സംസ്ഥാനത്ത് വരുന്ന രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്. വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. നാളെ മധ്യ കിഴക്കന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.4 മുതല്‍ 1.2 മീറ്റര്‍ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
കയര്‍ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി രാജീവ്.ആലപ്പുഴയില്‍ കയര്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച കയര്‍ കോണ്‍ക്ലേവിന്റെ സമാപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ താരിഫ് വര്‍ധന കാരണം കയര്‍ മേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് മറികടക്കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഹരിത കര്‍മസേനയെ ഉപയോഗിച്ച് തൊണ്ട് ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഉല്‍പാദനം സംഘടിത രൂപത്തിലേക്ക് മാറ്റണം. ഇതിനായി 100 യന്ത്രങ്ങളുള്ള ക്ലസ്റ്ററുകള്‍ ആരംഭിക്കും. ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കും. മേഖലയില്‍ കൂടുതല്‍ ആധുനികവല്‍ക്കരണവും വൈവിധ്യ വല്‍ക്കരണവും നടപ്പിലാക്കും. ഇതിന്റെ ഭാഗമായി 1.27 കോടി മുടക്കി 500 യന്ത്രങ്ങള്‍ അറ്റകുറ്റപ്പണിചെയ്തതായും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍: കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ നശിപ്പിച്ച ജില്ലയാണ് ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏറ്റവും വലിയ ജില്ലയാണ് ആലപ്പുഴ. എന്നാല്‍ എന്താണ് ജില്ലയുടെ അവസ്ഥ?
കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ നശിപ്പിച്ച ജില്ലയാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസാണ്. കേരളത്തിന്റെ പതിനാലാമത്തെ ജില്ലയാണെന്ന് പോലും പറയാനുള്ള യോഗ്യത നമ്മള്‍ അതിന് വളര്‍ച്ചയിലൂടെ നല്‍കിയില്ല. എയിംസ് വരുന്നതിലൂടെ ആലപ്പുഴ വികസിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിച്ച് വരില്ലെന്നും സുരേഷ് ഗോപി പറയുന്നു. 2016 മുതല്‍ ആലപ്പുഴയ്ക്ക് തന്നെ എയിംസ് കൊടുക്കണമെന്ന് പറയുന്നുണ്ട്. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് അഭ്യര്‍ത്ഥിച്ചതാണ്.
സ്ഥലം കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് തന്നെ കൊണ്ടുപോവുകയാണെങ്കില്‍ സ്ഥലം കാണിച്ചുകൊടുക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് ആലപ്പുഴയില്‍ തന്നെയെന്ന് നേരത്തെയും സുരേഷ് ഗോപി ആവര്‍ത്തിച്ചിരുന്നു. വികസന കാര്യത്തില്‍ 14 ജില്ലകളെ താരതമ്യം ചെയ്യുമ്പാള്‍ ഇടുക്കിയെക്കാള്‍ പിന്നിലാണ് ആലപ്പുഴ. എയിംസ് ആലപ്പുഴയില്‍ വന്നാല്‍ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

ഗവർണറുടെ അധികാരപരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസ് സാമൂഹിക ശാസ്ത്രത്തിലാണ് ഗവർണറുടെ അധികാരപരിധികൾ ഉൾപ്പെടുത്തിയ പാഠഭാഗമുള്ളത്.ഈ അധ്യായനവർഷത്തിൽ തന്നെ ഗവർണറുടെ അധികാരപരിധികൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. പിന്നാലെ SCERT വേണ്ട മാറ്റങ്ങൾ വരുത്തി പാഠപുസ്തകം പുറത്തിറക്കി. സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിൽ “ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ അധികാര പരിധികൾ വിശദമായി വിവരിക്കുന്നത്.
ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണെന്നും യഥാർത്ഥ കാര്യനിർവഹണ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രിസഭയ്ക്കാണെന്നും പാഠഭാഗത്തില്‍ പറയുന്നു. ഗവർണർ, അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ്. ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല.1983ൽ കേന്ദ്രസർക്കാർ നിയോഗിച്ച സർക്കാരിയ കമ്മീഷൻ സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കമ്മീഷൻ്റെ റിപ്പോർട്ട് പൂർണ്ണമായി ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്ന് പാഠഭാഗത്തില്‍ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരുകൾ ഗവർണർമാർ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളിൽ ഇടപെടുന്നുവെന്ന് പാഠഭാഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഗവർണറുടെ നിയമനിർമ്മാണ, കാര്യ നിർവഹണ, നീതിന്യായ, വിവേചന അധികാരങ്ങളും പാഠഭാഗത്തിലെ നാല് പേജുകളിൽ വിശദമായി പറയുന്നുണ്ട്. അച്ചടി പൂർത്തിയാക്കി സ്കൂളുകളിൽ എത്തിയ പാഠപുസ്തകം ഉടൻ തന്നെ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതായിരിക്കും.
കൊച്ചി/ഗുരുവായൂർ: സംസ്ഥാനത്ത് കൈക്കൂലി വേട്ട തുടരുന്നതിനിടെ വിജിലൻസ് രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം പിടികൂടി. എറണാകുളം പള്ളുരുത്തിയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ റവന്യൂ വിഭാഗം ക്ലർക്കായ പ്രകാശ് എസ്. എസ്.യും, ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഒരു റസ്റ്റോറന്റ് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസർ ജയപ്രകാശ് കെ. എ.യും വേർവേറെ കേസുകളിൽ വിജിലൻസിന്റെ വലയിലാകുകയായിരുന്നു.
ലോഡ്ജ് അസസ്സ്മെന്റ് കേസ്
എറണാകുളം പള്ളുരുത്തിയിലെ ഒരു ലോഡ്ജിന്റെ പുതുതായി പണിത ഭാഗം റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് കോർപ്പറേഷൻ ക്ലർക്കിനെതിരെ നടപടി ഉണ്ടായത്. പരാതിക്കാരന്റെ മാതാവിന്റെ പേരിലുള്ള ലോഡ്ജിൽ രണ്ടാം നിലയിൽ മുറികൾ കൂട്ടിച്ചേർത്തെങ്കിലും, 2024 ഡിസംബർ 17-ന് സമർപ്പിച്ച അപേക്ഷ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടിരുന്നു.
2025 ഓഗസ്റ്റ് 8-ന് വീണ്ടും അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് റവന്യൂ ഇൻസ്പെക്ടറിനൊപ്പം ക്ലർക്ക് പ്രകാശ് സ്ഥലത്തെത്തി കെട്ടിടം അളന്ന് ഓഫീസിൽ ഹാജരാകാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. പിന്നാലെ, അസസ്സ്മെന്റ് നടത്താൻ 5 ലക്ഷം രൂപ കൈക്കൂലി വേണമെന്നാവശ്യപ്പെട്ട പ്രകാശ്, പിന്നീട് തുക 2 ലക്ഷം രൂപയാക്കി കുറച്ചു.
