തെരഞ്ഞെടുപ്പ് കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ

0

തെരഞ്ഞെടുപ്പ് കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണര്‍ എ ഷാജഹാൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഉത്ഘാടനം ഇന്ന് നടക്കും.തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. 2 കോടി 83 ലക്ഷം വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്. ആവശ്യമായ എല്ലാമൊരുക്കിയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്ന നടപടികൾ ആരംഭിക്കുകയാണ്.തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഭിന്നശേഷിക്കാർ. പല വെല്ലുവിളികളാണ് ഈ വിഭാഗത്തിലുള്ളവർ നേരിടുന്നത്. എന്നാൽ ഇവർക്കായുള്ള സൗകര്യങ്ങൾ ധാരാളമായി ചെയ്യുന്നുണ്ട്. എന്നാൽ ലക്ഷ്യത്തിലേക്കെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. ഇന്ന് നടക്കുന്ന വർക്ക് ഷോപ്പിൽ വിശദമായി ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ചിലവഴിച്ചെന്ന് ടിഎംസി, സ്വന്തം എംപിമാരെ കുറിച്ച് അസംബന്ധം പറയുന്നുവെന്ന് ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

0

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ കുറഞ്ഞതിനെ തുടർന്ന്, രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കടുത്ത തർക്കങ്ങൾ ഉടലെടുത്തു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ബിജെപി എംപിമാരെ കൂറുമാറ്റാനായി 20 കോടി രൂപ വരെ ചെലവഴിച്ചെന്ന് ആരോപിച്ചു. പണമുപയോഗിച്ച് എംപിമാരെ സ്വാധീനിക്കാൻ കഴിഞ്ഞേക്കാമെങ്കിലും, ജനങ്ങളെ സ്വാധീനിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. ടിഎംസി എംപിമാർ ഒറ്റക്കെട്ടായി പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആരോപണത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല, ടിഎംസി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വ്യക്തമാക്കി. സ്വന്തം എംപിമാരെ വിശ്വസിക്കാൻ കഴിയാത്തതിനാലാണ് അഭിഷേക് ബാനർജി ഇത്തരം അസംബന്ധങ്ങൾ പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ടിഎംസിക്ക് അവരുടെ എംപിമാരെ വിലയ്ക്ക് വാങ്ങാൻ കഴിയുമെന്നാണ് ബാനർജി ഇതിലൂടെ സൂചിപ്പിക്കുന്നതെന്നും പൂനെവാല ആരോപിച്ചു.

ഇന്ത്യ മുന്നണിയിലെ പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തതിൽ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചു. ഇത് വളരെ ഗൗരവകരമായ വിഷയമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സംഭവിച്ച താളപ്പിഴകൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത ഇന്ത്യ മുന്നണി യോഗത്തിൽ ഈ വിഷയം എല്ലാ പാർട്ടികളും ഉന്നയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച മൂല്യമേറിയത്’; വീണ്ടും ഭിന്ന നിലപാടുമായി ശശി തരൂർ

വീണ്ടും ഭിന്ന നിലപാടുമായി ഡോ. ശശി തരൂർ എം.പി. ഇന്ത്യ-ചൈന ബന്ധത്തിലാണ് ശശി തരൂരിന്റെ വ്യത്യസ്ത നിലപാട്. മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച മൂല്യവത്തായ ഒന്നിനെ അടയാളപ്പെടുത്തിയെന്നാണ് ശശി തരൂരിന്റെ പ്രശംസ.

അവ്യക്തമായി തുടരുന്ന ഒരു തത്വത്തിന്റെ പുനഃസ്ഥാപനമാണ് മോദി-ഷി സംഭാഷണത്തിന്റെ കാതൽ. ചൈനയുടെ നീക്കങ്ങൾ വെറും അവസരവാദപരമല്ല. ചിന്ത്യയുടെ ആത്മാവ് ഒരിക്കൽ കൂടി ഉണർന്നിരിക്കുന്നതായി തോന്നുന്നുവെന്നും തരൂർ പറഞ്ഞു. ‘ചിന്ത്യയുടെ മടങ്ങിവരവ്’ എന്ന തലക്കെട്ടിൽ ഇംഗ്ലീഷ് മാധ്യമത്തിലെ ലേഖനത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഗാൽവാൻ സംഘർഷം ഉയർത്തി ഇന്ത്യ-ചൈന ചർച്ചകളെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രശംസ.

