വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബി. അശോക്

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി.

സർവകലാശാലകളുമായി എളുപ്പത്തിൽ സമ്പർക്കം പുലർത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് വകുപ്പിന്റെ പ്രതികരണം.

സർവകലാശാല രജിസ്ട്രാർമാരെയും ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സർവകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.

അതേസമയം സെക്രട്ടറിയുടെ നടപടിയിൽ ഒരു വിഭാഗം വിസിമാർക്ക് അമർഷമുണ്ട്. പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലാ ഭരണത്തിൽ സർക്കാർ നേരിട്ട് ഇടപെടാറില്ലെന്നതാണ് അമർഷത്തിന് കാരണം.

പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളില്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ കണക്ക്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 7, തിരുവനന്തപുരം 1, കൊല്ലം 1, തൃശൂര്‍ 2, മലപ്പുറം 3, കോഴിക്കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഷിഗെല്ല ബാധിതരുടെ കണക്ക്. ഷിഗെല്ല ബാധിച്ച് ഇന്നലെ ഒരു മരണം സ്ഥിരീകരിച്ചു.

ഷിഗെല്ലയ്‌ക്കൊപ്പം ഡങ്കിപ്പനി, ചിക്കന്‍ ഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ്‌നൈല്‍ എന്നിവയാണ് പടര്‍ന്ന് പിടിക്കുന്നത്. ഇന്നലെ വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ചത് 6 പേര്‍ക്കാണ്. ആലപ്പുഴ 2, എറണാകുളം 3, തൃശൂര്‍ 1 എന്നിങ്ങനെയാണ് കണക്ക്. 56 പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 11 പേര്‍ക്ക് എലിപ്പനിയും മൂന്നു പേര്‍ക്ക് മലേറിയയും ഇന്നലെ സ്ഥിരീകരിച്ചു. 24 പേര്‍ക്ക് മഞ്ഞപ്പിത്തവും, 94 പേര്‍ക്ക് ചിക്കന്‍പോക്‌സും ഇന്നലെ സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച ഇന്നലെ ആശുപത്രികളില്‍ ചികിത്സ തേടിയത് 12441 പേരാണ്.

ആരോഗ്യവകുപ്പിന്റെ പ്രതിരോധനടപടികള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനം ഉണ്ട്. ഇതിനിടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ കെ ജെ റീനയെ മാറ്റിയത്. അഡീഷനല്‍ ഡയറക്ടറായ ഡോ. വി.മീനാക്ഷിയ്ക്കാണ് പകരം ചുമതല

ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല

ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ല. താരം ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തിട്ടില്ലെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യകത്മാക്കി.ഇന്ത്യൻ സമയം നാളെ പുലർച്ചെ മൂന്നരയ്ക്ക് മൊറോക്കോക്കെതിരെയാണ് മത്സരം.

2023-ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കാലിലെ പരിക്കിനെത്തുടർന്ന് അദ്ദേഹം കളിക്കളത്തിന് പുറത്താണ്. ഇതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ സൂപ്പർ താരത്തെ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ വീണ്ടും കാണാനായി ആരാധകർക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

ഫിഫ ലോകകപ്പ് 2026 പോരാട്ടങ്ങൾക്ക് ബ്രസീൽ തുടക്കം കുറിക്കുന്നത് നെയ്മർ ഇല്ലാതെയായിരിക്കുമെന്ന് ബ്രസീൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. ഗ്രൂപ്പ് സിയിലെ മൊറോക്കോയ്‌ക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ ലഭ്യമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.താരം അടുത്ത ആഴ്ച മുതൽ പരിശീലനം പുനരാരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ, 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെ ശനിയാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ചാണ് നേരിടുന്നത്. എന്നാൽ നിലവിൽ തുടരുന്ന കാലിലെ പരിക്ക് കാരണം നെയ്മറുടെ അന്താരാഷ്ട്ര വേദികളിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകുകയായിരുന്നു.

