വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ; ഇന്ന് പുലർച്ചെ ദർശനം നടത്തി

0

ലൈംഗിക വിവാദത്തിനിടെ ശബരിമലയില്‍ എത്തി രാഹുല്‍ മാങ്കൂട്ടത്തിൽ. ഇന്ന് പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ 7.30ന്റെ ഉഷപൂജയിലും രാഹുല്‍ പങ്കെടുത്തു. നേരത്തെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികെ ശ്രീകണ്ഠന്‍ എംപിക്കൊപ്പം രാഹുല്‍ ശബരിമലയില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടിക്കാര്‍ ആരും കൂടെ ഉണ്ടായിരുന്നില്ല.

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു റീഎന്‍ട്രിക്കുള്ള ശ്രമത്തിലാണ്. ആദ്യ ദിവസം നിയമസഭ സമ്മേളനത്തിന് എത്തിയെങ്കിലും പ്രതിപക്ഷ നേതാവ് ശക്തമായ നിലപാട് എടുത്തതോടെ വിട്ടു നില്‍ക്കുകയാണ്. പാലക്കാട് എങ്ങനേയും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എ ഗ്രൂപ്പ്. എന്നാല്‍ രാഹുല്‍ പാലക്കാട് എത്തിയാല്‍ ശക്തമായ പ്രതിഷേധമെന്ന് ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.

വി സി നിയമന കേസുകളിലെ ചെലവ് വഹിക്കണം; സർവകലാശാലകൾക്ക് കത്തയച്ച് ഗവർണർ

0

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം. ഇത്തരത്തിൽ രണ്ട് സർവകലാശാലകളും വക്കീൽ ഫീസ് ഇനത്തിൽ ചേർത്ത് നൽകേണ്ടത് 11 ലക്ഷം രൂപയാണ്.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോൾ സർവകലാശാലകൾ വഹിക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നത്. സാധാരണഗതിയിൽ സർവകലാശാലകൾക്കെതിരെ വരുന്ന കേസുകൾക്കാണ് സർവകലാശാലകൾ പണം ചെലവഴിക്കുന്നത്. എന്നാൽ സാങ്കേതിക സർവകലാശാലയിൽ ഇത്തരത്തിൽ പണം നൽകണമെങ്കിൽ സിൻഡിക്കേറ്റിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റിന്റെ ചർച്ചയിൽ കൂടി ഈ വിഷയം ചർച്ചചെയ്തതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമാവുക.

പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍  തിങ്കളാഴ്ചയോടെ തീരുമാനം; അതുവരെ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

0

എറണാകുളം: പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍  തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ടോള്‍ വിലക്ക് അതുവരെ തുടരും എന്നാണ് ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. 

അതേസമയം ജില്ലാ കളക്ടര്‍ ഇന്നും ഹാജരായിരുന്നു .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് NHAI കോടതിയെ അറിയിച്ചു.

എന്നാൽ ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും   ദേശീയപാത അതോറിറ്റി അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റി ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്നും കോടതി വ്യക്തമാക്കി,

വലിയ ആശ്വാസം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി, പതിനൊന്നുകാരി ആശുപത്രി വിട്ടു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി ലഭിച്ചതായി റിപ്പോർട്ട്. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി ഇന്നലെ ആശുപത്രി വിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം ഇനി രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേരാണ് ചികിത്സയിലുള്ളത് എന്നാണ് കണക്കുകൾ. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറുപേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്.

എന്നാൽ ഇന്നലെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി; ചേളാരി സ്വദേശി ആശുപത്രി വിട്ടു

0

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. ഇനി രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.

സോണിയ ഗാന്ധി നാളെ വയനാട്ടില്‍; ഒപ്പം രാഹുലും
ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 24 പേര്‍ക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വര്‍ഷം 19 മരണമുണ്ടായതില്‍ ഒന്‍പതെണ്ണമുണ്ടായതും സെപ്റ്റംബറിലാണ്. രോഗം ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.

ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല
കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് രോഗം പിടിപെടാന്‍ കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ രണ്ട് മാസം മുന്‍പ് പ്രദേശത്തെ ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

വൈസ് ചാന്‍സലര്‍ നിയമനം: കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണം, കത്തയച്ച് ഗവര്‍ണര്‍

0

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. കേസ് നടത്താന്‍ പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ കത്തയച്ചു.

ഇടുക്കി ചിത്തിരപുരത്ത് കെട്ടിട നിർമ്മാണത്തിനിടെയുണ്ടായ അപകടം; മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും, വസ്തുവിൽ വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയ ഉടമക്കെതിരെ നടപടികൾ ഉണ്ടാകും

0

ഇടുക്കി: ചിത്തിരപുരത്ത് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകും. അടിമാലി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.

സംരക്ഷണ ഭിത്തിയുടെ പണി നടക്കുന്നതിനിടെ മുകളിൽ നിന്നും മണ്ണിടിഞ്ഞ് താഴേക്ക് വീഴുകയും തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടുപോകുകയുമായിരുന്നു. അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി മൂന്നാർ സ്പെഷ്യൽ തഹസിൽദാർ റിസോർട്ടിന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. വില്ലേജ് ഓഫീസർ പൂട്ടി സീൽ വച്ച കെട്ടിടത്തിൽ അനുമതി ഇല്ലാതെ വീണ്ടും നിർമ്മാണം പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്. ഒരുമണിക്കൂറിലേറെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു.

കെട്ടിടത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതയും, കനത്ത മഴയും രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്. ജില്ലാ ഭരണകൂടം സീൽ ചെയ്ത വസ്തുവിൽ വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയതിന് ഉടമയായ ഷെറിൻ അനിലക്കെതിരെ നടപടികൾ ഉണ്ടാകും. മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരിക്കും നടപടി ശിപാർശ ചെയ്യുക.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റയിൽ: ജനുവരിയിൽ നിർമ്മാണം തുടങ്ങും

0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള റയിൽപാതയുടെ നിർമ്മാണം 2026 ജനുവരിയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്. 1482 കോടി രൂപ നിർമ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2028 ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റയിൽപാതയുടെ നിർമാണത്തിനുള്ള ടെൻഡർ തയ്യാറാക്കുന്ന സാങ്കേതികസമിതി അടുത്തയാഴ്ച്ച ടെൻഡറിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും മറ്റും വിലയിരുത്തിയ ശേഷം ഒക്‌ടോബർ ആദ്യവാരം ടെൻഡർ പ്രസിദ്ധീകരിക്കും.

ടെൻഡർ പ്രസിദ്ധീകരിച്ച് മൂന്നുമാസത്തിനുള്ളിൽ ടെൻഡറിന്റെ സാങ്കേതികവശങ്ങൾ പരിശോധിച്ച് നിർമാണക്കമ്പനിയെ തീരുമാനിക്കും. ജനുവരിയിൽ ഭൂഗർഭ തീവണ്ടിപ്പാതയുടെ നിർമാണം തുടങ്ങാമെന്നാണ് പ്രതീക്ഷ. 36 മാസത്തെ നിർമാണക്കാലയളവിലാണ് ടെൻഡർ ക്ഷണിക്കുകയെന്നാണ് സൂചന. 2028 ഡിസംബറിൽ തീവണ്ടിപ്പാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പൂർണമായ നിർമാണച്ചുമതല (എൻജിനിയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) നൽകുന്ന രീതിയിലായിരിക്കും ടെൻഡർ നൽകുക.

കൊങ്കൺ റെയിൽവേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കായി(വിസിൽ) ഭൂഗർഭ റെയിൽപ്പാത നിർമാണത്തിന്റെ ചുമതല. 10.7 കിലോമീറ്റർ റെയിൽപ്പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെയായിരിക്കും. തുറമുഖത്തുനിന്ന് കണ്ടെയ്‌നറുകൾ തീവണ്ടിമാർഗം ബാലരാമപുരത്ത് എത്തിച്ച് തിരുവനന്തപുരം-കന്യാകുമാരിപ്പാതയിലെ റെയിൽവേ ലൈനുമായാണ് ബന്ധിപ്പിക്കുന്നത്.

