ റോൾ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷെ വേറെ കുറച്ച് കാരണങ്ങൾ കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല’ ബേസിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here