ജൂൺ 19-ന് ഹെയ്തിക്കെതിരെ നടക്കുന്ന ബ്രസീലിന്റെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ ലഭ്യമാകാൻ സാധ്യതയുണ്ട്. ജൂൺ 24-ന് ആൻഡി റോബർട്സണിന്റെ സ്കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തി ഒപ്പിടണമെന്നടക്കം നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇത് മാസത്തില്‍ ഒരിക്കല്‍ എന്ന നിലയിലേക്ക് ചുരുക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. കേസുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ പ്രധാന അറസ്റ്റുകളിലൊന്ന് മുരാരി ബാബുവിന്റേതായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ആദ്യം ജാമ്യം ലഭിച്ചതും ഇദ്ദേഹത്തിനാണ്.

ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു. 54 വയസായിരുന്നു. ദീര്‍ഘനാളായി ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്. അതിന് മുന്‍പ് കേരള പൊലീസില്‍ ആയിരുന്നു. ഇത് രാജി വച്ചാണ് ദേവസ്വം ബോര്‍ഡിലെത്തിയത്. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.

കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. രാജിക്കത്ത് സര്‍ക്കാരിന് ലഭിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപാണ്.
സ്മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി എത്തുന്നതില്‍ നിയമപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ധാര്‍മികതയാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നുമായിരുന്നു ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രതികരണം. വിവാദങ്ങള്‍ക്കിടയില്‍ കെ ബി പ്രദീപ് ചുമതലയേല്‍ക്കുകയും ചെയ്തു. അനാവശ്യമായി വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു കെ വി പ്രദീപിന്റെ നിലപാട്.

ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ കോൺഗ്രസിൽ കലാപം; മുഖ്യമന്ത്രിക്കെതിരെ ഏകപക്ഷീയ തീരുമാനമെന്ന ആക്ഷേപം

0


തിരുവനന്തപുരം: ഹൈക്കോടതി അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഭരണകക്ഷിക്കുള്ളിൽ അതൃപ്തി ശക്തമാകുന്നു. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് നിയമനങ്ങൾ നടത്തുന്നതെന്നും മന്ത്രിമാരുടെ പോലും അറിവോ ചർച്ചയോ കൂടാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നുണ്ട്.

നിയമന നടപടികളിൽ പാർട്ടി പ്രവർത്തകരെയും അനുബന്ധ സംഘടനകളെയും അവഗണിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രത്യേകിച്ച് ദേവസ്വം പ്ലീഡർ നിയമനം ഉൾപ്പെടെയുള്ള ചില തീരുമാനങ്ങൾ പാർട്ടി നേതൃത്വത്തിനുള്ളിൽ തന്നെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ പ്രതിഷേധവുമായി ലോയേഴ്സ് കോൺഗ്രസും രംഗത്തെത്തി. പാർട്ടിയുമായി ബന്ധമില്ലാത്തവരെ വിവിധ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നുവെന്നാരോപിച്ച് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി.കെ. അബ്ദുറഹ്മാൻ കെപിസിസി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് അഭിഭാഷകർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, ഹൈക്കോടതി പ്ലീഡർ നിയമനങ്ങളിൽ മുസ്ലിം ലീഗും അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവിധ ഒഴിവുകളിലേക്ക് നൽകിയ പട്ടികയിൽ നിന്ന് വളരെ കുറച്ച് പേരെ മാത്രമാണ് പരിഗണിച്ചതെന്നാണ് ലീഗ് നേതൃത്വത്തിന്റെ പരാതി. കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം അവർ ഉന്നയിച്ചിട്ടുണ്ട്.

ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട കമ്പനിയുടെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതും പിന്നീട് രാജിവെച്ചതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനും മുന്നണിക്കുള്ളിലും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഹൈക്കോടതി അഭിഭാഷക നിയമനങ്ങളെ ചൊല്ലിയുള്ള പരാതികളും അതൃപ്തിയും ശക്തമാകുന്നതിനിടെ, വിഷയം ഭരണകക്ഷിക്കുള്ളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

English Summary:
Dissatisfaction is growing within the Congress-led government over High Court lawyer appointments. Critics allege that Chief Minister V. D. Satheesan is making appointments unilaterally without adequate consultation with ministers or party forums. Lawyers Congress has formally complained that party-affiliated advocates are being overlooked, while the Muslim League has also expressed dissatisfaction over limited representation in appointments. The controversy has intensified following debates surrounding the appointment and subsequent resignation of K.B. Pradeep as Devaswom Special Government Pleader.

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ, കോൾ മദ്യലഹരിയിലെന്ന് പോലീസ്

0


തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ വധഭീഷണി മുഴക്കിയ കേസിൽ ആറ്റിങ്ങൽ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സോണി എന്നയാളെയാണ് കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിലായിരിക്കെയാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൺട്രോൾ റൂമിലേക്ക് രണ്ട് തവണ വിളിച്ച സോണി, മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുമെന്നും അതിലൂടെ പ്രശസ്തനാകുകയാണ് ലക്ഷ്യമെന്നും പറഞ്ഞതായി പോലീസ് അറിയിച്ചു.

പ്രതി മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നയാളാണെന്നും ഇയാൾക്കെതിരെ മുൻപും വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോണിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും ഫോൺവിളിയുടെ ഉറവിടം കണ്ടെത്തി പ്രതിയെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

English Summary:
A man identified as Sony, a native of Attingal, has been arrested for allegedly issuing death threats against the Chief Minister and his family. According to police, the accused made multiple calls to the control room while under the influence of alcohol. He reportedly claimed that threatening the Chief Minister would make him famous. Police said the accused has a history of previous cases and is currently being interrogated.

Slug:

Tags:

വെനസ്വേലൻ ഗാങ് തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു; രഹസ്യ ഓപ്പറേഷനുമായി യുഎസ്

0


വാഷിങ്ടൺ: ലാറ്റിനമേരിക്കയിലുടനീളവും അമേരിക്കയിലും വ്യാപക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി ആരോപിക്കപ്പെടുന്ന ‘ട്രെൻ ഡി അരാഗ്വ’ സംഘത്തിന്റെ തലവൻ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു. ‘നിനോ ഗ്വെരേറോ’ എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ വെനസ്വേലൻ സുരക്ഷാസേനയുടെ സഹകരണത്തോടെ നടത്തിയ പ്രത്യേക സൈനിക നടപടിക്കൊടുവിലാണ് അന്ത്യം സംഭവിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രതികരണത്തിൽ, ട്രെൻ ഡി അരാഗ്വ അംഗങ്ങൾക്ക് ഇനി വെനസ്വേലയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ സുരക്ഷിത താവളങ്ങളുണ്ടാകില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ എവിടെയായാലും കണ്ടെത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക ഭീകരസംഘടനയായി കണക്കാക്കുന്ന മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കൊലപാതകം, പണം തട്ടൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗ്വെരേറോയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അഞ്ച് മില്യൺ ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വെനസ്വേലയിലെ ഒരു ജയിലിൽ രൂപംകൊണ്ട ട്രെൻ ഡി അരാഗ്വ പിന്നീട് ലാറ്റിനമേരിക്കയിലുടനീളം സ്വാധീനം വ്യാപിപ്പിക്കുകയും അമേരിക്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലെ വിവിധ നഗരങ്ങളിലെ സംഘടിത കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് വ്യാപനത്തിനും പിന്നിൽ ഈ സംഘമാണെന്ന് അമേരിക്കൻ അധികൃതർ ആരോപിക്കുന്നു.

ഗ്വെരേറോയുടെ മരണത്തോടെ ട്രെൻ ഡി അരാഗ്വയുടെ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടി നേരിടുമോയെന്നതാണ് ഇപ്പോൾ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നത്.

