സജി ചെറിയാനെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദങ്ങളാണെന്ന് വേടന്‍

കൊച്ചി: തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന പ്രതികരണവുമായി റാപ്പര്‍ വേടന്‍. എന്നാലത് ശീലമായെന്നും താന്‍ മരിക്കുന്നതുവരെയും അത് തുടരുമെന്നും വേടന്‍ പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു വേടന്റെ പ്രതികരണം.

അതേസമയം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദങ്ങളാണെന്നും വേടന്‍ പറഞ്ഞു. താനും മന്ത്രിയുമായി പരസ്പരം നല്ല ടേമിലാണെന്നും തന്റെ വര്‍ക്കുമായി ബന്ധപ്പെട്ടൊക്കെ സംസാരിക്കാറുണ്ടെന്നും പറഞ്ഞ വേടന്‍ മന്ത്രി അങ്ങനെയൊന്നും പറയില്ലെന്നും പറഞ്ഞു. അദ്ദേഹം വയസായ മനുഷ്യനാണ്, കരുണ കാണിക്കണമെന്നും വേടന്‍ പറഞ്ഞു.

വേടന്റെ വാക്കുകള്‍

‘എനിക്കെതിരെ സംഘടിത ആക്രമണമുണ്ട്. പക്ഷെ അത് ശീലമായി. ഞാന്‍ മരിക്കുന്നതുവരെയും ഈ ആക്രമണം തുടരും. അനാവശ്യ വിവാദമായിരുന്നു മന്ത്രിക്കെതിരെ വന്നത്. ഞങ്ങള്‍ നല്ല ടേമിലുള്ള ആള്‍ക്കാരാണ്. അദ്ദേഹം അങ്ങനെ പറയില്ല. അദ്ദേഹം ഇത്തിരി വയസൊക്കെ ആയ മനുഷ്യനല്ലെ, നമ്മള്‍ കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേസിന്റെ കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാനില്ല’ എന്നാണ് വേടൻ പറഞ്ഞത്.

നികുതിവെട്ടിപ്പില്‍ നടപടി; കൊച്ചിയില്‍ 28 ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് എംവിഡി

കൊച്ചി: സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന.

കൊച്ചിയിൽ മാത്രം 28 ബസ് പിടിച്ചെടുത്തു. കേരളത്തിലേക്ക് കടക്കുമ്പോൾ അടയ്ക്കേണ്ട നികുതി ഈ വാഹനങ്ങൾ അടച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് പരിശോധനയെന്നും നികുതി അടച്ചശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

ഹീറോയിനാണെന്ന് കരുതി ഞാൻ സീറോ സൈസിൽ ഇരിക്കണോ?; ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ഗൗരി കിഷൻ

ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ഗൗരി കിഷൻ രംഗത്ത്. തമിഴ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. ഭാരം എത്രയെന്ന് ആണ് നടിയോട് ഒരു യൂട്യൂബർ ചോദിച്ചത്.

നിങ്ങൾ വിഡ്ഡിത്തരമാണ് ചോദിക്കുന്നതെന്ന് നടി പറഞ്ഞപ്പോൾ മാപ്പ് പറയണമെന്ന് പറഞ്ഞ് വ്‌ളോഗർമാർ നടിയോട് തട്ടിക്കയക്കുകയായിരുന്നു. പത്ത് മിനിട്ടോളം അധിക്ഷേപം തുടർന്നു. ‘ നിങ്ങളാണോ എന്റെ ഭാരത്തെക്കുറിച്ച് ചോദിച്ചത്. അത് ഒട്ടും ബഹുമാനമില്ലാത്ത ചോദ്യമാണ്. വിഡ്ഡി ചോദ്യം ആണത്. ഹീറോയിനാണെന്ന് കരുതി ഞാൻ സീറോ സൈസിൽ ഇരിക്കണോ. നിങ്ങൾ ബോഡി ഷെയിമിംഗ് ആണ് ചെയ്തത്. അത് തെറ്റാണ്. ഞാൻ മാപ്പൊന്നും പറയില്ല. നിങ്ങളാണ് മാപ്പ് പറയേണ്ടത്. ഒരു ഫീമെയിൽ ക്യാരക്ടറിനെ ഇങ്ങനെ സെക്ഷ്വലൈസ് ചെയ്യണോ.’ എന്നാണ് ഗൗരി കിഷൻ ചോദിച്ചത്.

