കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

0

കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. പനങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നെട്ടൂർ പള്ളിക്ക് പടിഞ്ഞാറുവശം വാടക വീട്ടിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ജഗന്നാഥ് നായിക്ക് (25), സുനിൽ നായിക്ക് (22) എന്നിവരെയാണ് 4.165 കിലോ ഗ്രാം കഞ്ചാവുമായി പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പനങ്ങാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിബിൻ ദാസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മുറിയിൽ മടക്കി വച്ചിരുന്ന പായയുടെ അടിയിൽ 4 പാക്കറ്റുകളിലായി കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നതായി കാണപ്പെടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

പനങ്ങാട് SHO വിബിൻ ദാസ്, സബ്ബ് ഇൻസ്പെക്ടർമാരായ മുനീർ എം.എം. ഭരതൻ, അസ്സിറ്റൻറ് സബ്ബ് ഇൻസ്പെക്ടർമാരായ രാജീവ്, ശ്രീനി, CPO’s പ്രശാന്ത്, ശാലിനി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ എറണാകുളം കോടതി മുമ്പാകെ ഹാജരാക്കി റിമാൻറ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here