English Summary:
Venezuelan gang leader Héctor Rusthenford Guerrero Flores, widely known as Nino Guerrero and head of the criminal organization Tren de Aragua, has reportedly been killed in a joint operation involving U.S. forces and Venezuelan security agencies. U.S. President Donald Trump confirmed the development, stating that members of the organization would no longer have safe havens. Tren de Aragua has been linked to drug trafficking, human trafficking, murder, and organized crime across Latin America and the United States.

നെയ്മർ ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് തുടക്കം; മൊറോക്കോക്കെതിരെ ആദ്യ മത്സരത്തിൽ സൂപ്പർ താരം പുറത്തിരിക്കും

0


ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ഉദ്ഘാടന മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ലെന്ന് പരിശീലകൻ സ്ഥിരീകരിച്ചു. പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്തതിനാലാണ് താരത്തെ ആദ്യ മത്സരത്തിൽ ഇറക്കാതിരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂൺ 14-ന് ഇന്ത്യൻ സമയം പുലർച്ചെ 3.30ന് ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത് യ്‌ക്കെതിരെയാണ്. ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന നെയ്മർ തിരിച്ചുവരവിനായി പരിശീലനം തുടരുന്നുണ്ടെങ്കിലും ആദ്യ മത്സരത്തിനാവശ്യമായ മത്സരക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് പരിശീലകസംഘത്തിന്റെ വിലയിരുത്തൽ.

താരത്തിന്റെ ആരോഗ്യകാര്യത്തിൽ അനാവശ്യ റിസ്ക് എടുക്കില്ലെന്നും പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമേ കളത്തിലിറക്കുകയുള്ളുവെന്നും അൻസലോട്ടി വ്യക്തമാക്കി. നെയ്മർ മികച്ച രീതിയിൽ പുരോഗതി കൈവരിക്കുകയാണെന്നും അടുത്ത മത്സരത്തോടെ ടീമിനൊപ്പം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നെയ്മറുടെ അഭാവം ടീമിന് തിരിച്ചടിയായേക്കുമെങ്കിലും നിലവിലെ സ്ക്വാഡിലുള്ള താരങ്ങളിൽ പരിശീലകസംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മധ്യനിരയിൽ ലൂക്കാസ് പക്വെറ്റ പ്രധാന ചുമതലകൾ ഏറ്റെടുക്കുമെന്നാണ് സൂചന. ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിൽ കളിച്ച ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പ് കിരീടലക്ഷ്യവുമായി ഇറങ്ങുന്ന ബ്രസീൽ, മൊറോക്കോക്കെതിരെ വിജയത്തോടെ ടൂർണമെന്റിന് തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. , , എന്നിവരുടെ നേതൃത്വത്തിലുള്ള ആക്രമണനിരയിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. നെയ്മറുടെ തിരിച്ചുവരവ് എപ്പോൾ ഉണ്ടാകുമെന്നതും അത് ബ്രസീലിന്റെ കിരീടപ്പോരാട്ടത്തെ എങ്ങനെ സ്വാധീനിക്കുമെന്നതും ആരാധകർ ഉറ്റുനോക്കുകയാണ്.

English Summary:
Brazil head coach Carlo Ancelotti has confirmed that Neymar will miss the team’s opening match of the 2026 FIFA World Cup against Morocco due to fitness concerns following his recovery from injury. The coaching staff does not want to take any risks with the star forward and expects him to be available for upcoming matches. Despite Neymar’s absence, Brazil remains confident with attacking talents such as Vinicius Junior, Rodrygo, and Raphinha leading the squad.

ഇനി വെട്രി ന്യൂസ്? വിജയ്‌യുടെ TVK വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) സ്വന്തമായി വാർത്താ ചാനൽ ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. ‘വെട്രി ന്യൂസ്’ എന്ന് പേരിട്ടിരിക്കുന്ന ചാനൽ മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ ജൂൺ 22-ന് പ്രവർത്തനം ആരംഭിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചാരണം നടക്കുന്നത്.