എന്നാൽ ഈ സമയം സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ നാരായണനും വേദിയിലുണ്ടായിരുന്നു. നടിയോട് വ്‌ളോഗർമാർ തട്ടിക്കയറുന്നത് കണ്ടിട്ടും ഇരുവരും ഒരക്ഷരം മിണ്ടിയില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.

രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു, മരുന്ന് നൽകാൻ ഡോക്ടര്‍മാര്‍ തയ്യാറായില്ല; പൊട്ടിക്കരഞ്ഞു വേണുവിന്‍റെ ഭാര്യ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് ആവര്‍ത്തിച്ച് കുടുംബം. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.

വേണുവിന് വേദന സഹിക്കാൻ കഴിയാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ല. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നീട് പെട്ടെന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കാണാൻ പോലും സമ്മതിച്ചില്ലെന്നും അവർ പറയുന്നു.

പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നൽകാതെ കൊന്നത്. ഇത്രയും വലിയ ചതിയാണെന്ന് ആശുപത്രിയിലുള്ളവര്‍ കാണിച്ചതെന്നും വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത് എന്നും കരഞ്ഞു കൊണ്ട് അവർ പറഞ്ഞു.

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71)  അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം.സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.

1975 ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന പിന്നണി ഗായിക കൂടിയായിരുന്നു അവർ.ഹിന്ദി, ബംഗാളി, ഒറിയ, ഗുജറാത്തി, മറാത്തി തുടങ്ങിയ നിരവധി ഭാഷകളിൽ സുലക്ഷണ ഗാനങ്ങൾ ആലപിച്ചു.തു ഹി സാഗർ തൂ ഹി കിനാര, പർദേശിയ തേരെ ദേശ് മേ, ബാന്ധി രേ കഹേ പ്രീത്, സോംവാർ കോ ഹം മിലേ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്.

ഇന്ത്യയിൽനിന്ന് പോയ കപ്പലിന് നേരെ സൊമാലിയൻ തീരത്ത് ആക്രമണം; മേഖലയിലെ കപ്പലുകൾക്കു ജാഗ്രതാ നിർദേശം

0

ദുബായ് ∙ ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു പോയ എണ്ണക്കപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ചു. യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ, വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മാൾട്ടയിൽ റജിസ്റ്റർ ചെയ്ത കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. സുരക്ഷിത മുറിയിൽ അഭയം തേടിയ ജീവനക്കാരാണ് ഇപ്പോഴും കപ്പൽ നിയന്ത്രിക്കുന്നതെന്ന് നാവിക സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

സൈബർ തട്ടിപ്പ്: മ്യാൻമറിൽ നിന്ന് 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; മടങ്ങിയെത്തിയവരിൽ 26 പേർ സ്ത്രീകളും

0

ന്യൂഡൽഹി ∙ മ്യാൻമറിലെ സൈബർ തട്ടിപ്പു കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഡൽഹിയിലെത്തിച്ചു. കെകെ പാർക്കിലെ സൈബർ തട്ടിപ്പു കേന്ദ്രങ്ങിൽ കഴിഞ്ഞ മാസം പരിശോധനയിൽ 28 രാജ്യങ്ങളിലെ 1500ൽ ഏറെ പേരാണു രക്ഷപ്പെട്ടത്. ഇതിൽ അഞ്ഞൂറിലേറെ ഇന്ത്യക്കാരുണ്ട്.

ജോലിഭാരം കുറയ്ക്കാൻ പത്ത് രോഗികളെ കൊലപ്പെടുത്തി; ജർമനിയിൽ നഴ്സിന് ജീവപര്യന്തം തടവ്

0

ബെർലിൻ∙ ജോലിഭാരം കുറയ്ക്കുന്നതിനായി പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജർമനിയിൽ നഴ്സിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മാരകമായ മരുന്നുകൾ കുത്തിവച്ചാണ് നഴ്സ് കൊലപാതകം നടത്തിയത്. 2023 ഡിസംബർ മുതൽ 2024 മേയ് വരെ ജർമനിയിലെ ആച്ചനിനടുത്തുള്ള വുർസെലെനിലെ ഒരു ക്ലിനിക്കില്‍ ആയിരുന്നു സംഭവം. അമിതമായ രീതിയിൽ വേദനസംഹാരികൾ നൽകിയായിരുന്നു കൊലപാതകം.