ബാലരാമപുരത്ത് റെയിൽവേതന്നെ വിസിലിനായി യാർഡും നിർമിക്കും. കൂടാതെ സ്റ്റേഷൻ വികസിപ്പിച്ച് സിഗ്‌നലിങ് സ്റ്റേഷനാക്കിയും മാറ്റും. ഇതിനായി റെയിൽവേയ്ക്ക് വിസിൽ 243 കോടി രൂപയും കൈമാറിയിട്ടുണ്ട്. രണ്ട് ചരക്കുതീവണ്ടികൾക്ക് പാർക്ക് ചെയ്യാവുന്ന വിധത്തിലാണ് യാർഡ് നിർമിക്കുക. തുരങ്കപാത നിർമാണം പൂർത്തിയാകുന്ന സമയത്തുതന്നെ റെയിൽവേ സ്റ്റേഷൻ വികസനവും സാധ്യമാകുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ പാരിസ്ഥിതികപ്രശ്‌നങ്ങൾ സൃഷ്ടിക്കാത്തതും വേഗത്തിൽ നിർമാണം പൂർത്തിയാക്കുന്നതുമായ ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് എന്ന സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായാണ് തീവണ്ടിപ്പാതയും വിഭാവനംചെയ്തിരിക്കുന്നത്. തറനിരപ്പിൽനിന്ന് 15മുതൽ 30 മീറ്റർവരെ താഴ്ചയിലായിരിക്കും പാത കടന്നുപോവുക.

വിഴിഞ്ഞം-ബാലരാമപുരം ഭൂ​ഗർഭ റയിൽപാതയ്ക്കായി 6.04 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വിഴിഞ്ഞം വില്ലേജുകളിൽനിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. വിഴിഞ്ഞം വില്ലേജിൽനിന്നും 2.04 ഏക്കർ സ്ഥലമാണ് പ​ദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

നിരീക്ഷണം ശക്തമാക്കി ഐആര്‍ബി സേന; കണ്ണൂർ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാൻ നടപടി; ആയുധധാരികളായ ഉദ്യോഗസ്ഥർ ജയിലിന് പുറത്ത് കാവൽ

0

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ഫോൺ,ലഹരി വസ്തുക്കൾ പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവ നൽകാൻ പുറത്തുനിന്നും ആളുകൾ എത്തുന്നുവെന്ന വാർത്ത ഏതാനും ആഴ്ചകൾക്ക് മുൻപ് പുറത്തുവന്നിരിക്കുന്നു. ഇതിന് പിന്നാലെ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഇവയുടെ കടത്ത് തടയാനായി കർശന നടപടി. ജയിലിന്റെ മതിലിന് പുറത്ത് നിരീക്ഷണം നടത്താനായി ഐആര്‍ബി സേനയെ നിയോഗിക്കും. മാത്രമല്ല ജയിലിനുള്ളിൽ ഉദ്യോഗസ്ഥർക്കും ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജയിലിനകത്തേക്ക് ഇത്തരം വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇത്തരം നിയമലംഘന പ്രവർത്തനങ്ങൾ തടയാൻ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ജയിലിന് പുറത്ത് നിരീക്ഷണത്തിന് ഉണ്ടാകും. രാത്രി സമയത്ത് ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും.