ഇന്ത്യയും ചൈനയും എതിരാളികളല്ലെനന്നായിരുന്നു ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നു. ഇന്ത്യ – ചൈന ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോദിയുടെ സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും വളരെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പൊന്നിനെന്താ പവർ, സ്വർണവില ഉയർന്ന് തന്നെ

റെക്കോർഡുകൾ തകർത്ത് സ്വർണവില.കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 81,000 കടന്നത്. ഇന്നലെ ഒരു പവന്റെ വില 81,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 10,130 രൂപയാണ് നൽകേണ്ടിയിരുന്നത്.ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 81,040 രൂപ, ഒരു ഗ്രാമിന് 10,130 രൂപ എന്ന നിലയിലാണ് വ്യാപാരം. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് 85,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്നലെ സ്വര്‍ണവില ഔണ്‍സിന് 3,583 ഡോളറായിരുന്നു. നിലവിലെ ആഗോള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി സ്വര്‍ണവിലയില്‍ അടിക്കടി കയറ്റിറക്കങ്ങള്‍ക്ക് കാരണമാകുമെന്നാണ് ധനകാര്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ചിങ്ങമാസം കല്യാണ സീസൺ ആയതിനാൽ സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാൻഡ് കൂടുതലാണ്. കൂടാതെ ദീപാവലി പോലെയുള്ള ഉത്സവാഘോഷങ്ങളും സ്വർണവിലയെ സ്വാധീനിക്കും.ഇതെല്ലാം സ്വർണവില വർദ്ധിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

0

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ  മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്.

ഷാജിയുടെ മരണമടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിൻറെ ഔദ്യോഗിക കണക്കിൽ ഈ വർഷം രണ്ടുപേർ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.

പാലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പാലക്കാട്: പ്ളസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മുതലമട കള്ളിയമ്പാറയിൽ പരേതനായ കലാധരന്റെയും ഷീബയുടെയും മകൾ ഗോപിക (17) ആണ് മരിച്ചത്. കൊല്ലങ്കോട് ബി എസ് എസ് എച്ച്‌എസ്‌എസിലെ വിദ്യാർത്ഥിനിയാണ്.

രാവിലെ സ്‌കൂളിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കുട്ടി. പിന്നീട് വീടിന് അര കിലോമീറ്റർ അകലെയുള്ള പാറമേട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സ്‌കൂളിൽ നിന്ന് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ സാധാരണയായി ഗോപിക ഇരിക്കാറുള്ള പാറമേട്ടിലേയ്ക്ക് അമ്മ ഷീബ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് ഷീബയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു.

കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്നായി ബാഗ്, മൊബൈൽ ഫോൺ, ഡയറി എന്നിവ കണ്ടെടുത്തു. മണ്ണെണ്ണ തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം ഡയറിയിലും സമീപത്തെ പാറയിലും എഴുതിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ആർജെഡി നേതാവ് രാജ്‌കുമാർ റായി വെടിയേറ്റ് മരിച്ചു

ചിത്രഗുപ്‌തം: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായി എന്ന അള്ളാ റായി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി പട്‌നയിലെ ചിത്രഗുപ്തയിൽ മുന്നചക് പ്രദേശത്തായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് അജ്ഞാതരാണ് രാജ്കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രമുഖനേതാവിന്റെ കൊലപാതകം എന്നത് ഏവരെയും ആശങ്കയിൽ ആക്കിയിട്ടുണ്ട്.

രഘോപൂർ മണ്ഡലത്തിൽ നിന്ന് രാജ്‌കുമാർ മത്സരിക്കാനാരിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭൂമി തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജ്‌കുമാറിന് ഭൂമി സംബന്ധമായ ബിസിനസുകൾ ഉണ്ടായിരുന്നു.

അതേസമയം സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് രാജ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ആറ് കാട്രിഡ്‌ജുകൾ കണ്ടെടുത്തു. രാജ്‌കുമാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ഫ്രാന്‍സില്‍ ആളിപ്പടർന്ന് ‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; 200 പേർ അറസ്റ്റില്‍

0

ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരായ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ 200 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.

പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ രാജിവയ്ക്കാൻ നിർബന്ധിതനായതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രതിഷേധങ്ങൾ ആരംഭിച്ചത്. സർക്കാർ മാറ്റം കൊണ്ട് മാത്രം തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

പൊതു അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കുക, പെൻഷനുകൾ മരവിപ്പിക്കുക തുടങ്ങിയ രാജ്യത്തിന്റെ കുതിച്ചുയരുന്ന കടം നിയന്ത്രിക്കാൻ ഫ്രാങ്കോയിസ് ബെയ്‌റൂ കടുത്ത നടപടികൾ ആസൂത്രണം ചെയ്തിരുന്നു. എന്നിരുന്നാലും, അവ നടപ്പിലാക്കുന്നതിന് മുമ്പ് ബെയ്‌റൂവിന് രാജിവയ്ക്കേണ്ടിവന്നു. ബെയ്‌റൂവിന്റെ രാജിയെത്തുടർന്ന്, പ്രസിഡന്റ് മാക്രോൺ സെബാസ്റ്റ്യൻ ലെ കൊർണൂയിലിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. രണ്ട് വർഷത്തിനുള്ളിൽ നിയമിക്കപ്പെടുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലെ കൊർണൂയി. ഇത് ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചു

ഇടതുപക്ഷ ഗ്രൂപ്പായ ‘ബ്ലോക്ക് എവരിതിംഗ്’ ആണ് നിലവിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച ലെ കോർണുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയതിൽ അവർ ഒട്ടും തൃപ്തരല്ല. പ്രധാനമന്ത്രി മാറിയതുകൊണ്ട് മാത്രം തങ്ങളുടെ ആശങ്കകൾ മാറുന്നില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. രാഷ്ട്രീയ വർഗത്തോടുള്ള വിദ്വേഷവും മാക്രോണിന്റെ കീഴിൽ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളുമാണ് അവരുടെ കോപത്തിന്റെ പ്രധാന കാരണങ്ങൾ.

‘ബ്ലോക്ക് എവരിതിംഗ്” പ്രസ്ഥാനം ടിക് ടോക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ്  രൂപീകരിച്ചത്. ഈ പ്രസ്ഥാനത്തിന് കേന്ദ്രീകൃത നേതൃത്വമില്ല. മാക്രോണിന്റെ നയങ്ങൾ അസമത്വത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ച് സമരങ്ങളും പ്രതിഷേധങ്ങളും നടത്താൻ വിദ്യാർത്ഥികൾ, തൊഴിലാളികൾ, ആക്ടിവിസ്റ്റുകൾ എന്നിവരോട് ഗ്രൂപ്പ് മുമ്പ് ആഹ്വാനം ചെയ്തിരുന്നു.

മാലിന്യത്തിൻ്റെ കാര്യത്തിൽ പൗരബോധമില്ലാത്ത ജനതയാണ് ഈ നാട്ടിലുള്ളത്; മന്ത്രി എംബി രാജേഷ്

0

തിരുവനന്തപുരം: മാലിന്യം സംസ്കരിക്കേണ്ട  കാര്യത്തിൽ പൗരബോധമില്ലാത്ത ജനതയാണ് ഈ നാട്ടിലുള്ളതെന്ന് മന്ത്രി എംബി രാജേഷ്.  മാലിന്യം എറിയാൻ നമ്മൾ, വൃത്തിയാക്കൽ നിങ്ങളുടെ ഉത്തരവാദിത്വമെന്നാണ് ജനങ്ങളുടെ ധാരണ.

ഓണം വാരാഘോഷ സമാപന ആഘോഷത്തിൽ മാലിന്യ നിക്ഷേപത്തിന് കനകക്കുന്നിലും പരിസരത്തും എല്ലാ സൗകര്യവും ചെയ്തിരുന്നു.

എന്നാൽ, ഭൂരിഭാഗം ആളുകളും മാലിന്യം കണ്ടസ്ഥലത്ത് വലിച്ചെറിഞ്ഞു. താനുൾപ്പടെ ശുചീകരത്തിനിറങ്ങി. ഒന്നു കാലുമാറ്റി തന്നതല്ലാതെ ഒരാളും കൂടിയില്ല. കുറേ പേർ ഫോട്ടോയെടുത്തുകൊണ്ടിരുന്നു.9.5 കോടി രൂപയാണ് ഇതേവരെ പിഴ ചുമത്തിയത്. ഇങ്ങനെ പോയാൽ ഈ തുക ഉയർത്തേണ്ടിവരുമെന്നും മന്ത്രി  പറഞ്ഞു.

