പാലക്കാട്: കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കുട്ടിയുടെ സഹപാഠിയുടെ വെളിപ്പെടുത്തല്‍. ക്ലാസ് ടീച്ചറായ ആശയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അര്‍ജുന്റെ സഹപാഠി രംഗത്തെത്തി.
ആശ ടീച്ചര്‍ ക്ലാസ് മുറിയില്‍വെച്ച് സൈബര്‍ സെല്ലിലേക്ക് വിളിച്ചിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നല്‍കേണ്ടിവരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്നുമാണ് സഹപാഠി വ്യക്തമാക്കുന്നത്.
ഈ സംഭവത്തിന് ശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയതുകൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്ന് പറയണമെന്നും ആശ ടീച്ചര്‍ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് പറഞ്ഞതായി മറ്റൊരു വിദ്യാർത്ഥിയും വെളിപ്പെടുത്തി.
ക്ലാസിൽ നിന്ന് അധ്യാപിക സൈബർ സെല്ലിലേക്ക് വിളിച്ചു, ജയിലിൽ പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി; നിർണായക വെളിപ്പെടുത്തലുമായി അർജുന്റെ സഹപാഠി
പാലക്കാട് 14കാരൻ ജീവനൊടുക്കിയത് അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം
പാലക്കാട്: പാലക്കാട് 14കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം. പല്ലൻചാത്തൂരിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ (14) ആണ് മരണപ്പെട്ടത്. അധ്യാപികയുടെ മാനസിക പീഡനമാണ് കുട്ടി ആത്മഹത്യാ ചെയ്യാൻ കാരണമെന്നാണ് കുടുംബം പറയുന്നത്. കുട്ടി ഏറെക്കാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും കുടുംബം പറയുന്നു.
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തി. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം മാധ്യമങ്ങളൊട് പറഞ്ഞു. സംഭവം കുഴൽമന്ദം പൊലീസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം, സ്കൂൾ അധികൃതർ ആരോപണം നിഷേധിച്ചു. തങ്ങൾ കുട്ടിയെ ഒന്നും പറഞ്ഞിട്ടില്ലെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും അധ്യാപകർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഒരു ദിവസം ഞാൻ പറയും, തിരഞ്ഞെടുപ്പ് കഴിയട്ടെ; ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ തന്നെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ തന്നെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി എന്നായിരുന്നു കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ചാണ്ടി ഉമ്മൻ പറഞ്ഞത്. അപമാനിക്കുന്ന രീതിയിലാണ് തന്നെ പുറത്താക്കിയതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതുസംബന്ധിച്ച് എല്ലാം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്ന് അബിൻ വർക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മൻ തന്റെ അതൃപ്തി പരസ്യമായി പ്രകടമാക്കിയത്. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിൻ വർക്കിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. നടപടിയിൽ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ നമ്മളെല്ലാവരും ബാധ്യസ്ഥരമാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതൽ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതിൽ ആർക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രവർത്തിച്ചിരുന്ന അബിനെ കൂടി പരിഗണിച്ചുവേണമായിരുന്നു തീരുമാനം എടുക്കാൻ. പക്ഷേ തീരുമാനമെടുത്ത സാഹചര്യത്തിൽ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവർക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
‘എന്റെ പിതാവിന്റെ ഓർമദിവസം എന്നെ സ്ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. എന്താണ് പുറത്താക്കിയതിന് കാരണമാണെന്ന് എല്ലാവർക്കും അറിയാം. അതിപ്പോൾ പറയുന്നില്ല. ഒരു ദിവസം ഞാൻ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ’ ചാണ്ടി ഉമ്മൻ പറഞ്ഞു.
കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടം; മരണം നാലായി, പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരും മരിച്ചു
കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരും മരിച്ചു. ഒക്ടോബർ 9 ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരിൽ ഒരാൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു ബാക്കി മൂന്നുപേരും ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് മരിക്കുകയായിരുന്നു.
