കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്; വാരിയെല്ലുകൾക്കും തോളിനും പൊട്ടൽ

0

വയനാട്: മാനന്തവാടിക്ക് സമീപം കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ പരിക്ക്. കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ നാട്ടുകാർ ചേർന്ന് കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ചിന്നനെ ആന ആക്രമിച്ചത്. പരിക്കേറ്റ ചിന്നനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാട്ടാനയുടെ ആക്രമണത്തിൽ ചിന്നന്റെ ആറുവാരിയെല്ലുകൾക്കും, തോളിനും ഒടിവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here