തകർന്നടിഞ്ഞു ഓഹരി വിപണി; ആയിരത്തിലേറെ പോയിന്‍റ് ഇടിഞ്ഞു നിഫ്റ്റി

0

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 3000 പോയിന്‍റിലേറെ നഷ്ടം നേരിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നിഫ്റ്റി ആയിരത്തിലേറെ പോയിന്‍റ് ഇടിഞ്ഞു. വ്യാപാരത്തിന്‍റെ തുടക്കത്തിലെ ഈ കനത്ത ഇടിവ് മൂലം നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായത്.

വിപണികള്‍ കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ടെക്, മെറ്റല്‍ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. നിഫ്റ്റി ഐടി സൂചിക 6% ഇടിഞ്ഞു, നിഫ്റ്റി മെറ്റല്‍ സൂചിക 7 ശതമാനവും ഇടിഞ്ഞു. ആഗോള ഓഹരി വിപണികളിലെ ഇടിവാണ് ഇന്ത്യന്‍ വിപണികളെയും ബാധിച്ചത് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള ഓഹരികള്‍ തകര്‍ന്നതോടെയാണ് വിപണിയിൽ അനിശ്ചിതത്വം വര്‍ദ്ധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here