ദുബായ്: ദുബായിൽ തൃശൂർപൂരം ഡിസംബർ രണ്ടിന്. ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന മ്മടെ തൃശൂർ പൂരത്തിന്റെ പ്രഖ്യാപനം നടൻ പൃഥ്വിരാജ് സുകുമാരൻ നിർവഹിച്ചു. ഷാർജ എക്സ്പൊ സെന്ററിൽ നടന്ന ഓണമാമാങ്കത്തിൽ വച്ചായിരുന്നു പ്രഖ്യാപനം.
പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, സെക്രട്ടറി സുനിൽ ആലുങ്കൽ, ട്രഷറർ രേഷ്മി രാജേഷ്, സീനിയർ വൈസ് പ്രസിഡന്റ് സജിദ് ശ്രീധരൻ, ഷാഹിർ, ഷാജു, അനിൽ അരങ്ങത്ത്, ബിജു ഭാസ്കർ, സുധീഷ്, ഇക്വിറ്റി പ്ലസ് എംഡി ജൂബി കുരുവിള, നടനും അവതാരകനുമായ മിഥുൻ രമേശ് എന്നിവർ പങ്കെടുത്തു.