ഒഡീഷ സ്വദേശി സുഭാഷ് ബെഹറ (53) ആണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബാക്കി മൂന്നുപേരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു ഇതിനിടെയാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്. ഒഡീഷ കുർദ് സ്വദേശികളായ ശിവ ബെഹറ (35), നിഗം ബെഹറ (40), ജീതു (28) എന്നിവരാണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പഴയങ്ങാടിയിലെ ഒറ്റ മുറി വീട്ടിലെ ഗ്യാസ് സിലിണ്ടറിന് പിടിച്ചതും അപകടമുണ്ടായതും. വ്യാഴാഴ്ച രാത്രി ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ ഇവർ മറന്നിരുന്നു. പിറ്റേന്ന് രാവിലെ എഴുനേറ്റ് ഭക്ഷണമുണ്ടാക്കാനായി തൊഴിലാളികളിൽ ഒരാൾ സ്റ്റൗവിന് തീകൊളുത്താൻ ശ്രമിച്ചതോടെയായിരുന്നു തീപിടിത്തമുണ്ടായത്. രാത്രിയിൽ ഗ്യാസ് അടുപ്പിൽ നിന്ന് ഗ്യാസ് ചോർന്ന് മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ തീ പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുറിയിൽ തീ ആളിക്കത്തുകയുമായിരുന്നു. പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് മൂന്ന് തൊഴിലാളികളും മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ പരിക്കേറ്റ എല്ലാവരും മരിച്ചു.
കണ്ണൂർ തീരത്ത് ഡോൾഫിനുകളുടെ ജഡം കണ്ടെത്തിയ സംഭവം; ചത്തത് വയറിലും മറ്റും ഏറ്റ മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണ്ണൂർ: കണ്ണൂർ തീരത്ത് രണ്ടിടങ്ങളിലായി ഡോൾഫിനുകൾ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഡോൾഫിനുകൾ ചത്തത് ഗുരുതരമായ മുറിവുകളേറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. ആൺ ഡോൾഫിനും പെൺ ഡോൾഫിനുമാണ് ചത്തത്. കപ്പലോ ബോട്ടോ ഇടിച്ചാകാം അപകടം നടന്നതെന്നാണ് വെറ്ററിനറി വിദഗ്ധരുടെ അഭിപ്രായം.
പയ്യാമ്പലം പ്രണവം ബിച്ച് റിസോർട്ടിനു മുൻവശത്തായാണ് പെൺ ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. ഇവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെയായി നിർക്കടവ് ശാന്തിതീരം ശ്മശാനത്തിനടുത്താണ് ആൺ ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. ഇന്നലെയാണ് പയ്യാമ്പലം , നീർക്കടവ് മേഖലകളിലായി രണ്ട് ഡോൾഫിനുകൾ കരക്കടിഞ്ഞത്. മൂന്ന് ദിവസത്തോളം പഴക്കം തോന്നിക്കുന്ന ജഡമായിരുന്നു. വയറിലും മറ്റും ഏറ്റ മുറിവുകളെ തുടർന്നാണ് ഡോൾഫിനുകൾ ചത്തതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വെറ്ററിനറി ഡോക്ടർ പറഞ്ഞു.
പെൺ ഡോൾഫിന് രണ്ടേകാൽ മീറ്റർ നീളവും 100 കിലോയോളം ഭാരവുമുണ്ട്. ആഴത്തിലുള്ള മുറിവേറ്റ് കുടൽമാല പുറത്ത് ചാടിയ നിലയിലായിരുന്നു. ആൺ ഡോൾഫിന് ഒന്നര മീറ്റർ നീളവും 40 കിലോ തൂക്കവുമുണ്ട്. തലയ്ക്ക് പരിക്കേറ്റ് ഒരു വശത്തെ കണ്ണ് തകർന്ന നിലയിലായിരുന്നു.
അതേസമയം തീരമേഖലയിൽ ഇത്തരത്തിൽ വൻ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നത് സമീപകാലത്ത് പതിവായിരിക്കുകയാണ്. മറ്റൊരു സംഭവത്തിൽ ഈ വർഷം ജൂലൈയിൽ ഡോൾഫിനുകളും കേരള തീരത്ത് ചത്തടിഞ്ഞിരുന്നു. അറബിക്കടലിൽ മുങ്ങിയ ചരക്കു കപ്പൽ ‘എംഎസ്‌സി എൽസ 3’ ൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലമാണോ മീനുകൾ ചത്തതെന്ന സംശയം ഉയർന്നിരുന്നു.
