നിതിന്‍ രാജിന്റെ മരണം; ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

0

കണ്ണൂർ: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി.

പോലീസിന് രണ്ട് നീതിയാണ് എന്നും റാമിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് കൈ വിറയ്ക്കുകയാണെന്നും കോടതി വിമർശിച്ചു. കൈ വിറക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാൻ കഴിയും എന്നും കോടതി ചോദിച്ചു.

ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യo നിഷേധിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരോപിച്ചു.മറ്റൊരു കേസ് പരിഗണിക്കവെയാണ് നിധിൻ രാജ് വിഷയത്തിൽ കോടതി പ്രതികരിച്ചത്.

ഹൈക്കോടതിയുടെ അത്യപ്തി  അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാൻ സർക്കാർ അഭിഭാഷകന് ജസ്റ്റിസ് എ ബദറുദ്ധീൻ നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here