വിട്ടുവീഴ്ചയില്ലാതെ സ്വർണ്ണ വില

0

വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലെത്തി സംസ്ഥാനത്തെ സ്വര്‍ണവില.  ഒരു പവന്‍ സ്വര്‍ണത്തിന് വില 81,040 ആണ്. പവന് 160 കൂടി.

ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയായി. ഇന്നലെയാണ് ചരിത്രത്തിലാദ്യമായി പവന് വില 80,000 കടക്കുന്നതും ഗ്രാമിന് 10,000 രൂപ കടക്കുന്നതും.

ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് വര്‍ധിച്ചത്. സെപ്റ്റംബര്‍ മാസം ഇതുവരെ 4080 രൂപയാണ് സ്വര്‍ണ വിലയില്‍ കൂടിയത്.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത.തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്ക് ഒപ്പം ഇടി മിന്നലിനും, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല, ഞങ്ങൾ ഒന്നായി’; വിവാഹ വാർത്ത ആരാധകരെ അറിയിച്ച്  ഗ്രേസ് ആന്റണി

വിവാഹ വാർത്ത ആരാധകരെ അറിയിച്ച് മലയാളത്തിന്റെ യുവ താരം ഗ്രേസ് ആന്റണി. സോഷ്യൽ മീഡിയയിലൂടെയാണ് ഗ്രേസ് സന്തോഷ വിവരം പങ്കിട്ടിരിക്കുന്നത്. ‘ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടു കൂടി യാണ് താരം വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ വരൻ ആരാണെന്നോ ഫോട്ടോയോ ഒന്നും തന്നെ ഗ്രേസ് ഇതുവരെ പങ്കിട്ടിട്ടില്ല. മുഖം മറച്ചുകൊണ്ടുള്ള ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

സിനിമാ രംഗത്തെ നിരവധി പേരാണ് ഗ്രേസ് ആന്‍റണിയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, ശ്രിന്ദ, മാളവിക, സണ്ണി വെയ്ന്‍, രജിഷ വിജയന്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ, ജുവല്‍ മേരി, അദിതി രവി, തുടങ്ങി ഒട്ടനവധി താരങ്ങളും ഗ്രേസിന് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളിൽ തുടക്കം

സംസ്ഥാനത്ത് മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും. വിജയം കണ്ടാൽ ജനുവരി മുതൽ പ്രാബല്യത്തിൽ. സംസ്ഥാനത്തെ 285 ഔട്ട്ലെറ്റുകളിലും നടപ്പിലാക്കും.

ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുന്നത്. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും. ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്.

പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് ഓണനാളുകളിൽ ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം. 11 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷം 842.07കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 78 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാഗപ്പള്ളി, തിരുവനന്തപുരം പവർഹൗസിനടുത്തായുള്ള ഔട്ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മദ്യം ചെലവഴിക്കപ്പെട്ടത്.

വില്ലനായി ഷവർമ്മ!  ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി

കാസർകോട്: കാസർകോട് പള്ളിക്കര പൂച്ചക്കാട്  ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി.

നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. ആഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ചിരുന്നു.

ഇവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം.

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ആണ് ഹൈക്കോടതി വ്യക്തമാക്കി.

എന്നാൽ പാലിയേക്കരയിലെ ടോൾ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. ഇതാണിപ്പോള്‍ ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. ജില്ലാ കളക്ടർ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. 15 ദിവസം കൂടി സാവകാശം വേണമെന്നാണ് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കിയത്.

അതേസമയം സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓൺലൈനായി നാളെ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.

നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണ്: തനിക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് സനൽകുമാര്‍ ശശിധരൻ

കൊച്ചി: പരാതിക്കാരിയായ നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്നും നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്‍റെ പോരാട്ടമെന്നും സംവിധായകൻ സനൽകുമാര്‍ ശശിധരൻ.