മാതാ അമൃതാനന്ദമയി മഠത്തിലുണ്ടായിരുന്ന ‘രാമൻ’ എന്ന ആനയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട അഡിഷണൽ സബ് കോടതി പുറപ്പെടുവിച്ച ഇൻജക്ഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലുണ്ടായിരുന്ന ‘രാമൻ’ എന്ന ആനയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട അഡിഷണൽ സബ് കോടതി പുറപ്പെടുവിച്ച ഇൻജക്ഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയും മജിസ്ട്രേട്ട് കോടതിയും പുറപ്പെടുവിച്ച ഉത്തരവ് മറച്ചുവച്ചാണ് തൃശൂർ സ്വദേശി കൃഷ്ണൻകുട്ടി സബ് കോടതിയെ സമീപിച്ചതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീമിന്റെ ഉത്തരവ്.മജിസ്ട്രേട്ട് കോടതി മാതാ അമൃതാനന്ദമയി മഠത്തിന് അനുകൂലമായി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂർ സ്വദേശി തത്‌സ്ഥിതി തുടരാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സബ് കോടതിയെ സമീപിച്ചത്. തർക്കത്തിൽ ഹൈക്കോടതിയും മജിസ്ട്രേട്ട് കോടതിയും മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ മറച്ചുവച്ചു. സബ് കോടതി തത്‌സ്ഥിതി തുടരാനാണ് ഉത്തരവിട്ടത്. സബ് കോടതി ഉത്തരവിനെതിരെ അമൃതാനന്ദമയി മഠത്തിൽ താമസിക്കുന്ന ജയകൃഷ്ണൻ മേനോനാണ് ഹൈക്കോടതിയെ സമീപിച്ചത്. മദപ്പാടിനെത്തുടർന്ന് ആനയുടെ സംരക്ഷണം തൃശൂർ സ്വദേശിയെ ഏൽപ്പിച്ചതാണ്. തുടർന്നാണ് ആനയുടെ ഉടമസ്ഥതയെ സംബന്ധിച്ച തർക്കം ഉണ്ടാകുന്നത്. ആനയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിഷയം നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
സ്കൂളിലെ ഹിജാബ് വിവാദത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ഷോൺ ജോർജ്
കൊച്ചി: പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്.
പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ കുറ്റപ്പെടുത്തി.
രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്.
സ്‌കൂളിന് ബിജെപിയുടെ സംരക്ഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും
തിരുവന്തപുരം: കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
കെഎസ്ആർടിസി ബസുകൾക്കൊപ്പം മറ്റ് സ്വകാര്യ വാഹനങ്ങൾക്കും കെഎസ് ആർ ടി സിയുടെ പുക പരിശോധന കേന്ദ്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും.
ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങും. പിന്നാലെ കേരളത്തിലെ വിവിധ ഡിപ്പോകളിളും പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും
തിരുവന്തപുരം: കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
കെഎസ്ആർടിസി ബസുകൾക്കൊപ്പം മറ്റ് സ്വകാര്യ വാഹനങ്ങൾക്കും കെഎസ് ആർ ടി സിയുടെ പുക പരിശോധന കേന്ദ്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും.
ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങും. പിന്നാലെ കേരളത്തിലെ വിവിധ ഡിപ്പോകളിളും പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
രഹസ്യ രേഖകള്‍ അനധികൃതമായി കൈവശംവെച്ചു; ഇന്ത്യന്‍ വംശജനായ നയതന്ത്ര ഉദ്യോഗസ്ഥന്‍ യുഎസില്‍ അറസ്റ്റില്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആഷ്ലി ടെല്ലിസ് യുഎസില്‍ അറസ്റ്റില്‍. അമേരിക്കയുടെ ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ അനധികൃതമായി കൈവശം വെച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും ആരോപിച്ചാണ് അറസറ്റ്.
64-കാരനായ ആഷ്ലി ടെല്ലിസിനെതിരെ ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചതിന് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് യുഎസ് അറ്റോര്‍ണി ലിന്‍ഡ്സന്‍ ഹാലിഗന്‍ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യങ്ങളാണ് ടെല്ലിസ് നടത്തിയതെന്നും വിദേശ, ആഭ്യന്തര ഭീഷണികളില്‍ നിന്നും അമേരിക്കയെ സംരക്ഷിക്കുന്നതിലാണ് തങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹാലിഗന്‍ പറഞ്ഞു.
ഒക്ടോബര്‍ 11-ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്.
വിരാട് കോലി ആര്‍സിബി വിടുന്നു?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി വാണിജ്യ കരാർ പുതുക്കാതെ വിരാട് കോലി. ഇതോടെ 18 സീസണുകൾക്കൊടുവിൽ RCB വിടാനുള്ള മുന്നൊരുക്കമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഐപിഎല്ലിൽ 18 വർഷം തുടർച്ചയായി ഒരേ ടീമിൽ തന്നെ കളിച്ച താരമാണ് കോലി.