സിനിമാ-മാധ്യമ അപ്ഡേറ്റുകൾ പങ്കുവെക്കുന്ന പ്രമുഖ ഇൻസ്റ്റാഗ്രാം പേജുകളാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യവ്യാപകമായി തമിഴ് ജനതയെ ലക്ഷ്യമിട്ടാണ് ചാനൽ തുടങ്ങുന്നതെന്നും ഇവരുടെ പോസ്റ്റുകളിൽ പറയുന്നു.

ഇതിന് പിന്നാലെ ചാനലിന്റേതെന്ന പേരിൽ ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജ് വഴി വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടിയുള്ള റിക്രൂട്ട്‌മെന്റ് പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡിജിറ്റൽ ടെലിവിഷൻ പ്രവർത്തനങ്ങൾക്കായി ന്യൂസ് എഡിറ്റർ, വീഡിയോഗ്രാഫർ, പ്രോഗ്രാം പ്രൊഡ്യൂസർ, ജില്ലാ റിപ്പോർട്ടർമാർ, വിഷ്വൽ എഡിറ്റർമാർ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 30 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതിയായി കാണിച്ചിരിക്കുന്നത്.

കറന്റ് അഫയേഴ്‌സ്, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും ചാനലിന്റെ സംപ്രേഷണമെന്നും ഈ പോസ്റ്റുകളിൽ വ്യക്തമാക്കുന്നു. എന്നാൽ, ചാനൽ വാർത്തകളുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (TVK) നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

ദേവസ്വം പ്ലീഡർ നിയമനം; നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനത്തിൽ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ ആരോപിച്ചു.ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനം.

സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തുന്നുവെന്നും, ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും വിഎൻ വാസവൻ പ്രതികരിച്ചു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിനെ പരിഹസിക്കുന്നതിന് തുല്യം; സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നതിനെതിരെ ശാരദക്കുട്ടി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിനെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിക്ക് പുറമേ സ്വകാര്യ ഉടമകള്‍ക്കും ഈ തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും സ്വന്തം വീട്ടുപണിയില്‍ നിന്നും മറ്റുള്ളവരുടെ വീട്ടുപണിയിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന പാവം സ്ത്രീകള്‍ക്ക് ഈ ചെറിയ തുക കൊണ്ട് സഭിക്കുന്ന സാമ്പത്തിക ആശ്വാസം വലുതാണെന്നും ശാരദക്കുട്ടി പറയുന്നു.

നമ്മള്‍ അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരു പ്രയോജനം കിട്ടുന്നത് വ്യക്തിപരമായി തന്നെ ആഹ്ലാദിപ്പിക്കുന്നുണ്ടെന്നും നനഞ്ഞ കുടയും ബാഗും കയ്യിലേന്തി അവര്‍ ദീര്‍ഘദൂരം നടന്നു പോകുന്ന കഷ്ടക്കാഴ്ച ഈ വരുന്ന 15ാം തീയതി മുതല്‍ കാണേണ്ടി വരില്ല എന്ന പ്രതീക്ഷയും അവര്‍ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.

കോളേജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ ഈ അധ്യായന വർഷം നടപ്പിലാക്കും; മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വർഷത്തിൽ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.

പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കിയതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൃത്യമായ തയ്യാറെടുപ്പുകൾ കൂടാതെയാണ് പദ്ധതി നടപ്പിലാക്കിയത് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത് സർവ്വകലാശാലകളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ പ്രയാസത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വനിതകൾക്കുള്ള സൗജന്യ യാത്ര; കെഎസ്ആർടിസിയുടെ ചുമതലയിൽ ബാധ്യത വരില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചുമതലയിൽ ബാധ്യത വരില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി.യാത്ര ചെയ്യാൻ പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ വേണ്ട.എല്ലാ വനിതകൾക്കും സൗജന്യ യാത്ര ലഭിക്കും. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ചരിത്ര തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. 

