മമ്മൂട്ടി എല്ലാ പുരസ്‌കാരങ്ങള്‍ക്കും മുകളില; അഭിനന്ദനമറിയിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

0

തിരുവനന്തപുരം: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്.മമ്മൂട്ടിയെ നേരിട്ട് വിളിച്ചാണ് ആശംസകള്‍ അറിയിച്ചത്.

ഭ്രമയുഗം പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇപ്പോഴും തയ്യാറാകുന്നത് അഭിനന്ദനാര്‍ഹമാണ്. മതിയായ അംഗീകാരമാണെന്ന് കരുതുന്നുവെന്ന് അദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരമാണിതെന്നും മമ്മൂട്ടി എല്ലാ പുരസ്‌കാരങ്ങള്‍ക്കും മുകളിലാണെന്നും മന്ത്രി വ്യക്തമാക്കി.മഞ്ഞുമ്മല്‍ ബോയ്‌സിനും കിഷ്‌കിന്ധാകാണ്ഠത്തിനും പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതെല്ലാം കിട്ടിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here