നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവേ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

0

തിരുവനന്തപുരം:  നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവേ മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം.

രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു.

പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നീരജ് ചോപ്രയ്ക്ക് നിരാശ; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി

0

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. നീരജിന്റെ അഞ്ചാംത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യൻഷിപ്പുകളിലും നീരജ് മെഡൽ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്. ‌‌

കഴിഞ്ഞ ഒളിമ്പിക്‌സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. കഴിഞ്ഞ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണ മെഡൽ നേടിയിരുന്നു. ഇത്തവണത്തെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ത്രോ 83.65, രണ്ടാം ത്രോ 84.03, മൂന്നാം ത്രോ ഫൗൾ, നാലാം ത്രോ, 82.86, അഞ്ചാം ത്രോ ഫൗൾ എന്നിങ്ങനെയായിരുന്നു ചാമ്പ്യൻഷിപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനം.

ഒരു ഘട്ടത്തിൽ പോലും 85 മാർക്ക് കടക്കാൻ നീരജിന് കഴിഞ്ഞില്ല. ദോഹ ഡയമണ്ട് ലീഗിൽ കരിയറിൽ ആദ്യമായി 90 കടന്നിരുന്നു. അതേസമയം സച്ചിൻ യാദവിനും മെഡൽ നഷ്ടമായി. 86.27 മീറ്റർ എറിഞ്ഞ താരത്തിന് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ട്രിനിനാഡ് ആൻഡ് ടൊബാഗോയുടെ കെഷ്റോൺ വാൽക്കോട്ടിനാണ് സ്വർണ്ണം(88.16 മീറ്റർ), ആൻഡേഴ്സൺ പീറ്റേഴ്സ് വെള്ളി (87.38), അമേരിക്കയുടെ കർട്ടിസ് തോംസണ് വെങ്കലം( 86.67).

ആഗോള അയ്യപ്പ സംഗമത്തിന് ബദൽ വിശ്വാസ സംഗമം; കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും

0

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന വിശ്വാസ സംഗമം തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. 22ന് പന്തളത്താണ് ഭക്തജന സംഗമം നടക്കുക. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം.

രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കൺവെൻഷൻ സെൻററിലാണ് സെമിനാർ നടക്കുക. പരിപാടിയുടെ നോട്ടീസ് ഇറങ്ങി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ -സ്വാമി അയ്യപ്പൻ നഗറിലാണ് ഭക്തജന സംഗമം നടക്കുക. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും,ഭാരവാഹികളും പ്രവർത്തകരുമടക്കം ഏതാണ്ട് 15000 ഓളം പേർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കും.

അതേസമയം ആഗോള അയ്യപ്പ് സംഗമത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. 10.30 ന് പമ്പ തീരത്ത് ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സെഷനുകൾ പൂർത്തീകരിച്ച്, സമാപന സമ്മേളനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന് എത്തുന്ന ഡെലിഗേറ്റുകൾക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

‘പേരും ചിത്രവും വച്ച് അപമാനിക്കാൻ ശ്രമം’; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് കെ ജെ ഷൈൻ ടീച്ചർ

0

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും സിപിഐഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈൻ ടീച്ചർ. മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും തെളിവുകൾ സഹിതം പരാതി നൽ‌കുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം.

കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും.

ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായിഎന്‍റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹു മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

നടി റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതിയിൽ കേസെടുത്ത് ആലുവ സൈബർ പൊലീസ്

0

കൊച്ചി: നടി റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്. ആലുവ സൈബർ പൊലീസാണ് പരാതിയിൽ കേസെടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് റിനിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയാണ് ആലുവ സൈബർ പോലീസിന് കൈമാറിയത്.

മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിരുന്നു. യുവ നേതാവിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായത്.

പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി; യാത്രക്കാർക്കായി 24 മണിക്കൂറും ശുചിമുറി തുറന്ന് നൽകണമെന്ന് ഹൈക്കോടതി

0

കൊച്ചി: പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് വ്യക്തമാക്കി ഹൈക്കോടതി.

പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമർശിച്ചു.

അതേസമയം യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് മേല്‍ നല്‍കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.