അതേസമയം, ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം ജയിലില്‍ പരിശോധനകള്‍ ശക്തമാക്കിയുട്ടുണ്ട്. കൂടുതല്‍ സിസിടിവി ക്യാമറകള്‍ക്ക് വേണ്ടിയുള്ള പ്രൊപ്പോസല്‍ ഇതിനകം തന്നെ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജയില്‍ മതിലിന് മുകളിലുള്ള ഇലക്ട്രിക് ഫെന്‍സിങ് കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ട സമയത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. ഇലക്ട്രിക് ഫെന്‍സിങ് പുനര്‍നിര്‍മിക്കാന്‍ ഒരു കോടി 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് കൈമാറി. ജയില്‍ മതിലിന്റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണെന്ന് ഗോവിന്ദ ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കാന്‍ എത്തിയ പ്രത്യേക സമിതിയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതിന്റെ നടപടികള്‍ കൂടി ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ അതിന്റെ ആദ്യ ഘട്ടമെന്ന നിലയിലുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

ശരീരത്തിലെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചും മൊബൈല്‍ ഫോണ്‍ കടത്ത് നടക്കുന്നുണ്ടെന്നും കണ്ടെത്തലുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് നല്‍കിയിട്ടുണ്ട്. കോടതിയില്‍ നിന്ന് വരുമ്പോള്‍ തടവുകാര്‍ ഫോണ്‍ കടത്തുന്നുവെന്നാണ് കണ്ടെത്തല്‍. വിരലിനോളം വലുപ്പമുള്ള മൈക്രോ ഫോണുകളാണ് ഇങ്ങനെ കടത്തുന്നത്. ഇത് പരിശോധിക്കാന്‍ ജയിലില്‍ സംവിധാനമില്ല. ശരീരം പരിശോധിക്കാന്‍ സ്‌കാനര്‍ വേണമെന്ന പ്രൊപ്പോസല്‍ ജയില്‍ അധികൃതര്‍ നല്‍കി.

കഴിഞ്ഞ ദിവസമാണ് സെൻട്രൽ ജയിലിലെ തടവുകാർക്ക് ബീഡി എറിഞ്ഞ് കൊടുത്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തത്. ഓഗസ്റ്റ് മാസം ജയിലിൽ നടത്തിയ പരിശോധനയിൽ മൊബൈല്‍ഫോണുകള്‍ പിടികൂടിയിരുന്നു . ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളില്‍നിന്നായാണ് മൂന്ന് മൊബൈല്‍ഫോണുകളും ഒരു ചാര്‍ജറും ഒരു ഇയര്‍ഫോണും പിടികൂടിയത്. വാട്ടര്‍ടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. മാത്രമല്ല സ്മാർട്ഫോണുകളും ലഹരി വസ്തുക്കളും ഉൾപ്പെടെ വ്യാപകമായി ജയിലിലേക്ക് കടത്തുന്നുണ്ടെന്നുള്ള ത്വുവാരവും പുറത്തുവന്നിരുന്നു.

അതേസമയം, മൂന്നാഴ്ച മുൻപാണ് സെൻട്രൽ ജയിലിലേക്ക് ലഹരി വസ്‌തുക്കളും മൊബെെൽ ഫോണും അടക്കമുള്ള സാധനങ്ങൾ എറിഞ്ഞുകൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്ന് തടവുകാർക്ക് മൊബൈൽ ഫോൺ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ച പനങ്കാവ് സ്വദേശി അക്ഷയ് പറഞ്ഞത്.മതിലിനകത്തുനിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞുകൊടുത്താൽ 1000 രൂപ കിട്ടുമെന്നായിരുന്നു അക്ഷയുടെ മൊഴി.

ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വായ്പയെടുത്തവരുടെ അവകാശമല്ല; ബാങ്ക് പറയുന്ന നിബന്ധനകൾ പാലിക്കണമെന്നും സുപ്രീംകോടതി

0

ന്യൂഡൽഹി: ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി. പദ്ധതിയിൽ ബാങ്ക് പറയുന്ന നിബന്ധനകൾ പാലിച്ചാൽ മാത്രമേ വായ്പയെടുത്തയാൾക്ക് ഒറ്റത്തവണയായി വായ്പ അടച്ചുതീർക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടാകില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തന്യ എനർജി എന്റർപ്രൈസസും എസ്ബിഐയും തമ്മിലുള്ള കേസ് പരി​ഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