ജെൻ സികളുടെ സ്വന്തം ‘റാപ്പർ ബലെൻ’, നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രി? ആരാണ് ബലേന്ദ്ര ഷാ?

0

നേപ്പാൾ ജെൻ  സി പ്രക്ഷോഭത്തിൽ വലയുകയാണ്. യുവജന പ്രക്ഷോഭം മൂലം രാജ്യമെമ്പാടും അക്രമം പടരുകയാണ്. പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികൾക്കും സർക്കാർ കെട്ടിടങ്ങൾക്കും നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നു. മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യ ലക്ഷ്മി ചിത്രകാർ പ്രതിഷേധക്കാർ വീടിന് തീയിട്ടതിനെ തുടർന്ന് പൊള്ളലേറ്റതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് കെ പി ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സി പ്രക്ഷോഭകരുടെ പ്രിയങ്കരനായ ‘റാപ്പർ ബലെൻഷാ’ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷായുടെ പേരാണ് വ്യാപകമായി ഉയർന്ന് വരുന്നത്.

ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളിലാണ് ബാലേന്ദ്ര ഷാ എന്ന ബലെന്‍ നേപ്പാളി യുവാക്കള്‍ക്കിടയില്‍ തരംഗമായത്. ഹിപ് ഹോപ്പ് സംഗീത ശാഖയിലൂടെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ പാടിയതോടെ ഷായെ രാഷ്ട്രീയ ലോകവും ശ്രദ്ധിച്ചുതുടങ്ങി. ദാരിദ്ര്യവും തൊഴിലില്ലായ്മയും വികസനമില്ലായ്മയുമെല്ലാം റാപ്പില്‍ മാസ്മരികതയായപ്പോള്‍ നേപ്പാളി യുവത്വം ഏറ്റെടുത്തു. യുട്യൂബില്‍ ഏഴ് മില്യണ്‍ കാഴ്ചക്കാരുളള ബലിദാന്‍ എന്ന ആല്‍ബം നിരാശയിലാണ്ട നേപ്പാളിലെ യുവാക്കള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമായി.

35കാരനായ ബാലേന്ദ്ര ഷാ ഒരു റാപ്പറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ വ്യക്തിയാണ്. 2022ൽ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയും 61,000 വോട്ടിന് വിജയിക്കുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവിന്റെ 15-ാമത് മേയറായി 2022 മെയ് മുതൽ പാർട്ടി പിന്തുണയില്ലാതെ ആ സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയായി ബാലേന്ദ്ര ഷാ മാറുകയും ചെയ്തിരുന്നു.

ഒരു മേയര്‍ എന്ന നിലയില്‍ അദ്ദേഹം യോഗങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി, ഉദ്യോഗസ്ഥരെ നേരിട്ട് വെല്ലുവിളിച്ചു. അഴിമതിയില്‍ കുളിച്ച വ്യവസ്ഥകളില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിച്ച നിരാശരായ നേപ്പാളികളുടെ ഭാഷയാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സംസാരിച്ചത്. മുപ്പത്തിയാറാം വയസില്‍ ബാലേന്ദ്ര പ്രധാനമന്ത്രിയാവുകയാണെങ്കില്‍ അത് നേപ്പാളിന്‍റെ ചരിത്രത്തിലെ പുതുയുഗ പിറവി ആകുമെന്നാണ് വിലയിരുത്തല്‍.

കെഎസ്ആർടിസിക്ക് 180 പുതിയ ബസുകൾ കൂടി

0

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് പുതുതായി 180 ബസുകൾ കൂടി വരുന്നു.

പുതുതായി വാങ്ങുന്നവയിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനും 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനുമാണ്.

നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ടെൻഡർ ഉടൻ നൽകും.

കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ചിരുന്നു.

10.19 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസി നേടിയെടുത്തത്.

മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ

0

ബംഗളൂരു: മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ എൻ സുബ്രഹ്മണ്യ അഡിഗയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്.

അതേസമയം ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.