വ്യാപാര തർക്കത്തിനിടെ ഇന്ത്യയിലേക്ക് ട്രംപ്, സന്ദർശനം അടുത്ത വർഷം; ചർച്ചകൾ പുരോഗമിക്കുന്നതായി വൈറ്റ് ഹൗസ്

0

വാഷിങ്ടൻ∙ ഇന്ത്യയും യുഎസും  തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടൽ നീണ്ടുപോകവെ അടുത്ത വർഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തും. ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നൽകി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ട്രംപ്, മോദി ഒരു മഹാനായ മനുഷ്യനാണെന്നും ഒരു സുഹൃത്ത് ആണെന്നും വിശേഷിപ്പിച്ചു.

കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ടിന്റെ വിവരങ്ങൾ അറിയാം

08/11/2025 : പത്തനംതിട്ട, ഇടുക്കി

09/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

10/11/2025 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

ആരാണ് ആ ഹീറോ; ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട കേസ്; പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്താന്‍ ചിത്രം പുറത്തുവിട്ടു പൊലീസ്

വര്‍ക്കല: പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട സംഭവത്തില്‍ പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങൾക്കായി നമ്പര്‍ നല്‍കി റെയില്‍വേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെയും പ്രതി ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ഈ സയമത്ത് ട്രെയിനിലുള്ള ഒരാളാണ് തന്നെ രക്ഷിച്ചതെന്ന് അര്‍ച്ചന വ്യക്തമാക്കിയിരുന്നു.

അതേസമയം ഈ വ്യക്തി തന്നെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനായി 9846200100 നമ്പര്‍ പൊലീസ് പങ്കുവച്ചു. ഈ നമ്പറിലേക്ക് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു. കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാകും.

മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതാൻ അനുമതി

തിരുവനന്തപുരം: മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച അനീഷ അഷ്റഫിന് വീട്ടിലിരുന്ന് പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതി നൽകി. അനീഷയുടെ പ്രത്യേക ശാരീരിക അവസ്ഥ പരിഗണിച്ച് ഇത് ഒരു പ്രത്യേക കേസായാണ് കണക്കാക്കിയതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

32 വയസ്സുള്ള അനീഷയ്ക്ക് എട്ടാം വയസ്സിലാണ് പേശികൾ ക്രമേണ നശിക്കുന്ന ഈ രോഗം പിടിപെട്ടത്. 11 വയസ്സായപ്പോഴേക്കും നടക്കാൻ കഴിയാതെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. നിലവിൽ കസേരയിൽ ഇരിക്കാൻ പോലും പ്രയാസമുള്ള അവസ്ഥയിലാണ് തൃശ്ശൂർ തളിക്കുളം സ്വദേശിയായ അനീഷ. 2023-ൽ ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകുകയും അവർ വിജയിക്കുകയും ചെയ്തിരുന്നു.

കൂടാതെ, 2021-ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ ‘ഉണർവ്വ്’ എന്ന ഓൺലൈൻ മത്സരത്തിൽ അവർ എഴുതിയ കഥയ്ക്ക് തൃശ്ശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിക്കുകയും, 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിക്കണമെന്ന അനീഷ അഷ്റഫിന്റെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ സർക്കാർ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്.

പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇതിനായി പരീക്ഷാർത്ഥിയുടെ സൗകര്യത്തിനായി വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും.

ഈ മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. പരീക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാ പേപ്പർ ഉൾപ്പെടെയുള്ളവ അധികാരികളെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്വം ഇൻവിജിലേറ്റർക്കായിരിക്കും. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവൻ സെക്രട്ടറി ഏർപ്പെടുത്തേണ്ടതും വിവരം വിദ്യാർത്ഥിയെ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.