ഏഴ് വസ്തുക്കൾ ഈടുവെച്ചാണ് തന്യ എനർജി വായ്പയെടുത്തത്. ഇതിനെ ബാങ്ക് പിന്നീട് നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ച് സർഫാസി നിയമപ്രകാരം ഈട് വസ്തുക്കൾ ലേലം ചെയ്യാൻ നടപടിയെടുത്തു. ഇതോടൊപ്പം എസ്ബിഐയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി 2020-ൽ തന്യ എനർജി അപേക്ഷിക്കുകയും ചെയ്തു. ബാക്കിനിൽക്കുന്ന വായ്പത്തുകയുടെ അഞ്ചുശതമാനം അടച്ചിരിക്കണമെന്നാണ് ഒറ്റത്തവണ തീർപ്പാക്കലിന് എസ്ബിഐ മുന്നോട്ടുവെച്ച നിബന്ധന. ഇത് പാലിക്കാത്തതിനാൽ സ്ഥാപനത്തിന്റെ അപേക്ഷ എസ്ബിഐ പരിഗണിച്ചില്ല. അപേക്ഷ തള്ളിയതോടെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കമ്പനിയുടെ അപേക്ഷ വീണ്ടും പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും എസ്ബിഐക്ക് നൽകിയ നിർദേശം. എന്നാൽ, ഇതിനെതിരേ എസ്ബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എസ്ബിഐയുടെ ഹർജി പരി​ഗണിച്ച സുപ്രീംകോടതി, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കുകയും ചെയ്തു.

ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി

ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീംകോടതി അനുമതി.അയപ്പസംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉത്തരവാദിത്തവും ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും ഹൈക്കോടതി നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വ്യവസ്ഥകള്‍ പാലിച്ച് സംഗമം നടത്താം എന്നായിരുന്നു കേരള ഹൈക്കോടതി വ്യക്തമാക്കിയത്.അയ്യപ്പ സംഗമം നടത്താമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡോക്ടര്‍ വി എസ് മഹേന്ദ്ര കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം ശബരിമലയുടെ വികസത്തിന് നാഴിക കല്ലാകുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല ഒരുങ്ങുന്നു.ശനിയാഴ്ച രാവിലെ പമ്പയില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക.

ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു

0

ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്.

മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണം നടക്കുമ്പോളാണ് അപകടം നടന്നത്.സമീപത്ത് സംരക്ഷണഭിത്തി നിര്‍മാണവും നടക്കുന്നുണ്ടായിരുന്നു. ഈ ഭിത്തിക്ക് താഴെ നിന്ന് ജോലി ചെയ്യുന്ന സമയത്താണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീണത്.അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മണ്ണ് മാറ്റുന്നതിനിടെ അപകടത്തിൽപ്പെട്ടവരില്‍ ഒരാളുടെ ശരീരാവശിഷ്ടങ്ങളാണ് ആദ്യം ലഭിച്ചത്.തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെ ആളുടെ മൃതദേഹവും ലഭിച്ചത്.

പാലക്കാട് 13 വയസുള്ള പെൺകുട്ടികളെ കാണാനില്ല; അന്വേഷണം ആരംഭിച്ചു പോലീസ്

പാലക്കാട്: പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്.

വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ അവിടെ നിന്നും മടങ്ങിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം.

കുട്ടികൾ സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം.

‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; വീണ്ടും വിവാദം; സഹായം തേടിയ വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി

0

തൃശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സൗഹൃദ സദസിൽ വീണ്ടും വിവാദം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്.

‘ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അതേസമയം നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്നും സുരേഷ് ഗോപി ചോദിച്ചു. എന്നാൽ ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധികയുടെ മറുപടി പറഞ്ഞു. അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെനന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; വീണ്ടും വിവാദം; സഹായം തേടിയ വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി

0

തൃശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സൗഹൃദ സദസിൽ വീണ്ടും വിവാദം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്.

‘ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അതേസമയം നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്നും സുരേഷ് ഗോപി ചോദിച്ചു. എന്നാൽ ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധികയുടെ മറുപടി പറഞ്ഞു. അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെനന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.