കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ; ഹൃദയസ്പർശിയായ ദൃശ്യങ്ങളെന്ന് കാഴ്ചക്കാർ; വീഡിയോ സൈബറിടത്ത് വൈറൽ

0

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ ഡ്രൈവർമാരെക്കുറിച്ചുള്ള നിരവധി വീഡിയോകൾ സൈബറിടത്ത് ശ്രദ്ധ നേടാറുണ്ട്. ഓട്ടോ ചാർജ് ആയി ഈടാക്കുന്ന തുകയെക്കുറിച്ചും, ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും, ചിലരുടെ നന്മ നിറഞ്ഞ പ്രവർത്തികളെപ്പറ്റിയും അങ്ങനെ നിരവധി ആളുകൾ ബെംഗളൂരു നാഗത്തിലെ ഓട്ടോ ടാക്സി ജീവനക്കാരെക്കുറിച്ച് തങ്ങൾക്കുണ്ടായ അനുഭവങ്ങൾ സൈബറിടത്ത് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് തന്റെ കുഞ്ഞിനെ മാറോട് ചേർത്തു ജോലി ചെയ്യുന്ന ഓട്ടോറിക്ഷാ തൊഴിലാളിയുടെ ദൃശ്യങ്ങളാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വൈറലാണ്. ‘അയാൾ പണം സമ്പാദിക്കാൻ വേണ്ടി വാഹനമോടിക്കുന്നു, എന്നാൽ ആർക്കുവേണ്ടിയാണോ ജീവിക്കുന്നത് അതിനെ വഹിച്ചിരുന്നു’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി വൈകാരികമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. മാതാപിതാക്കൾ പലപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്നതിനിടയിലാണെന്ന് ഈ വീഡിയോയിലൂടെ ഓർമ്മിപ്പിക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്ത്, പിതാവിന്റെ ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ ഇത്തരം പ്രവൃത്തികൾ പലരെയും സ്വാധിനിച്ചുവെന്നും ചിലർ അഭിപ്രായപ്പെട്ടു. മനസ്സലിയിക്കുന്ന കാഴ്ചയെന്നാണ് മറ്റ് ചിലർ കുറിച്ചത്.

@rithuuuuuu._ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതുവരെ ഏഴ് ലക്ഷത്തി മുപ്പതിനായിരം (730k) ആളുകൾ കണ്ടു കഴിഞ്ഞു. 77,000 ത്തിലധികം ആളുകൾ വീഡിയോയ്ക്ക് ലൈക്കും ചെയ്തിട്ടുണ്ട്. ഓട്ടോ ഡ്രൈവർക്ക് തന്റെ കുടുംബത്തോടുള്ള സ്നേഹത്തെയും സമർപ്പണത്തെയും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി ആളുകൾ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് ഒരു മനുഷ്യൻ അയാളുടെ കുടുംബത്തെ ചേർത്തുപിടിക്കുന്നതെന്നാണ് വീഡിയോ കാണിക്കുന്നതെന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അഭിപ്രായമറിയിച്ചത്. വീഡിയോ നിരവധി പേർ റീപോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഇന്ത്യയിലെ ഈ നഗരത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ് കേട്ടോ, ഇവിടെ ഉളളിക്കും വെളുത്തുളളിക്കും വിലക്ക്!

0

ഉള്ളിയും വെളുത്തുളളിയും നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ ഉണ്ട്. ഇവ ഇല്ലാത്ത കറികൾ ചിന്തിക്കാൻ പോലും നമ്മൾക്ക് സാധിക്കില്ല. കറികൾക്ക് രുചി കൂട്ടാൻ ഇവ നമുക്ക് അത്യാവശ്യമാണ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. പ്രത്യേകിച്ച് ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. നമ്മൾ മലയാളികളുടെ അടുക്കളയിൽ ഉള്ളിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട് അല്ലെ?

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണരീതികൾ വ്യത്യസ്തമാണെങ്കിൽ പോലും ഉളളിയും വെളുത്തുളളിയും എല്ലാവരും ഉപയോഗിക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം. എന്നാൽ ജമ്മു കാശ്മീരിലെ കത്ര എന്ന നഗരത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ് കേട്ടോ. ഇവിടെ ഉളളിയും വെളുത്തുളളിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അനുവദനീയമല്ല.

അതിനോടൊപ്പം തന്നെ കത്രയിലെ മാർക്കറ്റുകളിലും ഉളളിയും വെളുത്തുളളിയും കാണാൻ പോലും കിട്ടില്ല. ഇത് കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. അതിനാൽത്തന്നെ കത്രയിലെ ഹോട്ടലുകളിൽ വെളുത്തുളളിയും സവാളയും ഉൾപ്പെടുന്ന വിഭവങ്ങളും കാണാൻ സാധിക്കില്ല. മതവിശ്വാസങ്ങളും ഭക്തിയും കർശനമായി പാലിച്ചുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്.

