ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മക്ക് അധിക്ഷേപം; യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ

0

പത്തനംതിട്ട: ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ അധിക്ഷേപിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തികരമായ വീഡിയോകൾ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു ജാമ്യം ലഭിച്ചത്.

എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജൻ ജോസഫ് ശ്രീനാദേവിയെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചു. തുടർന്നാണ് പരാതി നൽകിയതും വീണ്ടും അറസ്റ്റ് ചെയ്തതും.

അടൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജൂലൈ 12ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പിന്നാലെയാണ് വീണ്ടും അധിക്ഷേപം.  

LEAVE A REPLY

Please enter your comment!
Please enter your name here