തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിനെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസിക്ക് പുറമേ സ്വകാര്യ ഉടമകള്‍ക്കും ഈ തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും സ്വന്തം വീട്ടുപണിയില്‍ നിന്നും മറ്റുള്ളവരുടെ വീട്ടുപണിയിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന പാവം സ്ത്രീകള്‍ക്ക് ഈ ചെറിയ തുക കൊണ്ട് സഭിക്കുന്ന സാമ്പത്തിക ആശ്വാസം വലുതാണെന്നും ശാരദക്കുട്ടി പറയുന്നു.
നമ്മള്‍ അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരു പ്രയോജനം കിട്ടുന്നത് വ്യക്തിപരമായി തന്നെ ആഹ്ലാദിപ്പിക്കുന്നുണ്ടെന്നും നനഞ്ഞ കുടയും ബാഗും കയ്യിലേന്തി അവര്‍ ദീര്‍ഘദൂരം നടന്നു പോകുന്ന കഷ്ടക്കാഴ്ച ഈ വരുന്ന 15ാം തീയതി മുതല്‍ കാണേണ്ടി വരില്ല എന്ന പ്രതീക്ഷയും അവര്‍ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.
Home breaking news അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിനെ പരിഹസിക്കുന്നതിന് തുല്യം; സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നതിനെതിരെ ശാരദക്കുട്ടി

