മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു

0

കോഴിക്കോട്: സംസ്ഥാന സാമൂഹിക നീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. രാവിലെ 10 ന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടു.

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട, അവശതയനുഭവിക്കുന്ന മനുഷ്യർക്കായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആവശ്യകതയും അതിലൂടെയുണ്ടാവുന്ന മാറ്റവും ഉണർവും സംസാരവിഷയമായി.

അനാഥാലയങ്ങൾ, ഭിശേഷി ഉന്നമന കേന്ദ്രം ഉൾപ്പെടെ മർകസിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാന്തപുരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്നിഹിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here