ഏകദേശം രണ്ട് കോടി രൂപ ഒരു ദിവസം ചെലവ് വരും. ടിക്കറ്റുകൾ കൊടുത്തതിന് ശേഷമേ ബാധ്യതയുടെ കണക്ക് മനസിലാക്കാൻ കഴിയൂ. കെഎസ്ആർടിസിയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

3125 ഓർഡിനറി ബസുകൾ സർക്കാരിൻ്റെ കൈവശമുണ്ട്.ബസ് സ്പോൺസർ ചെയ്യാൻ അടക്കം ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. ഗ്രാമവണ്ടി എന്ന സങ്കല്പം കുറച്ച് കൂടി വിപുലിക്കരിക്കും. 58 വണ്ടികളാണ് പ്രവർത്തിക്കുന്നത്. 500 ബസുകൾ കാലതാമസം ഇല്ലാതെ ഓടിക്കാൻ കഴിയുമെന്നാണ് വിശ്വാസം. സമ്പത് വ്യവസ്ഥയ്ക്ക് ഈ പദ്ധതി ഗുണകരമായി തീരുമെന്നും സി.പി. ജോൺ പറഞ്ഞു.

സ്വകാര്യ ബസ് മേഖലയിലുള്ളവരെ പിന്തുണയ്ക്കും. പ്രൈവറ്റ് ബസുകളോട് ഒരു ശത്രുതയില്ല. നിക്ഷേപകൻ എന്ന സമീപനമാണ് അവരോട് ഉള്ളതെന്നും സി.പി. ജോൺ പറഞ്ഞു. അവരെ നശിപ്പിക്കുക എന്ന ലക്ഷ്യം കെഎസ്ആർടിസിക്കോ സർക്കാറിനോ ഇല്ല. അത് തിരിച്ചും പാടില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ജൂൺ 15 രാവിലെ 8.30ന് തമ്പാനൂർ ബസ്റ്റാൻഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ യാത്ര ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന ബസിൻ്റെ ഡ്രൈവറും കണ്ടക്ടറും സ്ത്രീകൾ ആയിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

വന്യമൃഗ ശല്യ വിഷയത്തിൽ വനംമന്ത്രിക്കെതിരെ എംഎം മണി; കെ മുരളീധരനെയും രൂക്ഷമായി വിമർശിച്ചു

0

ഇടുക്കി: വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ വനംമന്ത്രി ന് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് . വന്യമൃഗ ശല്യത്തിന് ‘ഒറ്റമൂലി’ ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചാണ് എംഎം മണിയുടെ വിമർശനം.

വനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിചയവും അറിവും ഉള്ളയാളെ വനംമന്ത്രിയാക്കേണ്ടിയിരുന്നുവെന്ന് എംഎം മണി പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കിയെന്നും, പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവം സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതോടൊപ്പം, കോൺഗ്രസ് നേതാവ് നെതിരെയും എംഎം മണി വിമർശനം ഉന്നയിച്ചു. മുൻ മുഖ്യമന്ത്രി നെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ മുരളീധരന്റെ മുൻകാല പരാമർശങ്ങൾ വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് മണിയുടെ പ്രതികരണം.

മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും, ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എംഎം മണി വ്യക്തമാക്കി. ഇടുക്കിയിലെ മലയോര മേഖലകളിൽ വന്യജീവി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ ശ്രദ്ധ നേടുന്നത്.

English Summary

CPI(M) leader M. M. Mani strongly criticized Kerala Forest Minister Shibu Baby John over his remarks on human-wildlife conflict. Mani said the minister lacks adequate understanding of forest-related issues and argued that people living in affected regions face serious challenges from wildlife attacks. He also criticized Congress leader K. Muraleedharan during his remarks. The comments come amid growing concerns over wildlife attacks in Idukki district following a recent fatal elephant attack.