കരുതൽ’ ഇനി കൂടുതൽ പേരിലേക്ക്; അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ ആരോഗ്യ പദ്ധതി വിപുലീകരിച്ചു

0

അങ്കമാലി: മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ ‘കരുതൽ’ ആരോഗ്യ പദ്ധതി വിപുലീകരിച്ചു. അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, ആലുവ, പറവൂർ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലെ ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

‘കരുതൽ’ പദ്ധതി പ്രകാരം, ഒ.പി. കൺസൾട്ടേഷനുകൾക്ക് 40% വും, ലാബ്, ഒ.പി സംബന്ധമായ റേഡിയോളജി സേവനങ്ങൾക്ക് 10% വും ഫീസ് ഇളവ് ലഭിക്കും. അതോടൊപ്പം, അത്യാഹിത വിഭാഗത്തിലെ കൺസൾട്ടേഷനുകൾക്കും 10% ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഇളവുകൾ ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.

സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി വിപുലീകരിക്കുന്നതെന്ന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സിഇഒ ഡോ. ഏബൽ ജോർജ്ജ് പറഞ്ഞു. “കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും 04847185000, 8593882299 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

‘സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കും’; നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയുമായി സംസാരിച്ച് മോദി

നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കിയുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി .പ്രക്ഷോഭത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് മോദി അറിയിച്ചു.

നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിനെ പ്രധാനമന്ത്രി ആകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രക്ഷോഭകർ രംഗത്തെത്തിയിരുന്നു.

നേപ്പാൾ വൈദ്യുതി ബോർഡ് മുൻ സിഇഒ കുൽമൻ ഘിസിങ് ഉൾപ്പെടെ 3 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഘിസിങ്ങിനെ കൂടാതെ മുൻ ധനസെക്രട്ടറി രാമേശ്വർ ഖനാൽ, അഭിഭാഷകനായ ഓം പ്രകാശ് ആര്യൽ എന്നിവരാണ് സുശീല കർക്കി നയിക്കുന്ന ഇടക്കാല സർക്കാരിൽ മന്ത്രിമാരായത്. പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഊർജം, ഗതാഗതം, നഗരവികസനം എന്നീ വകുപ്പുകളാണ് ഘിസിങ്ങിനു നൽകിയിരിക്കുന്നത്. രാമേശ്വർ ഖനാൽ ധനമന്ത്രി; ആഭ്യന്തര, നിയമ വകുപ്പുകൾ ഓം പ്രകാശ് ആര്യലിന്. 3 പേരും അഴിമതി വിരുദ്ധ നിലപാടിനു പേരുകേട്ടവരാണ്.

വനഭേദഗതി ബില്ലും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

0

2025ലെ കേരള വനഭേദഗതി ബില്ലും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയിൽ അവതരിപ്പിച്ചു. വനം മന്ത്രി എ കെ ശശീന്ദ്രനാണ് ബില്ല് അവതരിപ്പിച്ചത്. വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായപ്പോൾ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.പക്ഷേ കേന്ദ്ര നിഷേധമായ സമീപനമാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതെന്നും വനംമന്ത്രി സഭയിൽ അറിയിച്ചു. ബില്ലിലെ വ്യവസ്ഥകളെ പ്രതിപക്ഷം എതിർത്തു.അടിയന്തര പ്രമേയ ചർച്ചക്ക് ശേഷം ബില്ലിൽ ചർച്ച തുടരും.

കേരളത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞ കുറെ കാലമായി ജനജീവിതത്തിവുമായി ബന്ധപ്പെട്ട പ്രശ്നനങ്ങൽ പരിഹരിക്കുകയാണ് ഈ നിയമഭേദഗതി ബില്ലിലൂടെ സർക്കാർ ചെയ്യുന്നത്. ഏറ്റവും രൂക്ഷമായ പ്രശ്നമാണ് വന്യജീവി ആക്രമണം. 1972 വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് ഈ സഭതന്നെ ഐകകണ്ഠ്യേന പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പലവട്ടം നേരിട്ടും കത്ത് മുഖേനയും കേന്ദ്രസര്‍ക്കാരിനെ വിഷയം ധരിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് താനും റവന്യൂ മന്ത്രി കെ രാജനും ഒന്നിച്ച് കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് കേരളം അനുഭവിക്കുന്ന വിഷയം ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. എന്നാൽ നിഷേധാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബില്ലിലെ പ്രധാനപ്പെട്ട ആവശ്യം കാട്ടുപന്നിയെ ശുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ഭേദഗതിയാണ്. ഇത് പ്രാവർത്തികമായാൽ മറ്റ് നടപടിക്രമങ്ങളൊന്നുമില്ലാതെ കാട്ടുപന്നികളെ വെടിവെക്കാനും അതിനെ ഭക്ഷിക്കാനും പറ്റുമെന്നാണ് അഭിപ്രായം.സഭയിലെ പല അംഗങ്ങളും അക്കാര്യം പറഞ്ഞിട്ടുണ്ട്.
അതാണ് ശരിയായ വഴിയെന്ന് താനും കരുതുന്നു. കേന്ദ്രമന്ത്രിയും മന്ത്രിസഭയുമായി ബന്ധപ്പെട്ടവരും കേരളത്തിൽ വരുമ്പോൾ ഇതിനെല്ലാം അധികാരം സംസ്ഥാന സർക്കാരിനാണെന്ന പറഞ്ഞ് കൈയൊഴിയുന്നു നയമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

