തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്.കഴിഞ്ഞ ദിവസം പവന് 1,05,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,135 രൂപയും.
എന്നാൽ ഇന്ന് വില കുറഞ്ഞിട്ടുണ്ട്.560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,04,520 രൂപയായി. ഗ്രാമിന് 13,065 രൂപയുമാണ് നൽകേണ്ടത്.
വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വർധനവുണ്ടാകും.
അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 239.90 രൂപയും കിലോയ്ക്ക് 2,39,900 രൂപയുമാണ് വില.