മാനേജർ ബിനീഷ് ചന്ദ്രൻ ആണ് നടിയെ നിയന്ത്രിക്കുന്നത്. നടിയുടെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകി. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു കൊണ്ടാണെന്നും സനൽകുമാര്‍ ശശിധരൻ ചോദിച്ചു.

നടിയുടെ പരാതിയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സനൽകുമാര്‍ ശശിധരൻ.  

പൊലീസ് നടിയെ നിയന്ത്രിക്കുന്ന മാഫിയയ്‌ക്കൊപ്പമാണ്. നടപടിക്രമം പാലിക്കാതെയാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും.

കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ജാമ്യം അനുവദിച്ചത്. യാതൊരു ഉപാധികളുമില്ലാതെയാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും സനൽകുമാര്‍ ശശിധരൻ പറഞ്ഞു.

പ്രിയങ്ക ഗാന്ധി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദര്‍ശിക്കും

0

ഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പ്രിയങ്ക ഗാന്ധി എംപി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് എംപിയായ പ്രിയങ്ക ലീഗ് ദേശീയ ആസ്ഥാനത്തേക്കെത്തുക എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം നേരത്തെ ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് പ്രിയങ്കയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദര്‍ശന കാര്യത്തിൽ തീരുമാനം ആയത്.

ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോ പുറത്തായി

ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോ പുറത്തായി. ഇതോടെ ഫ്രഞ്ച് സർക്കാർ താഴെ വീണു. 194 എംപിമാർ അനുകൂലിച്ചപ്പോൾ 364 വോട്ടുകൾ എതിരായി. ഇടതും വലതും പാർലമെന്റംഗങ്ങൾ ഫ്രാങ്കോയിസ് ബെയ്‌റൂവിനെതിരെ വോട്ട് ചെയ്തു. ഫ്രാൻസിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ബെയ്‌റൂവിൻ്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

ഒമ്പത് മാസത്തിനിടെ ഫ്രാൻസിൽ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് രണ്ടാം തവണയാണ്. ഡിസംബറിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ മൈക്കൽ ബാർണിയറെ പുറത്താക്കിയിരുന്നു. 20 മാസത്തിനുള്ളിൽ അഞ്ചാമത്തെ പ്രധാനമന്ത്രിയാകും ഇനി വരിക. ഫ്രാൻസ് നേരിടുന്ന സാമ്പത്തിക സമ്മർദ്ദത്തിനെതിരെ ബെയ്‌റൂ തന്നെയാണ് അവിശ്വാസ പ്രമേയം വിളിച്ചുചേർത്തത്. അവിശ്വാസ വോട്ടെടുപ്പിന് മുമ്പ്, ഫ്രാൻസിന്റെ കടങ്ങൾ നമ്മെ മുക്കിക്കളയുന്നുവെന്ന് അദ്ദേഹം പറഞ്ഞതിനാൽ, അതിന്റെ പരിധി കുറയ്ക്കുന്നതിനുള്ള തന്റെ പദ്ധതികളെ പിന്തുണയ്ക്കാൻ അദ്ദേഹം നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു

“സർക്കാരിനെ താഴെയിറക്കാൻ നിങ്ങൾക്ക് അധികാരമുണ്ട്, പക്ഷേ യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ നിങ്ങൾക്ക് അധികാരമില്ല,” അവിശ്വാസ വോട്ടെടുപ്പിന് മുമ്പ് ബെയ്റോ പറഞ്ഞു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ രാജിക്കായും സമ്മർദമുണ്ട്

‘ഞാൻ എവിടെയും പോയിട്ടില്ല ‘: റാപ്പർ വേടൻ

പത്തനംതിട്ട: ആരോപണങ്ങള്‍ക്കിടെ വീണ്ടും വേദിയിലെത്തി റാപ്പര്‍ വേടന്‍. ‘ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്.

ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്’: എന്നാണ് വേടന്‍ പറഞ്ഞത്.

പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്.  വേടനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്.