‘അടിസ്ഥാന രഹിതം’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. 2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്നും കമ്മിഷന്‍ പറഞ്ഞു. പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും കമ്മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹൈഡ്രജന്‍ ബോംബല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെ കടന്നാക്രമിച്ചാണ് വോട്ടുകൊള്ളയില്‍ പുതിയ തെളിവുകള്‍ നിരത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന 6018 വോട്ടുകള്‍ പട്ടികയില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കി. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിവിധ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് പട്ടികയില്‍ നിന്ന് പേര് നീക്കാനുള്ള അപേക്ഷ നല്‍കിയത്. സൂര്യകാന്ത് എന്നയാളുടെ പേരില്‍ മാത്രം ഇങ്ങനെ 12 വോട്ടുകള്‍ നീക്കി . 14 മിനിറ്റിനുള്ളിലാണ് വോട്ടേഴ്‌സിനെ നീക്കം ചെയ്തത്. 36 സെക്കന്റിനുള്ളില്‍ രണ്ട് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കി.

ആലന്ദ് മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടേഴ്‌സിനെ വാര്‍ത്താസമ്മേളന വേദിയിലെത്തിച്ചായിരുന്നു രാഹുലിന്റെ ആരോപണം.

മഹാരാഷ്ട്രയിലെ രജൂറയില്‍ 6800-ലേറെ വ്യാജ വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തെന്ന ആരോപണവും രാഹുല്‍ ഗാന്ധി ഉന്നയിച്ചു. ഇതിനായി പ്രത്യേക സോഫ്റ്റ്വയര്‍ ഉള്‍പ്പെടെ കേന്ദ്രീകൃത സംവിധാനമുണ്ടെന്നും ഇവരെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ ധാരണ ഉണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ടേഴ്‌സിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട്, കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 18 കത്തുകള്‍ കര്‍ണാടക CID, തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ അപേക്ഷ നല്‍കിയ കംപ്യൂട്ടറിന്റെ IP അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തേടിയായിരുന്നു കത്ത്. വോട്ടുകൊള്ളക്കാരെ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു

0

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞതായി റിപ്പോർട്ട്. ഇന്നലെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചിരുന്നു. ഇതാണ് സ്വർണ വില കുറയാനിടയാക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,520 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 132 രൂപയാണ്.

ഗുരുതര ആരോപണം; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ വേദിയിലെത്തിച്ച് രാഹുൽ ഗാന്ധി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിന് ശക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആരോപണം.

തെളിവുകൾ നിരത്തി ആണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്. കർണാടകയിൽ 6018 വോട്ടർമാരെ നീക്കം ചെയ്യാൻ ചിലർ ശ്രമിച്ചു. ഇത് ചെയ്തയാളെ അപ്രതീക്ഷിതമായി പിടികൂടി. അലന്ദ് മണ്ഡലത്തിൽ ആൾമാറാട്ടം നടത്തിയാണ് പേരുകൾ നീക്കം ചെയ്യാൻ ശ്രമിച്ചത്. യഥാർത്ഥയാൾ അറിയാതെ തിരഞ്ഞെടുപ്പ് അപേക്ഷകൾ ഓൺലൈനായി നൽകിയും, ക‌ർണാടകത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകളിലൂടെയുമാണ് തിരിമറി നടത്തിയത്. കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു ഇത്. അലന്ദിൽ ഗോദാബായ് എന്നയാളുടെ പേരിൽ വ്യാജമായി ലോഗിൻ ചെയ്ത് 12 വോട്ടുകൾ നീക്കം ചെയ്തു. എന്നാൽ ഇത്തരത്തിൽ താൻ ചെയ്തിട്ടില്ലെന്നും അതിനായി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും വയോധിക വ്യക്തമാക്കി.

അതുപോലെ വോട്ടുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറുകളും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. ഇവയൊന്നും കർണാടകയിൽ നിന്നുള്ളതല്ലെന്നും മറ്റുപല സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ നമ്പറുകളാണ് ഇത്? ആരാണ് ഇവയിൽ ഒടിപി നമ്പർ നൽകിയത്? സൂര്യകാന്ത് എന്നയാളും 12 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.