നാടുവിട്ട് പോയ പെൺകുട്ടികൾ തിരിച്ചെത്തി

0

മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട് പോയ പെൺകുട്ടികൾ  തിരിച്ചെത്തി. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും.

കൗൺസിലിംഗിന് ശേഷം ഇരുവരെയും വീട്ടുകാർക്ക് വിട്ട് നൽകും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കും.

പൊലീസ് സംഘത്തോടെപ്പം തിരൂർ റെയിൽവേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസിൽ 12മണിക്കാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്.

അതേസമയം കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാടുവിടാൻ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.

നിലവിൽ റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here