സെപ്റ്റംബർ 22-ന് പരാതിക്കാരൻ സ്റ്റാറ്റസ് അറിയാൻ വിളിച്ചപ്പോൾ, വെള്ളിയാഴ്ചയ്ക്കുള്ളിൽ 2 ലക്ഷം നൽകണമെന്നും, അഡ്വാൻസായി 50,000 രൂപ 23-ന് എത്തിക്കണമെന്നും പ്രകാശ് നിർദേശിച്ചു. എന്നാൽ കൈക്കൂലി നൽകാൻ താത്പര്യമില്ലാത്ത പരാതിക്കാരൻ വിവരം വിജിലൻസിന് കൈമാറി. നിരീക്ഷണത്തിനിടെ 23 സെപ്റ്റംബർ വൈകിട്ട് 4.45-ന് 25,000 രൂപ സ്വീകരിക്കുന്നതിനിടെ പ്രകാശിനെ വിജിലൻസ് സംഘം കൈക്കൂലി പണം സഹിതം പിടികൂടി. ഇയാളെ പിന്നീട് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
റസ്റ്റോറന്റ് പരിശോധന കേസ്
മറ്റൊരു സംഭവത്തിൽ, ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്ന ഒരു റസ്റ്റോറന്റിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് അസിസ്റ്റന്റ് ലേബർ ഓഫീസർ ജയപ്രകാശ് കെ. എ. പിടിയിലായത്. 2025 ഓഗസ്റ്റ് 30-ന് നടത്തിയ പരിശോധനയിൽ താൽക്കാലിക ജീവനക്കാർ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി, “എല്ലാം ശരിയാക്കിത്തരാം” എന്ന വാഗ്ദാനത്തോടൊപ്പം ജയപ്രകാശ് പണം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന്, ആവശ്യപ്പെട്ട തുക നൽകാത്ത പക്ഷം നോട്ടീസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തി. സെപ്റ്റംബർ 10-ന് നോട്ടീസ് നൽകുകയും, 16-ന് ഓഫീസിൽ വിളിക്കുകയും ചെയ്തു. അന്ന് നേരിൽ കണ്ടപ്പോൾ, തുടർ നടപടി ഒഴിവാക്കാൻ 10,000 രൂപ ആവശ്യപ്പെട്ടതിൽ ആദ്യപടിയായി 5,000 രൂപ കൈപ്പറ്റി.
തുടർന്ന് 17 സെപ്റ്റംബർ ചാവക്കാട് ഓഫിസിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം കാക്കനാട് ലേബർ ഓഫീസിൽ ജോലിയിൽ ചേർന്നു. എന്നാൽ, സ്ഥലംമാറ്റ വിവരം മറച്ചുവച്ച്, റസ്റ്റോറന്റ് മാനേജരോട് ബാക്കി 5,000 രൂപ ഉടൻ നൽകണമെന്നും, ഗൂഗിൾ പേ മുഖേന കൈമാറണമെന്നും ആവശ്യപ്പെട്ടു.
ഈ ഘട്ടത്തിലാണ് മാനേജർ വിജിലൻസിനെ സമീപിച്ചത്. ഫോണിൽ നടന്ന സംഭാഷണവും ഇടപാടുകളുടെ വിവരങ്ങളും രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണത്തിൽ ജയപ്രകാശ് കൈക്കൂലി വാങ്ങിയതും, പണം ഗൂഗിൾ പേ വഴിയേ ആവശ്യപ്പെട്ടതുമൊക്കെ വ്യക്തമായി. വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
തുടർച്ചയായ നടപടി
സംസ്ഥാനത്ത് വിജിലൻസ് ഇടപെടലുകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഒരേ ദിവസം രണ്ട് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പിടിയിലായത്. പൊതുജന സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന പ്രവണതക്കെതിരെ കടുത്ത നടപടി തുടരുമെന്ന സൂചനയാണ് വിജിലൻസ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറുമായി എ ഷാജഹാന്‍ കൂടിക്കാഴ്ച നടത്തി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ നടക്കുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മിഷന്‍ പൂര്‍ത്തിയാക്കി വരികയാണ് – എ ഷാജഹാന്‍ പറഞ്ഞു.
കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നല്‍കിയത്. പിന്നാലെ ഇന്ന് കൂടിക്കാഴ്ചയും നടത്തി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഒരേ സംവിധാനം തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോള്‍ പരിഷ്‌കരണ നടപടികള്‍. തുടങ്ങിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് താളം തെറ്റുമെന്നാണ് വിലയിരുത്തല്‍.

