72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി മമ്മൂട്ടി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

0

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി.എആർഎം എന്ന ചിത്രത്തിലെ അങ്ങുവാന കോണില് എന്ന് ഗാനത്തിന് മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയെ പ്രഖ്യാപിച്ചു.

ഡൽഹിയിൽ നാഷണൽ മീഡിയാ സെന്ററിൽച്ചുനടന്ന വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജായിരുന്നു ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11 അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

ഫീച്ചർ ഫിലിം വിഭാഗം

നടി-യാമി ഗൗതം

സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)

കുട്ടികളുടെ ചിത്രം – ചിന്ന കഥ കാതു

പ്രത്യേക പരാമർശം

സൗണ്ട് ഡിസൈൻ സുരേൻ. ജി (മെയ്യഴകൻ)

നടൻ – ധനുഷ് (ക്യാപ്റ്റൻ മില്ലർ)

മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു

കന്നഡചിത്രം -മിഥ്യ

ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ

സംഘട്ടനസംവിധാനം -അനൽ അരശ് (മഹാരാജ)

കോറിയോഗ്രഫി – വിജയ് ഗാംഗുലി (സ്ത്രീ2)

ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)

പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)

സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)

മേക്കപ്പ് – പി. രവികുമാർ (കമ്മിറ്റി കുറോളു)

കോസ്റ്റ്യൂം ഡിസൈനർ – ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)

പ്രൊഡക്ഷൻ ഡിസൈനർ – നിതിൻ സിഹാനി ചൗധരി (കൽക്കി)

എഡിറ്റിങ് – ആർ. കലൈവാനൻ (അമരൻ)

സൗണ്ട് ഡിസൈൻ – മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)

തിരക്കഥ (സംഭാഷണം) – വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)

അവലംബിത തിരക്കഥ – സ്വർഗന്ധർവ സുധീർ ഫാഡ്കേ

ഛായാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)

ഗായകൻ – അഭയ് ജോധ്പുർകർ

ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി

ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)

ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)

സഹനടി -1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)

സഹനടൻ സഞ്ജയ് മിശ്ര (ഭക്ഷക്)



നോൺ ഫീച്ചർ ഫിലിം വിഭാഗം

പ്രത്യേ ജൂറി പുരസ്കാരം – ചോല ഡോറ ഔർ സൂരി (ഹിന്ദി),

പ്രത്യേക പരാമർശം – ഭദ്ര – കാളി നാടകം (മലയാളം)

സൗണ്ട് ഡിസൈൻ – ഹരിഹരസുതൻ – ബ്ലൂ (തമിഴ്)

സംവിധാനം – ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)

LEAVE A REPLY

Please enter your comment!
Please enter your name here