വിജയദശമിയിൽ വിഗ്രഹ നിമജ്ജനത്തിനിടെ 12 കാരൻ ചാവി തിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 13 പേ‌ർക്ക് ദാരുണാന്ത്യം

0

ഭോപ്പാൽ: മധ്യപ്രദേശിൽ വിജയദശമി ആഘോഷങ്ങളുടെ ഭാ​ഗമായി വി​ഗ്രഹ നിമജ്ജനത്തിനിടെ അപകടം. ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പടെ 13 പേർക്ക് ദാരുണാന്ത്യം. ഖാണ്ഡ്വ ജില്ലയിൽ പന്ഥാന മേഖലയിലെ അർദാല ​ഗ്രാമത്തിലാണ് അപകടമുണ്ടായത്.

വി​ഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു.

മരിച്ചവരിൽ 10 കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 25 പേർ അപകടസമയത്ത് ട്രോളിയിൽ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here