71 -ാം മത് ദേശീയ അവാർഡ് ഏറ്റുവാങ്ങി ഉള്ളൊഴുക്ക് സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയും നിർമാതാവും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരം സമ്മാനിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. മികച്ച സഹനടിയായി ഉർവശിയും ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്. കൊവിഡ് മഹാമാരിയെ തുടർന്ന് 2021-22ൽ പുരസ്കാര വിതരണത്തെ ബാധിച്ചിരുന്നു. അതിനാൽ കഴിഞ്ഞ വർഷം 2022ലെ ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകിയിരുന്നത്. 332 ചിത്രങ്ങൾ പുരസ്കാരത്തിനായി പരിഗണിച്ചു.
കുട്ടനാട്ടിലെ ഒരു സാധാരണകുടുംബത്തിലെ രണ്ട് പേരുടെ വിവാഹ ബന്ധം തുടങ്ങുന്നിടത്തു നിന്നാണ് ഉള്ളൊഴുക്ക് തുടങ്ങുന്നത്.
വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം സംബന്ധിച്ച് പ്രതിസന്ധി ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.
ലീഗിന് യാതൊരു മെമ്മോയും കിട്ടിയില്ല. ചിലർക്ക് ആദ്യമായി അധികാരം കിട്ടിയതിന്റെ അഹങ്കാരമാണ്. രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയാണ് ചിലരുടെ പ്രവർത്തനം. സ്റ്റോപ്പ് മെമ്മോ ചിലരുടെ സങ്കൽപമാണെന്നും നടപടി മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
മാധ്യമങ്ങൾക്ക് കിട്ടിയത് തെറ്റായ വിവരമാണ്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ടുളള ലീഗിന്റെ വീട് നിർമ്മാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ലീഗ് നേതാക്കൾക്ക് നിർദേശം നൽകിയത്. ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിർമ്മാണം നടത്തുന്നതെന്ന് കാണിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.
പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദർശനം നടത്തുകയായിരുന്നു. വാക്കാലാണ് നിർമ്മാണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്.

മലപ്പുറം: മുഖ്യമന്ത്രി കപട ഭക്തി കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതെന്തൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഓരോ മതത്തിനും സംഗമം നടത്തുന്ന തിരക്കിലാണ് സർക്കാർ.
സിപിഐഎമ്മും ബിജെപിയും അയ്യപ്പ സംഗമം രണ്ടായി നടത്തേണ്ടിയിരുന്നില്ലെന്നും ഒരുമിച്ച് ഇരുന്നാൽ മതിയായിരുന്നുവെന്നും വി ഡി സതീശൻ പരിഹസിച്ചു.
പിണറായിക്ക് പറ്റിയ കൂട്ടാണ് യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ സന്ദേശം കിട്ടിയ സ്ഥിതിക്ക് ബദൽ സംഗമം വേണ്ടിയിരുന്നില്ല.
കേരളത്തിലെ ബിജെപി നേതാക്കളെ കൂടി സർക്കാർ കൂട്ടിയാൽ മതിയായിരുന്നു. പണ്ട് ശബരിമലയിൽ ചെയ്‌തു കൂട്ടിയതിന്റെ പ്രായശ്ചിത്തമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
എല്ലാ പരിപാടികൾക്കും സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. പക്ഷെ, നാടകങ്ങൾക്ക് സഹകരിക്കാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്. മുന്നണിയുടെ പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലമാണ് രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു വരും. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടും. രാഹുല്‍ വിഷയം വോട്ടര്‍മാരെ ബാധിക്കില്ലെന്നും ജനങ്ങള്‍ക്ക് ഇടയില്‍ ഈ വിഷയം ചര്‍ച്ച ആയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.തെരഞ്ഞെടുപ്പിനെ രാഹുല്‍ വിവാദം ബാധിക്കില്ല.രാഹുല്‍ മണ്ഡലത്തിൽ എത്തുമ്പോള്‍ സംരക്ഷണം ഒരുക്കണമോയെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നും മരക്കാര്‍ മാരായമംഗലം പറഞ്ഞു.