അതായത് പാവനമായ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുളള തീർത്ഥാടനം ആരംഭിക്കുന്നത് കത്രയിൽ നിന്നാണ്. തീർത്ഥാടന മേഖലയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനാണ് ഉളളിയും വെളുത്തുളളിയും നഗരത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഹിന്ദു തത്വചിന്തയിൽ ഉളളിയും വെളുത്തുളളിയും തമസിക് ഭക്ഷണങ്ങളായാണ് കാണുന്നത്. ഇവ മനസിലും ശരീരത്തിലും അലസത, കോപം, തെ​റ്റായ ചിന്തകൾ എന്നിവ കൊണ്ടുവരും.

അതിനാൽ പ്രാർത്ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോഴോ അവ കഴിക്കാൻ പാടുളളതല്ല. മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുളള പ്രധാന കവാടമാണ് കത്ര. അതിനാൽ കത്രയിൽ സാത്വികമായ അന്തരീക്ഷം ഉണ്ടായിരിക്കണം. അതിനാൽത്തന്നെ കത്രയിൽ ഏതെങ്കിലും സാഹചര്യത്തിൽ ഉളളിയോ വെളുത്തുളളിയോ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികളും നേരിടേണ്ടി വരും.

എല്ലാ എൻഡിഎ എംപിമാർക്കും കർശന നിർദേശം: സുരേഷ് ഗോപിയും ദില്ലിയിലെത്തി; എംപിമാർക്കുള്ള പരിശീലന പരിപാടി ഇന്നും തുടരും

ദില്ലി: എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ദില്ലിയിൽ തുടരുന്നു. ഇന്നലെ പ്രധാനമന്ത്രി രാത്രി വരെ പങ്കെടുത്ത പരിപാടിയിൽ, ഇന്നലെ എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കർശന നിർദേശമാണ് ബിജെപി-എൻഡിഎ നേതൃത്വത്തിൽ നിന്ന് എംപിമാർക്ക് ലഭിച്ചിരിക്കുന്നത്. നാളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് ഇന്നത്തെ പരിശീലന പരിപാടിക്കുള്ളത്.

ഇന്നലെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ദില്ലിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹവും ഇന്ന് പരിപാടിയിൽ പങ്കെടുക്കും. തങ്ങളുടെ ലോക്‌സഭാ മണ്ഡലങ്ങളിൽ ടിഫിൻ യോഗങ്ങൾ വിളിച്ചുചേർക്കാൻ എല്ലാ ബിജെപി എംപിമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ട്. മണ്ഡലങ്ങളിലെ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഓരോ മാസവും ഇത്തരം യോഗങ്ങൾ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പാർലമെൻ്റിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും സഭാ സമ്മേളനങ്ങൾക്ക് മുന്നോടിയായി വകുപ്പ് മന്ത്രിമാരെ കാണണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഓർമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിമിംഗിൻ്റെ പ്രാധാന്യം ഗ്രാമീണ മേഖലകളിലേക്ക് അടക്കം എത്തിക്കാനും ഡിജിറ്റൽ സാക്ഷരത ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടി എടുത്തിട്ടില്ല’; രാജിവാർത്ത തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ‌ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്. അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ ‌പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹ്യമാധ്യമ വിഭാഗം പുനസംഘടന പാർട്ടിയുടെ അജണ്ടയി‌ലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേ സമയം ‘ബീഡിയും ബീഹാറും’ വിവാദ സോഷ്യൽ മീഡിയ പോസ്റ്റില്‍ നിലപാട് വിശദീകരിച്ച് വി ടി ബൽറാം രംഗത്തെത്തി. കെപിസിസി നേതൃയോഗത്തിലാണ് വിശദീകരണം നല്‍കിയത്. തന്‍റെ അറിവോടെയല്ല പോസ്റ്റെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും വി ടി ബല്‍റാം പറഞ്ഞു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിരുത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്തത് നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും വി ടി ബൽറാം കൂട്ടിച്ചേര്‍ത്തു.

ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതി:  എഡിജിപി എസ് ശ്രീജിത്ത്

കോട്ടയം: ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണെന്ന് എഡിജിപി എസ് ശ്രീജിത്ത്. എസ്എൻഡിപി യോഗം വൈക്കം യൂണിയൻറെ ചതയ ദിന പരിപാടിയിലാണ് ശ്രീജിത്തിൻറെ പ്രസംഗം.

ശബരിമലയിൽ ഇനി എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടാകണം എന്നത് ചർച്ച ചെയ്യുന്നതിനാണ് അയ്യപ്പ സംഗമം. എല്ലാ സംഘടനകളുടെയും പിന്തുണയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബർ 20ന് പമ്പയിലാണ് അയ്യപ്പ സംഗമം. ദേവസ്വം ബോർഡ് പ്രസിഡൻറ് നേരിട്ട് ചെന്ന് എസ്എൻഡിപി, എൻഎസ്എസ് ജനറൽ സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നു.

ദേവസ്വം ബോർഡ് പ്രസിഡൻറ് എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ക്ഷണിച്ചു.

ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചത്. അതിനാൽ എൻഎസ്എസിൻറെ പ്രതിനിധിയെ അയക്കും. ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുമെന്ന് എൻഎൻഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ  മദ്യം.  12 ദിവസത്തെ കണക്കാണ് പുറത്ത് വന്നത്.

  അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപന മറികടന്നാണ് ഇക്കുറി റെക്കോർഡ്. 9.34 ശതമാനത്തിന്റെ വർധനവാണ് വിൽപനയിലുണ്ടായത്.

അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്.

ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വിൽപനയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത് മറികടന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്താണ് വിൽപന നടന്നത്.

ഇന്നത്തെ സ്വർണ്ണ വില അറിഞ്ഞോ?

തിരുവനന്തപുരം: റെക്കോർഡ് നിരക്കിലായിരുന്ന സ്വർണവില ഇന്ന് പവന് 80 രൂപ കുറഞ്ഞു.

ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.  ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,480 രൂപയാണ്.

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10, 800 രൂപ നൽകേണ്ടിവരും.

കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു, സൈനിക ഉദ്യോഗസ്ഥനടക്കം പരിക്ക്

0

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിലെ ഗുഡാറിലെ വനമേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ ആർമി ജവാന് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ ആർമി, സിആർപിഎഫ് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്ത ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്നുവെന്ന് കശ്മീർ സോൺ പോലീസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മു കശ്‌മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു കശ്മീർ പൊലീസും സൈന്യവും സിആർപിഎഫും ചേർന്നാണ് പ്രദേശത്ത് തിരച്ചിൽ തുടങ്ങിയത്. ഈ ഘട്ടത്തിൽ ഭീകരരുടെ ഭാഗത്ത് നിന്നാണ് ആദ്യം ആക്രമണം ഉണ്ടായത്.

തുടർന്ന് സൈനിക സംഘവും പ്രത്യാക്രമണം നടത്തി. രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിതായാണ് വിവരം. ഇദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

നേരത്തെ, ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അവരിൽ ഒരാൾ ‘മനുഷ്യ ജിപിഎസ്’ എന്നറിയപ്പെടുന്ന ബാഗു ഖാൻ ആണെന്ന് തിരിച്ചറിഞ്ഞു. 1995 മുതൽ 100-ലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഉൾപ്പെട്ടതിനാൽ പതിറ്റാണ്ടുകളായി സുരക്ഷാ സേന തിരയുന്നയാളായിരുന്നു അദ്ദേഹം. എല്ലാ നുഴഞ്ഞുകയറ്റ വഴികളും അയാൾക്ക് അറിയാമായിരുന്നുവെന്നും പിടിക്കപ്പെടാതെ അവർക്ക് സൗകര്യമൊരുക്കിയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തൂത്തുക്കുടി – പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ് അനുവദിച്ചു

0

തൂത്തുക്കുടി – പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്. നാളെ മുതല്‍ ഇരിങ്ങാലക്കുടയില്‍ നിര്‍ത്തും. നിരവധി തവണകളായുള്ള റെയില്‍വേ യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് റെയില്‍വെ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് വരുന്നതോടുകൂടി എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ള തിരക്ക് കുറയ്ക്കാനും സാധിക്കും. പുതിയതായി സ്റ്റോപ്പ് അനുവദിച്ചതോടെ ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം ഉണ്ടാകും.

പുതുക്കിയ സമയ ക്രമം;
ട്രെയിന്‍ നമ്പര്‍ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് രാവിലെ 10:04 ന് തൃശൂരില്‍ എത്തി 10:07 ന് പുറപ്പെടും. ഒറ്റപ്പാലം 11:23 /11:25 ന് പുറപ്പെടും. പാലക്കാട് ജങ്ഷനില്‍ 12:30 ന് എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 16792 പാലക്കാട് ജങ്ഷന്‍ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ഇരിങ്ങാലക്കുടയില്‍ വൈകീട്ട് 5.32 ന് എത്തും. അങ്കമാലി: 5:54 /5:55, ആലുവ: വൈക്കീട്ട് 6:06 എത്തി 06:08 ന് പുറപ്പെടും.

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 56 വയസുകാരി മരിച്ചു

0

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌ക മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനിയായ ശോഭ (56) ആണ് മരിച്ചത്. രണ്ട് കുട്ടികളടക്കം 12 പേരായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേർ രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങി.

രോഗബാധയേറ്റ് ചികിത്സയിൽ കഴിയുന്ന ആളുകൾക്ക് മറ്റ് പല രോഗങ്ങളുമുള്ളതിനാൽ ഇവരുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇവർക്ക് വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

രണ്ട് ദിവസം മുൻപാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു ആയിരുന്നു. മരണം.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയായിരുന്നു രതീഷ്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചിരുന്നു.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

* പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
* വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
* മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
* ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
* വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
* മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം.

ലക്ഷണങ്ങള്‍

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.

രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങിയാല്‍ രോഗം ഭേദമാകും.