ആർസിബിക്കൊപ്പം കഴിഞ്ഞ സീസണിൽ കന്നി ഐപിഎൽ കിരീടം നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഐപിഎൽ കിരീടം ബെംഗളൂരുവിലേക്കെത്തിച്ച് മാസങ്ങൾക്കുള്ളിൽ താരം ഫ്രാഞ്ചൈസിയുമായുള്ള തന്റെ 18 വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് അഭ്യൂഹം.
അടുത്ത സീസണിലേക്കുള്ള താരലേലത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ പുതിയ വാണിജ്യ കരാറിൽ കോലി ഒപ്പുവച്ചിട്ടില്ല, ഇതാണ് ആരാധകരുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്.
അതേസമയം വാണിജ്യ കരാറിന് ഒരു ഫ്രാഞ്ചൈസിയുമായുള്ള പ്രധാനകരാറുമായി ബന്ധമില്ല. അടുത്ത സീസണ് മുമ്പ് ആർസിബിയുടെ ഉടമസ്ഥതയിൽ മാറ്റം വന്നേക്കുമെന്ന സൂചനയുണ്ട്. ഇതുകൊണ്ടാകാം കോലി വാണിജ്യ കരാർ പുതുക്കാത്തത്. പരസ്യങ്ങൾ, ഫോട്ടോ ഷൂട്ടുകൾ, സ്വകാര്യ പരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് വാണിജ്യകരാർ. പ്രതിഫലം, ബോണസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് പ്രധാന കരാർ.
എന്നാൽ ഇപ്പോഴിതാ ഇക്കാര്യം നിരസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കോലി ആർസിബിയിൽ തന്നെ കരിയർ തുടരുമെന്നാണ് കൈഫ് പറയുന്നത്. വാണിജ്യ കരാറിന് ഒരു ഫ്രാഞ്ചൈസിയുമായുള്ള പ്രധാനകരാറുമായി ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആർസിബിക്കായേ താൻ അവസാന മത്സരം കളിക്കൂ എന്ന് കോലി വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് കൈഫ് ചൂണ്ടിക്കാട്ടി.
വിരാട് കോലി ആര്‍സിബി വിടുന്നു?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി വാണിജ്യ കരാർ പുതുക്കാതെ വിരാട് കോലി. ഇതോടെ 18 സീസണുകൾക്കൊടുവിൽ RCB വിടാനുള്ള മുന്നൊരുക്കമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഐപിഎല്ലിൽ 18 വർഷം തുടർച്ചയായി ഒരേ ടീമിൽ തന്നെ കളിച്ച താരമാണ് കോലി.
ആർസിബിക്കൊപ്പം കഴിഞ്ഞ സീസണിൽ കന്നി ഐപിഎൽ കിരീടം നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഐപിഎൽ കിരീടം ബെംഗളൂരുവിലേക്കെത്തിച്ച് മാസങ്ങൾക്കുള്ളിൽ താരം ഫ്രാഞ്ചൈസിയുമായുള്ള തന്റെ 18 വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് അഭ്യൂഹം.
അടുത്ത സീസണിലേക്കുള്ള താരലേലത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ പുതിയ വാണിജ്യ കരാറിൽ കോലി ഒപ്പുവച്ചിട്ടില്ല, ഇതാണ് ആരാധകരുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്.
അതേസമയം വാണിജ്യ കരാറിന് ഒരു ഫ്രാഞ്ചൈസിയുമായുള്ള പ്രധാനകരാറുമായി ബന്ധമില്ല. അടുത്ത സീസണ് മുമ്പ് ആർസിബിയുടെ ഉടമസ്ഥതയിൽ മാറ്റം വന്നേക്കുമെന്ന സൂചനയുണ്ട്. ഇതുകൊണ്ടാകാം കോലി വാണിജ്യ കരാർ പുതുക്കാത്തത്. പരസ്യങ്ങൾ, ഫോട്ടോ ഷൂട്ടുകൾ, സ്വകാര്യ പരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് വാണിജ്യകരാർ. പ്രതിഫലം, ബോണസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് പ്രധാന കരാർ.
എന്നാൽ ഇപ്പോഴിതാ ഇക്കാര്യം നിരസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കോലി ആർസിബിയിൽ തന്നെ കരിയർ തുടരുമെന്നാണ് കൈഫ് പറയുന്നത്. വാണിജ്യ കരാറിന് ഒരു ഫ്രാഞ്ചൈസിയുമായുള്ള പ്രധാനകരാറുമായി ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആർസിബിക്കായേ താൻ അവസാന മത്സരം കളിക്കൂ എന്ന് കോലി വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് കൈഫ് ചൂണ്ടിക്കാട്ടി.
